നിഷേധ വോട്ട് (നോട്ട)

നിഷേധ വോട്ട് (NOTA)

മത്സരിക്കുന്ന ഒരു സ്ഥാനാർഥിക്കും വോട്ട് ചെയ്യാൻ താൽപര്യമില്ലെങ്കിൽ വോട്ടർക്ക് നിഷേധവോട്ട് ചെയ്യാം. 'നോട്ട' എന്നാണ് ഇതറിയപ്പെടുന്നത്. 2013 സെപ്റ്റംബർ 27 ലെ സുപ്രീം കോടതി വിധിയിലൂടെയാണ് നോട്ട ഇന്ത്യയിൽ നടപ്പിലാക്കിയത്. സുപ്രീം കോടതി ജസ്റ്റിസ്മാരായ പി.സദാശിവം, രഞ്ജന പ്രകാശ്, രഞ്ജൻ ഗെഗോയി എന്നിവരടങ്ങുന്ന ബഞ്ചാണ് വിധി പ്രസ്താവിച്ചത്. കേരളത്തിൽ 2016 മുതലാണ് നോട്ടയ്ക്ക് ബാലറ്റുപേപ്പറിലും വോട്ടിംഗ് യന്ത്രത്തിലും ചിഹ്നമുണ്ടായി തുടങ്ങിയത്. അഹമ്മദാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിലെ പ്രഫസർ തരുൺദീപ് ഗിരിധർ ആണ് ചിഹ്നം രൂപകൽപന ചെയ്തത്.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യാൻ താൽപര്യമില്ലെങ്കിൽ അവരെ നിരാകരിച്ച് രേഖപ്പെടുത്തുന്ന വോട്ട് - നോട്ട (Negative vote).

2. നിഷേധ വോട്ട് (നോട്ട) നടപ്പിലാക്കിയ ആദ്യ രാജ്യം - ഫ്രാൻസ്

3. നിഷേധ വോട്ട് (നോട്ട) നടപ്പിലാക്കിയ ആദ്യ ഏഷ്യൻ രാജ്യം - ബംഗ്ലാദേശ്

4. നോട്ട നടപ്പാക്കുന്ന എത്രാമത്തെ രാജ്യമാണ് ഇന്ത്യ - 14 

5. നോട്ട നടപ്പാക്കുന്ന എത്രാമത്തെ രാജ്യമാണ് നേപ്പാൾ - 15  

6. ഇന്ത്യയിൽ നിഷേധ വോട്ട് നടപ്പിലാക്കാൻ പൊതുതാത്പര്യ ഹർജി നൽകിയ സംഘടന - People's Union for Civil Liberties (PUCL)

7. ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിൽ PUCL രൂപീകൃതമായ വർഷം - 1976 

8. നോട്ട നടപ്പിലാക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം - ന്യൂഡൽഹി (നോട്ട വോട്ടുകൾ ആദ്യം എണ്ണപ്പെട്ടതിനാൽ)

9. ഇന്ത്യയിൽ ആദ്യമായി നിഷേധ വോട്ട് നടപ്പിലാക്കിയതെന്ന് - 2013 നവംബറിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ (ഡൽഹി, മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തിസ്ഗഢ്)

10. നോട്ട സംവിധാനം ആദ്യമായി ഏർപ്പെടുത്തിയ രാജ്യം - ഫ്രാൻസ്

11. നോട്ടയുടെ ചിഹ്നം രൂപകൽപന ചെയ്തത് - പ്രഫസർ തരുൺദീപ് ഗിരിധർ

12. നോട്ടയുടെ ചിഹ്നം രൂപകൽപന ചെയ്ത സ്ഥാപനം - നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ, അഹമ്മദാബാദ്

Post a Comment

Previous Post Next Post