കൃഷി പഴഞ്ചൊല്ലുകൾ

കൃഷി പഴഞ്ചൊല്ലുകൾ (ആശയങ്ങൾ)

1. ഞാറുറച്ചാൽ ചോറുറച്ചു.

2. മുങ്ങോൻ നട്ടുമുങ്ങണം വിരിപ്പു നട്ടുണങ്ങണം.

3. ഉച്ചാറുറുച്ചയ്ക്കു വെള്ളരി നട്ടാല്‍ വിഷുവുച്ചയ്ക്ക് കാ പറിക്കാം. (മകരമാസം ഒടുവില്‍ വെള്ളരി നടണം. മേടം ആദ്യം കാ പറിക്കാം.)

4. ഉരിനെല്ലുള്ളവനും ഒരേര്‍ പോത്തുള്ളവനും ഒപ്പം തിളച്ചാലോ? (സ്വത്ത്‌ അധികമില്ലാത്തവനും ധാരാളം സ്വത്തുള്ളവനുംഒപ്പം അഹങ്കരിച്ചാലോ?)

5. അമരത്തടത്തില്‍ തവള കരയണം. (നന്നായി നനയ്ക്കണം)

6. ഇല്ലന്നറ വല്ലംനറ പത്തായംനറ.

7. ഒരു ചങ്ങഴിയില്‍ ഒരു ചങ്ങഴി പോവില്ല.

8. കടയ്ക്കല്‍ നനച്ചാലേ തലയ്ക്കല്‍ പൊടിക്കൂ. (ശരിയായ പ്രവൃത്തിക്കേ ശരിയായ ഫലം ലഭിക്കൂ)

9. കഴുകിയിട്ടും കന്നു ചേറ്റില്‍.

10. ചതി കതിരാകില്ല.

11. വിത്തു വിറ്റു വിരുന്നൂട്ടരുത്‌.

12. വിളഞ്ഞ കതിര്‍ വളയും.

13. വേലി തന്നെ വിളവു തിന്നാല്‍?

14. പണിയിൽ നന്ന് കൃഷിപ്പണി.

15. പതിരില്ലാത്ത കതിരില്ല.

16. ഞെക്കിപ്പഴുപ്പിച്ച പഴം പോലെ (നിർബന്ധിച്ച് ചെയ്യിപ്പിക്കുക)

17. പുത്തരിയിൽ കല്ലു കടിച്ച പോലെ (ആരംഭത്തിലെ അഭിപ്രായ വ്യത്യാസങ്ങളുണ്ടാകുക)

18. കാന്താരി മുളകെന്തിനാ അധികം (കാഴ്ചയിലല്ല ഗുണത്തിലാണ് കാര്യം/കാഴ്ചയിൽ ചെറുതെങ്കിലും ഗുണത്തിൽ വലിയവൻ)

19. മാമ്പൂ എറിഞ്ഞാല്‍ മാങ്ങയില്ല.

20. മാമ്പൂ കണ്ടും മക്കളെക്കണ്ടും സന്തോഷിക്കരുത്‌.

21. മാവും മരുതും പൂക്കും. (മാവു പൂത്താലേ ഫലമുള്ളൂ)

22. മാവോ മൂത്തത്‌ അണ്ടിയോ മൂത്തത്‌?

23. മാങ്ങ പഴുത്താല്‍ അണ്ണാനും കൊള്ളാം.

24. മാങ്ങ പഴുക്കുമ്പം കാക്കയ്ക്കു വായ്പ്പുണ്ണ്‌.

25. പഴുത്ത മാവില കൊണ്ടു തേച്ചാല്‍ പുഴുത്ത പല്ലും നവരത്നമാകും.

26. ചക്കയേറിയാൽ ചുക്കു തിന്നണം. (ചക്ക അധികം കഴിച്ചുള്ള അസ്വാസ്ഥൃത്തിന്‌ ചുക്ക്‌ കഴിച്ചാല്‍ മതി)

27. ചക്ക കട്ട ഏഴിനാണ്‌ പട്ടി കുരയ്ക്കുന്നത്‌. (വൈകിയുള്ള പ്രതികരണം)

28. ചക്കയ്ക്കും മുള്ളുണ്ട്‌ ഉമ്മത്തിന്‍കായയ്ക്കും മുള്ളുണ്ട്‌ (പക്ഷേ, അവ തമ്മില്‍ എന്തന്തരം!)

29. ചക്ക തിന്നുന്തോറും പ്ലാവു വയ്ക്കാന്‍ തോന്നും.

30. ചക്കയോളമില്ല ചക്കക്കുരു,

31. ചക്കപ്പഴത്തില്‍ ഈച്ചപൊതിയും പോലെ.

32. ചക്കയാണോ ചൂന്നു നോക്കാന്‍?

33. ചക്കയോളം കൊത്തിയാലേ ഉലക്കയോളം കാതല്‍ കിട്ടു, (ആശാരിപ്പണിയില്‍)

34. പിലാവിന്റെ കീഴിലെ കണ്ടം കൊടുത്തു മാവിന്റെ കീഴിലെ വാങ്ങണം, (പ്ലാവില കൃഷിക്കു ദോഷവും മാവില നല്ലതുമാണത്രെ)

35. പിലാവു പെരുകുമ്പഴും തേക്കിന്‌ ഇളന്തല (പ്ലാവു മൂത്ത്‌ വളരെക്കാലം കഴിഞ്ഞേ തേക്ക്‌ പാകുമാകൂ)

36. അഴകുള്ള ചക്കയില്‍ ചുളയില്ല!

37. ചക്കയ്ക്കു തക്ക കൂട.

38. കടുകുകീറി കാര്യം, ആനകൊണ്ട്‌ ഓശാരം (വലിയ നഷ്ടം അവഗണിച്ച്‌ നിസ്സാരനഷ്ടത്തിന്‌ പ്രശ്നമുണ്ടാക്കുന്ന പ്രവണതയെ പരിഹസിക്കുന്നു.)

39. കടുകുകയ്യില്‍കൊടുത്താല്‍ മുഷിയും. (ഒരന്ധവിശ്വാസം)

40. കടുകു ചിതറിയാല്‍ കലഹം. (അന്ധവിശ്വാസം)

41. കടുകു ചോരുന്നതു കാണും തേങ്ങ ചോരുന്നതറിയില്ല. (ചെറിയ ദോഷങ്ങള്‍ കാണുക, വലുത്‌ കാണാതിരിക്കുക.)

42. കടുകു ചെറുതാണെങ്കിലും കാരം പോകില്ല.

43. കടുകു പോകുന്നിടത്തു തടിയെടുത്തു നടക്കും, മത്തന്‍ പോകുന്നതറിയില്ല.

44. കടുകും കാര്യത്തിൽ മിടുക്കൻ.

Post a Comment

Previous Post Next Post
PDF Book to Crack Kerala PSC

പരീക്ഷയ്ക്ക് വരാവുന്ന ചോദ്യങ്ങൾ വിദഗ്ദ്ധരാൽ വിശകലനം ചെയ്തു തയ്യാറാക്കിയ ഇ - ബുക്കുകൾ നിങ്ങൾക്ക് Credit/Debit Card, Wallet, Google Pay ഉപയോഗിച്ച് പർച്ചേസ് ചെയ്ത് ഡൗൺലോഡ് ചെയ്യാം.