ഒ ചന്തുമേനോൻ

ഒയ്യാരത്ത് ചന്തുമേനോൻ (O Chandu Menon in Malayalam)

ജനനം: 1847 ജനുവരി 9 

മരണം: 1899 സെപ്റ്റംബർ 7

ഒരിക്കൽ ഒരിടത്ത് ഒരു ഗംഭീരൻസദ്യ നടക്കുകയായിരുന്നു. ഊണൊക്കെ കഴിച്ച് ചിലർ വർത്തമാനം ആരംഭിച്ചു. കൈക്കൂലി വാങ്ങുന്ന സർക്കാരുദ്യോഗസ്ഥരെക്കുറിച്ചായിരുന്നു ചർച്ച. "കൈക്കൂലി വാങ്ങാത്തവരായി ആരെങ്കിലുമുണ്ടോ?" ഇടയ്ക്ക് ഒരാൾ ചോദിച്ചു. പെട്ടെന്ന് ഊണ് കഴിക്കുന്നവരുടെയിടയിൽ നിന്ന് ഒരാൾ ചാടിയെഴുന്നേറ്റു. കോപത്തോടെ അദ്ദേഹം പറഞ്ഞു; "കൈക്കൂലി വാങ്ങാത്തവനായി ഒരുത്തനുണ്ടെടോ, ഞാൻ, ഒയ്യാരത്ത് ചന്ദുമേനോൻ...". ആ സത്യസന്ധനായ ആ സർക്കാരുദ്യോഗസ്ഥന് മലയാള സാഹിത്യ ചരിത്രത്തിൽ സ്ഥാനമുണ്ട്; മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവലായ ഇന്ദുലേഖയുടെ കർത്താവ് എന്ന സ്ഥാനം! 

ആദ്യ മലയാള നോവൽ എന്നറിയപ്പെടുന്നത് 1887ൽ പ്രസിദ്ധീകരിച്ച കുന്ദലതയാണ്. അപ്പു നെടുങ്ങാടിയാണ് ഇത് എഴുതിയത്. എന്നാൽ, നോവലിന്റെ എല്ലാപ്രത്യേകതകളും കുന്ദലതയ്ക്കുണ്ടായിരുന്നില്ല. നോവലിന്റെ എല്ലാ ലക്ഷണങ്ങളുമൊത്ത ആദ്യ മലയാള നോവൽ 1889 ൽ പുറത്തുവന്ന ചന്തുമേനോന്റെ 'ഇന്ദുലേഖ'യായിരുന്നു. 'ഇന്ദുലേഖ' അന്നത്തെ കേരളീയ സമൂഹത്തിലെ യാഥാസ്ഥിതിക നിലപാടുകളെ പരിഹാസരൂപത്തിൽ അവതരിപ്പിക്കുന്നു.

തലശ്ശേരിയിൽ 1847 ജനുവരി ഒൻപതിനാണ് ചന്തുമേനോന്റെ ജനനം. ഗുമസ്തനായും മുൻസിഫായും ജഡ്‌ജിയായുമെല്ലാം പ്രവർത്തിച്ചു. 1889 ലാണ് ചന്തുമേനോൻ ഇന്ദുലേഖ പ്രസിദ്ധീകരിച്ചത്. മലയാളികൾ ഒന്നടങ്കം അതിനെ സ്വാഗതം ചെയ്‌തു. വളരെ രസകരമാണ് ഇന്ദുലേഖയുടെ കഥ. ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിച്ച ഇന്ദുലേഖയാണ് നോവലിലെ നായിക. ഇംഗ്ലീഷ് വിദ്യാഭ്യാസമുള്ള മാധവൻ നായകനും. ഇന്ദുലേഖയെ കല്യാണം കഴിക്കാൻ പമ്പരവിഡ്ഢിയായ സൂരിനമ്പൂതിരിപ്പാട് വരുന്നു. ബുദ്ധിമതിയായ ഇന്ദുലേഖ സൂരിനമ്പൂതിരിപ്പാടിനെ സമർഥമായി കബളിപ്പിക്കുന്നു. ഒടുവിൽ നായകനായ മാധവനുമായി ഇന്ദുലേഖയുടെ വിവാഹം നടക്കുന്നു - ഇതാണ് ഇന്ദുലേഖയിലെ കഥ. ഇന്ദുലേഖയെക്കൂടാതെ 'ശാരദ' എന്നൊരു നോവലും ചന്തുമേനോൻ എഴുതിത്തുടങ്ങിയിരുന്നു. എന്നാൽ നോവലിന്റെ പകുതി എഴുതാനേ അദ്ദേഹത്തിന് കഴിഞ്ഞുള്ളു. 'ശാരദ' പൂർത്തിയാക്കും മുമ്പ് ചന്തുമേനോൻ അന്തരിച്ചു.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. ആദ്യ മലയാള നോവൽ - കുന്ദലത (അപ്പു നെടുങ്ങാടി)

