ശ്രീമൂലം പ്രജാസഭ

ശ്രീമൂലം പ്രജാസഭ (Sree Moolam Praja Sabha)

തിരുവിതാംകൂര്‍ ഭരണത്തില്‍ ജനങ്ങള്‍ക്ക്‌ കൂടുതല്‍ പങ്കാളിത്തം നല്‍കുക എന്ന ലക്ഷ്യത്തോടെ 1904-ല്‍ ശ്രീമൂലം പ്രജാസഭ രൂപം കൊണ്ടു. ശ്രീ മൂലംതിരുനാൾ രാമവര്‍മ തന്നെയാണ്‌ ഇത്‌ രൂപീകരിച്ചത്‌. ആറായിരം രൂപയെങ്കിലും വാര്‍ഷിക വരുമാനം വേണം എന്നതായിരുന്നു അംഗത്വത്തിനുള്ള യോഗ്യത. തുടക്കത്തില്‍ 100 പേ൪ അംഗങ്ങളായി. ഒരു വര്‍ഷം കാലാവധിയുള്ള സഭ വര്‍ഷത്തില്‍ ഒരിക്കൽ മാത്രമാണ് സമ്മേളിച്ചിരുന്നത്. 1930 ജനുവരി 12 ന് വോട്ടവകാശം സംബന്ധിച്ച് പ്രത്യേക നിയമം നടപ്പാക്കി. ഇതേതുടർന്ന് ഒരു വർഷം അഞ്ച് രൂപയെങ്കിലും ഭൂനികുതി അടയ്ക്കുന്നവർക്കും നഗരസഭയിൽ തൊഴിൽനികുതി കൊടുക്കുന്നവർക്കും ബിരുദമുള്ളവർക്കും വോട്ടവകാശം ലഭിച്ചു. തിരുവിതാംകൂർ നായർ റഗുലേഷന്‍, തിരുവിതാംകൂര്‍ ഈഴവ റഗുലേഷന്‍ എന്നീ നിയമങ്ങളിലൂടെ സ്ത്രീകള്‍ക്കും വോട്ടവകാശം ലഭിച്ചു. സമൂഹത്തിലെ ഏറ്റവും സമ്പന്നരാണ്‌ അന്ന്‌ അഞ്ച്‌ രൂപ നികുതി അടച്ചിരുന്നത്‌. വോട്ടവകാശം സമ്പന്നരിലേക്ക്‌ ചുരുങ്ങിയതിനെതിരെ പ്രക്ഷോഭം നടന്നു. “നിവര്‍ത്തന പ്രക്ഷോഭം" എന്നറിയപ്പെട്ട ഈ ജനകീയ സമരത്തെ തുടര്‍ന്ന്‌ ഒരു രൂപയെങ്കിലും നികുതിയടയ്ക്കുന്നവര്‍ക്ക്‌ വോട്ടവകാശം ലഭ്യമായി.

1932-ല്‍ ശ്രീചിത്രാ കൗണ്‍സില്‍ എന്ന പേരില്‍ ഉപരിസഭയും പ്രജാസഭയും അധോസഭയും നിലവില്‍ വന്നു. ദിവാന്‍ പ്രസിഡന്റായ ഈ സഭകളുടെ ആദ്യ സമ്മേളനം 1933 ജൂലൈ 31-ന്‌ തിരുവനന്തപുരം വി.ജെ.ടി ഹാളില്‍ നടത്തി. 1947-ല്‍ ഈ സഭകള്‍ ഇല്ലാതായി. രാജാവ്‌ ഉത്തരവാദ ഭരണം പ്രഖ്യാപിച്ചതിനെത്തുടര്‍ന്നുണ്ടായ തിരഞ്ഞെടുപ്പിലൂടെ 120 അംഗ പ്രതിനിധിസഭ രൂപീകരിച്ചു. എ.ജെ.ജോണായിരുന്നു പ്രസിഡന്റ്‌. ജി.ചന്ദ്രശേഖരന്‍ പിള്ള വൈസ്‌ പ്രസിഡന്റും. പട്ടം താണുപിള്ള പ്രധാനമന്ത്രിയും ടി.എം.വര്‍ഗീസ്‌, സി.കേശവന്‍ എന്നിവര്‍ മന്ത്രിമാരുമായി. പിന്നീട് മന്ത്രിമാരുടെ എണ്ണം കൂട്ടി. 1948-ല്‍ തിരുവിതാംകൂര്‍ ഭരണഘടന പരിഷ്കരിച്ചു. തുടര്‍ന്ന്‌ തിരു-കൊച്ചി സംസ്ഥാനം രൂപീകൃതമായി. ഇന്ത്യയില്‍ പിന്നീടുണ്ടായ ജനാധിപത്യ സംവിധാനത്തിനാകെ മാതൃകയായിരുന്നു തിരുവിതാംകൂറിലെ ഈ പരിഷ്കാരങ്ങള്‍.

