അടിയന്തരാവസ്ഥ

അടിയന്തരാവസ്ഥ (The Emergency)

ഇന്ത്യന്‍ ഭരണഘടനയിലെ ഭാഗം 18-ലെ 352 മുതല്‍ 380 വരെയുള്ള വകുപ്പുകള്‍ പ്രതിപാദിക്കുന്നത്‌ അടിയന്തരാവസ്ഥയെക്കുറിച്ചാണ്‌. രാജ്യം മറ്റൊരു രാജ്യവുമായി യുദ്ധത്തിലേര്‍പ്പെടുമ്പോഴോ യുദ്ധസമാനമായ സാഹചര്യങ്ങളിലോ രാജ്യത്ത്‌ ആഭ്യന്തര സുരക്ഷിതത്വം ഭീഷണി നേരിടുന്ന സാഹചര്യത്തിലോ രാഷ്‌ട്രപതി അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്‌. ഭരണഘടനയുടെ 352-ാം വകുപ്പ്‌ പ്രകാരമാണ്‌. ചൈനീസ്‌ ആക്രമണ കാലത്ത്‌ 1962 ഒക്ടോബര്‍ 26-നാണ്‌ ഇന്ത്യയില്‍ ആദ്യമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്‌. ഈ അവസരത്തില്‍ ഇന്ത്യയുടെ പ്രധാനമന്ത്രി നെഹ്റുവും രാഷ്‌ട്രപതി ഡോ. എസ്‌. രാധാകൃഷ്ണനുമായിരുന്നു. 1975-ല്‍ ഇന്ദിരാഗാന്ധിയുടെ ഭരണകാലത്താണ്‌ രാജ്യത്തുടനീളം വിമര്‍ശനങ്ങള്‍ക്ക്‌ വിധേയമായ അടിയന്തരാവസ്ഥ പ്രഖ്യാപനം. ജൂണ്‍ 26-ന്‌ അന്നത്തെ രാഷ്ട്രപതി ഫക്രുദ്ദീന്‍ അലി അഹമ്മദാണ്‌ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഇത്‌ പിന്‍വലിച്ചത്‌ 1977 മാര്‍ച്ച്‌ 21-ന്‌ ബി.ഡി. ജട്ടിയാണ്‌. 

സംസ്ഥാനങ്ങളിൽ പ്രസിഡന്റ് ഭരണത്തിന് അനുവാദം നൽകുന്നത് 356-ാം വകുപ്പാണ്. ഏറ്റവും ആദ്യം സംസ്ഥാന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് പഞ്ചാബിലാണ്. സാമ്പത്തികാടിയന്തരാവസ്ഥ പ്രഖ്യാപനത്തെക്കുറിച്ച് പ്രതിപാദിക്കുന്നത് 360-ാം വകുപ്പാണ്. ഇന്ത്യയിൽ ഇന്നുവരെ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടില്ല.

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. ഇന്ത്യയിൽ ആദ്യമായി ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാഷ്ട്രപതി - ഡോ.എസ്.രാധാകൃഷ്ണൻ (1962 ഒക്ടോബർ 26 ന്)

2. ഇന്ത്യയിൽ ആദ്യത്തെ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ കാരണം - ചൈനീസ് ആക്രമണം

3. ഒന്നാം ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമ്പോൾ പ്രധാനമന്ത്രി - ജവാഹർലാൽ നെഹ്‌റു 

4. ഒന്നാം ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമ്പോൾ പ്രതിരോധമന്ത്രി - വി.കെ.കൃഷ്ണമേനോൻ

5. ഇന്ത്യയിലെ ആദ്യത്തെ ദേശീയ അടിയന്തരാവസ്ഥ പിൻവലിച്ചത് - ഡോ സക്കീർ ഹുസൈൻ (1968 ജനുവരി 19 ന്)

6. ഇന്ത്യയിൽ ആദ്യമായി ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട വർഷം ഏത് - 1962

7. ഇന്ത്യയിൽ രണ്ടാമത്തെ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാഷ്ട്രപതി - വി.വി.ഗിരി (1971 ഡിസംബർ 3)

8. ഇന്ത്യയിൽ രണ്ടാമത്തെ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ കാരണം - ഇന്ത്യ - പാകിസ്ഥാൻ യുദ്ധം

9. ഏറ്റവും കൂടുതൽ കാലം നിലനിന്ന ദേശീയാടിയന്തരാവസ്ഥ - രണ്ടാമത്തെ ദേശീയാടിയന്തരാവസ്ഥ (1971 - 77)

