ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍

കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ (Public Sector Undertakings in India)

ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങളെ പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ മഹാരത്ന, നവരത്ന, മിനിരത്ന എന്നിങ്ങനെ മൂന്നായി തരംതിരിച്ചിട്ടുണ്ട്‌. ഈ പദവികള്‍ ലഭിക്കുന്ന കമ്പനികള്‍ക്ക്‌ കൂടുതല്‍ സ്വയം ഭരണാവകാശം ലഭിക്കും. 

മഹാരത്ന കമ്പനികൾ

മൂന്നു വര്‍ഷം തുടര്‍ച്ചയായി 20,000 കോടി രൂപയിലേറെ വിറ്റുവരവ്‌ നേടുന്ന കമ്പനികള്‍ക്കാണ്‌ മഹാരത്ന പദവി ലഭിക്കുക. നേരത്തെ ഇത്‌ 25,000 കോടി രൂപയായിരുന്നു. ഇതിനു പുറമെ കമ്പനിയുടെ ആകെ മൂല്യം 10,000 കോടി രൂപയില്‍ കൂടുതല്‍ ഉണ്ടായിരിക്കുകയും വേണം. ഈ പദവി ലഭിക്കുന്നതോടെ കമ്പനികള്‍ക്ക്‌ ആഗോളതലത്തില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ അവസരം തുറക്കുന്നു. മഹാരത്ന പദവി ലഭിച്ച കമ്പനികള്‍ക്ക്‌ കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ലാതെ തന്നെ 5,000 കോടി രൂപ വരെയുള്ള നിക്ഷേപ തീരുമാനങ്ങൾ എടുക്കാനാവും. മറ്റ് കമ്പനികൾക്ക് 1000 കോടി രൂപ വരെയുള്ള നിക്ഷേപങ്ങൾക്കു മാത്രമേ സ്വതന്ത്ര തീരുമാനം എടുക്കാനാകൂ. 2010ലാണ്  മഹാരത്ന സ്‌കീം നിലവിൽ വന്നത്.

ഇന്ത്യലെ മഹാരത്ന കമ്പനികൾ

1. കോള്‍ ഇന്ത്യാ ലിമിറ്റഡ്‌ (CIL)

2. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (IOC)

3. നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍ (NTPC)

4. ഓയിൽ ആൻറ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ (ONGC)

5. സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ (SAIL)

6. ഭാരത് ഹെവി ഇലക്ട്രിക്കൽ ലിമിറ്റഡ് (BHEL)

7. ഗെയിൽ (ഇന്ത്യ) ലിമിറ്റഡ് (GAIL)

8. ഹിന്ദുസ്ഥാന്‍ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)

9. ഭാരത്‌ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്‌ (BPCL)

10. പവര്‍ഗ്രിഡ്‌ കോർപ്പറേഷൻ ഇന്ത്യ ലിമിറ്റഡ്‌ (POWERGRID)

നവരത്ന കമ്പനികൾ 

മഹാരത്ന കമ്പനികള്‍ക്കു താഴെ വരുന്ന കമ്പനികളാണ്‌ നവരത്ന കമ്പനികള്‍. ഉല്‍പ്പാദനച്ചെലവ്, വിറ്റു വരവ്, ലാഭം, തൊഴില്‍ശേഷി വിനിയോഗം തുടങ്ങി പല ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്‌ കമ്പനികളെ നവരത്ന പദവിയിലേക്കുയര്‍ത്തുന്നത്‌. ഈ ഘടകങ്ങളില്‍ ഓരോന്നിനും 100 ല്‍ 60 മാര്‍ക്ക്‌ ലഭിക്കുന്ന പൊതുമേഖലാ കമ്പനികള്‍ക്ക്‌ നവരത്ന പദവി നൽകും. മിനിര്തന പദവിയുള്ളതും ഡയറക്ടര്‍ ബോര്‍ഡില്‍ ചുരുങ്ങിയത്‌ നാലു സ്വതന്ത്ര ഡയറക്ടര്‍മാരെങ്കിലും ഉള്ളതുമായ കമ്പനികളെ മാത്രമേ നവരത്ന പദവിയിലേക്ക്‌ പരിഗണിക്കുകയുള്ളൂ. നവരത്ന കമ്പനികള്‍ക്ക്‌ 1,000 കോടി രൂപവരെ സ്വതന്ത്ര നിക്ഷേപം നടത്താം. 1997ലാണ് നവരത്ന സ്‌കീം നിലവിൽ വന്നത്.

