അമോണിയ

അമോണിയ (Ammonia in Malayalam)

കുത്തിത്തുളയ്ക്കുന്ന രൂക്ഷഗന്ധമുള്ള വാതകമാണ് അമോണിയ (NH3). വെള്ളവുമായി ചേർന്നാൽ അമോണിയം ഹൈഡ്രോക്സൈഡ് എന്ന സംയുക്തമുണ്ടാക്കുന്ന ഈ വാതകം നൈട്രജനും ഹൈഡ്രജനും ചേർന്നാണ് ഉണ്ടാകുന്നത്. വ്യവസായങ്ങളിൽ വളരെ പ്രാധാന്യമുള്ള വാതകമാണ് അമോണിയ. നൈട്രജൻ വളങ്ങൾ നിർമിക്കാനാണ് ഇത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്. അമോണിയം നൈട്രേറ്റ്, അമോണിയം സൾഫേറ്റ് തുടങ്ങിയ അമോണിയ സംയുക്തങ്ങളൊക്കെ നൈട്രജൻ വളങ്ങളായി ഉപയോഗിക്കുന്നു.

1774 ൽ ജോസഫ് പ്രീസ്റ്റ്ലി ആണ് ആദ്യമായി അമോണിയ നിർമിച്ചത്. നൈട്രജനും ഹൈഡ്രജനുമാണ് അമോണിയയിലെ മൂലകങ്ങൾ എന്ന് 1785 ൽ തിരിച്ചറിഞ്ഞു. അമോണിയ വൻതോതിൽ നിർമിക്കുന്ന വിദ്യയ്ക്ക് ഹേബർ - ബോഷ് പ്രോസസ് എന്നാണ് പേര്. ജർമൻകാരനായ ഫ്രിറ്റ്സ് ഹേബർ ആണ് ഇത് വികസിപ്പിച്ചത്. ഇരുപതാം നൂറ്റാണ്ടിലെ വിപ്ലവകരമായ കണ്ടുപിടിത്തങ്ങളിൽ ഒന്നായി ഇതിനെ കണക്കാക്കുന്നു.

ഹേബർ ബോഷ് പ്രക്രിയ 

അമോണിയ വ്യാവസായികമായി നിർമിക്കുന്നതിനുള്ള പ്രക്രിയയാണ് ബോഷ് ഹേബർ പ്രക്രിയ. അന്തരീക്ഷനൈട്രജനെ ഇരുമ്പിന്റെ സാന്നിധ്യത്തിൽ ഹൈഡ്രജനുമായി സംയോജിപ്പിച്ചാണ് അമോണിയ ഉത്പാദിപ്പിക്കുന്നത്. ഫ്രിറ്റ്സ് ഹേബർ, കാൾ ബോഷ് എന്നിവരാണ് ഈ പ്രക്രിയ ആവിഷ്കരിച്ചത്. അമോണിയ നിർമാണവിദ്യ കണ്ടെത്തിയതിന് 1918 ൽ ഹേബറിനും ഈ വിദ്യ പരിഷ്കരിച്ചതിന് 1931 ൽ കാൾ ബോഷിനും നോബൽ ലഭിച്ചു.

N2 (g) + 3 H2 (g) <---> 2 NH3 (g) 

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. ജലത്തിൽ ഏറ്റവും നന്നായി ലയിക്കുന്ന വാതകം - അമോണിയ 

2. ഐസ് പ്ലാന്റുകളിൽ കൂളന്റായി ഉപയോഗിക്കുന്ന വാതകം - അമോണിയ 

3. അന്തരീക്ഷവായുവിനേക്കാൾ ഭാരം കുറഞ്ഞ വാതകം - അമോണിയ

4. ഫാക്ടംഫോസിന്റെ രാസനാമം - അമോണിയം കാർബണേറ്റ് 

5. അമോണിയത്തിന്റെ സാന്നിധ്യം അറിയാൻ ഉപയോഗിക്കുന്ന ആസിഡ് - നെസ്‌ലേഴ്‌സ് റിയേജന്റ് 

6. അമോണിയ വ്യാവസായികമായി നിർമിക്കുന്ന പ്രക്രിയ - ഹേബർ പ്രക്രിയ 

7. ഹേബർ പ്രക്രിയയിൽ ആവശ്യമായ ഊഷ്മാവ് - 500 ഡിഗ്രി സെൽഷ്യസ് 

8. അമോണിയ നിർമാണത്തിനുപയോഗിക്കുന്ന ഉൾപ്രേരകം - ഇരുമ്പ് 

9. അമോണിയം വാതകം കണ്ടുപിടിച്ചത് - ജോസഫ് പ്രീസ്റ്റ്ലി 

10. അമോണിയത്തെ നിർജലീകരിക്കാൻ ഉപയോഗിക്കുന്നത് - കാൽഷ്യം ഓക്‌സൈഡ് 

11. ഏതിന്റെയെല്ലാം സംയുക്തമാണ് അമോണിയ - നൈട്രജൻ, ഹൈഡ്രജൻ 

12. റെഫ്രിജറേറ്ററുകളിൽ കൂളന്റായി ഉപയോഗിക്കുന്നത് - ഫ്രിയോൺ

13. രക്തത്തിലെ അമോണിയ യൂറിയ ആക്കി മാറ്റപ്പെടുന്നത് എവിടെയാണ് - കരൾ 

14. ഡ്രൈസെല്ലിൽ ഉപയോഗിക്കുന്ന ഇലക്ട്രോലൈറ്റ് - അമോണിയം ക്ലോറൈഡ് 

15. ക്ഷാരസ്വഭാവമുള്ള ഏക വാതകം - അമോണിയ

16. അമോണിയ നേരിട്ട് ആഗിരണം ചെയ്യുന്ന സസ്യം - നെല്ല് 

17. അമോണിയയുടെ മോളിക്യുലാര്‍ മാസ്‌ - 17

Post a Comment

Previous Post Next Post