വിമോചന സമരം

വിമോചന സമരം (Liberation Struggle in Kerala)

ഇഎംഎസിന്റെ നേതൃത്വത്തിൽ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ പരിഷ്‌കാരങ്ങൾ പ്രതിപക്ഷ കക്ഷികളും, ജാതിമത സമുദായ സംഘടനകളും രൂക്ഷമായി എതിർത്തു. ഭൂപരിഷ്കരണ നിയമം, പുതിയ വിദ്യാഭ്യാസ നയം എന്നിവയായിരുന്നു ഒരു വിഭാഗത്തെ അസ്വസ്ഥരാക്കിയത്. ഇതോടെ പ്രതിപക്ഷ കക്ഷികളും ജാതിമത സംഘടനകളും സർക്കാരിന്റെ നയങ്ങൾക്കെതിരെ സമരം ആരംഭിച്ചു. ഇതാണ് വിമോചന സമരം എന്നറിയപ്പെടുന്നത്. 1959 മാർച്ച് 25 ന് ആണ് വിമോചനസമരം ആരംഭിച്ചത്. ക്രമസമാധാനനില തകർന്നു എന്ന് ഗവർണർ ബി.രാമകൃഷ്‌ണ റാവു കേന്ദ്രത്തിന് റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിൽ ജൂലൈ 31 ന് ഭരണഘടനയുടെ 356-ാം വകുപ്പു പ്രകാരം സംസ്ഥാന സർക്കാരിനെ പിരിച്ചുവിടുകയും ചെയ്തു. ഇന്ത്യയിലാദ്യമായി 356-ാം വകുപ്പു പ്രകാരം പിരിച്ചുവിട്ട സംസ്ഥാന മന്ത്രിസഭയായിരുന്നു കേരളത്തിലേത്. വിമോചന സമരത്തിന്റെ ഭാഗമായി അങ്കമാലിയിൽനിന്നു തിരുവനന്തപുരത്തേക്കു 'ജീവാശിഖ' ജാഥ നയിച്ച് സർക്കാരിനെതിരായ നിവേദനം ഗവർണർക്കു സമർപ്പിച്ചത് മന്നത്തു പദ്മനാഭനായിരുന്നു.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. വിമോചനസമരത്തിനു കാരണമായ പ്രധാന സംഭവം - ഭൂപരിഷ്കരണ നിയമം, പുതിയ വിദ്യാഭ്യാസ നയം

2. വിമോചന സമരം നടന്ന വർഷം - 1959

3. 'വിമോചനസമരം' എന്ന വാക്കിന്റെ ഉപജ്ഞാതാവ് - പനമ്പള്ളി ഗോവിന്ദമേനോൻ 

4. വിമോചന സമരം ആരുടെ നേതൃത്വത്തിലാണ് നടന്നത് - മന്നത്തു പദ്മനാഭൻ 

5. വിമോചനസമരത്തിന്റെ ഭാഗമായി അങ്കമാലി മുതൽ തിരുവനന്തപുരം വരെ ജീവശിഖാജാഥ നയിച്ചത് - മന്നത് പദ്മനാഭൻ

6. വിമോചനസമരകാലത്ത് മന്നത് പത്മനാഭന്റെ നേതൃത്വത്തിൽ ജീവശിഖാജാഥ ആരംഭിച്ച സ്ഥലം - തലശ്ശേരി 

7. വിമോചനസമരനടത്തിപ്പിനായി ഫാദർ വടക്കന്റെ നേതൃത്വത്തിൽ രൂപീകരിച്ച സംഘടന - ക്രിസ്റ്റഫേഴ്‌സ് 

8. ഒന്നാം കേരള മന്ത്രിസഭയെ പിരിച്ചുവിട്ട വർഷം - 1959 ജൂലൈ 31 

9. വിമോചനസമരത്തിലെ അമേരിക്കൻ ഇടപെടൽ വെളിപ്പെടുത്തുന്ന ഡാനിയൽ പാട്രിക് മൊയ്നിഹനിന്റെ പുസ്തകം - A Dangerous Place

Post a Comment

Previous Post Next Post