മലയാളത്തിലെ ആദ്യ കൃതികൾ

മലയാളത്തിലെ ആദ്യ കൃതികൾ (കർത്താക്കൾ)

1. മലയാളത്തിലെ ആദ്യ കാവ്യം - രാമചരിതം (ചീരാമകവി)

2. മലയാളത്തിലെ ആദ്യത്തെ ചമ്പു കൃതി ഏത് - ഉണ്ണിയച്ചീചരിതം (അജ്ഞാതകർതൃകം)

3. മലയാളത്തിലെ ആദ്യത്തെ സന്ദേശകാവ്യം ഏത് - ഉണ്ണുനീലിസന്ദേശം (അജ്ഞാതകർതൃകം)

4. മലയാളത്തിലെ ആദ്യത്തെ ഗദ്യസമാഹാരം - ഭാഷാകൗടില്യം (അജ്ഞാതകർതൃകം)

5. ശുദ്ധമലയാളത്തിൽ രചിച്ച ആദ്യ മഹാകാവ്യം - കൃഷ്ണഗാഥ (ചെറുശ്ശേരി നമ്പൂതിരി)

6. കേരളത്തിലെ ആദ്യത്തെ സംസ്കൃത സന്ദേശകാവ്യം - ശുകസന്ദേശം (ലക്ഷ്മിദാസൻ)

7. മലയാളത്തിലെ ആദ്യത്തെ കിളിപ്പാട്ട് - അദ്ധ്യാത്മരാമായണം (തുഞ്ചത്ത് എഴുത്തച്ഛൻ)

8. മലയാളത്തിലെ ആദ്യത്തെ വഞ്ചിപ്പാട്ട് - കുചേലവൃത്തം വഞ്ചിപ്പാട്ട് (രാമപുരത്ത് വാര്യർ)

9. മലയാളത്തിലെ ആദ്യത്തെ തുള്ളൽ കൃതി - കല്യാണസൗഗന്ധികം (കുഞ്ചൻ നമ്പ്യാർ)

10. മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത മഹാകാവ്യം - രാമചന്ദ്രവിലാസം (അഴകത്ത് പത്മനാഭക്കുറുപ്പ്)

11. മലയാളത്തിലെ ആദ്യത്തെ ഖണ്ഡകാവ്യം - മലയവിലാസം (എ.ആർ.രാജരാജവർമ്മ)

12. മലയാളത്തിലെ ആദ്യത്തെ പഴഞ്ചൊൽ സമാഹാരം - Centum Adagia Malabarica (പൗലിനോസ് പാതിരി)

13. മലയാളത്തിലെ ലക്ഷണമൊത്ത ആദ്യത്തെ ഖണ്ഡകാവ്യം - വീണപൂവ് (കുമാരനാശാൻ)

14. മലയാളത്തിലെ അച്ചടിച്ച ആദ്യ കേരള ചരിത്രഗ്രന്ഥം - കേരളോൽപത്തി (ഹെർമൻ ഗുണ്ടർട്ട്)

15. മലയാളത്തിലെ ആദ്യ വ്യാകരണഗ്രന്ഥം - മലയാള ഭാഷാവ്യാകരണം (ഹെര്‍മന്‍ ഗുണ്ടര്‍ട്ട്)

16. മലയാളത്തിലെ ആദ്യത്തെ ആധികാരിക വ്യാകരണഗ്രന്ഥം - കേരളപാണിനീയം (എ.ആർ.രാജരാജവർമ്മ)

17. മലയാളത്തിലെ ആദ്യത്തെ വിലാപകാവ്യം - ഒരു വിലാപം (സി.എസ്.സുബ്രഹ്മണ്യൻ പോറ്റി)

18. മലയാളത്തിലെ ആദ്യത്തെ നോവൽ - കുന്ദലത (അപ്പു നെടുങ്ങാടി)

19. മലയാളത്തിലെ ലക്ഷണമൊത്ത ആദ്യ നോവൽ - ഇന്ദുലേഖ (ഒ. ചന്തുമേനോൻ)

20. മലയാളത്തിലെ ആദ്യ ചരിത്ര നോവൽ - മാർത്താണ്ഡവർമ (സി.വി രാമൻപിള്ള)

21. മലയാളത്തിലെ ആദ്യ അപസർപ്പക നോവൽ (ഡിറ്റക്ടീവ് നോവൽ) - ഭാസ്കരമേനോൻ (അപ്പന്‍ തമ്പുരാന്‍)

22. മലയാളത്തിലെ ആദ്യ സാഹിത്യ നിരൂപണം - സി.പി അച്യുതമേനോന്റെ സാഹിത്യ വിമർശനങ്ങൾ (സി.പി അച്യുതമേനോൻ)

