സിന്ധു നദിയുടെ പോഷകനദികൾ

സിന്ധു നദിയുടെ പോഷകനദികൾ

സിന്ധുവിന്റെ പാക്കിസ്ഥാനിലൂടെ ഒഴുകുന്ന ഏറ്റവും പ്രധാനപ്പെട്ട മൂന്ന് പോഷകനദികളാണ് ഷ്യോക്, ഷിഗർ, ഗിൽജിത് എന്നിവ. സിന്ധുവിന്റെ ഇന്ത്യയിലെ പ്രധാന പോഷകനദികൾ ഝലം, ചിനാബ്‌, രവി,ബിയാസ്‌, സത്ലജ് തുടങ്ങിയവയാണ്.

ഝലം: കശ്മീരിലെ വെരിനാഗ്‌ ജലധാരയിൽ നിന്നാണ് ഝലം നദി ഉദ്ഭവിക്കുന്നത്‌. അവിടെ നിന്ന്‌ ശ്രീനഗറിലൂടെ കശ്മീരിലെ വൂളാർ തടാകത്തിലെത്തുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകമാണ് വൂളാർ. പിന്നീട് പാകിസ്താനിലേക്ക് പ്രവേശിക്കുന്ന ഝലം, ചിനാബ് നദിയുമായി ചേരുന്നു. ഏതാണ്ട് 725 കിലോമീറ്റർ നീളമുള്ള ഝലം നദിയുടെ ഏറ്റവും പ്രധാന പോഷകനദിയാണ് കിഷൻഗംഗ.

ചിനാബ്‌: "മൂണ്‍ റിവര്‍” അഥവാ 'ചന്ദ്രനദി' എന്നാണ്‌ ചിനാബ്‌ എന്ന വാക്കിന്റെ അർഥം. ഹിമാചൽ പ്രദേശിലെ ബാര ലച്ച പാസിൽനിന്നും ചന്ദ്ര, ഭാഗ എന്നീ രണ്ട്‌ നദികളായി ചിനാബ്‌ നദി ഉദ്ഭവിക്കുന്നു. ഇവ രണ്ടും അപ്പർ ഹിമാലയത്തിലെ താണ്ടി എന്ന പ്രദേശത്തു വച്ച്‌ ഒന്നിക്കുന്നു. ചിനാബ്‌ നദിക്ക്‌ ഹിമാചല്‍ പ്രദേശിൽ 'ചന്ദ്രഭാഗ' എന്നും പേരുണ്ട്‌. ഹിമാചലിലൂടെ ജമ്മു കശ്മീരില്‍ പ്രവേശിക്കുന്ന ചിനാബ്‌ പിന്നീട്‌ തെക്കുപടിഞ്ഞാറേക്കൊഴുകി പാക്കിസ്ഥാനിലെത്തുന്നു. ട്രിമ്മു എന്ന സ്ഥലത്തുവച്ച്‌ ഝലം നദിയുമായി കൂടിച്ചേരുന്ന ചിനാബ്‌ പിന്നീട്‌ സത്ലജ്‌ നദിയില്‍ പതിക്കുന്നു. ആകെ നീളം ഏതാണ്ട്‌ 974 കിലാമീറ്റര്‍.

രവി: ഹിമാചൽ പ്രദേശിൽ നിന്നാണ് രവി നദി ഉദ്ഭവിക്കുന്നത്. ഏകദേശം 720 കിമീ നീളമുണ്ട്‌. ഹിമാചലില്‍ നിന്നും പഞ്ചാബിലെ ഗുരുരുദാസ്പൂര്‍, അമൃത്‌സര്‍ എന്നീ അതിര്‍ത്തി ജില്ലകളിലൂടെ ഒഴുകി രവി പാക്കിസ്ഥാനില്‍ പ്രവേശിക്കുന്നു. പിന്നീട്‌ ചിനാബുമായി കൂടിച്ചേര്‍ന്ന്‌ സിന്ധുവിലേക്കെത്തുന്നു. പാക്കിസ്ഥാനിലെ പ്രധാന നഗരമായ ലഹോര്‍ സ്ഥിതിചെയ്യുന്നത്‌ രവിനദിയുടെ കരയിലാണ്‌.

