എ ആർ രാജരാജവർമ്മ

എ ആർ രാജരാജവർമ്മ ജീവചരിത്രം (AR Rajaraja Varma)

മലയാളവ്യാകരണത്തിന്റെ അടിത്തറയെന്ന് വിശേഷിപ്പിക്കപ്പെടുന്ന കൃതിയാണ് കേരളപാണിനീയം. മഹാപണ്ഡിതനായ എ ആർ രാജരാജവർമ്മയാണ് ഇത് എഴുതിയത്. കവി, വൈയാകരണൻ, ഭാഷാശാസ്ത്രജ്ഞൻ തുടങ്ങിയ നിലകളിൽ അഗ്രഗണ്യനായിരുന്നു എ.ആർ.രാജരാജവർമ്മ. മാതുലനായ വലിയ കോയിത്തമ്പുരാനുമായി നടന്ന ദ്വിതീയാക്ഷര പ്രാസവാദത്തിൽ നിർണായകമായ പങ്കുവഹിച്ചു. ഭാഷയ്ക്കും സാഹിത്യത്തിനും വേണ്ട നിയമങ്ങൾ ആവിഷ്‌കരിച്ചു. വൃത്തമഞ്ജരി, ഭാഷാഭൂഷണം, സാഹിത്യസാഹ്യം എന്നീ ഭാഷാശാസ്ത്രഗ്രന്ഥങ്ങളും എ.ആർ എഴുതിയതാണ്. കേരളപാണിനി എന്നറിയപ്പെടുന്ന എ.ആർ രാജരാജവർമ മലയാളത്തിലും സംസ്കൃതത്തിലും ധാരാളം കൃതികൾ എഴുതിയിട്ടുണ്ട്. കൂടാതെ മേഘസന്ദേശം, ശാകുന്തളം തുടങ്ങിയ കൃതികൾ വിവർത്തനം ചെയ്യുകയും ചെയ്തു.

മലയാളത്തിലെ ആദ്യത്തെ ആധികാരിക വ്യാകരണഗ്രന്ഥമായി കണക്കാക്കുന്ന കൃതിയാണ് എ ആർ രാജരാജവർമ രചിച്ച 'കേരളപാണിനീയം'. 1896 ൽ പുറത്തിറങ്ങിയ ഈ ഗ്രന്ഥം ഇന്നും വ്യാകരണപഠനത്തിനായി മലയാളികൾ ആശ്രയിച്ചുവരുന്നു. 1917 ൽ ഇതിന്റെ പരിഷ്കരിച്ച പതിപ്പ് പുറത്തിറങ്ങി. ഭാഷയുടെ വ്യാകരണനിയമങ്ങൾ ചിട്ടപ്പെടുത്തുന്നതിന് നൽകിയ സംഭാവനകളുടെ പേരിൽ 'കേരളപാണിനി' എന്ന വിശേഷണം എ ആർ രാജരാജവർമ്മയ്ക്കു ലഭിച്ചു.

എ ആർ രാജരാജവർമ്മ മലയാളഭാഷയ്ക്കു നൽകിയ സംഭാവനകൾ അമൂല്യമാണ്. കവി, നിരൂപകൻ, ഉപന്യാസകാരൻ, അധ്യാപകൻ, വിദ്യാഭ്യാസപരിഷ്കർത്താവ് എന്നീ നിലകളിലും ശ്രദ്ധേയനായ അദ്ദേഹം 33 മലയാളം കൃതികൾ രചിച്ചു. ഇതിനുപുറമേ നിരവധി അവതാരികകളും 15 സംസ്കൃത രചനകളും നടത്തി. ചങ്ങനാശ്ശേരിയിലെ ലക്ഷ്മീപുരം കോവിലകത്ത് 1863 ഫെബ്രുവരി 20ന് ജനിച്ച അദ്ദേഹം 1918 ജൂൺ 18ന് അന്തരിച്ചു.

പ്രധാന കൃതികൾ 

■ മലയവിലാസം (കവിത)

■ ഭൃംഗവിലാപം (കവിത)

■ വൃത്തമഞ്ജരി (വ്യാകരണം)

■ ഭാഷാഭൂഷണം (വ്യാകരണം)

■ സാഹിത്യസാഹ്യം (വ്യാകരണം)

■ കേരളപാണിനീയം (വ്യാകരണം)

■ ചാരുദത്തം (വിവർത്തനം)

■ ശബ്ദശോധിനി (വ്യാകരണം)

■ മണിദീപിക (വ്യാകരണം)

■ മലയാളശാകുന്തളം (വിവർത്തനം)

■ ഭാഷാശാകുന്തളം (വ്യാഖ്യാനം)

■ ചിത്രനക്ഷത്രമാല (വ്യാകരണം)

■ ലഘുപാണിനീയം (വ്യാകരണം)

■ ആംഗലസാമ്രാജ്യം (സാഹിത്യം)

■ ഉദ്ദാലചരിതം (സാഹിത്യം)