ശ്രീമൂലം പ്രജാസഭ അംഗങ്ങൾ 

■ അയ്യങ്കാളി

■ സി. കേശവൻ

■ ഇ.വി. കൃഷ്ണപിള്ള

■ കെ.സി. മാമ്മൻ മാപ്പിള

■ കുമാരനാശാൻ 

■ മൂലൂർ എസ്. പത്മനാഭപ്പണിക്കർ

■ ടി.കെ. മാധവൻ

■ ടി.എം വർഗീസ്

■ പാമ്പാടി ജോൺ ജോസഫ്

■ കൊച്ചു ഹസ്സൻ കുഞ്ഞു ബഹാദൂർ

■ കുറുമ്പൻ ദൈവത്താൻ

■ പള്ളിത്താനം ലൂക്ക മത്തായി

■ പൊയ്കയിൽ യോഹന്നാൻ 

■ പട്ടം താണു പിള്ള 

■ എൻ.ജെ.കുഞ്ചെറിയ 

■ കൊച്ചുകുഞ്ഞു ചാന്നാർ

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. തിരുവിതാംകൂറിൽ ശ്രീമൂലം പ്രജാസഭ (പോപ്പുലർ അസ്സംബ്ലി) പ്രവർത്തനമാരംഭിച്ച വർഷം - 1904 

2. ശ്രീ മൂലം പ്രജാസഭയുടെ ആദ്യ സമ്മേളനം നടന്ന വർഷം - 1904 ഒക്ടോബർ 22 

3. ശ്രീ മൂലം പ്രജാസഭയുടെ ആദ്യ സമ്മേളനം നടന്നതെവിടെ - വി.ജെ.ടി ഹാൾ (2019ൽ വി.ജെ.ടി ഹാളിനെ 'അയ്യങ്കാളി ഹാൾ' എന്ന് പുനർനാമകരണം ചെയ്തു)

4. ശ്രീ മൂലം പ്രജാസഭയിലേക്ക് നോമിനേറ്റു ചെയ്യപ്പെട്ട ആദ്യത്തെ അധഃസ്ഥിത വിഭാഗക്കാരൻ - അയ്യങ്കാളി 

5. അയ്യങ്കാളി ശ്രീമൂലം പ്രജാസഭയിൽ ആദ്യമായി അംഗമായത് ഏത് വർഷമാണ് - 1910

6. ശ്രീമൂലം പ്രജാസഭയിൽ തുടർച്ചയായി 28 വർഷം അംഗമായിരുന്ന കേരളത്തിലെ സാമൂഹിക പരിഷ്‌കർത്താവ് - അയ്യങ്കാളി 

7. ശ്രീമൂലം പ്രജാസഭയിൽ അംഗമായ ആദ്യ ഹരിജൻ - അയ്യങ്കാളി

8. കുറുമ്പൻ ദൈവത്താൻ ശ്രീമൂലം പ്രജാസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടത് ഏത് വർഷമാണ് - 1915

9. 1917, 18 വർഷങ്ങളിൽ ശ്രീമൂലം പ്രജാസഭയിൽ ഈഴവ പ്രതിനിധി അംഗമായി തെരഞ്ഞെടുക്കപ്പെട്ട സാമൂഹിക പരിഷ്‌കർത്താവ് - ടി.കെ.മാധവൻ

10. ശ്രീമൂലം പ്രജാസഭയിൽ അംഗമായ മലയാളത്തിലെ മഹാകവി - കുമാരനാശാൻ

11. കുമാരനാശാൻ പ്രജാസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട വർഷം  - 1920 

