ദേവേന്ദ്രനാഥ് ടാഗോർ

ദേബേന്ദ്രനാഥ ടാഗോർ (Debendranath Tagore in Malayalam)

ജനനം: 1817 മെയ് 15

മരണം: 1905 ജനുവരി 19

ബംഗാളിലെ മത സാമൂഹിക സാംസ്‌കാരിക പ്രവർത്തനങ്ങൾക്ക് നിർണ്ണായകമായ സംഭാവനകൾ നൽകിയിട്ടുള്ള ദേവേന്ദ്രനാഥ് ടാഗോർ, രവീന്ദ്രനാഥ് ടാഗോറിന്റെ പിതാവാണ്. 1817 മെയ് 15 ന് കൊൽക്കത്തയിലെ ഒരു സമ്പന്നനായ രാജപദവിയിലുള്ള ദ്വാരകനാഥ് ടാഗോറിന്റെ പുത്രനായി ജനിച്ചു. ദ്വാരകനാഥ് ടാഗോറിന്റെ സ്നേഹിതനായിരുന്നു രാജാറാം മോഹൻറോയി. 1827 ൽ ദേവേന്ദ്രനാഥ ടാഗോറിനെ രാജാറാം മോഹൻറോയി നടത്തിയിരുന്ന ആംഗ്ലോ - ഹിന്ദു സ്കൂളിൽ ചേർത്തു. തുടർന്ന് ഹിന്ദു കോളേജിലും പഠിച്ചു. കോളേജ് പഠനത്തിന് ശേഷം സംസ്കൃത പഠനവും സാഹിത്യരചനയും തുടങ്ങി. 1834 ൽ ശാരദാദേവിയെ വിവാഹം കഴിച്ചു. അച്ഛന്റെ വക യൂണിയൻ ബാങ്കിൽ ജോലിയിൽ പ്രവേശിച്ചു.

ഉപനിഷത് ആശയങ്ങളിൽ ആകൃഷ്ടനായി പണ്ഡിറ്റ് രാമചന്ദ്ര വിദ്യാവാഗീശന്റെ കീഴിൽ പഠനം ആരംഭിച്ചു. വിഗ്രഹാരാധന ഉപേക്ഷിച്ച് വേദാന്തധിഷ്ഠിതമായ ഏകദൈവാരാധന അദ്ദേഹം പ്രചരിപ്പിച്ചു. 1840 ജൂണിൽ 'തത്വബോധിനി' പാഠശാല സ്ഥാപിച്ചു. 1843 ഡിസംബറിൽ രാമചന്ദ്രവിദ്യാവാഗീശന്റെ കാർമ്മികത്വത്തിൽ 20 സഹചാരികൾക്കൊപ്പം ബ്രഹ്മധർമ്മ ദീക്ഷ സ്വീകരിച്ചു. 1846 ഓഗസ്റ്റിൽ അദ്ദേഹത്തിന്റെ അച്ഛൻ ദ്വാരകനാഥ് ഇംഗ്ലണ്ടിൽവച്ച് അന്തരിച്ചു. അതിനുശേഷം വേദപഠനത്തിൽ കൂടുതൽ ശ്രദ്ധപതിപ്പിച്ചു. 1847 ഓഗസ്റ്റിൽ തത്വബോധിനി പത്രിക ആരംഭിച്ചു. അതിൽ ഉപനിഷത്തുകൾ പരിഭാഷ ചെയ്ത പ്രസിദ്ധീകരണം ആരംഭിച്ചു. 1849ൽ ഭാരതത്തിലെ പുരാതന മതഗ്രന്ഥങ്ങളിലെ ചിന്തകളുടെ സമാഹാരമായ 'ബ്രഹ്മധർമ്മം' പ്രസിദ്ധീകരിച്ചു. അതിന് ശേഷം 'ബ്രഹ്മധർമ്മവ്യാഖ്യാനം' എന്ന കൃതി രചിച്ചു. 1859 ൽ തത്വബോധിനിസഭ പിരിച്ചുവിട്ടു.

