അവിശ്വാസ പ്രമേയം

അവിശ്വാസ പ്രമേയം & വിശ്വാസപ്രമേയം

മന്ത്രിസഭയ്ക്ക് ഭൂരിപക്ഷപിന്തുണ നഷ്ടപ്പെട്ടാൽ പ്രതിപക്ഷത്തിന് അവിശ്വാസപ്രമേയം (No Confidence Motion) കൊണ്ടുവരാം. പ്രതിപക്ഷത്തുള്ള ഒരു അംഗം അവിശ്വാസപ്രമേയത്തിന് സ്പീക്കർക്ക് നോട്ടീസ് നൽകും. സ്പീക്കർ അനുമതി നൽകിയ ശേഷം പ്രമേയം അവതരിപ്പിക്കാം. സഭ ചർച്ച ചെയ്തശേഷം പ്രമേയം വോട്ടിനിടും. ഭൂരിപക്ഷം അംഗങ്ങൾ അതിന് അനുകൂലമായി വോട്ട് ചെയ്താൽ അവിശ്വാസ പ്രമേയം പാസാവുകയും മന്ത്രിസഭ പുറത്താവുകയും ചെയ്യും. മറിച്ചായാൽ പ്രമേയം തള്ളിക്കളഞ്ഞ് മന്ത്രിസഭ തുടരും. സർക്കാരിന് ഭൂരിപക്ഷമില്ലെന്ന് പ്രതിപക്ഷം ആരോപിച്ചാൽ ഭരണപക്ഷത്തിന് വിശ്വാസ പ്രമേയവും കൊണ്ടുവരാം. പ്രമേയം ചർച്ച ചെയ്ത് വോട്ടിനിട്ട് കൂടുതൽ വോട്ട് നേടി വിശ്വാസം തെളിയിക്കാം. വിശ്വാസപ്രമേയം പരാജയപ്പെട്ടാൽ രാജിവച്ച് ഒഴിയണം.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. പാർലമെന്റിന്റെ ഏത് സഭയിലാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത് - ലോകസഭയിൽ 

2. ലോകസഭയിൽ അവിശ്വാസപ്രമേയം അവതരിപ്പിക്കാൻ എത്ര അംഗങ്ങളുടെ പിന്തുണ വേണം - 50 അംഗങ്ങൾ 

3. അവിശ്വാസപ്രമേയം പാസ്സാവാൻ വേണ്ട ഭൂരിപക്ഷം - കേവല ഭൂരിപക്ഷം

4. അവിശ്വാസപ്രമേയം അവതരിപ്പിക്കുന്നത് - പ്രതിപക്ഷം

5. അവിശ്വാസ പ്രമേയം നേരിട്ട ആദ്യ പ്രധാനമന്ത്രി - ജവഹര്‍ലാല്‍ നെഹ്റു

6. അവിശ്വാസ പ്രമേയത്തെ തുടർന്ന് രാജിവെച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി - വി.പി. സിംഗ്‌

7. ഏറ്റവും കൂടുതൽ അവിശ്വാസ പ്രമേയം നേരിട്ട ഇന്ത്യൻ പ്രധാനമന്ത്രി - ഇന്ദിര ഗാന്ധി (15)

8. ലോക്സഭയില്‍ ആദ്യത്തെ അവിശ്വാസപ്രമേയം അവതരിപ്പിച്ചതാര്‌ - ആചാര്യ കൃപലാനി (ജവഹര്‍ലാല്‍ നെഹ്റുവിനെതിരെ 1963 ആഗസ്ത്‌ 19ന്‌)

9. വിശ്വാസപ്രമേയം അവതരിപ്പിക്കുന്നതാര്‌ - പ്രധാനമന്ത്രി

10. വിശ്വാസപ്രമേയം പരാജയപ്പെട്ട്‌ രാജിവെക്കേണ്ടിവന്ന പ്രധാനമന്ത്രിമാര്‍ ആരെല്ലാം - വി.പി. സിങ്‌ (1990), ദേവഗൗഡ (1997), എ.ബി. വാജ്പേയ്‌ (1999)

11. ലോകസഭയില്‍ എത്ര അംഗങ്ങളുടെ പിന്തുണയുണ്ടെങ്കിൽ അവിശ്വാസപ്രമേയം അവതരിപ്പിക്കാം - 50

12. അവിശ്വാസ പ്രമേയം നേരിട്ട ആദ്യ കേരള മുഖ്യമന്ത്രി - പട്ടം താണുപിള്ള

13. അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കപ്പെട്ട ആദ്യ കേരള മുഖ്യമന്ത്രി - ആര്‍. ശങ്കര്‍

14. കേരള നിയമസഭയില്‍ ആര്‍. ശങ്കറിനെ പുറത്താക്കിയ അവിശ്വാസ പ്രമേയം അവതരിപ്പിച്ചത് - പി.കെ.കുഞ്ഞ്

15. കേരള നിയമസഭയില്‍ ആദ്യമായി അവിശ്വാസപ്രമേയം അവതരിപ്പിച്ചതാര്‌ - സി. അച്യുതമേനോന്‍

16. കേരളത്തില്‍ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കപ്പെട്ട ഏക സർക്കാർ - ആർ ശങ്കർ മന്ത്രിസഭ (1964)

17. ഏറ്റവും കൂടുതല്‍ തവണ അവിശ്വാസ പ്രമേയങ്ങളെ നേരിട്ട മുഖ്യമന്തി - കെ. കരുണാകരന്‍ (5)

18. അവിശ്വാസ പ്രമേയത്തെത്തുടര്‍ന്ന്‌ രാജിവെച്ച ഏക കേരള മുഖ്യമന്ത്രി - ആര്‍. ശങ്കര്‍

19. കേരള നിയമസഭയുടെ ചരിത്രത്തില്‍ വിശ്വാസ പ്രമേയം അവതരിപ്പിച്ച ഏക മുഖ്യമന്ത്രി - സി.അച്യുതമേനോൻ

20. പതിനാലാം കേരള നിയമസഭയിൽ (2020) പിണറായി വിജയനെതിരെ  അവിശ്വാസപ്രമേയം അവതരിപ്പിച്ചതാര്‌ - വി.ഡി.സതീശൻ

21. കേരള നിയമസഭയുടെ ചരിത്രത്തിൽ അവിശ്വാസ പ്രമേയത്തിനു നോട്ടീസ് നൽകിയ ആദ്യ അംഗം - സി.ജി.ജനാർദ്ദനൻ 

22. ഇന്ത്യയിൽ (കൊച്ചി രാജ്യത്ത്) അവിശ്വാസപ്രമേയം വഴി പുറത്തുപോയ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട മന്ത്രി - ഡോ.എ.ആർ.മേനോൻ 

23. കേരള നിയമസഭയുടെ ചരിത്രത്തിലെ പാസായ ഏക അവിശ്വാസപ്രമേയം അവതരിപ്പിച്ചത് - പി.കെ.കുഞ്ഞ് 

Post a Comment

Previous Post Next Post