അലസ വാതകങ്ങൾ

അലസവാതകങ്ങൾ (Noble Gases/Inert Gases)

ആര്‍ക്കും ഒരു ഉപദ്രവവുമില്ല, ആരോടും കൂട്ടുമില്ല. വെറുതെയങ്ങനെ ചുറ്റിനടക്കും. വാതകലോകത്ത്‌ ഇങ്ങനെ ചിലരുണ്ട്‌. അവരാണ്‌ അലസവാതകങ്ങള്‍ (Noble Gases) എന്നറിയപ്പെടുന്നത്‌. പീരിയോഡിക്‌ ടേബിളില്‍ അവസാനത്തെ ഗ്രൂപ്പായ 18-ലാണ്‌ ഇവരുടെ സ്ഥാനം. എല്ലാ ഇലക്ട്രോണ്‍ അറകളിലും (Electron Shells) നിറയെ ഇലക്ട്രോണുകള്‍ ഉള്ള മൂലകങ്ങളാണ്‌ അലസവാതകങ്ങള്‍. ഇലക്ട്രോണുകള്‍ നിറഞ്ഞിരിക്കുന്നതുകൊണ്ട്‌ ഇവയ്‌ക്ക്‌ മറ്റുള്ളവരുമായി രാസപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാന്‍ പൊതുവെ താല്‍പര്യമില്ല. അതിനാല്‍ ഇവയെ 'സീറോ ഗ്രൂപ്പ്‌ മൂലകങ്ങള്‍ ' എന്നും 'നിഷ്ക്രിയ വാതകങ്ങള്‍' (Inert Gases) എന്നുമൊക്കെ വിളിച്ചുതുടങ്ങി. നൈട്രജനെക്കാള്‍ റിയാക്റ്റിവിറ്റി കുറഞ്ഞ വാതകം അന്തരീക്ഷത്തിലുണ്ടെന്ന്‌ ഹെന്റി കാവന്‍ഡിഷ്‌ എന്ന ശാസ്ത്രജ്ഞനാണ്‌ ആദ്യമായി കണ്ടെത്തിയത്‌. പിന്നീട് റെയ്‌ലി എന്ന ഗവേഷകന്‍ ഇത്‌ വേര്‍തിരിച്ചു. 1890-ല്‍ വില്യം റാംസേ എന്ന ശാസ്ത്രജ്ഞനാണ്‌ ഈ വാതകം ഒരു മൂലകമാണെന്ന് തിരിച്ചറിഞ്ഞത്. ആർഗൺ ആയിരുന്നു അത്‌. അങ്ങനെ റാംസേ, ആദ്യത്തെ അലസവാതകം കണ്ടെത്തിയ ശാസ്ത്രജ്ഞനായി. 

ആര്‍ഗണ്‍ ഉണ്ടാക്കാനുള്ള ശ്രമത്തിനിടയിലാണ്‌ ഹീലിയം കണ്ടെത്തുന്നത്‌. വില്യം റാംസേ തന്നെയായിരുന്നു ഇതിന്റെയും പിന്നില്‍. 1898-ല്‍ അദ്ദേഹം തന്റെ സഹപ്രവര്‍ത്തകരോടൊപ്പം ചേര്‍ന്ന്‌ ദ്രാവകരൂപത്തിലാക്കിയ വായുവിനെ ഫ്രാക്ഷണല്‍ ഡിസ്റ്റിലേഷന്‍ (Fractional Distillation) നടത്തി ക്രിപ്റ്റോണ്‍, നിയോണ്‍, സിനോണ്‍ എന്നീ അലസവാതകങ്ങളെക്കൂടി കണ്ടെത്തി. റാഡോണ്‍ വാതകത്തെ തിരിച്ചറിഞ്ഞത്‌ ജര്‍മന്‍ കെമിസ്റ്റായ ഫ്രഡറിക്‌ ഇഡോണ്‍ ആണ്‌. 1904-ല്‍ ഇതിനെയും അലസവാതകങ്ങളുടെ കൂട്ടത്തില്‍ പെടുത്തി. 1962-ല്‍ നീല്‍ ബാര്‍ട്ലെറ്റ്‌ സിനോണ്‍ വാതകത്തെ പ്ലാറ്റിനം ഹെക്സാഫ്ലൂറൈഡുമായി ചേര്‍ത്ത്‌ ആദ്യത്തെ അലസവാതക സംയുക്തം നിര്‍മിച്ചതോടെ അലസവാതകങ്ങളുടെ ചരിത്രം പുതിയൊരു വഴിത്തിരിവിലെത്തി. പിന്നീട്‌ മറ്റു അലസവാതകങ്ങളുടെയും സംയുക്തങ്ങൾ ഗവേഷണശാലയിൽ രൂപംകൊണ്ടു.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. അലസ വാതകങ്ങൾ (നോബിൾ വാതകങ്ങൾ/അപൂർവ വാതകങ്ങൾ/നിഷ്ക്രിയ വാതകങ്ങൾ/കുലീന വാതകങ്ങൾ/സീറോ ഗ്രൂപ്പ്‌ മൂലകങ്ങള്‍) - ഹീലിയം, നിയോൺ, ആർഗൺ, ക്രിപ്റ്റോൺ, സിനോൺ, റാഡോൺ