സത്ലജ്‌: സിന്ധു നദിയുടെ ഏറ്റവും വലിയ പോഷക നദിയാണ്‌ സത്ലജ്‌. ഏതാണ്ട്‌ 1,500 കിലോമീറ്റര്‍ നീളമുള്ള സത്ലജ്‌ നദി ടിബറ്റിലെ രക്ഷസ്താള്‍ തടാകത്തില്‍ ഉദ്ഭവിച്ച്‌ ഹിമാചല്‍, പഞ്ചാബ്‌ എന്നീ സംസ്ഥാനങ്ങളിലൂടെ ഒഴുകി പാക്കിസ്ഥാനില്‍ ചെല്ലുന്നു. പഞ്ചാബില്‍വച്ച്‌ ബിയാസ്‌ നദിയും പാക്കിസ്ഥാനില്‍ ചിനാബും ഇതിനോടുചേരുന്നു. പിന്നീടിവ പഞ്ച്നദ്‌ എന്ന പേരിലൊഴുകി സിന്ധുവില്‍ പതിക്കുന്നു.

ബിയാസ്: സത്ലജുമായി ചേർന്നൊഴുകി സിന്ധുവിൽ പതിക്കുന്ന ബിയാസ് നദി ഹിമാചൽ പ്രദേശിലെ റോഹ്താങ് പാസിൽനിന്ന് ഉദ്ഭവിക്കുന്നു. പിന്നീട് തെക്കോട്ടൊഴുകി കുളു താഴ്വര പിന്നിട്ട് ഒടുവിൽ പഞ്ചാബിൽവച്ച് സത്ലജുമായി കൂടിച്ചേരുന്ന ഈ നദിയുടെ ആകെ നീളം 470 കിലോമീറ്റർ. പൂർണമായും ഇന്ത്യയിലൂടെ ഒഴുകുന്ന നദിയാണിത്. 2018 മേയിൽ ഉണ്ടായ രാസമലിനീകരണത്തെത്തുടര്‍ന്ന്‌ ബിയാസ്‌ നദിയിലെ ധാരാളം മീനുകള്‍ നശിച്ചിരുന്നു. 'ഇന്‍ഡസ്‌ ഡോൾഫിൻ' എന്നയിനം ഡോൾഫിനുകളെ ഈ നദിയിൽ കണ്ടെത്തിയിട്ടുണ്ട്.

പ്രാചീന നാമങ്ങളും ഗ്രീക്ക് നാമങ്ങളും 

■ സത്ലജ്‌ - ശതദ്രു - ഹെസിഡ്രോസ്

■ ഝലം - വിതാസ്ത - ഹൈഡാസ്പെസ് 

■ ചിനാബ് - അസ്കിനി - എസസൈൻസ് 

■ ബിയാസ് - വിപാസ - ഹൈഫസിസ്

■ രവി - പരുഷ്നി/ഐരാവതി - ഹൈഡ്രോറ്റിസ്

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. സിന്ധു സംസ്‌കാരകേന്ദ്രമായ റോപ്പര്‍ ഏതു നദിയുടെ തീരത്തായിരുന്നു - സത്ലജ്‌

