ഗദ്ദാർ പാർട്ടി

ഗദ്ദാർ പാർട്ടി (Ghadar Movement in Malayalam)

'വിപ്ലവം' എന്നാണ് ഗദ്ദർ എന്ന ഉറുദു വാക്കിന്റെ അർഥം. സ്വന്തം നാടിന്റെ സ്വാതന്ത്ര്യത്തിനായി ആയുധമെടുത്ത ധൈര്യശാലികളുടെ സംഘടനയ്ക്ക് പറ്റിയ പേര്! 1913 ൽ അമേരിക്കയിലാണ് ഈ സംഘടന സ്ഥാപിക്കപ്പെട്ടത്. ഇന്ത്യയ്ക്ക് പുറത്തുള്ള ഇന്ത്യക്കാരെ അണിനിരത്തി ബ്രിട്ടനെതിരെ പോരാടുകയായിരുന്നു ലക്ഷ്യം. ഡോക്ടർ പാണ്ഡുരംഗ സദാശിവയും പണ്ഡിറ്റ് കാശിറാമുമാണ് ഗദ്ദർ പ്രസ്ഥാനത്തിന്റെ സ്ഥാപകർ. സാൻ ഫ്രാൻസിസ്കോയിലെ 'യുഗാന്തർ' ആശ്രമം ആയിരുന്നു ഇതിന്റെ ആസ്ഥാനം. ഒന്നാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടന്റെ ശ്രദ്ധ ഇന്ത്യയിൽ നിന്നു മാറുമ്പോൾ ഇന്ത്യയിൽ സായുധ കലാപം നടത്തി ഭാരതത്തെ സ്വാതന്ത്രമാക്കുവാൻ ഗദ്ദർ പാർട്ടി തീരുമാനിച്ചു.

ലാലാ ഹർദയാൽ, ഭായി പരമാനന്ദ്, സോഹൻസിങ് ഭക്ന, രാം ചന്ദ്ര എന്നിവരായിരുന്നു പ്രധാന നേതാക്കൾ. 1915 ഫെബ്രുവരി 21 ന് വിപ്ലവദിനമായി ഇവർ തീരുമാനിച്ചു. അതിന്റെ മുന്നോടിയായി റാഷ് ബിഹാരി ബോസ്, വിഷ്‌ണു ഗണേഷ് പിങ്കിൾ, സച്ചിൻ സന്യാൽ തുടങ്ങിയവർ പഞ്ചാബിലെത്തി അവിടെ തമ്പടിച്ചു. പക്ഷേ, ഇതിനിടെ കലാപരഹസ്യം ബ്രിട്ടീഷുകാർ ചാരന്മാർ മുഖേന മണത്തറിഞ്ഞു. വിപ്ലവകാരികൾക്ക് എന്തെങ്കിലും ചെയ്യാൻ സമയം കിട്ടുന്നതിനു മുൻപ് തന്നെ ബ്രിട്ടീഷ് പട്ടാളം നേതാക്കന്മാരെ മുഴുവൻ പിടിച്ചു കൊണ്ടുപോയി. നിരവധി പേരെ വധിച്ചു. കുറേ പേരെ നാടുകടത്തി. അങ്ങനെ ദേശസ്നേഹികളുടെ ആ നീക്കം പരാജയപ്പെട്ടു. വിപ്ലവസേനയിൽ അംഗമായ ഒരാളായിരുന്നു ഈ നീക്കത്തെ ഒറ്റികൊടുത്തത്.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിൽ രൂപീകരിക്കപ്പെട്ട ഇന്ത്യൻ കുടിയേറ്റക്കാരായ തീവ്രദേശീയവാദികളുടെ സംഘടന - ഗദ്ദർ പാർട്ടി 

2. 'ഗദ്ദർ' എന്ന വാക്കിന് ഉറുദു/പഞ്ചാബി ഭാഷയിലെ അർത്ഥം - വിപ്ലവം 

3. ഗദ്ദാർ പാർട്ടി രൂപം കൊണ്ട വർഷം - 1913 

4. ഗദ്ദാർ പാർട്ടിയുടെ സ്ഥാപകൻ - ലാലാ ഹർദയാൽ

5. ഗദ്ദാർ പാർട്ടിയുടെ ആദ്യ പ്രസിഡന്റ് - സോഹൻസിങ് ഭക്ന 

6. ഗദ്ദർ പാർട്ടിയുടെ ആദ്യ ജനറൽ സെക്രട്ടറി - ലാലാ ഹർദയാൽ

7. ഗദ്ദർ പാർട്ടിയുടെ ആസ്ഥാനം - യുഗാന്തർ ആശ്രമം (സാൻ ഫ്രാൻസിസ്കോ)

8. ഗദ്ദർ പാർട്ടിയുടെ ആദ്യത്തെ പേര് - പസഫിക് കോസ്റ്റ് ഹിന്ദുസ്ഥാൻ അസോസിയേഷൻ 

9. ഗദ്ദർ പാർട്ടി 1913 നവംബർ ഒന്നു മുതൽ പ്രസിദ്ധീകരണമാരംഭിച്ച വാരിക - ഗദ്ദർ 

10. ഗദ്ദാർ വാരികയുടെ മുദ്രാവാക്യം - അംഗ്രേസി രാജ് കാ ദുശ്മൻ (ബ്രിട്ടീഷ് ഭരണത്തിന്റെ ശത്രു)

11. ഗദ്ദാർ പാർട്ടി ഇന്ത്യയിൽ വിപ്ലവം നടത്താൻ തീരുമാനിച്ച വർഷം - 1915 

12. ലാലാ ഹർദയാലിന്റെ രാഷ്ട്രീയ ഗുരു - ലാലാ ലജ്പത് റായി

Post a Comment

Previous Post Next Post