സർ സയ്യിദ് അഹമ്മദ് ഖാൻ

സർ സയ്യിദ് അഹമ്മദ് ഖാൻ (Sir Syed Ahmed Khan Malayalam)

ജനനം: 1817 ഒക്ടോബർ 17

മരണം: 1898 മാർച്ച് 27

ഇന്ത്യയിലെ മുസ്‌ലിം നവോത്ഥാനത്തിന്റെ പിതാവാണ്‌ സയ്യിദ് അഹമ്മദ് ഖാൻ. ഇസ്ലാം മതവിശ്വാസികള്‍ക്കിടയില്‍ നിലനിന്ന അനാചാരങ്ങള്‍ക്കെതിരേ ശക്തമായി പ്രതികരിച്ച സാമൂഹിക പരിഷ്കര്‍ത്താവാണ്‌ ഇദ്ദേഹം. 1817 ഒക്ടോബര്‍ 17-ന്‌ ഡല്‍ഹിയിലാണ്‌ അഹ്മദ്‌ ഖാന്‍ ജനിച്ചത്‌. ഉര്‍ദു, അറബിക്‌ ഭാഷകളും നിയമവും ഗണിതവുമെല്ലാം പഠിച്ച അദ്ദേഹം ബ്രിട്ടിഷ്‌ സര്‍ക്കാരില്‍ ഉദ്യോഗസ്ഥനായി. 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരവേളയില്‍ ബ്രിട്ടിഷ്‌ സൈന്യത്തില്‍ നിന്ന്‌ അഹ്മദ്‌ ഖാന്‍ ഏറെ സഹിക്കേണ്ടിവന്നു. അദ്ദേഹത്തിന്റെ വീട്‌ പോലും ആക്രമിക്കപ്പെട്ടു. ഈ വിപ്ലവം നടന്ന്‌ രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം അദ്ദേഹം ഒരു പുസ്തകമിറക്കി. അസ്ബാബ്‌-ഇ ബഗവത്-ഇ ഹിന്ദ്‌. ഇന്ത്യന്‍വിപ്ലവത്തിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍ അദ്ദേഹം അതിലൂടെ പുറത്തുകൊണ്ടുവന്നു. 

1866-ല്‍ ബ്രിട്ടിഷ്‌ ഇന്ത്യന്‍ അസോസിയേഷന്‍ സ്ഥാപിച്ച അദ്ദേഹം ഭരണനേതൃത്വവുമായി നല്ല ബന്ധം സ്ഥാപിക്കാന്‍ ആഗ്രഹിച്ചു. ബ്രിട്ടിഷ്‌ സര്‍ക്കാരിന്റെ 'ഭിന്നിപ്പിച്ചുഭരിക്കുക' എന്ന തന്ത്രത്തിന്‌ അഹ്മദ്‌ ഖാന്‍ എതിരായിരുന്നു. പക്ഷേ, ബ്രിട്ടിഷുകാര്‍ക്കെതിരേ സമരം നടത്തുന്നതില്‍ മുന്‍പന്തിയില്‍നിന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഭാഗമാകാന്‍ അദ്ദേഹം ഇഷ്ടപ്പെട്ടതുമില്ല. ഇസ്‌ലാമിക വീക്ഷണങ്ങളെ യൂറോപ്യന്‍ ആശയങ്ങളുമായി ബന്ധപ്പെടുത്താന്‍ അഹ്മദ്ഖാന്‍ ശ്രമിച്ചിരുന്നു. മതത്തിനുള്ളിലെ അന്ധവിശ്വാസങ്ങളെ എതിര്‍ത്ത അദ്ദേഹം, പാശ്ചാത്യ വിദ്യാഭ്യാസരീതി പിന്തുടരുകയും സയന്‍സില്‍ അറിവ്‌ നേടുകയും ചെയ്യാത്തിടത്തോളം കാലം ഇന്ത്യയിലെ മുസ്ലിം സമുദായത്തിന്‌ പുരോഗതി ഉണ്ടാകില്ലന്ന്‌ വിശ്വസിച്ചു.

