കേരളത്തിലെ കായലുകൾ

കേരളത്തിലെ കായലുകൾ (Lakes in Kerala)

34 കായലുകളാണ് കേരളത്തിലുള്ളത്. ഇവയിൽ 27 എണ്ണവും കടലിനോട് ചേർന്നോ കടലിന് സമാന്തരമായോ കേരളത്തിന്റെ പടിഞ്ഞാറൻ തീരത്ത് സ്ഥിതിചെയ്യുന്നു. കടലുമായി ചേർന്നുകിടക്കുന്നവയും മഴക്കാലത്തു മാത്രം കടലിനോട് ചേരുന്നവയും ഇക്കൂട്ടത്തിലുണ്ട്. ഏഴ് ഉൾനാടൻ ജലാശയങ്ങളെയും കായലുകളായി കണക്കാക്കുന്നു. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ വ്യാപിച്ചുകിടക്കുന്ന വേമ്പനാട്ടുകായൽ കേരളത്തിലെ ഏറ്റവും വലിയ കായലാണ്. ഈ കായലിലാണ് പാതിരാമണൽ ദ്വീപ്. ശാസ്താംകോട്ട കായലാണ് കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം. അഷ്ടമുടി, ശാസ്താംകോട്ട, വേമ്പനാട് എന്നീ കായലുകൾ റംസാർ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. എത്ര കായലുകളാണ് കേരളത്തിലുള്ളത് - 34 

2. കടലുമായി ബന്ധപ്പെട്ടുകിടക്കുന്ന കേരളത്തിലെ കായലുകൾ എത്രയെണ്ണമാണ് - 27 

3. കേരളത്തിലെ ഉൾനാടൻ ജലാശയങ്ങൾ എത്ര - ഏഴെണ്ണം 

4. കേരളത്തിലെ അറിയപ്പെടുന്ന ശുദ്ധജലതടാകമായ വെള്ളായണി കായല്‍ ഏതു ജില്ലയിലാണ്‌? - തിരുവനന്തപുരം

5. കേരളത്തിന്റെ ഏറ്റവും തെക്കേയറ്റത്തെ ശുദ്ധജലതടാകം - വെള്ളായണിക്കായല്‍

6. സമുദ്രനിരപ്പില്‍ നിന്ന്‌ ഏറ്റവും ഉയരത്തിലുള്ള കേരളത്തിലെ കായലേത്‌? - പൂക്കോട്‌ തടാകം

7. ശുദ്ധജലതടാകമായ പൂക്കോട്‌ ഏത്‌ ജില്ലയിലാണ്‌? - വയനാട്‌

8. വയനാട്ടിലെ പൂക്കോട്‌ തടാകത്തിന്റെ തീരത്ത്‌ സ്ഥിതിചെയ്യുന്ന സര്‍വകലാശാലയേത്‌? - കേരള വെറ്ററിനറി സയന്‍സസ്‌ യൂണിവേഴ്‌സിറ്റി

9. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകമേത്‌? - ശാസ്താംകോട്ട കായല്‍

10. ഏത്‌ ജില്ലയിലാണ്‌ ശാസ്താംകോട്ട കായല്‍ സ്ഥിതിചെയ്യുന്നത്‌? - കൊല്ലം

11. ശാസ്താംകോട്ട കായലിന്റെ വിസ്തൃതി എത്ര? - 3.7 ചതുരശ്ര കിലോമീറ്റര്‍

12. കായലുകളുടെ റാണി എന്നറിയപ്പെടുന്നത്‌ - ശാസ്താംകോട്ട കായല്‍

13. കേരളത്തിലെ ഏറ്റവും വലിയ കായലേത്‌? - വേമ്പനാട്ടുകായല്‍

14. വേമ്പനാട്ടുകായലിന്റെ വിസ്തൃതി എത്രയാണ്? - 205 ചതുരശ്ര കിലോമീറ്റർ 

15. എത്ര ജില്ലകളിലായി വേമ്പനാട്ടുകായൽ വ്യാപിച്ചിരിക്കുന്നു? - 3 ജില്ലകൾ 

16. വേമ്പനാട്ടുകായല്‍ പരന്നുകിടക്കുന്ന ജില്ലകളേവ? - ആലപ്പുഴ, എറണാകുളം, കോട്ടയം

17. വേമ്പനാട്ടുകായല്‍ അറബിക്കടലുമായി ചേരുന്നിടത്തുള്ള തുറമുഖമേത്‌? - കൊച്ചി

18. കുട്ടനാട്ടിലെ നെല്‍ക്കൃഷിയെ ഉപ്പുവെള്ളം കയറാതെ സംരക്ഷിക്കാനായി വേമ്പനാട്ടുകായലില്‍ നിര്‍മിച്ചിട്ടുള്ള ബണ്ടേത്‌? - തണ്ണീര്‍മുക്കം ബണ്ട്‌

