സ്ഥിതികോർജ്ജം, ഗതികോര്‍ജ്ജം

സ്ഥിതികോർജം & ഗതികോർജം (Potential Energy & Kinetic Energy in Malayalam)

ഊർജ്ജത്തിന്റെ വിവിധ രൂപങ്ങളിൽ നമുക്കേറ്റവും പരിചിതമായത് യാന്ത്രികോർജ്ജമാണ്. വണ്ടികൾ ഓടുന്നതും നാം നടക്കുന്നതുമെല്ലാം യാന്ത്രികോർജ്ജത്തിന് ഉദാഹരണമാണ്. ചലിക്കുന്ന വസ്തുവിൽ മാത്രമല്ല യാന്ത്രികോർജ്ജമുള്ളത്. നിശ്ചലമായ വസ്തുവിലും ചിലപ്പോൾ ചലിക്കാൻ പാകത്തിൽ ഊർജ്ജം സംഭരിച്ചിരിക്കും. ഇങ്ങനെയുള്ള ഊർജ്ജം പൊട്ടൻഷ്യൽ എനർജി അഥവാ സ്ഥിതികോർജ്ജമാണ്. തറയിൽ നിന്നുയർന്നു നിൽക്കുന്ന വസ്തുക്കളുടെ സ്ഥിതികോർജ്ജത്തിനുള്ള പ്രധാന കാരണം ഭൂഗുരുത്വബലമാണ്.

തക്കം കിട്ടിയാൽ സ്ഥിതികോർജ്ജം ഗതികോർജ്ജം അഥവാ കൈനറ്റിക് എനർജിയായി മാറും. ഉയർന്ന പ്രദേശങ്ങളിൽ കെട്ടിനിർത്തുന്ന വെള്ളത്തിന്റെ സ്ഥിതികോർജ്ജത്തിൽ നിന്നാണ് നാം വൈദ്യുതി ഉണ്ടാക്കുന്നത്. തുരങ്കത്തിലൂടെ താഴെയുള്ള ടർബൈനുകളിലെത്തിക്കുന്ന വെള്ളത്തിന്റെ ഗതികോർജ്ജമാണ് ജനറേറ്ററിൽ വൈദ്യുതോർജ്ജമായി മാറുന്നത്. കെട്ടിനിർത്തുന്ന വെള്ളത്തിന് സ്ഥിതികോർജ്ജം ലഭിക്കുന്നത് സൂര്യനിൽ നിന്നാണ്. സൂര്യന്റെ ചൂടേറ്റ് ആവിയാകുന്ന വെള്ളമാണല്ലോ പിന്നീട് മഴയായി താഴെയെത്തുന്നത്. നാം ഉപയോഗിക്കുന്ന താപം പാതി സ്ഥിതികോർജ്ജവും പാതി ഗതികോർജ്ജവും ആണ്.

PSC ചോദ്യങ്ങൾ 

■ യാന്ത്രികോർജ്ജങ്ങൾ - സ്ഥിതികോർജം, ഗതികോർജം

■ ഒരു വസ്തുവിന് അതിന്റെ ചലനംകൊണ്ട് ലഭ്യമാകുന്ന ഊർജമാണ് - ഗതികോർജം

■ ചലിച്ചുകൊണ്ടിരിക്കുന്ന ഒരു വസ്തുവിന്റെ പ്രവേഗം ഇരട്ടിയായി വർദ്ധിപ്പിച്ചാൽ അതിന്റെ ഗതികോർജം - നാല് മടങ്ങാകും.

■ വസ്തുവിന്റെ ഭാരവും വേഗതയും വർദ്ധിക്കുന്നതനുസരിച്ച് ഗതികോർജം - വർദ്ധിക്കുന്നു 

■ ഗതികോർജം സമവാക്യം = ഗതികോർജം (K) = ½ mv2; m = വസ്തുവിന്റെ പിണ്ഡം, v = പ്രവേഗം

■ പ്രവൃത്തിയുടെ അളവ് വസ്തുവിന് ലഭിക്കുന്ന ഗതികോർജ്ജത്തിന് - തുല്യമായിരിക്കും 

■ ഗതികോർജവും (K) ആക്കവും (p) തമ്മിലുള്ള സമവാക്യം = ഗതികോർജം (K) = p2/2m; m = മാസ്

■ പായുന്ന ബുള്ളറ്റ്, താഴേക്ക് പതിക്കുന്ന വസ്തു, ഭൂമിയിലേയ്ക്ക് പതിക്കുന്ന ഉൽക്ക, ഒഴുകുന്ന വെള്ളം, ഉരുളുന്ന കല്ല്, ഓടുന്ന വാഹനം, എന്നിവയിലുണ്ടാകുന്ന ഊർജം - ഗതികോർജം 

■ ലംബമായി മുകളിലേയ്ക്ക് എറിയപ്പെടുന്ന ഒരു വസ്തുവിൽ അനുഭവപ്പെടുന്ന ഗതികോർജം - കുറയുന്നു 

■ സ്ഥാനം കൊണ്ടോ, സ്‌ട്രെയിൻ കൊണ്ടോ ഒരു വസ്തുവിന് ലഭ്യമാവുന്ന ഊർജമാണ് - സ്ഥിതികോർജം 

■ സ്ഥിതികോർജം സമവാക്യം = സ്ഥിതികോർജം = mgh ; m = വസ്തുവിന്റെ പിണ്ഡം, g = ഭൂഗുരുത്വ ത്വരണം, h = ഉയരം 

■ ഉയരം കൂടുന്നതിനനുസരിച്ച് വസ്തുവിൽ ചെയ്യപ്പെടുന്ന പ്രവൃത്തിയുടെ അളവും വസ്തുവിന്റെ സ്ഥിതികോർജവും - കൂടുന്നു

■ ലംബമായി മുകളിലേയ്ക്ക് എറിയപ്പെടുന്ന ഒരു വസ്തുവിൽ അനുഭവപ്പെടുന്ന സ്ഥിതികോർജം - കൂടുന്നു 

■ മുകളിലേയ്ക്ക് എറിയുന്ന ഒരു വസ്തുവിന്റെ  ഗതികോർജം കുറയുന്നു. എന്നാൽ സ്ഥിതികോർജം - കൂടുന്നു

■ അമർത്തിവെച്ചിരിക്കുന്ന സ്പ്രിങ്ങിൽ സ്‌ട്രെയിൻ കാരണം ലഭിക്കുന്ന ഊർജം - സ്ഥിതികോർജം 

■ രൂപമാറ്റം സംഭവിച്ചാൽ വസ്തുവിൽ ലഭ്യമാകുന്ന സ്ഥിതികോർജത്തിന് ഉദാഹരണം - കുലച്ചുവച്ച വില്ല്, അമർത്തിവെച്ചിരിക്കുന്ന സ്പ്രിങ്, വലിച്ചുനീട്ടിയ റബർബാന്റ്

■ ജലസംഭരണിയിലുള്ള ജലത്തിന് ലഭ്യമാകുന്ന ഊർജം - സ്ഥിതികോർജം 

■ തറയിലിരിക്കുന്ന ഒരു വസ്തുവിന്റെ സ്ഥിതികോർജം - പൂജ്യം

Post a Comment

Previous Post Next Post