ഇന്ത്യൻ ടൂറിസം

ഇന്ത്യൻ ടൂറിസം ക്വിസ് (Indian Tourism Quiz)

1. കേരളം ടൂറിസത്തെ വ്യവസായമായി അംഗീകരിച്ച വര്‍ഷം? - 1986

2. കേരളത്തിലെ ടൂറിസം മന്ത്രി? - പി.എ.മുഹമ്മദ് റിയാസ്

3. കേരള ടൂറിസത്തിന്റെ പരസ്യ വാചകമെന്ത്‌? - ഗോഡ്‌സ് ഓൺ കൺട്രി

4. കേന്ദ്ര ടൂറിസം മന്ത്രി ആരാണ്‌? -  ജി.കിഷൻ റെഡ്‌ഡി

5. ടൂറിസം ഒരു വ്യവസായമായി അംഗീകരിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം? - കേരളം 

6. ഇന്ത്യന്‍ ടൂറിസത്തിന്റെ പരസ്യവാചകമെന്ത്‌? - ഇൻക്രെഡിബിൾ ഇന്ത്യ

7. വിനോദസഞ്ചാരത്തിനു പ്രസിദ്ധമായ ഒരു സംസ്ഥാനത്തിന്റെ “പരസ്യമാണ്‌ "ഇറ്റ്സ്‌ ഓള്‍ ഇന്‍ ഇറ്റ്‌". സംസ്ഥാനമേത്? - തെലങ്കാന 

8. ഇന്ത്യയില്‍ ഏറ്റവുമധികം പൈതൃക ഹോട്ടലുകള്‍ ഉള്ള സംസ്ഥാനം? - രാജസ്ഥാൻ 

9. ഏത്‌ സംസ്ഥാനത്താണ്‌ അഡാലജ്‌ സ്റ്റെപ്പ്‌ വെല്‍ സ്ഥിതി ചെയ്യുന്നത്‌? - ഗുജറാത്ത് 

10. സബര്‍മതി ആശ്രമം ഏത്‌ നഗരത്തിലാണ്‌? - അഹമ്മദാബാദ് 

11. ഇന്ത്യയുടെ ആദ്യത്തെ ടൂറിസം പോളിസി നിലവില്‍ വന്ന വര്‍ഷം? - 1982 

12. ഏത്‌ നഗരത്തിലാണ്‌ “യെല്ലീസ്‌ ബ്രിഡ്ജ്‌” സ്ഥിതി ചെയ്യുന്നത്‌? - അഹമ്മദാബാദ് 

13. ക൯കാരിയ തടാകം ഏത്‌ നഗരത്തിലാണ്‌? - അഹമ്മദാബാദ് 

14. “താജ്‌ ഓഫ്‌ ഡെക്കാന്‍" എന്നറിയപ്പെടുന്ന സ്മാരകം? - ബീബീ കാ മഖ്ബാറ

15. ബീബീ കാ മഖ്ബാറ പണിത ഭരണാധികാരി - അസം ഷാ

16. “പാവങ്ങളുടെ താജ്മഹല്‍” എന്നറിയപ്പെടുന്ന സ്മാരകം? - ബീബീ കാ മഖ്ബാറ

17. ബീബീ കാ മഖ്ബറ ഏത്‌ സംസ്ഥാനത്ത്‌ സ്ഥിതി ചെയ്യുന്നു? - ഔറംഗാബാദ് 

18. 'മധ്യപ്രദേശിന്റെ സാംസ്കാരിക തലസ്ഥാനം' എന്ന വിശേഷണമുള്ള നഗരമേത്‌? - ഗ്വാളിയോർ

19. ഐ.ഐ.റ്റി.റ്റി.എം എവിടെ സ്ഥിതിചെയ്യുന്നു? - ഗ്വാളിയോർ

20. ഐ.ഐ.റ്റി.റ്റി.എം-ന്റെ പൂര്‍ണരൂപം? - ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ മാനേജ്മെന്റ്

21. ശിവജി പണികഴിപ്പിച്ച കോട്ടയാണ്‌ മറൈന്‍ കോട്ട. എവിടെയാണ്‌ ഈ കോട്ടയുടെ ആസ്ഥാനം? - പനാജി 