19. 1974-ല്‍ പണിപൂര്‍ത്തിയായ തണ്ണീര്‍മുക്കം ബണ്ടിന്റെ പ്രവര്‍ത്തനം ആരംഭിച്ച വര്‍ഷമേത്‌? - 1976

20. ആലപ്പുഴ ജില്ലയിലുള്ള ഏത്‌ കായലിന്റെ ഒരു ഭാഗമാണ്‌ കൈതപ്പുഴക്കായല്‍ എന്നറിയപ്പെടുന്നത്‌? - വേമ്പനാട്ടുകായലിന്റെ

21. കുമരകം പക്ഷിസങ്കേതം ഏത്‌ കായലിന്റെ തീരത്താണ്‌? - വേമ്പനാട്ടുകായലിന്റെ

22. 2002 ജൂലായ്‌ 27-ന്‌ കുമരകം ബോട്ടപകടം ഉണ്ടായത്‌ ഏത്‌ കായലിലാണ്‌? - വേമ്പനാട്ടുകായല്‍

23. വെല്ലിങ്ടണ്‍, വൈപ്പിന്‍, വല്ലാര്‍പ്പാടം, പാതിരാമണല്‍ എന്നിവ ഏത്‌ കായലിലെ പ്രധാന ദ്വീപുകളാണ്‌? - വേമ്പനാട്ടുകായല്‍

24. കേരളത്തിലെ രണ്ടാമത്തെ വലിയ കായലേത്‌? - അഷ്ടമുടിക്കായല്‍

25. അഷ്ടമുടിക്കായല്‍ ഏത്‌ ജില്ലയിലാണ്‌? - കൊല്ലം

26. ഒരു പനയുടെ ആകൃതിയുള്ള കായലേത് - അഷ്ടമുടിക്കായല്‍

27. അഷ്ടമുടിക്കായലിന്റെ എട്ട് മുടികൾ ഏതെല്ലാം? - ആശ്രാമം, കുരീപ്പുഴ, കല്ലട, മഞ്ഞപ്പാടന്‍,

28. മുക്കാടൻ, പെരുമണ്‍, കണ്ടച്ചിറ, കാഞ്ഞിരോട്ട്‌

29. 1988 ജൂലായ്‌-8 ന്‌ പെരുമണ്‍ തീവണ്ടിയപകടം സംഭവിച്ചത്‌ ഏത്‌ കായലിലാണ്‌? - അഷ്ടമുടിക്കായലില്‍

30. കേരളത്തിലെ ഏറ്റവും ആഴം കുടിയ തടാകം - അഷ്ടമുടിക്കായല്‍

31. മണ്‍ട്രോതുരുത്ത്‌ ദ്വീപ്‌ സ്ഥിതിചെയ്യുന്നത്‌ ഏത്‌ കായലിലാണ്‌? - അഷ്ടമുടിക്കായല്‍

32. കേരളത്തിന്റെ ഏറ്റവും വടക്കേയറ്റത്തെ കായലേത്‌? - കാസര്‍കോട്‌ ജില്ലയിലെ ഉപ്പളക്കായല്‍

33. ഏനാമാക്കല്‍, മനക്കൊടി, മൂരിയാട്‌ എന്നിവ ഏത്‌ ജില്ലയിലെ കായലുകളാണ്‌? - തൃശ്ശൂര്‍

34. കൊടുങ്ങല്ലൂര്‍, വരാപ്പുഴക്കായലുകള്‍ ഏത്‌ ജില്ലയിലാണ്‌? - എറണാകുളം

35. വിസ്തൃതിയില്‍ മൂന്നാമതുള്ള കേരളത്തിലെ കായലേത്‌? - കായംകുളം കായല്‍

36. ബിയ്യം കായല്‍ ഏത്‌ ജില്ലയിലാണ്‌ സ്ഥിതിചെയ്യുന്നത്‌? - മലപ്പുറം

37. റംസാര്‍പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കേരഉത്തിലെ കായലുകളേവ? - വേമ്പനാട്‌, അഷ്ടമുടി, ശാസ്താംകോട്ട

38. പാതിരാമണല്‍ ദ്വീപ് സ്ഥിതിചെയുന്ന ജില്ല ഏത്? - ആലപ്പുഴ 

39. കാസര്‍കോട്‌ ജില്ലയിലെ കവ്വായിക്കായലിലുള്ള തുരുത്തുകളേവ? - മാടക്കൽ, എടേലക്കാട്, വടക്കേക്കാട് 

40. മൂരിയാട് തടാകം ഏത് ജില്ലയിലാണ്? - തൃശ്ശൂർ 

41. കേരള ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷന്റെ ആസ്ഥാനം - കൊച്ചി

Post a Comment

Previous Post Next Post