നാവ്

നാക്ക് (Tongue)

വെറും മാംസപേശികള്‍ കൊണ്ട്‌ നിര്‍മിക്കപ്പെട്ട ചെറിയൊരു അവയവമാണ്‌ നാക്ക്‌. എന്നാല്‍, നമ്മുടെ ജീവിതത്തിലെ രണ്ട്‌ പ്രധാനപ്പെട്ട കാര്യങ്ങള്‍ക്ക്‌ നാക്കിന്റെ സഹായമില്ലാതെ പറ്റില്ല. രുചി അറിയുക, സംസാരിക്കാന്‍ സഹായിക്കുക എന്നിവയാണവ. അസ്ഥികളില്ലാത്ത അവയവമാണ്‌ നാക്ക്‌. അകത്തേക്കും പുറത്തേക്കും വശങ്ങളിലേക്കുമൊക്കെ ചലിക്കാന്‍ മാംസപേശികളാണ്‌ നാക്കിനെ സഹായിക്കുന്നത്‌.

രുചി അറിയുക എന്നതാണ്‌ നാക്കിന്റെ പ്രധാന ജോലി. നാക്കിന്റെ ഉപരിതലത്തിലുള്ള ഏകദേശം പതിനായിരം രസമുകുളങ്ങളാണ്‌ (Taste Buds) ഇതിന്‌ സഹായിക്കുന്നത്‌. വായിലെത്തുന്ന ഭക്ഷണം ഉമിനീരുമായി കലര്‍ന്ന്‌ രസമുകുളങ്ങളിലെ രുചികോശങ്ങളിലെത്തും. അവിടെ നിന്ന്‌ രുചിയെക്കുറിച്ചുള്ള സന്ദേശങ്ങള്‍ നാഡികള്‍ വഴി തലച്ചോറിലെ രുചികേന്ദ്രത്തിലെത്തുന്നു. അവിടെവച്ചാണ്‌ ഭക്ഷണത്തിന് പുളിയാണോ മധുരമാണോ എന്നൊക്കെ തിരിച്ചറിയുന്നത്‌.

നാക്കിന്റെ തുമ്പത്ത്‌ മധുരവും വശങ്ങളില്‍ ഉപ്പും പുളിയും ഏറ്റവും പുറകില്‍ കയ്പും അറിയാന്‍ കഴിയുന്ന രസമുകുളങ്ങളാണ്‌ ഉള്ളതെന്ന്‌ പൊതുവേ ധാരണയുണ്ട്‌. പക്ഷേ, നാക്കിന്റെ എല്ലാ ഭാഗങ്ങളിലും എല്ലാ രുചികളും അറിയുന്ന രസമുകുളങ്ങളുണ്ടെന്നാണ്‌ ഏറ്റവും പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്‌. രസമുകുളങ്ങള്‍ നശിച്ചുപോയാല്‍ രുചി തിരിച്ചറിയാനുള്ള കഴിവ്‌ നഷ്ടപ്പെടും. മൂക്ക്‌ മണം തിരിച്ചറിയുകയും നാക്കില്‍ നനവുണ്ടാകുകയുംകൂടി ചെയ്താലേ യഥാര്‍ഥ രുചി തിരിച്ചറിയാന്‍ കഴിയു. സംസാരിക്കാന്‍ സഹായിക്കലാണ് നാക്കിന്റെ രണ്ടാമത്തെ ജോലി. വാക്കുകളും ശബ്ദങ്ങളുമുണ്ടാക്കാന്‍ നാക്ക്‌ സഹായിക്കുന്നു. പല്ലുകള്‍ ആഹാരം ചവച്ചരയ്ക്കുമ്പോള്‍ ഇളക്കിക്കൊടുക്കുക, ഭക്ഷണത്തെ അന്നനാളത്തിലേക്കു കടക്കാന്‍ സഹായിക്കുക, പല്ലുകള്‍ വൃത്തിയാക്കുക എന്നിവയും നാക്കിന്റെ ജോലികളാണ്‌. രുചിയറിയാന്‍ നമുക്ക്‌ 0.0015 സെക്കന്റ്‌ മാത്രം മതി. ഇതിന്‌ കണ്ണടച്ചു തുറക്കുന്നതിനേക്കാള്‍ വേഗമുണ്ട്‌. വായില്‍ ദിവസവും ഏകദേശം ഒരു ലീറ്റര്‍ ഉമിനീരുണ്ടാകുന്നു. നാക്കില്‍ ഏകദേശം 2,000 രുചിമുകുളങ്ങളുണ്ട്‌. 60 വയസ്സാവുമ്പോഴേക്കും നാക്കിലെ രുചിമുകുളങ്ങളില്‍ പകുതി നഷ്ടപ്പെട്ടിരിക്കും.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. നാവിൽ രുചി അറിയാൻ സഹായിക്കുന്നത് - രാസഗ്രാഹികൾ