2. കുന്ദലതയ്ക്ക് ഷേക്സ്പിയറിന്റെ ഏത് നാടകത്തോടാണ് സാദൃശ്യമുള്ളത് - സിംബലിൻ 

3. മലയാളത്തിലെ ആദ്യത്തെ നോവലായ കുന്ദലത പ്രസിദ്ധീകരിച്ച വർഷം - 1887 

4. മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവൽ - ഇന്ദുലേഖ (ചന്തുമേനോൻ)

5. ചന്തുമേനോന്റെ ഇന്ദുലേഖയ്ക്ക് ഏത് ഇംഗ്ലീഷ് നോവലിന്റെ സ്വാധീനമാണുള്ളത് - ബീക്കൻസ് ഫീൽഡിന്റെ ഹെൻറിറ്റാടെമ്പിൾ 

6. മലയാള സാമൂഹിക നോവലിന്റെ പിതാവും ശില്പിയുമെന്ന വിശേഷണത്തിനർഹനായ നോവലിസ്റ്റ് ആര് - ഒ. ചന്തു മേനോൻ 

7. 'ഇന്ദുലേഖ' എന്ന നോവൽ പ്രസിദ്ധീകരിച്ച വർഷം - 1889 

8. ഇന്ദുലേഖ എന്ന നോവലിൽ തികച്ചും അനാവശ്യം എന്ന് വിശേഷിപ്പിക്കപ്പെടുകയും ഏറെ വിവാദങ്ങൾക്ക് കാരണമായിത്തീരുകയും ചെയ്ത അദ്ധ്യായം - പതിനെട്ടാം അദ്ധ്യായം 

9. ഇന്ദുലേഖയിലൂടെ ആവിഷ്‌കൃതമാകുന്ന സാമൂഹിക പശ്ചാത്തലം ഏത് - 18, 19-ാം നൂറ്റാണ്ടിലേത് 

10. ചന്തുമേനോന്റെ അപൂർണ കൃതി - ശാരദ 

11. ഒ. ചന്തുമേനോന്റെ ശാരദ എന്ന നോവലിന്റെ പശ്ചാത്തലം - കോടതി വ്യവഹാരങ്ങളുടെ പശ്ചാത്തലം 

12. ശാരദയിൽ നോവലിസ്റ്റ് ആവിഷ്‌ക്കരിച്ചിരിക്കുന്ന ദുഷ്ടകഥാപാത്രം - വൈത്തിപ്പട്ടർ 

13. ശാരദ എന്ന നോവലിൽ ശാരദയുടെ പിതാവായി വരുന്ന കഥാപാത്രം ഏത് - രാമൻ മേനോൻ 

14. 'സൂര്യനമ്പൂതിരിപ്പാട്' എന്ന കഥാപാത്രമുള്ള നോവൽ - ഇന്ദുലേഖ (ചന്തു മേനോൻ)

Post a Comment

Previous Post Next Post