22. സിന്‍ഹാഘട്ട്‌ കോട്ട ഏത്‌ സംസ്ഥാനത്ത്‌ സ്ഥിതി ചെയ്യുന്നു? - മഹാരാഷ്ട്ര 

23. ഇന്ത്യയിലെ ആദ്യത്തെ റെസ്പോണ്‍സിബിള്‍ ടൂറിസം ഡെസ്റ്റിനേഷന്‍ ഏതാണ്‌? - കുമരകം

24. ഏത്‌ കായല്‍ത്തീരത്താണ്‌ “കുമരകം പക്ഷിസങ്കേതം" ഉള്ളത്‌? - വേമ്പനാട് 

25. ഗുഹാചിത്രങ്ങള്‍ക്ക്‌ പേരുകേട്ട സിറ്റണവാസല്‍ സ്ഥിതി ചെയ്യുന്ന സംസ്ഥാനം? - തമിഴ്നാട്

26. പ്രസിദ്ധമായ രാജ്‌വാഡ സ്ഥിതിചെയ്യുന്ന നഗരം? - ഇൻഡോർ 

27. മധ്യപ്രദേശില്‍ ഛത്രികള്‍ക്ക്‌ പേരുകേട്ട നഗരം ഏത്‌? - ഇൻഡോർ 

28. ജല്‍ മഹല്‍ സ്ഥിതി ചെയുന്ന നഗരം? - ജയ്‌പൂർ 

29. ഏത്‌ തടാകത്തിലാണ്‌ ജല്‍മഹല്‍ പണിതിരിക്കുന്നത്‌? - മാൻസാഗർ തടാകം 

30. ഏത്‌ സംസ്ഥാനത്താണ്‌ കുംബാല്‍ഗര്‍ കോട്ട സ്ഥിതി ചെയ്യുന്നത്‌? - രാജസ്ഥാൻ 

31. 'വിനോദസഞ്ചാര തലസ്ഥാനം' എന്നറിയപ്പെടുന്ന മഹാരാഷ്ട്രയിലെ നഗരം? - ഔറംഗബാദ് 

32. ഓറംഗബാദ്‌ നഗരത്തില്‍ സ്ഥിതിചെയ്യുന്ന പ്രശസ്തമായ ഗുഹകള്‍? - അജന്ത - എല്ലോറ 

33. ദൗലത്താബാദ്‌ കോട്ട ഏത്‌ നഗരത്തില്‍ സ്ഥിതി ചെയുന്നു? - ഔറംഗബാദ് 

34. “റാന്‍ ഓഫ്‌ കച്ച്‌ ഉത്സവ്‌" നടക്കുന്ന സംസ്ഥാനം? - ഗുജറാത്ത് 

35. മഹാരാഷ്ട്രയില്‍ “വിനോദസഞ്ചാര ജില്ല” എന്നറിയപ്പെടുന്ന ജില്ല? - സിന്ദുദുർഗ് 

36. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ വാട്ട൪ സ്പോര്‍ട്സിന്റെ ആസ്ഥാനം? - സിന്ദുദുർഗ്

37. ഏത്‌ നഗരത്തിനടുത്താണ്‌ പ്രസിദ്ധമായ കർളാ ഗുഹകൾ ഉള്ളത്? - പുണെ 

38. ക്രിക്കറ്റ്‌ ടൂറിസത്തിന്‌ പ്രസിദ്ധമായ വാങ്കഡെ സ്റ്റേഡിയം ഏത്‌ നഗരത്തില്‍ സ്ഥിതി ചെയ്യുന്നു? - മുംബൈ 

39. “മുംബൈയുടെ താജ്മഹല്‍" എന്നറിയപ്പെടുന്ന സ്മാരകം? - ഗേറ്റ് വേ ഓഫ് ഇന്ത്യ 

40. ഏറ്റവും കൂടുതല്‍ മഴപെയുന്ന സ്ഥലങ്ങളായ ചിറാപുഞ്ചി, മൗസിൻറാം എന്നിവ ഏത്‌ സംസ്ഥാനത്താണ്‌? - മേഘാലയ 