2. ലുധിയാന ഏത്‌ നദിയുടെ തീരത്താണ്‌ - സത്ലജ്‌

3. ഏത്‌ നദിയില്‍ നിന്നാണ്‌ ഇന്ദിരാഗാന്ധി കനാല്‍ ആരംഭിക്കുന്നത്‌ - സത്ലജ്‌

4. ഏതു നദിയിലാണ്‌ ഭക്രാനംഗല്‍ അണക്കെട്ട്‌ - സത്ലജ്‌

5. സിന്ധുവിന്റെ പോഷകനദികളില്‍ ഏറ്റവും തെക്ക് ഭാഗത്തായി ഒഴുകുന്ന നദി - സത്ലജ്

6. സിന്ധുവിന്റെ പോഷകനദികളില്‍ ഏറ്റവും കിഴക്ക്‌ ഉത്ഭവിക്കുന്നത്‌ - സത്ലജ്‌

7. വേദകാലത്ത്‌ ശതദ്രി എന്നറിയപ്പെട്ടിരുന്ന നദിയേത്‌ - സത്ലജ്‌

8. ഫിറോസ്പൂര്‍ ഏത്‌ നദിയുടെ തീരത്താണ്‌ - സത്ലജ്‌

9. പഞ്ചാബിലെ നദികളില്‍ ഏറ്റവും വലുത്‌ - സത്ലജ്‌

10. സിന്ധുവിന്റെ പോഷകനദികളില്‍ ഇന്ത്യയിലൂടെ ഒഴുകുന്ന ഏറ്റവും നീളം കൂടിയത്‌ - സത്ലജ്‌

11. നാഥ്പാ- ഝക്രി അണക്കെട്ട്‌ ഏത്‌ നദിയിലാണ്‌ - സത്ലജ്‌

12. ഷിപ്‌കി ലാ ചുരത്തിലൂടെ ഇന്ത്യയിൽ പ്രവേശിക്കുന്ന നദി - സത്ലജ്‌

13. സത്ലജിനെ യമുന നദിയുമായി ബന്ധിപ്പിക്കുന്ന കനാൽ പദ്ധിതി - സത്ലജ് യമുന ലിങ്ക് കനാൽ (SYL)

14. പ്രാചീനകാലത്ത്‌ വിതാസ്ത എന്നറിയപ്പെട്ടിരുന്ന നദി - ഝലം

15. കശ്‍മീർ താഴ്വരയിലൂടെ ഒഴുകുന്ന നദി - ഝലം

16. ഏതു നദിയുടെ തീരത്താണ്‌ അലക്സാണ്ടറും പോറസും ഏറ്റുമുട്ടിയത്‌ - ഝലം

17. ഏതു നദിയുടെ പ്രാചീന നാമമാണ്‌ ഹൈഡാസ്പസ്‌ - ഝലം

18. ശ്രീനഗർ സ്ഥിതിചെയ്യുന്ന നദീതീരം - ഝലം

19. പഞ്ചാബിലെ അഞ്ച്‌ നദികളില്‍ ഏറ്റവും പടിഞ്ഞാറുള്ളത്‌ - ഝലം

20. വുളാര്‍ തടാകത്തിലൂടെ കടന്നുപോകുന്ന നദി - ഝലം

21. ഝലം നദിയുടെ ഏറ്റവും വലിയ പോഷക നദി - കിഷൻഗംഗ 

22. കിഷൻഗംഗ ജലവൈദ്യുത പദ്ധതി സ്ഥിതിചെയ്യുന്ന നദി - ഝലം

23. ജമ്മു കശ്മീരിലെ യുറി പദ്ധതി ഏത്‌ നദിയിലാണ്‌ - ഝലം

24. സിന്ധു നദിയുടെ ഏറ്റവും വലിയ പോഷകനദി - ചിനാബ് 

25. ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയിൽവേ പാലം ഏത് നദിയിലൂടെയാണ് - ചിനാബ് (ജമ്മു കാശ്മീർ)

26. ചിനാബ് നദിയുടെ ഉത്ഭവം - ബാരാ - ലാച്ലാ ചുരം 

27. ചിനാബ് നദിയിൽ നിർമ്മിക്കപ്പെട്ടിരിക്കുന്ന ഡാം - ബഗ്ലിഹാർ ഡാം (ജമ്മു കാശ്മീർ)

28. കിരു ജലവൈദ്യുത പദ്ധതി നിലവിൽ വരുന്ന നദി - ചിനാബ് 

29. ചാന്ദ്ര, ഭാഗ എന്നീ നദികൾ കൂടിച്ചേർന്ന് ഒഴുകുന്ന നദി - ചിനാബ് 

30. സിന്ധുവിന്റെ അഞ്ചു പോഷകനദികളില്‍ പാകിസ്താനിലേക്ക്‌ കടക്കാത്ത ഏക നദി - ബിയാസ്‌

