ലഖ്‌നൗ സമ്മേളനം

ലഖ്‌നൗ സന്ധി (Lucknow Pact in Malayalam)

ഒന്നാം ലോക മഹായുദ്ധത്തില്‍ ബ്രിട്ടന്‍ മുസ്ലിം രാജ്യമായ തുര്‍ക്കിയെ ആക്രമിച്ചു. അതോടെ ബ്രിട്ടനോട്‌ കൂറുപുലര്‍ത്തിയിരുന്ന മുസ്ലിം ലീഗ്‌ ബ്രിട്ടന്‌ എതിരായി. അവര്‍ കോണ്‍ഗ്രസിനോട്‌ ചേര്‍ന്ന്‌ പ്രവര്‍ത്തിക്കുവാന്‍ തീരുമാനിച്ചു. 1916-ല്‍ ലഖ്‌നൗവില്‍ ചേര്‍ന്ന കോണ്‍ഗ്രസ്‌ സമ്മേളനം വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നായിരുന്നു. ഈ സമ്മേളനത്തില്‍ വച്ച്‌ തീവ്രവാദികളും മിതവാദികളും യോജിച്ച്‌ പ്രവര്‍ത്തിക്കുവാന്‍ തീരുമാനിച്ചു. അന്ന് നിലവില്‍ വന്ന കരാറായിരുന്നു ലക്നൗ കരാർ. “കോണ്‍ഗ്രസ്‌-ലീഗ്‌ പദ്ധതി” എന്ന പേരിലും ഇതറിയപ്പെടുന്നു. ലക്നൗ കരാറിന്റെ ഭാഗമായി മുന്നോട്ടുവച്ച പദ്ധതിയിലെ പ്രധാന നിർദേശങ്ങള്‍ ഇവയാണ്‌,

1, ഇന്ത്യയ്ക്ക്‌ സ്വയംഭരണം നല്‍കുക.

2. കൗണ്‍സില്‍ അംഗങ്ങളില്‍ ഇന്ത്യക്കാര്‍ക്ക്‌ ഭൂരിപക്ഷം നല്‍കുക. കൂടാതെ അധികാരങ്ങളും നല്‍കുക.

3. കൗണ്‍സിലില്‍ മുസ്ലിം പ്രാതിനിധ്യം ഉറപ്പാക്കുക.

4. പ്രത്യേക നിയോജകമണ്ഡലങ്ങള്‍ രൂപീകരിക്കുക, മുന്‍ഗണന നല്‍കുക, അംഗങ്ങള്‍ക്ക്‌ നിയമങ്ങളോ തീരുമാനങ്ങളോ അംഗീകരിക്കാനും നിരാകരിക്കാനുമുള്ള അധികാരം നല്‍കുക.

1916 നവംബറില്‍ ലഖ്‌നൗ കരാര്‍ സര്‍ക്കാരിനു സമര്‍പ്പിച്ചു.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. കോണ്‍ഗ്രസിലെ മിതവാദികളും തീവ്രദേശീയവാദികളും യോജിച്ച സമ്മേളനം - 1916-ലെ ലക്നൗ സമ്മേളനം

2. ഗാന്ധിജിയും നെഹ്റുവും ആദ്യമായി കണ്ടുമുട്ടിയ കോണ്‍ഗ്രസ്‌ സമ്മേളനം - 1916 ലക്നൗ സമ്മേളനം

3. കോൺഗ്രസും മുസ്ലീം ലീഗും നടത്തിയ പ്രത്യേക സമ്മേളനത്തിൽ പ്രത്യേക നിയോജക മണ്ഡലങ്ങളെ അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയ മാറ്റങ്ങൾക്കുവേണ്ടി യോജിച്ച കരാർ തയ്യാറാക്കിയ സമ്മേളനം - ലക്നൗ സമ്മേളനം ,

4. ലഖ്‌നൗ സമ്മേളനത്തിന്റെ അദ്ധ്യക്ഷന്‍ - എ.സി. മജുംദാര്‍

Post a Comment

Previous Post Next Post