ഓസോൺ

ഓസോൺ (Ozone in Malayalam)

സൂര്യനിൽനിന്നുള്ള അൾട്രാവയലറ്റ് രശ്മികൾ ഭൂമിയിലേക്കെത്താതിരിക്കാൻ കുട പോലെ ഭൂമിക്കുമുകളിൽ നിൽക്കുന്ന ഒരു വാതകമുണ്ട്. അതാണ് ഓസോൺ (O3). മൂന്ന് ഓക്സിജൻ ആറ്റങ്ങൾ ചേർന്നാണ് ഓസോൺ ഉണ്ടായിരിക്കുന്നത്. മാർട്ടിനസ് വാൻ മാറം എന്ന ഡച്ച് ഗവേഷകൻ 1785 ൽ നടത്തിയ ഒരു ലബോറട്ടറി പരീക്ഷണത്തിനിടയിലാണ് അവിചാരിതമായി ഓസോൺ കണ്ടെത്തിയത്. 1839 ൽ ക്രിസ്റ്റ്യൻ ഫ്രെഡറിക് ഷോൺബീൻ ഈ വാതകത്തെ വേർതിരിച്ചെടുത്ത് ഓസോൺ എന്നു പേരുനൽകി. അന്തരീക്ഷ പാളിയായ സ്ട്രാറ്റോസ്ഫിയറിലാണ് ഓസോൺ കൂടുതലായി ഉള്ളത്. ക്ലോറോഫ്ലൂറോ കാർബണുകൾ അടക്കമുള്ള രാസവസ്തുക്കൾ ഓസോൺപാളിയെ നശിപ്പിക്കുന്ന വില്ലൻമാരാണ്. ഇതിനെതിരെയുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി സെപ്റ്റംബർ 16 ഓസോൺ ദിനമായി ആചരിക്കുന്നു.

ആവർത്തിക്കുന്ന ക്വിസ് ചോദ്യങ്ങൾ 

1. ഓക്സിജന്റെ രൂപാന്തരം എന്താണ് - ഓസോൺ (O3)

2. ലോക ഓസോൺ ദിനം - സെപ്റ്റംബർ 16

3. ഒരു ഓസോൺ തന്മാത്രയിൽ എത്ര അറ്റങ്ങളുണ്ട് - 3 

4. ഓസോൺ പാളി സ്ഥിതി ചെയ്യുന്ന അന്തരീക്ഷ പാളി ഏത് - സ്ട്രാറ്റോസ്ഫിയർ

5. ഓസോൺ പാളികളെ നശിപ്പിക്കുന്ന വാതകം - കാർബൺ മോണോക്‌സൈഡ്, ക്ലോറോഫ്ലൂറോ കാർബൺ (CFC)

6. ഗ്രീക്ക് പദമായ ഓസോണിന്റെ അർഥം - ഞാൻ മണക്കുന്നു

7. ഓസോണിന്റെ നിറം - ഇളം നീല

8. അന്തരീക്ഷത്തിലെ ഓസോണിന്റെ അളവ് - 0.0001%

9. മിനറൽ വാട്ടർ ശുദ്ധീകരിക്കാനുപയോഗിക്കുന്നത് - ഓസോൺ, അൾട്രാവയലറ്റ് രശ്മികൾ

10. ഓസോൺ സുഷിരം ആദ്യമായി കണ്ടെത്തിയ സ്ഥലം - അന്റാർട്ടിക്കയിലെ ഹാലിബേ 

11. ഓസോൺ സുഷിരം ആദ്യമായി കണ്ടെത്തിയ വർഷം - 1913 

12. ഓസോണിന്റെ അളവ് രേഖപ്പെടുത്തുന്ന യൂണിറ്റ് ഏത് - ഡോബ്സൺ

13. ഓസോണിന്റെ അളവ് കൂടിയാൽ മനുഷ്യനിൽ ഉണ്ടാകുന്ന അസുഖം - ആസ്മ

14. ഓസോൺ തന്മാത്ര എത്ര സമയം നിലനിൽക്കാൻ കഴിയും - 1 മണിക്കൂർ

15. ഓസോൺ ഗാഢത ഏറ്റവും കൂടുതൽ വർധിക്കുന്നത് ഏത് കാലത്താണ്? - വേനൽക്കാലം

16. കേരളത്തിൽ ഓസോൺ ദിനം ആചരിക്കുന്നത് ഏത് സംഘടനയാണ് - STEC, തിരുവനന്തപുരം

17. ഓസോൺ സംരക്ഷണ ഉടമ്പടി ഏത് പേരിൽ അറിയപ്പെടുന്നു - മോണ്‍ട്രിയാല്‍ ഉടമ്പടി

18. 2021 ഓസോൺ ദിന മുദ്രാവാക്യം - Keeping us, our food and vaccines cool (മോണ്‍ട്രിയാല്‍ ഉടമ്പടി)

19. യു.എൻ.ഒ.യുടെ ഏത് ഏജൻസിയുടെ കീഴിലാണ് ഓസോൺ ദിനം ആചരിക്കുന്നത്? - യുണൈറ്റഡ് നേഷൻസ് എൻവിറോണ്മെന്റ് പ്രോഗ്രാം (UNEP)

20. ഭൂമിയുടെ കുട എന്നറിയപ്പെടുന്നത് - ഓസോൺ

21. ഭൂമിയുടെ ഏത് പ്രദേശത്താണ് ഓസോൺ ദ്വാരം ആദ്യമായി കണ്ടെത്തിയത് - അന്റാർട്ടിക്ക

22. ഓസോൺ പാളി ഭൂപ്രദേശത്ത് നിന്നും എത്ര ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത് - 20 - 35 km

23. ഓസോൺ ഏത് ഗ്രീക്ക് പദത്തിൽ നിന്നാണ് രൂപംകൊണ്ടത് - ഓസീൻ

24. ഓസോൺ പ്രധാനമായും രൂപംകൊള്ളുന്നത് ഏതിൽ നിന്നാണ് - നൈട്രജൻ ഡൈ ഓക്സൈഡ്

25. ഭൂമിയെ കൂടാതെ ഓസോൺ പാളിയുടെ സാന്നിധ്യമുള്ള മറ്റൊരു ഗ്രഹം - ശുക്രൻ 

26. ശുക്രന്റെ അന്തരീക്ഷത്തിൽ ഓസോൺ പാളിയുണ്ടെന്ന് കണ്ടെത്തിയ പേടകം - വീനസ് എക്സ്‌പ്രസ്

27. ഓസോൺ പാളിയുടെ നിറം എന്ത് - ഇളം നീല

28. ഓസോൺ പാളിയുടെ സാനിധ്യം തിരിച്ചറിയാൻ വിക്ഷേപിച്ച ബഹിരാകാശ പേടകം? - നിംബസ് 7

Post a Comment

Previous Post Next Post