വൈലോപ്പിള്ളി ശ്രീധരമേനോൻ

വൈലോപ്പിള്ളി ശ്രീധരമേനോൻ ജീവചരിത്രം (Vyloppilli Sreedhara Menon in Malayalam)

ജനനം: 1911 മെയ് 11 

മരണം: 1985 ഡിസംബർ 22

മാമ്പഴം എന്ന കവിതയിലൂടെ മലയാളമനസു കീഴടക്കിയ കവിയാണ് വൈലോപ്പിള്ളി ശ്രീധരമേനോൻ. ശബ്ദസൗന്ദര്യം, ഭാവസൗന്ദര്യം, ശാസ്ത്രീയ ചിന്ത തുടങ്ങി നിരവധി ഗുണങ്ങൾ ഒത്തിണങ്ങിയവയായിരുന്നു വൈലോപ്പിള്ളി കവിതകൾ. മലയാളകവിതയിലെ 'ശ്രീ' എന്നാണ് ഇദ്ദേഹം അറിയപ്പെട്ടത്. 'എല്ലുറപ്പുള്ള കവിത' എന്ന് നിരൂപകരെക്കൊണ്ട് പറയിക്കാൻ പാകത്തിൽ വൈലോപ്പിള്ളി ശാസ്ത്രത്തിന്റെ കൈത്താങ്ങോടെ കാവ്യലോകത്ത് സഞ്ചരിച്ചു. എറണാകുളം ജില്ലയിൽ തൃപ്പൂണിത്തുറയിൽ 1911 മെയ് പതിനൊന്നാം തീയതി വൈലോപ്പിള്ളി ജനിച്ചു. പിതാവ് കൊച്ചുകുട്ടൻ കർത്താവ്. മാതാവ് നാണിക്കുട്ടിയമ്മ. സസ്യശാസ്ത്രത്തിൽ ബിരുദം. 1931 ൽ അധ്യാപകനായി. 1966 ൽ ഹൈസ്‌കൂളിൽ പ്രധാന അധ്യാപകനായി വിരമിച്ചു. സാധാരണക്കാരുടെ, അധ്വാനിക്കുന്നവരുടെ കവിയായിരുന്നു വൈലോപ്പിള്ളി. അടിസ്ഥാനവർഗത്തോട് ഒരു പക്ഷപാതംതന്നെ അദ്ദേഹത്തിനുണ്ടായിരുന്നു. അതിമനോഹരമായ ബാലകവിതകളും വൈലോപ്പിള്ളി എഴുതിയിട്ടുണ്ട്. ഇന്നത്തെ മിക്ക കവിതകളിലും ദർശനീയമല്ലാത്ത ചില ഭാവുകത്വഗുണങ്ങൾ വൈലോപ്പിള്ളിക്കവിതകളിലുണ്ട്. ഗ്രാമവും ഗ്രാമീണതയും കാർഷിക സംസ്കൃതിയും വൈലോപ്പിള്ളി കവിതകളിൽ തെളിയുന്നു. 1965 ൽ 'കയ്പവല്ലരി'ക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. 1972 ൽ കേന്ദ്ര സാഹിത്യഅക്കാദമി അവാർഡ്, ഓടക്കുഴൽ അവാർഡ് എന്നിവ ലഭിച്ചു. 'വിട' എന്ന കൃതിക്കാണ് അവാർഡ് ലഭിച്ചത്.  1981 ൽ കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാഗത്വവും വയലാർ അവാർഡും ലഭിച്ചു. 1985 ൽ വൈലോപ്പിള്ളി അന്തരിച്ചു.

പ്രധാന കൃതികൾ 

■ കന്നിക്കൊയ്ത്ത്

■ മകരക്കൊയ്ത്ത് 

■ ശ്രീരേഖ 

■ കുടിയൊഴിക്കൽ 

■ മാമ്പഴം 

■ കുന്നിമണികൾ 

■ കടൽക്കാക്കകൾ 

■ കയ്‌പവല്ലരി

■ വിത്തും കൈക്കോട്ടും 

■ വിട 

■ കാക്ക

■ ഓണപ്പാട്ടുകാർ

■ ഓണമുറ്റത്ത്‌ 

■ കണ്ണീർപ്പാടം

■ വിഷുക്കണി

■ അഭിവാദനം

■ യുഗപരിവർത്തനം

■ സഹ്യന്റെ മകൻ

■ കടലിലെ കവിതകൾ

■ ജലസേചനം

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. വൈലോപ്പിള്ളിയുടെ ആദ്യ കവിതാസമാഹാരം - കന്നിക്കൊയ്ത്ത് (1947)