10. മൂന്നാമത്തെ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാഷ്ട്രപതി - ഫക്രുദ്ദീൻ അലി അഹമ്മദ് (1975 ജൂൺ 25)

11. മൂന്നാമത്തെ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ കാരണം - ആഭ്യന്തര കലഹം

12. മൂന്നാം അടിയന്തരാവസ്ഥകാലത്തെ അതിക്രമങ്ങളെക്കുറിച്ച് അന്വേഷിച്ച കമ്മിഷൻ - ഷാ കമ്മിഷൻ

13. രണ്ടാമത്തെയും മൂന്നാമത്തെയും ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമ്പോൾ പ്രധാനമന്ത്രി - ഇന്ദിരാഗാന്ധി 

14. രണ്ടാം ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമ്പോൾ പ്രതിരോധമന്ത്രി - ജഗ്ജീവൻ റാം 

15. മൂന്നാം ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമ്പോൾ പ്രതിരോധമന്ത്രി - സർദാർ സ്വരൺ സിംഗ് 

16. 1977 ൽ രണ്ടാമത്തെയും മൂന്നാമത്തെയും ദേശീയാടിയന്തരാവസ്ഥ പിൻവലിച്ചത് - ബി.ഡി.ജട്ടി (ആക്ടിങ് പ്രസിഡന്റ്)

17. കേന്ദ്ര ക്യാബിനറ്റിന്റെ പ്രത്യേക ഭൂരിപക്ഷത്തോടെ പാർലമെന്റ് അംഗീകരിച്ച ദേശീയാടിയന്തരാവസ്ഥ എത്ര കാലം നിലനിൽക്കും - 6 മാസം

18. ദേശീയ അടിയന്തരാവസ്ഥ എത്ര തവണ പ്രഖ്യാപിക്കപ്പെട്ടു - 3 തവണ (1962, 1971, 1975)

19. ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിനുള്ള കാരണങ്ങൾ - യുദ്ധം, സായുധ വിപ്ലവം, വിദേശ ആക്രമണം

20. ഇന്ത്യൻ രാഷ്ട്രപതിക്ക് എത്ര തരം അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള അധികാരം ഉണ്ട്? - മൂന്ന് തരം 

21. ഭരണഘടനയിൽ പ്രതിപാദിക്കുന്ന മൂന്ന് തരം അടിയന്തരാവസ്ഥകൾ - ദേശീയാടിയന്തരാവസ്ഥ (352), സംസ്ഥാന അടിയന്തരാവസ്ഥ (356), സാമ്പത്തിക അടിയന്തരാവസ്ഥ (360)

22. ഇന്ത്യയിൽ ഒരു സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ അധികാരം ആർക്കാണ് - രാഷ്‌ട്രപതി

23. ഒരു സംസ്ഥാനത്തിൽ രാഷ്‌ട്രപതി ഭരണം എത്ര കാലം നിലനിർത്താം - 3 വർഷം 

24. ഇന്ത്യയിൽ ആദ്യമായി രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ സംസ്ഥാനം - പഞ്ചാബ്

25. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം രാഷ്‌ട്രപതി ഭരണം നിലനിന്നത് - പഞ്ചാബിൽ

26. രാഷ്‌ട്രപതി ഭരണം പ്രഖ്യാപിച്ചപ്പോൾ പഞ്ചാബിൽ മുഖ്യമന്ത്രി - ഗോപീചന്ദ് ഭാർഗവ

27. ഇന്ത്യയിൽ ഏറ്റവും കൂടുതൽ തവണ രാഷ്‌ട്രപതി ഭരണം പ്രഖ്യാപിച്ചത് - മണിപ്പൂരിൽ (10 തവണ)

28. നിയമസഭയിൽ ഭൂരിപക്ഷമുള്ള ഗവൺമെന്റിനെ പിരിച്ചുവിട്ട് ആദ്യമായി രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തിയ സംസ്ഥാനം - കേരളം (1959 ജൂലൈ 31)

29. കേരളത്തിൽ ഏറ്റവും ഒടുവിലായി രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തിയത് - 1982 

30. ലോകത്ത് ആദ്യമായി കാലാവസ്ഥ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാജ്യം - യു.കെ (രണ്ടാമത് അയർലൻഡ്)

Post a Comment

Previous Post Next Post