സി വി രാമൻപിള്ള

സി വി രാമൻപിള്ള ജീവചരിത്രം (CV Raman Pillai) 

ജനനം: 1858 മെയ് 19

മരണം: 1922 മാർച്ച് 21

മലയാള നോവൽ സാഹിത്യത്തിൻറെ ആരംഭഘട്ടത്തിൽ തന്നെ പ്രതിഭകൊണ്ട് ശ്രദ്ധേയനായ എഴുത്തുകാരനും സാമൂഹ്യ പരിഷ്കർത്താവുമായിരുന്നു സി.വി രാമൻപിള്ള. 1858 മെയ് 19 ന് തിരുവനന്തപുരത്താണ് സി.വി. യുടെ ജനനം. 1881 ൽ അദ്ദേഹം ബി.എ പരീക്ഷ വിജയിച്ചു. എൻ.എസ്.എസിന്റെ ആദ്യരൂപമായ മലയാളിസഭയുടെ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം സഭയുടെ പത്രമായ 'മലയാളി'യിലും പ്രവർത്തിച്ചു. 'കേരളാ പേട്രിയട്ട്' എന്നൊരു ഇംഗ്ലീഷ് പത്രവും അദ്ദേഹം നടത്തി. 1891 ൽ സി.വിയുടെ ആദ്യ കൃതിയായ മാർത്താണ്ഡവർമ്മയും പിന്നീട്, ധർമ്മരാജ, രാമരാജബഹാദൂർ എന്നിവയും പുറത്തുവന്നു. 

ചരിത്രകഥകളാണ് സി.വി. നോവലിന് വിഷയമാക്കിയത്. സി.വിയുടെ ആദ്യത്തെ ചരിത്രനോവലാണ് മാർത്താണ്ഡവർമ്മ. ഇത് 1891 ൽ പ്രസിദ്ധീകരിച്ചു. രാമവർമ്മ മഹാരാജാവിന്റെ മരണശേഷം അദ്ദേഹത്തിന്റെ പുത്രനായ പത്മനാഭൻതമ്പിയും അനന്തരവനായ മാർത്താണ്ഡവർമ്മയുമായി രാജ്യാവകാശത്തെച്ചൊല്ലി തർക്കമുണ്ടായി. തമ്പിയെ സഹായിക്കാൻ നാട്ടിലെ പ്രഭുക്കളായ എട്ടുവീട്ടിൽപിള്ളമാരുണ്ടായിരുന്നു. എന്നാൽ മാർത്താണ്ഡവർമ്മ ശത്രുക്കളെയെല്ലാം അടിച്ചമർത്തി ഭരണം ഉറപ്പിച്ചു. ഇങ്ങനെ പോവുന്നു മാർത്താണ്ഡവർമ്മയുടെ കഥ.

1913 ൽ മറ്റൊരു ചരിത്രനോവൽ സി.വി രാമൻ പിള്ള പ്രസിദ്ധീകരിച്ചു; ധർമ്മരാജാ. തിരുവിതാംകൂർ രാജാവായ ധർമ്മരാജയാണ് അതിലെ നായകൻ. രാമരാജബഹദൂറാണ് സി.വിയുടെ അടുത്ത ചരിത്രനോവൽ. ചരിത്ര നോവലുകളെക്കൂടാതെ 'പ്രേമാമൃതം' എന്നൊരു സാമൂഹ്യനോവലും ധാരാളം നാടകങ്ങളും സി.വി.രാമൻപിള്ള എഴുതിയിട്ടുണ്ട്. 1922 മാർച്ച് 21 ന് സി.വി നിര്യാതനായി. 2010 മെയ് 19 നാണ് അദ്ദേഹത്തിന്റെ സ്മരണാർഥം സ്റ്റാമ്പിറങ്ങിയത്.