41. ആദ്യമായി മണ്‍സൂണ്‍ ടൂറിസം ആരംഭിച്ച സംസ്ഥാനം? - കേരളം 

42. വെള്ളച്ചാട്ടങ്ങള്‍ക്ക്‌ പ്രസിദ്ധമായ മല്‍ഷേജ്‌ ഘട്ട്‌ എവിടെ സ്ഥിതി ചെയ്യുന്നു? - മഹാരാഷ്ട്ര 

43. വിന്റര്‍ ടൂറിസത്തിനു പേരുകേട്ട സ്ഥലമാണ്‌ ഇഗത്പുരി. ഇത്‌ ഏത്‌ സംസ്ഥാനത്ത്‌ സ്ഥിതി ചെയ്യുന്നു? - മഹാരാഷ്ട്ര 

44. രാജസ്ഥാനിലെ ഒരേയൊരു ഹില്‍സ്റ്റേഷന്‍? - മൗണ്ട് ആബു

45. ഗുജറാത്തിലെ ഒരേയൊരു ഹില്‍സ്റ്റേഷന്‍? - സപൂതര

46. ഏഷ്യാറ്റിക്‌ സിംഹങ്ങള്‍ക്ക്‌ പ്രസിദ്ധമായ ദേശീയോദ്യാനം? - ഗിർ ദേശീയോദ്യാനം 

47. ഏത്‌ സംസ്ഥാനത്തിന്റെ ഭാഗമാണ്‌ ദൂദ്വാ നാഷണല്‍ പാര്‍ക്ക്‌? - ഉത്തർപ്രദേശ് 

48. നാല്‍ സരോവര്‍ സങ്കേതം ഏത്‌ സംസ്ഥാനത്താണ്‌? - ഗുജറാത്ത് 

49. “കോട്ടകളുടെയും ഫെസ്റ്റിവലുകളുടെയും ഫെയറുകളുടെയും നാട്‌” എന്നറിയപ്പെടുന്ന സംസ്ഥാനം? - രാജസ്ഥാൻ 

50. ആംബര്‍ കോട്ട ഏത്‌ മലനിരകളില്‍ സ്ഥിതി ചെയുന്നു? ആരവല്ലി മലനിരകളിൽ

51. ഏത്‌ സംസ്ഥാനത്താണ്‌ ഝാൻസി കോട്ട ഉള്ളത്‌? - ഉത്തർപ്രദേശ്

52. ഭാരത്‌ ഭവന്‍ മ്യൂസിയം ഏത്‌ നഗരത്തില്‍ സ്ഥിതി ചെയ്യുന്നു? - ഭോപ്പാൽ 

53. എന്താണ്‌ "ഡെക്കാന്‍ ഒഡീസ്സി"? - മഹാരാഷ്ട്രയുടെ ആഡംബര ടൂറിസ്റ്റ് ട്രെയിൻ 

54. ഭോപ്പാല്‍ നഗരത്തില്‍ സ്ഥിതിചെയ്യുന്ന നാഷണല്‍ പാര്‍ക്ക്‌? - വാൻ വിഹാർ നാഷണൽ പാർക്ക് 

55. "സിറ്റി ഓഫ്‌ ലേയ്ക്ക്‌സ്‌” എന്നറിയപ്പെടുന്ന നഗരം? - ഭോപ്പാൽ 

56. അപ്പര്‍ ലേയ്ക്ക്‌, ലോവര്‍ ലേയ്ക്ക്‌ എന്നീ തടാകങ്ങള്‍ ഉള്ള നഗരം? - ഭോപ്പാൽ

57. മാര്‍ബിള്‍ റോക്സ്‌ ഏത്‌ നദിയില്‍ സ്ഥിതിചെയ്യുന്നു? - നർമദ

58. ഗ്വാളിയാര്‍ കോട്ട ഏത്‌ സംസ്ഥാനത്താണ്‌? - മധ്യപ്രദേശ് 

59. ഇന്ത്യയില്‍ കൂടുതല്‍ ടൂറിസ്റ്റുകള്‍ എത്തുന്ന “പീക്ക്‌ ടൂറിസ്റ്റ്‌ സീസണ്‍” ആയി കണക്കാക്കുന്ന കാലം? - ഒക്ടോബർ മുതൽ ഫെബ്രുവരി വരെ 