■ മാളവികാഗ്നിമിത്രം (വിവർത്തനം)

■ പ്രസാദമാല (വിവർത്തനം)

■ കാന്താരതാരകം (വ്യാഖ്യാനം)

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. കേരളപാണിനി എന്ന അപരനാമത്തിൽ അറിയപ്പെടുന്നതാര് - എ ആർ രാജരാജവർമ്മ

2. നളചരിതത്തിന് കാന്താരതാരകം എന്ന വ്യാഖ്യാനം നല്കിയതാര് - എ ആർ രാജരാജവർമ്മ 

3. കേരളവര്‍മ വലിയകോയിത്തമ്പുരാന്റെ ദ്വിതീയാക്ഷര പ്രാസ വാദത്തെ നിരാകരിച്ച്‌ പ്രതിവാദത്തിന്‌ നേതൃത്വം നല്‍കിയതാര്‌ - എ ആർ രാജരാജവർമ

4. ദ്വിതീയാക്ഷര പ്രാസവാദത്തെ പ്രതികൂലിച്ച്‌ ദ്വിതീയാക്ഷര പ്രാസദീക്ഷ കൂടാതെ മേഘസന്ദേശം മലയാളത്തിലേക്ക്‌ വിവര്‍ത്തനം ചെയ്തതാര്‌ - എ ആർ രാജരാജവർമ

5. വൃത്തമഞ്ജരി രചിച്ചത്‌ - എ ആർ രാജരാജവർമ

6. കുമാരനാശാന്റെ നളിനി എന്ന കൃതിക്ക്‌ അവതാരിക എഴുതിയതാര് - എ ആർ രാജരാജവർമ

7. ഭാഷാഭൂഷണത്തിന്റെ കര്‍ത്താവ്‌ - എ ആർ രാജരാജവർമ്മ

8. തിരുവനന്തപുരം യുണിവേഴ്സിറ്റി കോളജിന്റെ (മുമ്പ്‌ മഹാരാജാസ്‌ കോളജ്‌) പ്രിന്‍സിപ്പലായ ആദ്യ ഇന്ത്യക്കാരന്‍ - എ ആർ രാജരാജവർമ്മ

9. കേരള പാണിനീയം എന്ന വ്യാകരണ ഗ്രന്ഥത്തിന്റെ കർത്താവ് ആര് - എ ആർ രാജരാജവർമ്മ

10. ക്ഷീണിക്കാത്ത മനീഷ എന്ന്‌ കുമാരനാശാന്‍ പ്രരോദനത്തിന്റെ അവതാരികയില്‍ വിശേഷിപ്പിച്ചത്‌ ആരെയാണ്‌ - എ ആർ രാജരാജവർമ്മ

11. മലയാള ശാകുന്തളം രചിച്ചത്‌ - എ ആർ രാജരാജവർമ

12. ആരുടെ നിര്യാണത്തില്‍ അനുശോചിച്ചുകൊണ്ടാണ്‌ കുമാരനാശാന്‍ പ്രരോദനം രചിച്ചത്‌ - എ ആർ രാജരാജവർമ

13. 'രൂപത്തിൽ നിന്ന് ഭാവത്തിലേയ്ക്ക്' എന്ന തത്ത്വം മലയാള കവിതയിൽ കൊണ്ടുവന്ന കവി ആര് - എ ആർ രാജരാജവർമ

14. എ ആർ രാജരാജവർമ രചിച്ച അലങ്കാരശാസ്ത്ര ഗ്രന്ഥം ഏത് - ഭാഷാഭൂഷണം 

15. “ശബ്ദശോധിനി' എന്ന കൃതി രചിച്ചതാര്‌ - എ.ആര്‍. രാജരാജവര്‍മ്മ

16. എ.ആര്‍. രാജരാജവര്‍മയുടെ നളചരിതവ്യാഖ്യാനത്തിന്റെ പേര്‌? - കാന്താരതാരകം

17. 'ഭവാന്റെ ഗുളികചെപ്പേന്തുമേ ശിഷ്യരും' എന്ന് എ.ആർ രാജരാജവർമ്മയെ കുറിച്ച് പ്രഖ്യാപിച്ച കവി ആര് - കുമാരനാശാൻ 

18. മധുരകാവ്യം എന്നറിയപ്പെടുന്നത് - മലയവിലാസം

19. മലയാളത്തിലെ ആദ്യ ഖണ്ഡകാവ്യം - മലയവിലാസം

20. മലയാള സാഹിത്യത്തിലുണ്ടായ ആരുടെ സ്വാധീനത്തെയാണ് 'രാജരാജന്റെ മാറ്റൊലി' എന്ന് ജോസഫ് മുണ്ടശ്ശേരി വിശേഷിപ്പിച്ചത് - എ.ആർ.രാജരാജ വർമ്മ

21. മലയാള സാഹിത്യത്തിൽ കാല്പനികവസന്തതിന് തുടക്കം കുറിച്ച ആദ്യ കൃതി - മലയവിലാസം

Post a Comment

Previous Post Next Post