അഞ്ചുതെങ്ങ്‌ കലാപം

അഞ്ചുതെങ്ങ്‌ കലാപം ചരിത്രം (Anchuthengu Revolt in Malayalam)

സംഘടിതമല്ലെങ്കിലും ബ്രിട്ടീഷുകാര്‍ക്കെതിരെ കേരളത്തില്‍ നടന്ന ആദ്യ സമരമായിരുന്നു അഞ്ചുതെങ്ങ്‌ കലാപം. 1684ൽ വ്യവസായ ശാല നിർമിക്കാൻ ആറ്റിങ്ങല്‍ റാണി (ഉമയമ്മ റാണി) യില്‍ നിന്നും ലഭിച്ച അഞ്ചുതെങ്ങില്‍ ഇംഗ്ലീഷുകാര്‍ ഒരു കോട്ടയും സൈനിക സാമഗ്രികള്‍ സംഭരിക്കുന്ന ക്രേന്ദവും തുറന്നതാണ്‌ കലാപത്തിന്‌ വഴിമരുന്നിട്ടത്‌.  കുരുമുളകിന്റെ വ്യാപാരകുത്തക ബ്രിട്ടീഷുകാർ സ്വന്തമാക്കിയതും കൂടാതെ അഞ്ചുതെങ്ങില്‍ ഇംഗ്ലീഷുകാര്‍ക്ക്‌ കൂടുതൽ സൗജന്യങ്ങള്‍ അനുവദിച്ചു കൊടുത്തതും സ്ഥലവാസികളെ പ്രകോപിപ്പിച്ചു. അവര്‍ 1697-ല്‍ അഞ്ചുതെങ്ങിലെ ഫാക്ടറി ആക്രമിച്ചു. ആക്രമണം പരാജയപ്പെടുകയാണുണ്ടായത്‌.

അഞ്ചുതെങ്ങ്‌ കോട്ട

ആറ്റിങ്ങൽ റാണിയുടെ സമ്മതത്തോടെ 1695 ൽ ബ്രിട്ടീഷുകാർ പണികഴിപ്പിച്ച കോട്ടയാണ് അഞ്ചുതെങ്ങ് കോട്ട. ചെങ്കല്ല് കൊണ്ട് നിർമിച്ച കോട്ടയ്ക്ക് ചതുരാകൃതിയാണ്. രണ്ട് പ്രവേശന കവാടങ്ങളാണ് കോട്ടയ്ക്ക് ഉണ്ടായിരുന്നത്. മുന്നിലത്തെ കവാടം ബ്രിട്ടീഷ് വാസ്തുശില്പരീതിയിലുള്ളതാണ്. ഓരോ കൊത്തളത്തിലും കയറിച്ചെല്ലാൻ കോണിപ്പടികൾ കെട്ടിയിട്ടുണ്ട്. അഞ്ചടി ഉയരവും അത്രതന്നെ വീതിയുമുള്ള ഒരു തുരങ്കം കോട്ടയിൽനിന്നും കടലിലേക്കുണ്ട്. കടൽമാർഗമെത്തുന്ന ആയുധങ്ങൾ ഈ തുരങ്കത്തിലൂടെ കോട്ടയിലെത്തിച്ചിരുന്നു. കോട്ടയ്ക്കുള്ളിൽ സൈന്യത്തെ പാർപ്പിച്ച് കടൽകൊള്ളയാണ് അവർ നടത്തിയിരുന്നത്. ഡച്ചുകാർ അഞ്ചുതെങ്ങുകോട്ട നശിപ്പിക്കുവാൻ ശ്രമിച്ചെങ്കിലും ആ ശ്രമം വിജയിച്ചില്ല. പിന്നീട് മാർത്താണ്ഡവർമ്മ അഞ്ചുതെങ്ങ് കീഴടക്കിയതോടെ കോട്ട തിരുവിതാംകൂറിന്റെ ഭാഗമായി. ഇപ്പോൾ പുരാവസ്തു വകുപ്പിന്റെ കീഴിലാണ് ഈ കോട്ട.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. ബ്രിട്ടീഷുകാർക്കെതിരെ കേരളത്തിൽ നടന്ന ആദ്യ കലാപം - അഞ്ചുതെങ്ങ് കലാപം

2. അഞ്ചുതെങ്ങ് കലാപം നടന്ന വർഷം - 1697 

3. അഞ്ചുതെങ്ങ് കലാപത്തിന്റെ പ്രധാന കാരണം - സൈനിക സാമ്രഗികള്‍ സംഭരിക്കുന്ന കേന്ദ്രം തുറക്കാൻ അനുവാദം നൽകിയതും, കുരുമുളകിന്റെ വ്യാപാരകുത്തക നൽകിയതിനും 

4. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയ്ക്ക് വേണാട്ടിലുണ്ടായിരുന്ന പ്രധാനപ്പെട്ട പണ്ടകശാല - അഞ്ചുതെങ്ങ് 

5. അഞ്ചുതെങ്ങ് പണ്ടകശാലയുടെ നിർമാണം പൂർത്തിയായ വർഷം - 1690 

6. 1690-ല്‍ ബ്രിട്ടീഷുകാർക്ക് തിരുവനന്തപുരത്തിലെ അഞ്ചുതെങ്ങിൽ വ്യാപാരശാലയും കോട്ടയും കെട്ടാനുള്ള അവകാശം നൽകിയ വേണാട് ഭരണാധികാരി - ഉമയമ്മ റാണി 

7. അഞ്ചുതെങ്ങ് കോട്ടയുടെ നിര്‍മാണം പൂർത്തിയായ വർഷം - 1695 

8. തിരുവനന്തപുരം ജില്ലയിലെ ചിറയിന്‍കീഴ്‌ താലൂക്കില്‍ സ്ഥിതിചെയ്യുന്ന കോട്ട - അഞ്ചുതെങ്ങ്‌ കോട്ട

9. അഞ്ചുതെങ്ങ് സ്ഥിതിചെയ്യുന്ന ജില്ല - തിരുവനന്തപുരം

Post a Comment

Previous Post Next Post