പ്രധാന കൃതികൾ

■ രാമരാജബഹാദൂർ (നോവൽ)

■ ധർമ്മരാജ (നോവൽ)

■ മാർത്താണ്ഡവർമ്മ (നോവൽ)

■ പ്രേമാമൃതം (നോവൽ)

■ ചന്ദ്രമുഖീവിലാസം (നാടകം)

■ മത്തവിലാസം (നാടകം)

■ കുറുപ്പില്ലാക്കളരി (നാടകം)

■ തെന്തനാംകോട്ടു ഹരിശ്ചന്ദ്രൻ (നാടകം)

സി.വി.രാമൻപിള്ളയുടെ കഥാപാത്രങ്ങളും കൃതികളും 

■ അനന്തപദ്മനാഭൻ, ഭ്രാന്തൻ ചന്നാർ - മാർത്താണ്ഡവർമ്മ

■ ചന്ത്രക്കാരൻ, ത്രിപുരസുന്ദരി കുഞ്ഞമ്മ - ധർമരാജ 

■ പെരിഞ്ചക്കോടൻ, പറപ്പാണ്ട, കൊടന്തയാശാൻ - രാമരാജബഹദൂർ 

■ പങ്കിപ്പണിക്കര്‍ - പ്രേമാമൃതം 

■ പഞ്ചാമൃതക്കൊച്ചമ്മ - കുറുപ്പില്ലാക്കളരി

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. 'കേരള സ്കോട്ട്' എന്നറിയപ്പെടുന്നത് ആര് - സി വി രാമൻപിള്ള

2. 'വാഗ്ദേവതയുടെ വീരഭടന്‍' എന്നു വിശേഷിപ്പിക്കപ്പെട്ടതാര്‌ - സി.വി.രാമന്‍പിള്ള

3. സി വി രാമൻപിള്ളയുടെ സാമൂഹിക നോവൽ ഏതാണ് - പ്രേമാമൃതം

4. 'പങ്കിപ്പണിക്കര്‍' ആരുടെ കഥാപാത്രം - പ്രേമാമൃതം (സി.വി. രാമന്‍പിള്ള)

5. സി വി രാമൻപിള്ള രചിച്ച ലേഖനപരമ്പര - വിദേശീയ മേധാവിത്വം

6. സി വി രാമൻപിള്ളയുടെ ആത്മകഥ - പ്രേമാരിഷ്ടം (അപൂർണ്ണം)

7. കാളിയുടയാന്‍ ചന്ദ്രക്കാരന്‍ ആരുടെ കഥാപാത്രം - സി.വി.രാമന്‍പിള്ള

8. 'തെന്തനാംകോട്ടു ഹരിശ്ചന്ദ്രൻ' എന്ന പ്രഹസനത്തിന്റെ കർത്താവ് ആര് - സി.വി.രാമന്‍പിള്ള

9. സി.വി.രാമൻപിള്ളയുടെ ആദ്യത്തെ ചരിത്രാഖ്യായിക ഏത് - മാർത്താണ്ഡവർമ്മ 

10. 'മാർത്താണ്ഡവർമ്മ', 'ധർമ്മരാജ' തുടങ്ങിയ നോവലുകളിലൂടെ സി.വി ആവിഷ്കരിച്ചത് - തിരുവിതാംകൂറിന്റെ സുവർണ്ണകാലം 

11. സി.വി.രാമൻപിള്ളയുടെ കൃതികളിൽ കാണുന്ന ശ്രദ്ധേയമായ ഘടകം ഏത് - സംഭാഷണത്തിന്റെ ശക്തിയും വൈവിദ്ധ്യവും 

12. സി.വി.രാമൻപിള്ളയെ സ്വാധീനിച്ച പാശ്ചാത്യ നോവലിസ്റ്റ് ആര് - സർ. വാൾട്ടർ സ്കോട്ട് 

13. ഉഗ്രഹരിപഞ്ചാനനൻ, ധർമ്മരാജാ എന്ന നോവലിൽ ആരായാണ് രംഗത്തുവരുന്നത് - യോഗീശ്വരൻ 

14. 'പെരിഞ്ചക്കോടൻ' എന്ന കഥാപാത്രം സി.വി.യുടെ ഏത് കൃതിയിലാണ് ഉള്ളത് - രാമരാജബഹദൂർ

15. മലയാളി മെമ്മോറിയലിനു നേതൃത്വം നല്കിയവരിലൊരാളായ സാഹിത്യകാരൻ - സി.വി.രാമൻപിള്ള

16. നായർമഹാകാവ്യം എന്നറിയപ്പെടുന്നത് - ധർമരാജ

Post a Comment

Previous Post Next Post