2. 'എല്ലുറപ്പുള്ള കവിത' എന്ന് വൈലോപ്പിള്ളിയുടെ കവിതകളെ വിശേഷിപ്പിച്ചത് - പി.എ വാര്യർ 

3. 'കാച്ചിക്കുറുക്കിയ കവിതകളുടെ കവി' എന്ന് വൈലോപ്പിള്ളിയെ വിശേഷിപ്പിച്ചത് - എം.എൻ വിജയൻ 

4. 'പിറക്കാതിരുന്നെങ്കിൽ പാരിൽ നാം സ്നേഹിക്കുവാൻ / വെറുക്കാൻ തമ്മിൽ കണ്ടു മുട്ടാതെയിരുന്നെങ്കിൽ' ആരുടെ വരികൾ - വൈലോപ്പിള്ളി (കണ്ണീർപ്പാടം)

5. 'വരിക കണ്ണാൽ കാണാൻ വയ്യാത്തൊരെൻ കണ്ണനേ / തരസാനുകർന്നാലും തായതൻ നൈവേദ്യം നീ' ആരുടെ വരികൾ - വൈലോപ്പിള്ളി (മാമ്പഴം)

6. 'അങ്കണത്തൈമാവിൽ നിന്നാദ്യത്തെ പഴം വീഴ്കെ / അമ്മതൻ നേത്രത്തിൽ നിന്നുതിർന്നു ചുടു കണ്ണീർ' ആരുടെ വരികൾ - വൈലോപ്പിള്ളി (മാമ്പഴം)

7. 'ഹാ! വിജിഗീഷു മൃത്യുവിന്നാമോ / ജീവിതത്തിൻ കൊടിപ്പടം താഴ്ത്താൻ' ആരുടെ വരികൾ - വൈലോപ്പിള്ളി (കന്നിക്കൊയ്ത്ത്‌)

8. 'മാവേലി നാടു വാണീടും കാലം" ആരുടെ രചന - വൈലോപ്പിള്ളി (അടിയന്തരാവസ്ഥയെക്കുറിച്ച്‌)

9. 'പന്തങ്ങൾ' എന്ന പദ്യം രചിച്ചതാര് - വൈലോപ്പിള്ളി 

10. 'പന്തങ്ങൾ' എന്ന പ്രഖ്യാതമായ കവിതയിലൂടെ വൈലോപ്പിള്ളി ആവിഷ്‌കരിച്ചിരിക്കുന്നത് - തലമുറകളിലൂടെ കൈമാറുന്ന സംസ്കാരം 

11. വിപ്ലവത്തിന്റെ ഇരുവശങ്ങളെയും ചിത്രീകരിച്ചുകൊണ്ട് വൈലോപ്പിള്ളി രചിച്ച കവിത ഏത് - കുടിയൊഴിക്കൽ 

12. 'സർപ്പക്കാടുകൾ' എന്ന കവിതയിലൂടെ വൈലോപ്പിള്ളി ആവിഷ്കരിച്ചിരിക്കുന്നത് - ശാസ്ത്രീയ വിജ്ഞാനത്തിന്റെ ശക്തി 

13. സ്വാതന്ത്ര്യഗാനങ്ങൾ പാടി ജനതയെ നയിച്ച കവികളുടെ പരിണാമത്തെ ആസ്പദമാക്കി വൈലോപ്പിള്ളി രചിച്ച കവിത - സ്വർണ്ണമത്സ്യങ്ങൾ 

14. ചോറ്റുപുഴ എന്ന പ്രസിദ്ധ കവിതയിലൂടെ വൈലോപ്പിള്ളി ആവിഷ്ക്കരിച്ചിരിക്കുന്ന ജീവിത ദർശനം - ജീവിതം പ്രതീക്ഷകൾ നിറഞ്ഞതാണ് 

15. 'സഹ്യന്റെ മകൻ' എന്ന പദ്യം രചിച്ചത് - വൈലോപ്പിള്ളി 

16. ദാമ്പത്യജീവിതത്തിന്റെ അന്തർധാരയെ ആസ്പദമാക്കി വൈലോപ്പിള്ളി രചിച്ച കവിത - കണ്ണീർപ്പാടം 

17. വൈലോപ്പിള്ളിയുടെ 'കുടിയൊഴിക്കൽ' എന്ന കവിത ഏത് വിഭാഗത്തിൽപ്പെടുന്നു - നാടകീയ ഭാവകാവ്യം 

18. 'ശ്രീരേഖാ പുരസ്‌കാരം' ആരുടെ സ്മരണയ്ക്കാണ് ഏർപ്പെടിത്തിയിട്ടുള്ളത് - വൈലോപ്പിള്ളി 

Post a Comment

Previous Post Next Post