ഇന്ത്യലെ നവരത്ന കമ്പനികൾ

1. ഭാരത്‌ ഇലക്ട്രോണിക്സ്‌ ലിമിറ്റഡ്‌ (BEL)

2. എൻ.ബി.സി.സി (ഇന്ത്യ) ലിമിറ്റഡ്

3. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡ്‌ (HAL)

4. കണ്ടയ്നർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്

5. ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ്‌ (BSNL)

6. നാഷണൽ അലൂമിനിയം കമ്പനി ലിമിറ്റഡ്‌ (NACL)

7. എ൯.എം.ഡി.സി. ലിമിറ്റഡ്‌

8. നെയ്‌വേലി ലിഗ്‌നൈറ്റ് കോർപ്പറേഷൻ ലിമിറ്റഡ്‌

9. ഓയില്‍ ഇന്ത്യ ലിമിറ്റഡ്‌

10 പവര്‍ ഫിനാന്‍സ്‌ കോർപ്പറേഷൻ ലിമിറ്റഡ്‌

11. എൻജിനീയേഴ്‌സ് ഇന്ത്യ ലിമിറ്റഡ്

12. രാഷ്ട്രീയ ഇസ്പാത്‌ നിഗം ലിമിറ്റഡ്‌

13. റൂറൽ ഇലക്ട്രിഫിക്കേഷന്‍ കോർപ്പറേഷൻ ലിമിറ്റഡ്‌

14. ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (SCI)

മിനിരത്ന കമ്പനികൾ 

മഹാരത്ന, നവരത്ന പദവികള്‍ക്കു പുറമേ മിനിരത്ന എന്ന പദവിയും ചില കമ്പനികള്‍ക്കു നല്‍കിയിട്ടുണ്ട്‌. ചില നിബന്ധനകള്‍ക്ക്‌ വിധേയമായി മിനിരത്ന കമ്പനികള്‍ സംയുക്ത സംരംഭങ്ങളില്‍ ഏര്‍പ്പെടുകയും സഹോദര സ്ഥാപനങ്ങള്‍ ആരംഭിക്കുകയും ചെയ്യാം. വിദേശത്ത്‌ ഓഫീസുകള്‍ സ്ഥാപിക്കാനും ഇവയ്ക്ക്‌ അനുമതിയുണ്ട്‌. 74 കമ്പനികള്‍ക്കാണ്‌ നിലവില്‍ മിനിരത്ന പദവിയുള്ളത്. മിനിരത്ന കമ്പനികളെ രണ്ടായി തിരിച്ചിട്ടുണ്ട്‌.

മൂന്നു വര്‍ഷം തുടര്‍ച്ചയായി ലാഭം നേടുകയോ അല്ലെങ്കില്‍ മൂന്നു വര്‍ഷത്തില്‍ ഒരു വര്‍ഷം 30 കോടി രൂപയിലേറെ ലാഭം നേടുകയോചെയ്യുന്ന കമ്പനികളെ കാറ്റഗറി ഒന്ന്‌ മിനിരത്ന കമ്പനിയായിട്ടാണ്‌ പരിഗണിക്കുന്നത്‌. ഈ പദവി ലഭിക്കുന്ന കമ്പനികള്‍ക്ക്‌ സര്‍ക്കാരിന്റെ അംഗീകാരം ഇല്ലാതെ തന്നെ പരമാവധി 500 കോടി രൂപയുടെ വികസന പദ്ധതികള്‍ നടപ്പാക്കാം. നിലവില്‍ ഈ പദവിയുള്ള 62 പൊതുമേഖലാ സ്ഥാപനങ്ങള്‍ ഇന്ത്യയിലുണ്ട്‌. 

തുടര്‍ച്ചയായി മൂന്നു വര്‍ഷം ലാഭം നേടുകയും വളര്‍ച്ച കാണിക്കുകയും ചെയ്യുന്ന കമ്പനികളെ കാറ്റഗറി രണ്ട് എന്ന വിഭാഗത്തിലാണ് ഉള്‍പ്പെടുത്തുന്നത്‌. ഈ പദവി ലഭിക്കുന്ന കമ്പനികള്‍ക്ക്‌ 300 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ അനുമതിയില്ലാതെ നടപ്പാക്കാം. നിലവിൽ 12 സ്ഥാപനങ്ങള്‍ക്കാണ്‌ ഈ പദവിയുള്ളത്‌. കാലാകാലങ്ങളില്‍ കമ്പനികളുടെ സാമ്പത്തികാവസ്ഥയിലെ മാറ്റങ്ങള്‍ക്കനുസരിച്ച്‌ ഈ പട്ടികയിലും മാറ്റം വരാറുണ്ട്‌.