31. ബിയാസ് ഉത്ഭവിക്കുന്നത് - റോഹ്ടാങ് ചുരം

32. പൂർണമായും ഇന്ത്യയിലൂടൊഴുകുന്ന സിന്ധുവിന്റെ പോഷക നദി - ബിയാസ്

33. സിന്ധു നദിയുടെ ഏറ്റവും ചെറിയ പോഷക നദി - ബിയാസ്

34. പോങ്‌ അണക്കെട്ട്‌ ഏത്‌ നദിയിലാണ്‌ - ബിയാസ്‌

35. ഏത്‌ നദിയുടെ സംസ്‌കൃത നാമമാണ്‌ വിപാസ - ബിയാസ്‌

36. പ്രാചീന ഗ്രീക്കുകാര്‍ ഹൈഫാസിസ്‌ എന്നു വിളിച്ചിരുന്ന നദിയേത്‌ - ബിയാസ്‌

37. പാണ്ടോഹ്‌ ഡാം ഏത്‌ നദിയിലാണ്‌ - ബിയാസ്

38. രവി നദിയുടെ ഉത്ഭവസ്ഥാനം - ഹിമാചൽപ്രദേശിലെ റോഹ്ടാങ് ചുരത്തിലെ കുളുമല

39. പഞ്ചാബിലെ ഏറ്റവും ചെറിയ നദി - രവി

40. വേദകാലത്ത്‌ പരുഷ്ണി എന്നറിയപ്പെട്ടിരുന്നത്‌ ഏതു നദിയാണ്‌ - രവി 

41. ജഹാംഗീറിന്റെ ശവകുടീരം ഏതു നദിയുടെ തീരത്താണ്‌ - രവി

42. സൈന്ധവസംസ്കാര കേന്ദ്രമായ ഹാരപ്പ ഏത്‌ നദിയുടെ തീരത്താണ്‌ - രവി

43. ഏത്‌ നദിയുടെ തീരത്താണ്‌ ലാഹോര്‍ - രവി

44. ദശരാജയുദ്ധം നടന്നത്‌ ഏത്‌ നദിയുടെ തീരത്താണ്‌ - രവി

45. ഐരാവതി എന്ന പൗരാണിക നാമത്തില്‍ അറിയപ്പെട്ടിരുന്ന നദി - രവി

46. തെയിന്‍ഡാം അഥവാ രഞ്ജിത്‌ സാഗര്‍ അണക്കെട്ട് ഏത്‌ നദിയിലാണ്‌ - രവി

47. ലാഹോറിലെ നദി എന്നറിയപ്പെടുന്നത്‌ - രവി

48. നൂര്‍ജഹാന്റെ  ശവകുടീരം ഏത്‌ നദിയുടെ തീരത്താണ്‌ - രവി

49. സിന്ധുവിന്റെ പ്രധാന പോഷകനദികളില്‍ ഹിമാചല്‍ പ്രദേശിലെ ചംബാ ജില്ലയില്‍ ഉദ്ഭവിക്കുന്നത്‌ ഏതാണ്‌ - രവി

50. ഷാപുർകാണ്ടി ഡാം പദ്ധതി സ്ഥിതി ചെയ്യുന്ന നദി - രവി (പത്താൻകോട്ട്, പഞ്ചാബ്)

51. കോണ്‍ഗ്രസ്‌ പ്രസിഡന്റായിരുന്ന ജവാഹര്‍ലാല്‍ നെഹ്രു 1929 ഡിസംബര്‍ 3 ന്‌ ഇന്ത്യയുടെ പതാക ഉയര്‍ത്തിയത്‌ ഏത്‌ നദിയുടെ തീരത്തായിരുന്നു - രവി

Post a Comment

Previous Post Next Post