23. മലയാളത്തിലെ ആദ്യ നാടകം - മണിപ്രവാളശാകുന്തളം (കേരളവർമ്മ വലിയ കോയിത്തമ്പുരാൻ)

24. മലയാളത്തിലെ ആദ്യ രാഷ്ട്രീയ നാടകം - പാട്ടബാക്കി (കെ.ദാമോദരന്‍)

25. മലയാളത്തിലെ ആദ്യ സാമൂഹ്യ നാടകം - മറിയാമ്മ (കൊച്ചീപ്പന്‍ തരകന്‍)

26. മലയാളത്തിലെ ആദ്യ ചവിട്ടുനാടകം - കാറൽമാൻ ചരിതം (ചിന്നത്തമ്പി അണ്ണാവി)

27. മലയാളത്തിലെ ആദ്യ ചെറുകഥ - വാസനാവികൃതി (വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ)

28. മലയാളത്തിലെ ആദ്യ യാത്രാവിവരണം - വർത്തമാനപ്പുസ്തകം (പാറേമ്മാക്കൽ തോമാക്കത്തനാർ)

29. മലയാളത്തിലെ ആദ്യ ബാലസാഹിത്യ കൃതി - ചെറുപൈതങ്ങൾക്ക് ഉപകാരാർത്ഥം ഇംഗ്ലീഷിൽ നിന്ന് പരിഭാഷപ്പെടുത്തിയ കഥകൾ (ബെഞ്ചമിൻ ബെയ്‌ലി)

30. കേരളത്തിൽ അച്ചടിച്ച ആദ്യ മലയാളം പുസ്തകം - ചെറുപൈതങ്ങൾക്ക് ഉപകാരാർത്ഥം ഇംഗ്ലീഷിൽ നിന്ന് പരിഭാഷപ്പെടുത്തിയ കഥകൾ (ബെഞ്ചമിൻ ബെയ്‌ലി)

31. മലയാളം ലിപി അച്ചടിച്ച ആദ്യ പുസ്തകം - ഹോർത്തൂസ് മലബാറിക്കൂസ് (ഹെൻട്രിക് ആഡ്രിയൻ വാൻ റീഡ്)

32. മലയാളത്തിലെ ആദ്യ ജീവചരിത്രം - വിശുദ്ധ ത്രേസ്യായുടെ ചരിത്ര സംക്ഷേപം (മർസിനോസ് പുരോഹിതൻ)

33. മലയാളത്തിലെ ആദ്യ ആത്മകഥ - ആത്മകഥാസംക്ഷേപം (വൈക്കത്ത് പാച്ചുമൂത്തത്)

34. മലയാളത്തിലെ ആദ്യ സമഗ്രവും ആധികാരികവുമായ മലയാളം - മലയാളം നിഘണ്ടു - ശബ്ദതാരാവലി (ശ്രീകണ്ഠേശ്വരം പത്മനാഭപിള്ള)

35. മലയാളത്തിലെ ആദ്യ വിജ്ഞാനകോശം - സമസ്ത വിജ്ഞാന ഗ്രന്ഥാവലി (ആർ. ഈശ്വരപിള്ള)

36. മലയാളത്തിലെ ആദ്യ സാഹിത്യചരിത്രഗ്രന്ഥം - മലയാളഭാഷാ ചരിത്രം (പി. ഗോവിന്ദപിള്ള)

37. മലയാളത്തിലെ ആദ്യ ശാസ്ത്രഗ്രന്ഥം - ഗോവസൂരി പ്രയോഗം അഥവാ വസൂരി നിയന്ത്രണം (സെഞ്ചി പഴനി)

38. മലയാളത്തിലെ ആദ്യ സൈബർ നോവൽ - നൃത്തം (എം.മുകുന്ദൻ)

39. മലയാളത്തിലെ ആദ്യ ഓഡിയോ നോവൽ - ഇതാണെന്റെ പേര് (സക്കറിയാ)

Post a Comment

Previous Post Next Post
PDF Book to Crack Kerala PSC

പരീക്ഷയ്ക്ക് വരാവുന്ന ചോദ്യങ്ങൾ വിദഗ്ദ്ധരാൽ വിശകലനം ചെയ്തു തയ്യാറാക്കിയ ഇ - ബുക്കുകൾ നിങ്ങൾക്ക് Credit/Debit Card, Wallet, Google Pay ഉപയോഗിച്ച് പർച്ചേസ് ചെയ്ത് ഡൗൺലോഡ് ചെയ്യാം.