മിനിരത്ന കാറ്റഗറി ഒന്ന്‌

■ എയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യ (AAI)

■ ആൻട്രിസ് കോർപ്പറേഷൻ

■ ബാൽമെർ ലോറി (BL)

■ ഭാരത് കോക്കിങ്‌ കോൾ ലിമിറ്റഡ് (BCCL)

■ ഭാരത് ഡയനാമിക്ക്സ് ലിമിറ്റഡ് (BDL)

■ ഭാരത് എർത്ത് മൂവേഴ്‌സ് ലിമിറ്റഡ് (BEML)

■ മഹാനഗർ ടെലിഫോൺ നിഗം ലിമിറ്റഡ് (MTNL) 

■ ബ്രിഡ്ജ് ആൻഡ് റൂഫ്

■ സെൻട്രൽ ഇലക്ട്രോണിക്സ് ലിമിറ്റഡ് 

■ സെൻട്രൽ വെയർഹൗസ് കോർപ്പറേഷൻ

■ സെൻട്രൽ കോൾഫീൽഡ്‌സ് ലിമിറ്റഡ്

■ ചെന്നൈ പെട്രോളിയം കോർപ്പറേഷൻ (CPCL)

■ കൊച്ചിൻ ഷിപ്യാർഡ് (CSL)

■ കോട്ടൺ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (CCIL)

■ ഡെഡിക്കേറ്റഡ് ഫ്രയ്റ്റ് കോറിഡോർ കോർപ്പറേഷൻ ഓഫ് ഇന്ത്യ (DFCCIL)

■ ഡ്രെഡ്ജിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (DCI)

■ EdCIL (ഇന്ത്യ) ലിമിറ്റഡ് (EdCIL)

■ കാമരാജർ പോർട്ട്

■ ഗാർഡൻ റീച്ച് ബിൽഡേഴ്സ് & എൻജിനിയേഴ്സ് (GRSE)

■ ഗോവ ഷിപ്യാർഡ് (GSL)

■ ഹാഫ്‌കൈൻ ബയോഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ ലിമിറ്റഡ്.

■ ഹെവി എൻജിനീറിങ് കോർപ്പറേഷൻ (HECL)

■ ഹിന്ദുസ്ഥാൻ കോപ്പർ (HCL)

■ ഹെച്ച്.എൽ.എൽ ലൈഫ്കെയർ 

■ ഹിന്ദുസ്ഥാൻ ന്യൂസ്‌പ്രിന്റ് 

■ ഹിന്ദുസ്ഥാൻ പേപ്പർ 

■ ഹൗസിങ് ആൻഡ് അർബൻ ഡവലപ്മെന്റ് കോർപ്പറേഷൻ

■ ഹെച്ച്.എസ്.സി.സി 

■ ഇന്ത്യൻ ഡയറി മെഷിനറി കമ്പനി ലിമിറ്റഡ് (IDMC)

■ ഇന്ത്യൻ ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ്  (IDPL)

■ ഐ.എഫ്.സി.ഐ ലിമിറ്റഡ് 

■ ഇൻഡസ്ട്രിയൽ ഫിനാൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് 

■ ഐ.ഡി.എഫ്.സി ലിമിറ്റഡ് 

■ ഇന്ത്യൻ പോർട്ട് റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (IPRCL)

■ ഇന്ത്യ ടൂറിസം ഡവലപ്മെന്റ് കോർപ്പറേഷൻ (ITDC)

■ ഇന്ത്യ ട്രേഡ് പ്രൊമോഷൻ ഓർഗനൈസേഷൻ (ITPO)

■ ഇന്ത്യൻ റെയർ എർത്ത്സ് (IREL)

■ ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപ്പറേഷൻ

■ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (IRCTC)

■ ഇന്ത്യൻ റെയിൽവേ സ്റ്റേഷൻസ് ഡവലപ്മെന്റ് കോർപ്പറേഷൻ

■ ഇന്ത്യൻ റിന്യൂവബിൾ എനർജി ഡവലപ്മെന്റ് ഏജൻസി 

■ ഇന്ത്യൻ ഇമ്മ്യൂണോളജിക്കൽസ് ലിമിറ്റഡ്

■ ഇർകോൺ ഇന്റർനാഷണൽ

■ കുദ്രെമുഖ് അയൺ ഓർ കമ്പനി

■ മാസഗോൺ ഡോക്ക് ലിമിറ്റഡ് 

■ മഹാനദി കോൾഫീൽഡ്‌സ് (MCL)

■ മോയിൽ

■ മംഗ്ലൂർ റിഫൈനറി ആൻഡ് പെട്രോക്കെമിക്കൽസ് ലിമിറ്റഡ് (MRPL)