2. രാസഗ്രാഹികൾ കൂടുതലായും കാണപ്പെടുന്നത് - നാവിന്റെ ഉപരിതലത്തിൽ 

3. നാവിന്റെ ഉപരിതലത്തിൽ ഉയർന്ന് നിൽക്കുന്ന ഭാഗങ്ങൾക്ക് പറയുന്ന പേര് - പാപ്പിലകൾ 

4. പാപ്പിലകളിൽ കാണപ്പെടുന്ന രാസഗ്രാഹി കോശങ്ങളാണ് - രുചിമുകുളങ്ങൾ

5. പ്രാഥമിക രുചികൾ ഏതെല്ലാം - മധുരം, പുളി, ഉപ്പ്, കയ്‌പ്‌, ഒലിയോഗസ്റ്റസ്, ഉമാമി 

6. ജാപ്പനീസ് ഭാഷയിൽ ഉമാമി എന്ന പദത്തിനർത്ഥം - സന്തോഷകരമായിട്ടുള്ളത് 

7. ഉമാമി രുചി തരുന്ന ഘടകങ്ങളുള്ള ഭക്ഷണപദാർത്ഥങ്ങൾ - പാൽ, മാംസം, കടൽ വിഭവങ്ങൾ, കൂൺ 

8. നാവിന് തിരിച്ചറിയാൻ കഴിയുന്ന ആറാമത്തെ പ്രാഥമിക രുചി - ഒലിയോഗസ്റ്റസ് (ഇത് കൊഴുപ്പിന്റെ രുചിയാണ്)

9. മധുരത്തിന് കാരണമാകുന്ന സ്വാദുമുകുളങ്ങൾ കാണപ്പെടുന്നത് - നാവിന്റെ മുൻഭാഗത്ത് 

10. പുളിയ്ക്കും ഉപ്പുരസത്തിനും കാരണമാകുന്ന സ്വാദുമുകുളങ്ങൾ കാണപ്പെടുന്നത് - നാവിന്റെ ഇരുവശങ്ങളിൽ 

11. കയ്പ്പിന് കാരണമാകുന്ന സ്വാദുമുകുളങ്ങൾ കാണപ്പെടുന്നത് - നാവിന്റെ ഉൾവശത്ത്

12. നാവിന്റെ ചലനവുമായി ബന്ധപ്പെട്ട നാഡി - ഹൈപ്പോഗ്ലോസൽ നാഡി 

13. നാവിനെ ബാധിക്കുന്ന ഒരു രോഗം - റെഡ് ബിഫ് ടങ്

14. നാവിന്റെ മുൻഭാഗത്തുനിന്ന് ആവേഗങ്ങൾ സ്വീകരിച്ചുകൊണ്ടു തലച്ചോറിലെ രുചി കേന്ദ്രത്തിലെത്തിക്കുന്ന നാഡി - ഏഴാമത്തെ ക്രേനിയൽ നാഡി 

15. നാവിന്റെ പിൻഭാഗത്തുനിന്ന് ആവേഗങ്ങൾ വഹിക്കുന്നത് - ഒമ്പതാമത്തെ ക്രേനിയൽ നാഡി

16. തൊണ്ടയിൽനിന്നുമുള്ള ആവേഗങ്ങൾ വഹിക്കുന്നത് - പത്താമത്തെ ക്രേനിയൽ നാഡി

Post a Comment

Previous Post Next Post