1875-ല്‍ സെയ്ദ്‌ അഹ്മദ്‌ ഖാന്‍ അലിഗഡില്‍ ഒരു കോളജ്‌ സ്ഥാപിച്ചു. “മുഹമ്മദന്‍ ആംഗ്ലോ ഓറിയന്റല്‍ കോളേജ്" എന്ന ഈ സ്ഥാപനമാണ്‌ 1920-ല്‍ അലിഗഡ്‌ മുസ്ലിം സര്‍വകലാശാലയായിമാറിയത്‌. അഹ്മദ്‌ ഖാന്റെ വിശിഷ്ട സേവനങ്ങളെ മുന്‍നിര്‍ത്തി ബ്രിട്ടിഷ്‌ സര്‍ക്കാര്‍ അദ്ദേഹത്തിന്‌ “സര്‍ "പദവി നല്‍കി. 1898 മാര്‍ച്ച്‌ 28 -ന്‌ അഹ്മദ്‌ ഖാന്‍ അന്തരിച്ചു.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. മുസ്ലീം നവോത്ഥാന പ്രസ്ഥാനങ്ങളുടെ സമുന്നത നേതാവ്‌ - സർ സയ്യദ് അഹമ്മദ്ഖാൻ

2. സര്‍ സയ്യിദ്‌ അഹമ്മദ്‌ ഖാന്‍ മുഹമ്മദൻ ആംഗ്ലോ ഓറിയന്റൽ കോളേജ് സ്ഥാപിച്ച വർഷം - 1875 (1920 ല്‍ ഇത്‌ അലിഗഢ് സർവകലാശാല ആയി മാറി)

3. 1875 ലെ കലാപകാലത്ത് ബ്രിട്ടീഷുകാരെ സഹായിക്കുകയും പ്രതിഫലമായി പ്രതിമാസം 200 രൂപ പെൻഷൻ കൈപ്പറ്റുകയും ചെയ്‌ത നേതാവ് - സര്‍ സയ്യിദ്‌ അഹമ്മദ്‌ ഖാന്‍

4. ബ്രിട്ടീഷ് സർക്കാരിന്റെ 'ഓർഡർ ഓഫ് ദ സ്റ്റാർ ഓഫ് ഇന്ത്യ' പുരസ്‌കാരം നേടിയ നവോത്ഥാന നായകൻ - സർ സയ്യദ് അഹമ്മദ്ഖാൻ

5. അലിഗഢ് സയന്റിഫിക് സൊസൈറ്റിയുടെ സ്ഥാപകൻ - സര്‍ സയ്യിദ്‌ അഹമ്മദ്‌ ഖാന്‍

6. അലിഗഢ് പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ - സർ സയ്യിദ് അഹമ്മദ് ഖാൻ

7. അലിഗഢ് പ്രസ്ഥാനത്തിന്റെ മുഖ്യ പ്രവര്‍ത്തകര്‍ - ചിരാഗ്‌ അലി, നാസിര്‍ അഹമ്മദ്‌

8. സർ സയ്യദ് അഹമ്മദ്ഖാൻ അലിഗഢ് പ്രസ്ഥാനം ആരംഭിച്ച വര്‍ഷം - 1875

9. 'ആള്‍ ഇന്ത്യാ മുഹമ്മദന്‍ എഡ്യുക്കേഷണല്‍ കോണ്‍ഫറന്‍സ്‌' സ്ഥാപിച്ച നവോത്ഥാന നായകൻ - സർ സയ്യദ് അഹമ്മദ്ഖാൻ

10. 1882 ലെ ഹണ്ടര്‍ വിദ്യാഭ്യാസ കമ്മിഷനിൽ അംഗമായിരുന്ന നവോത്ഥാന നായകൻ - സർ സയ്യദ് അഹമ്മദ്ഖാൻ

11. 1887 ൽ സർ സയ്യദ് അഹമ്മദ്ഖാനെ സിവിൽ സർവീസ് കമ്മിഷനിൽ നാമനിർദേശം ചെയ്ത വൈസ്രോയി - ഡഫറിൻ പ്രഭു

12. കോൺഗ്രസിന്റെ രൂപീകരണത്തെ എതിർക്കുന്നതിനായി 1888 ൽ യുണൈറ്റഡ് ഇന്ത്യാ പാട്രിയോട്ടിക് അസോസിയേഷൻ സ്ഥാപിച്ചത് - സര്‍ സയ്യിദ്‌ അഹമ്മദ്‌ ഖാന്‍

13. സർ സയ്യദ് അഹമ്മദ്ഖാൻ സ്ഥാപിച്ച പത്രം - തഹ്‌സീബ് - ഉൾ - അഖ്‌ലാഖ്

14. 1857 ലെ ഒന്നാം സ്വാതന്ത്ര്യസമരത്തെക്കുറിച്ച് സയ്യിദ് അഹമ്മദ് ഖാൻ രചിച്ച പുസ്തകം - ദി കാസസ് ഓഫ് ഇന്ത്യൻ റിവോൾട്ട് 

15. ഹിന്ദുക്കളും മുസ്ലിങ്ങളും ഇന്ത്യയുടെ രണ്ട് കണ്ണുകളാണെന്ന് അഭിപ്രായപ്പെട്ടത് - സയ്യദ് അഹമ്മദ് ഖാൻ

Post a Comment

Previous Post Next Post