60. എന്താണ്‌ ഐ.ആര്‍.സി.റ്റി.സി? - ഇന്ത്യൻ റെയിൽവേ കേറ്ററിംഗ് ആൻഡ് ടൂറിസം കോർപറേഷൻ ലിമിറ്റഡ്

61. “പാലസ്‌ ഓണ്‍ വീല്‍സ്‌ ' എന്താണ്‌? - ആഡംബര ടൂറിസ്റ്റ് ട്രെയിൻ (രാജസ്ഥാൻ)

62. ഐ.റ്റി.ഡി.സിയുടെ ആസ്ഥാനം? - തിരുവനന്തപുരം

63. ഐ.റ്റി.ഡി.സിയുടെ പൂര്‍ണരൂപം? - കേരള ടൂറിസം ഡെവലപ്മെന്റ് കോർപറേഷൻ 

64. ഐ.റ്റി.ഡി.സി സ്ഥാപിച്ച വര്‍ഷം? - 1966 

65. ഐ.റ്റി.ഡി.സിയുടെ പൂര്‍ണരൂപം? - ഇന്ത്യ ടൂറിസം ഡെവലപ്മെന്റ് കോർപറേഷൻ

66. ഗവണ്‍മെന്റിലെ ഒരു വിഭാഗമാണ്‌ ഇന്ത്യയിലെ ടൂറിസം പദ്ധതികള്‍ ആസൂത്രണം ചെയുന്നതും വിപണനം ചെയ്യുന്നതും. ഇതിന്റെ പേരെന്ത്‌? - മിനിസ്ട്രി ഓഫ് ടൂറിസം

67. ഇന്ത്യയിലെ ഏറ്റവും വലിയ കരകൗശലമേള? - സുരജ്കുണ്ട്‌ കരകൗശലമേള

68. പുഷ്കര്‍ മേള നടക്കുന്ന ഇന്ത്യയിലെ സംസ്ഥാനം? - രാജസ്ഥാൻ 

69. കാലികോ ടെക്സ്റ്റൈല്‍ മ്യൂസിയം ഏത്‌ നഗരത്തിലാണ്‌? - അഹമ്മദാബാദ് 

70. ഇന്ത്യയിലെ ഏറ്റവും വലിയ പക്ഷി സങ്കേതം? - ഭരത്പൂർ പക്ഷിസങ്കേതം 

71. ജമ്മു കശ്മീരിലെ മുഖ്യ വ്യവസായമേത്‌? - വിനോദസഞ്ചാരം

72. ഏത്‌ സംസ്ഥാനത്താണ്‌ അമര്‍നാഥ്‌ ഗുഹകള്‍ ഉള്ളത്‌? - ജമ്മു കാശ്മീർ 

73. കല്‍ക്ക-ഷിംല ടോയ്‌ ട്രെയിന്‍ ബന്ധിപ്പിക്കുന്ന സംസ്ഥാനങ്ങള്‍? - ഹരിയാന - ഹിമാചൽ പ്രദേശ് 

74. ധര്‍മശാല സുഖവാസകേന്ദ്രത്തിനടുത്ത്‌ സ്ഥിതി ചെയുന്ന വിമാനത്താവളം? - കാംഗ്ര എയർപോർട്ട് (ഗഗ്ഗാൽ എയർപോർട്ട്)

75. ബാത്തിണ്ഡ കോട്ട ഏത്‌ സംസ്ഥാനത്താണ്‌? - പഞ്ചാബ്

76. ഏത്‌ സംസ്ഥാനത്തിന്റെ ഭാഗമാണ്‌ കര്‍ണാ തടാകം? - ഹരിയാന 

77. തീര്‍ഥാടന ടുറിസകേന്ദ്രം എന്ന്‌ പ്രസിദ്ധിനേടിയ കുരുക്ഷ്രേത ഏത്‌ സംസ്ഥാനത്താണ്‌? - ഹരിയാന