2. അലസ വാതകങ്ങൾ കണ്ടെത്തിയത് - വില്യം റാംസെ 

3. അലസവാതകങ്ങളുടെ നിഷ്ക്രിയ സ്വഭാവത്തിന് കാരണം കണ്ടെത്തിയത് - ലൂയിസ്, കോസൽ (1916)

4. നിഷ്ക്രിയ വാതകങ്ങളുടെ സംയോജകത - പൂജ്യം 

5. നിഷ്ക്രിയ വാതകങ്ങളുടെ ഇലക്ട്രോൺ അഫിനിറ്റി - പൂജ്യം

6. അന്തരീക്ഷ വായുവിൽ ആർഗണിന്റെ അളവ് - 0.9 ശതമാനം 

7. അന്തരീക്ഷ വായുവിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന നിഷ്ക്രിയ വാതകം - ആർഗൺ

8. ഏറ്റവും കൂടുതലുള്ള നിഷ്ക്രിയ വാതകം - ആർഗൺ

9. വായുവിൽ സ്ഥിതിചെയ്യുന്ന ഒരു അപൂർവ വാതകം - ആർഗൺ

10. ആർഗൺ എന്ന പദത്തിനർത്ഥം - അലസൻ 

11. ആർഗൺ കണ്ടെത്തിയ ശാസ്ത്രജ്ഞർ - ലോർഡ് റെയ്‌ലി, വില്യം റാംസേ 

12. അലസവാതകങ്ങളെ കണ്ടെത്തിയതിനും അവയെക്കുറിച്ചുള്ള ഗവേഷണങ്ങൾക്കും 1904 ൽ റെയ്‌ലിക്കും വില്യം റാംസേയ്ക്കും രസതന്ത്ര നോബൽ ലഭിച്ചു.

13. ഇലക്ട്രിക് ബൾബിൽ നിറച്ചിരിക്കുന്ന വാതകം - ആർഗൺ

14. ഹൈഡ്രജന്‍ കഴിഞ്ഞാല്‍ പ്രപഞ്ചത്തില്‍ കൂടുതലുള്ള മൂലകം - ഹീലിയം 

15. സൂര്യൻ എന്നർഥമുള്ള Helios, പുതിയത് എന്നർഥം വരുന്ന Neos എന്നീ വാക്കുകളിൽ നിന്നാണ് ഹൈഡ്രജനും ഹീലിയത്തിനും ആ പേരുകൾ കിട്ടിയത്.

16. ഹൈഡ്രജനെക്കൂടാതെ സൂര്യനിലുള്ള ഏറ്റവും പ്രധാന വാതകം - ഹീലിയം

17. ഏറ്റവും കുറഞ്ഞ തിളനില (ബോയിലിംഗ്‌ പോയിന്റ്) യുള്ള മൂലകം - ഹീലിയം

18. ഹൈഡ്രജന്‍ കഴിഞ്ഞാല്‍ ഏറ്റവും ഭാരം കുറഞ്ഞ മൂലകം - ഹീലിയം

19. ഏറ്റവും കുറഞ്ഞ മെല്‍റ്റിംഗ്‌ പോയിന്റ് ഉള്ള മൂലകം - ഹീലിയം

20. എയര്‍ഷിപ്പുകളില്‍ ഉപയോഗിക്കുന്ന വാതകം - ഹീലിയം

21. സൂര്യനില്‍ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ വാതകം - ഹീലിയം

22. സൂര്യനില്‍ എത്ര ശതമാനമാണ് ഹീലിയം - 28 %

23. ന്യൂക്ലിയര്‍ ഫ്യൂഷന്റെ ഫലമായി സൂര്യനില്‍ രൂപംകൊള്ളുന്ന വാതകം - ഹീലിയം

24. ആസ്ത്മയുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന വാതകം - ഹീലിയം ഓക്സിജൻ എന്നീ വാതകങ്ങളുടെ മിശ്രിതം 

25. കാലാവസ്ഥ നിരീക്ഷണത്തിന് ഉപയോഗിക്കുന്ന ബലൂണുകളിൽ നിറച്ചിരിക്കുന്ന വാതകമേത് - ഹീലിയം 

26. പരസ്യം പതിപ്പിക്കുന്ന ബോർഡുകളിലും ട്യൂബു ലൈറ്റുകളിലും ഉപയോഗിക്കുന്ന നിഷ്ക്രിയ വാതകം - നിയോൺ 

27. ഏറ്റവും സാന്ദ്രത കൂടിയ വാതക മൂലകം - റാഡോൺ

28. അലസവാതകമായ ഒരേ ഒരു റേഡിയോ ആക്ടീവ് മൂലകം - റാഡോൺ

29. ഭൗമാന്തരീക്ഷത്തിൽ ഏറ്റവും അപൂർവമായ വാതകം - റാഡോൺ

30. ഏറ്റവും ഭാരം കൂടിയ വാതക മൂലകം - റാഡോൺ

Post a Comment

Previous Post Next Post