■ മിശ്ര ധാതു നിഗം

■ എം.എം.ടി.സി ലിമിറ്റഡ് 

■ എം.എസ്.ടി.സി ലിമിറ്റഡ്

■ നാഷണൽ ഫെർട്ടിലൈസർസ് (NFL)

■ നാഷണൽ സ്മാൾ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ലിമിറ്റഡ്

■ നാഷണൽ സീഡ്‌സ് കോർപ്പറേഷൻ (NSC)

■ എൻ.എച്ച്.പി.സി ലിമിറ്റഡ് 

■ നോർത്തേൺ കോൾഫീൽഡ്‌സ് (NCL)

■ നോർത്ത് ഈസ്റ്റേൺ ഇലക്ട്രിക്ക് പവർ കോർപ്പറേഷൻ ലിമിറ്റഡ് (NEEPCL)

■ നുമലിഗർഹ് റിഫൈനറി

■ ഒ.എൻ.ജി.സി വിദേശ

■ പവൻ ഹാൻസ്

■ പ്രോജക്ട്സ് ആൻഡ് ഡവലപ്മെന്റ് ഇന്ത്യ ലിമിറ്റഡ് (PDIL)

■ റെയിൽടെൽ കോർപ്പറേഷൻ ഓഫ് ഇന്ത്യ 

■ റെയിൽ വികാസ് നിഗം ലിമിറ്റഡ്

■ രാഷ്ട്രീയ കെമിക്കൽസ് & ഫെർട്ടിലൈസർസ് (RCF)

■ റൈറ്റ്സ് 

■ രാമഗുണ്ടം ഫെർട്ടിലൈസർസ് ആൻഡ് കെമിക്കൽസ് ലിമിറ്റഡ് 

■ എസ്.ജെ.വി.എൻ ലിമിറ്റഡ് 

■ സെക്യൂരിറ്റി പ്രിന്റിങ് ആൻഡ് മിന്റിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ

■ സിംഗറേനി കോളിയറി കമ്പനി ലിമിറ്റഡ്

■ സൗത്ത് ഈസ്റ്റേൺ കോൾഫീൽഡ്‌സ് (SECL)

■ സ്റ്റേറ്റ് ട്രേഡിങ്ങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ

■ ടെലികമ്മ്യൂണിക്കേഷൻസ് കൺസൾറ്റൻറ്സ് ഇന്ത്യ (TCIL)

■ ടി.എച്ച്.ഡി.സി ഇന്ത്യ ലിമിറ്റഡ് 

■ യുണൈറ്റഡ്‌ ടെലികോംസ്‌ ലിമിറ്റഡ്

■ വെസ്റ്റേൺ കോൾഫീൽഡ്‌സ് (WCL)

■ വാട്ടർ ആൻഡ് പവർ കൺസൾറ്റൻസി സർവീസസ്

■ മിനറൽ എസ്‌പ്ലൊറേഷൻ കോർപ്പറേഷൻ ലിമിറ്റഡ്

മിനിരത്ന കാറ്റഗറി രണ്ട്

■ ആർട്ടിഫിഷ്യൽ ലിംബ്സ് മാനുഫാക്ച്ചറിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ

■ ഭാരത് പംപ്‌സ് ആൻഡ് കംപ്രസ്സർസ് (BPC)

■ ബ്രോഡ്കാസ്റ് എൻജിനിയേഴ്സ് കൺസൾറ്റൻസ് ഇന്ത്യ

■ സെൻട്രൽ മൈൻസ് പ്ലാനിംഗ് ആൻഡ് ഡിസൈൻ ഇൻസ്റ്റിറ്റ്യൂട്ട്

■ സെൻട്രൽ റെയിൽസൈഡ് വെയർഹൗസ് കമ്പനി 

■ എൻജിനീറിങ് പ്രോജക്ട്സ് (ഇന്ത്യ) ലിമിറ്റഡ് (EPI)

■ എഫ്.സി.ഐ ആരാവലി ജിപ്സം ആൻഡ് മിനറൽസ് (ഇന്ത്യ) ലിമിറ്റഡ് 

■ ഫെറോ സ്ക്രാപ്പ് നിഗം ലിമിറ്റഡ് 

■ എച്ച്.എം.ടി ലിമിറ്റഡ് 

■ ഐ.ടി.ഐ ലിമിറ്റഡ്

■ മീകോൻ 

■ നാഷണൽ ഫിലിം ഡവലപ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NFDC)

■ പി.ഇ.സി ലിമിറ്റഡ് 

■ രാജസ്ഥാൻ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റസ് ലിമിറ്റഡ്

■ സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (SECI)

Post a Comment

Previous Post Next Post