78. ഫാം ടൂറിസം ആരംഭിച്ച ആദ്യ സംസ്ഥാനം? - ഹരിയാന 

79. ഹൈവേ ടൂറിസം ആരംഭിച്ച ഇന്ത്യന്‍ സംസ്ഥാനം? - ഹരിയാന 

80. സോഹ്ന ഹില്‍സ്‌ ഏത്‌ നഗരത്തില്‍ സ്ഥിതിചെയ്യുന്നു? - ഹരിയാന

81. ചാര്‍ധം യാത്ര ബന്ധിപ്പിക്കുന്ന സ്ഥലങ്ങള്‍? ബദരീനാഥ്, പുരി, രാമേശ്വരം, ദ്വാരക

82. ഏതുതരം ടൂറിസമാണ്‌ ചാര്‍ധം യാത്രയുമായി ബന്ധപ്പെട്ടിരിക്കുന്നത്‌? - തീര്‍ഥാടന ടൂറിസം

83. പഹല്‍ഗാം സുഖവാസകേന്ദ്രം ഏത്‌ സംസ്ഥാനത്താണ്‌? - ജമ്മു കാശ്മീർ

84. ഏതൊക്കെ സ്ഥലങ്ങളെയാണ്‌ ഛോട്ടാ ചാര്‍ധം യാത്ര ബന്ധിപ്പിക്കുന്നത്? - യമുനോത്രി, ഗംഗോത്രി, കേദാർനാഥ്, ബദരീനാഥ്

85. ഛോട്ടാ ചാര്‍ധം യാത്രയ്ക്ക്‌ പേരുകേട്ട ഇന്ത്യയിലെ സംസ്ഥാനം? - ഉത്തരാഖണ്ഡ്

86. പൈതൃക ടൂറിസത്തിന്‌ പേരുകേട്ട അലഹബാദ്‌ കോട്ട പണികഴിപ്പിച്ചതാര്? - അക്ബർ ചക്രവർത്തി

87. ജന്തര്‍ മന്തര്‍ സ്ഥിതി ചെയുന്ന നഗരം? - ജയ്‌പൂർ 

88. രാജസ്ഥാനിലെ ഒരു നഗരത്തിനടുത്താണ്‌ ഡെസേര്‍ട്ട്‌ നാഷണല്‍ പാര്‍ക്ക്‌ ഉള്ളത്‌. ഏതാണീ നഗരം? - ജയ്‌സാൽമീർ

89. ഹെമിസ്‌ ദേശീയോദ്യാനം എവിടെ സ്ഥിതി ചെയ്യുന്നു? - ജമ്മു കാശ്മീർ

90. തീര്‍ഥാടന ടൂറിസത്തിനു പേരുകേട്ട സ്ഥലമാണ്‌ ഋഷികേശ്‌. ഇത്‌ ഏത്‌ സംസ്ഥാനത്താണെന്ന്‌ പറയാമോ? - ഉത്തരാഖണ്ഡ്

91. മുസ്സൂറി സുഖവാസകേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം? - ഉത്തരാഖണ്ഡ്