12. ദളിത് വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് അനുവദിക്കണമെന്ന് ശ്രീമൂലം പ്രജാസഭയിൽ വാദിച്ചത് - കുമാര ഗുരുദേവൻ (പൊയ്കയിൽ യോഹന്നാൻ)

13. രണ്ടുതവണ (1921, 1931) ശ്രീമൂലം പ്രജാസഭയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ട ദളിത് ക്രൈസ്തവ നവോത്ഥാന നായകൻ - കുമാര ഗുരുദേവൻ

14. പാമ്പാടി ജോൺ ജോസഫ് ശ്രീമൂലം പ്രജാസഭയിൽ തെരഞ്ഞെടുക്കപ്പെട്ടത് എന്നാണ്? - 1931

15. 1937 ൽ നടന്ന തെരഞ്ഞെടുപ്പിൽ മത്സരിച്ച് തിരുവിതാംകൂറിലെ ശ്രീമൂലം അസംബ്ലിയുടെ ഉപാധ്യക്ഷനായ വ്യക്തി? - ടി.എം.വർഗീസ് (സംയുക്ത രാഷ്ട്രീയ കക്ഷി)

16. ശ്രീമൂലം പ്രജാസഭ സ്ഥാപിതമായ വർഷം - 1904 

17. ശ്രീമൂലം പ്രജാസഭയിലേക്കുള്ള വോട്ടവകാശത്തിനുവേണ്ടി തിരുവിതാംകൂറിലെ ഭരണഘടനാ പരിഷ്കാരങ്ങള്‍ക്കെതിരെ നടത്തിയ പ്രക്ഷോഭം - നിവര്‍ത്തന പ്രക്ഷോഭം

18. തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിൽ പരിഷ്കരിച്ച് ശ്രീമൂലം അസ്സംബ്ലി (അധോസഭ), ശ്രീ ചിത്തിര സ്റ്റേറ്റ് കൗൺസിൽ (ഉപരിസഭ) എന്നിവയ്ക്ക് രൂപം നൽകിയത് - ശ്രീ ചിത്തിര തിരുനാൾ

19. തിരുവനന്തപുരത്ത് വിക്ടോറിയ ജൂബിലി ടൗൺ ഹാൾ (വി.ജെ.ടി ഹാൾ) പണികഴിപ്പിച്ചത് - ശ്രീമൂലം തിരുനാൾ

20. ശ്രീമൂലം പ്രജാസഭയിൽ അംഗമാകാനുള്ള യോഗ്യത - 100 രൂപയിൽ കൂടുതൽ ഭൂനികുതി അടയ്ക്കുന്നവർ/വാർഷികവരുമാനം 6000 രൂപയ്ക്ക് മുകളിലുള്ളവർ 

21. ശ്രീമൂലം പ്രജാസഭയുടെ ആദ്യ യോഗത്തിൽ പങ്കെടുത്ത അംഗങ്ങളുടെ എണ്ണം - 88 

22. ശ്രീമൂലം പ്രജാസഭയിലേക്കുള്ള തിരഞ്ഞെടുപ്പുകളിൽ മാറ്റം കൊണ്ടുവന്ന നിയമം നിലവിൽ വന്നത് - 1905 മെയ് 1 

23. 1905ലെ റെഗുലേഷന്റെ പ്രധാന പ്രത്യേകത - ആകെ അംഗസംഖ്യയായ 100ൽ 77 പേരെ ജനങ്ങൾ നേരിട്ട് തിരഞ്ഞെടുക്കുകയും 23 പേർ നാമനിർദേശം ചെയ്യപ്പെടുകയും ചെയ്യും (ഇവരുടെ കാലാവധി 1 വർഷമായിരുന്നു)

24. 1905ലെ റെഗുലേഷൻ പ്രകാരം നിയമസഭയിലേക്ക് വോട്ട് ചെയ്യാൻ വേണ്ട യോഗ്യത - 50 രൂപക്കു മുകളിൽ ഭൂനികുതി അടക്കുന്നവർ/ 2000 രൂപയിൽ കുറയാത്ത വാർഷിക വരുമാനം/ സർവകലാശാല ബിരുദം 

Post a Comment

Previous Post Next Post