തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്

തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് (Travancore State Congress)

രാജവാഴ്ചയിലായിരുന്ന തിരുവിതാംകൂറിൽ ബ്രിട്ടീഷ് ഭരണത്തിന്റെ തുടക്കം മുതലേ രാഷ്ട്രീയ സമരങ്ങൾ ആരംഭിച്ചിരുന്നു. തിരുവിതാംകൂറിൽ ഉത്തരവാദഭരണം സ്ഥാപിക്കുന്നതിനുവേണ്ടിയുള്ള ജനകീയ പ്രക്ഷോഭങ്ങൾ 1927 ഓടെ ശക്തിയാർജ്ജിക്കാൻ തുടങ്ങി. 1932 ൽ ഉജ്ജ്വലമായൊരു രാഷ്ട്രീയ പ്രക്ഷോഭണത്തിന് തിരുവിതാംകൂർ സാക്ഷ്യം വഹിച്ചു. നിവർത്തനപ്രക്ഷോഭം എന്ന പേരിൽ ഇതറിയപ്പെടുന്നു. 1938 ൽ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് എന്ന പുതിയ സംഘടന രൂപീകൃതമായി. പട്ടം എ താണുപിള്ളയായിരുന്നു സംഘടനയുടെ ആദ്യത്തെ അധ്യക്ഷൻ. തിരുവിതാംകൂറിൽ ഉത്തരവാദഭരണം നേടിയെടുക്കുക എന്നതായിരുന്നു സംഘടനയുടെ ലക്ഷ്യം. ഇതിനായി ഒരു സിവിൽ നിയമലംഘന പ്രസ്ഥാനം പാർട്ടി ആരംഭിച്ചു. അക്കമ്മ ചെറിയാന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് വമ്പിച്ചൊരു പ്രകടനവും നടത്തി.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സ് രൂപീകൃതമായ വർഷം - 1938 ഫെബ്രുവരി 23 (തിരുവനന്തപുരം)

2. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സ് രൂപീകരിക്കാൻ നേതൃത്വം നൽകിയത് - പട്ടം താണുപിള്ള 

3. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സിന്റെ രൂപീകരണ കമ്മിറ്റിയുടെ അധ്യക്ഷൻ - സി.വി.കുഞ്ഞുരാമൻ 

4. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സിന്റെ രൂപീകരണ കമ്മിറ്റിയിലെ ഏക വനിതാ മെമ്പർ - ആനി മസ്ക്രീൻ 

5. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിൽ ചേർന്ന ആദ്യ വനിത - ആനി മസ്ക്രീൻ  

6. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സിന്റെ ആദ്യ സമ്മേളനം നടന്നത് - 1938 ഫെബ്രുവരി 25 

7. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സിന്റെ ആദ്യ പ്രസിഡന്റ് - പട്ടം താണുപിള്ള

8. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ ആദ്യ സെക്രട്ടറിമാർ - പി.എസ് നടരാജ പിള്ള, കെ.ടി. തോമസ് 

9. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ ആദ്യ ട്രഷറർ - എം.ആർ.മാധവവാര്യർ 

10. തിരുവിതാംകൂറിൽ ഉത്തരവാദ ഭരണ പ്രക്ഷോഭം നയിച്ച സംഘടന - തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സ്

11. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സിന്റെ ലക്ഷ്യം - ന്യൂനപക്ഷാവകാശ സംരക്ഷണത്തോടുകൂടിയുള്ള ഉത്തരവാദ ഭരണം

12. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ ആക്ടിങ് പ്രസിഡന്റ് ആയ ആദ്യ വനിത - അക്കമ്മ ചെറിയാൻ

13. ഉത്തരവാദ ഭരണ പ്രക്ഷോഭത്തെ തുടർന്ന് തമ്പാനൂർ മുതൽ കവടിയാർ വരെ രാജധാനി മാർച്ച് നയിച്ചത് - അക്കമ്മ ചെറിയാൻ

14. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ ആദ്യ വാർഷിക സമ്മേളനവേദി - വട്ടിയൂർക്കാവ് (1938 ഡിസംബർ 22 - 23)

15. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുമ്പോൾ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ പ്രസിഡന്റായിരുന്നത് - പട്ടം താണുപിള്ള

Post a Comment

Previous Post Next Post