92. ഏത്‌ സുഖവാസ കേന്ദ്രത്തിലാണ്‌ നൈനി തടാകം? - നൈനിറ്റാൾ 

93. കുഫ്രി സുഖവാസകേന്ദ്രം ഏത്‌ സംസ്ഥാനത്ത്‌ സ്ഥിതിചെയുന്നു? - ഹിമാചൽ പ്രദേശ് 

94. ഏത്‌ പര്‍വതനിരയിലാണ്‌ ഷിംല സുഖവാസകേന്ദ്രമുള്ളത്‌? - ഹിമാലയം 

95. ഇന്ത്യയിലെ “ഇക്കോ ടൗണ്‍' എന്നറിയപ്പെടുന്ന സ്ഥലം? - പാനിപ്പട്ട് 

96. ശിക്കാര ബോട്ടുകള്‍ക്ക്‌ പേരുകേട്ട തടാകം? - ദാൽ തടാകം

97. ഏത്‌ സംസ്ഥാനത്തിന്റെ ഭാഗമാണ്‌ ഗുള്‍മാര്‍ഗ്‌ ഹില്‍ സ്റ്റേഷന്‍? - ജമ്മു കശ്മീർ

98. ചംബാവാലി ഏത്‌ സംസ്ഥാനത്ത്‌ സ്ഥിതി ചെയ്യുന്നു? - ഹിമാചൽ പ്രദേശ്

99. ഡാല്‍ഹൗസി സുഖവാസ കേന്ദ്രം എവിടെയാണ്‌? - ഹിമാചൽ പ്രദേശ്

100. "പിങ്ക്‌ സിറ്റി ഓഫ്‌ ഇന്ത്യ” എന്നറിയപ്പെടുന്ന നഗരം? - ജയ്‌പൂർ 

101. ഹവാ മഹല്‍ സ്ഥിതി ചെയുന്ന നഗരം? - ജയ്‌പൂർ 

102. സുഖ്നാ തടാകം ഏത്‌ സംസ്ഥാനത്താണ്‌? - പഞ്ചാബ് 

103. ഏത്‌ സംസ്ഥാനത്തിന്റെ ഭാഗമാണ്‌ സാലിം അലി ദേശീയോദ്യാനം? - ജമ്മു കശ്മീർ

104. ശിക്കാര ബോട്ടുകള്‍ക്ക്‌ പേരുകേട്ട ഇന്ത്യന്‍ സംസ്ഥാനം? - ജമ്മു കശ്മീർ 

105. ഗ്രേറ്റ്‌ ഹിമാലയന്‍ നാഷണല്‍ പാര്‍ക്ക്‌ ഏത്‌ സംസ്ഥാനത്താണ്‌? - ഹിമാചൽ പ്രദേശ് 

106. ഹിമാചല്‍ പ്രദേശില്‍ ക്രിക്കറ്റ്‌ ടൂറിസത്തിനു പേരുകേട്ട ഹില്‍ സ്റ്റേഷന്‍? - ധർമശാല 

107. ജാലിയന്‍ വാലാബാഗ്‌ സ്മാരകം എവിടെയാണ്‌? - അമൃത്സർ 

108. ഏത് നഗരത്തിലാണ്‌ റോക്ക്‌ ഗാര്‍ഡന്‍സ്‌ സ്ഥിതി ചെയ്യുന്നത്‌? - ചണ്ഡീഗഡ് 

109. വാഗാ ബോര്‍ഡര്‍ ഏത്‌ സംസ്ഥാനത്താണ്‌? - പഞ്ചാബ് 

110. ഗോള്‍ഡന്‍ ടെംപിള്‍ ഏത്‌ നഗരത്തില്‍ സ്ഥിതി ചെയ്യുന്നു? - അമൃത്സർ 

111. ഒരു സംസ്ഥാനത്തിന്റെ ടൂറിസം പരസ്യ വാചകമാണ്‌ “ഇന്ത്യ ബിഗിന്‍സ്‌ ഹിയര്‍”. ഏതാണീ സംസ്ഥാനം? - പഞ്ചാബ് 

112. അഗ്ര നഗരത്തിന്റെ ശില്പി? - സിക്കന്ദർ ലോധി

113. ആഗ്രാ കോട്ട പണികഴിപ്പിചതാര്? - അക്ബർ ചക്രവർത്തി 

114. "ഇന്ത്യന്‍ ടൂറിസത്തിന്റെ മാസ്‌കോട്ട്‌" എന്നറിയപ്പെടുന്ന സ്മാരകം? - താജ്മഹൽ 

115. ഇന്ത്യാ ഗേറ്റ്‌ ഏത്‌ നഗരത്തിലാണ്‌? - ന്യൂ ഡൽഹി 

116. പ്രശസ്തമായ ഒരു നദീതീരത്താണ്‌ താജ്മഹല്‍ സ്ഥിതി ചെയ്യുന്നത്‌. ഏതാണീ നദി? - യമുന 

117. താജ്മഹല്‍ പണികഴിപിച്ച മുഗൾ രാജാവ്‌? - ഷാജഹാൻ 

118. താജ്മഹല്‍ സ്ഥിതിചെയ്യുന്ന നഗരം? - ആഗ്ര 

119. എന്താണ് "ഗോള്‍ഡന്‍ ട്രയാംഗിള്‍”? - ഡൽഹി-ആഗ്ര-ജയ്പ്പൂർ എന്നീ മൂന്ന് നഗരങ്ങളെ ബന്ധിപ്പിച്ചുള്ള ടൂറിസം സർക്യൂട്ട്

120. ഗോൾഡൻ ട്രയാംഗിളിലെ മുഖ്യ ആകർഷണം? - ചരിത്രസ്മാരകങ്ങൾ 

Post a Comment

Previous Post Next Post