കേശവചന്ദ്ര സെന്നിനോടൊപ്പം ബ്രഹ്മസമാജത്തിന്റെ ജോയിന്റ് സെക്രട്ടറി ആയി. 1866 ൽ കേശവസെന്നിന്റെ അനുയായികൾ ബ്രഹ്മസമാജം വിട്ട് ഭാരതീയ ബ്രഹ്മസമാജ് സ്ഥാപിച്ചു. ആ സംഘടനയാണ് 1867 ൽ ദേവേന്ദ്രനാഥ് ടാഗോറിന് 'മഹർഷി' എന്ന ബഹുമതി നൽകിയത്. 1873 ൽ ഹിമാലയയാത്ര നടത്തിയപ്പോൾ 12 വയസുള്ള മകൻ രവീന്ദ്രനാഥ് ടാഗോറിനെയും കൂടെ കൊണ്ട് പോയി. 1863 ൽ ദേവേന്ദ്രനാഥ് വാങ്ങിയ സ്ഥലത്താണ് 1901 ൽ രവീന്ദ്രനാഥ് ടാഗോർ ശാന്തിനികേതൻ സ്ഥാപിച്ചത്. 1898 ൽ അദ്ദേഹത്തിന്റെ ആത്മകഥയായ 'ആത്മജീവിനി' പ്രസിദ്ധീകരിച്ചു. കേശവ് ചന്ദ്ര സെൻ പോലുള്ള പല പ്രമുഖരും ദേവേന്ദ്രനാഥിന്റെ ശിഷ്യനായിരുന്നു. അവസാനകാലത്ത് ദേബേന്ദ്രനാഥ് ഒരു മഹർഷിയെ പോലെ ജീവിച്ചു. 1905 ജനുവരി 19 ന് കൊൽക്കത്തയിൽ വച്ച് അന്തരിച്ചു.

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. 'മഹർഷി' എന്ന അപരനാമത്തിൽ അറിയപ്പെടുന്നത് - ദേവേന്ദ്രനാഥ് ടാഗോർ

2. ദേവേന്ദ്രനാഥ് ടാഗോർ 'തത്വബോധിനി സഭ' ആരംഭിച്ചത് - 1839 

3. തത്വബോധിനി സഭയുടെ ആദ്യകാല നാമം - തത്വരഞ്ജിനി സഭ 

4. ജ്ഞാനവും ഭക്തിയും കർമ്മവും ഒത്തിണങ്ങിയ ജീവിതമാണ് സമൂഹത്തിനാവശ്യമെന്ന് അഭിപ്രായപ്പെട്ടത് - ദേവേന്ദ്രനാഥ് ടാഗോർ

5. ദേവേന്ദ്രനാഥ് ടാഗോറിന്റെ പിതാവ് - ദ്വാരകനാഥ് ടാഗോർ 

6. ദേവേന്ദ്രനാഥ് ടാഗോറിന്റെ മകൻ - രവീന്ദ്രനാഥ് ടാഗോർ 

7. തത്വബോധിനി സഭയുടെ മുഖപത്രം - തത്ത്വബോധിനി പത്രിക 

8. രവീന്ദ്രനാഥ് ടാഗോർ രചിച്ച ജനഗണമന ആദ്യമായി പ്രസിദ്ധീകരിച്ച പത്രം - തത്ത്വബോധിനി പത്രിക

9. ബ്രഹ്മസമാജം അഭിപ്രായ ഭിന്നതകളെ തുടർന്ന് പിളർന്നപ്പോൾ ദേവേന്ദ്രനാഥ് ടാഗോർ നേതൃത്വം കൊടുത്ത വിഭാഗം അറിയപ്പെട്ടത് - ആദി ബ്രഹ്മസമാജ്

10. ബ്രഹ്മസമാജത്തിന്റെ അടിസ്ഥാന തത്വങ്ങൾ പ്രതിപാദിച്ചുകൊണ്ട് ദേബേന്ദ്രനാഥ ടാഗോർ രചിച്ച കൃതി - ബ്രഹ്മധർമ്മ

11. ബ്രഹ്മസമാജത്തിന്റെ ബൈബിൾ എന്നറിയപ്പെടുന്നത് - ബ്രഹ്മധർമ്മ 

12. ബ്രഹ്മധർമ്മ മലയാളത്തിലേക്ക് തർജ്ജമചെയ്തത് - ഡോ അയ്യത്താൻ ഗോപാലൻ

13. ദേബേന്ദ്രനാഥ ടാഗോറിന്റെ ആത്മകഥ - ആത്മജീവിനി (1898)

Post a Comment

Previous Post Next Post