ശുഭാനന്ദ ഗുരുദേവൻ

ശ്രീ ശുഭാനന്ദ ഗുരുദേവൻ (Subhananda Gurudevan)

ജനനം: 1882 ഏപ്രിൽ 28, ബുധനൂർ, ചെങ്ങന്നൂർ (ആലപ്പുഴ)

മരണം: 1950 ജുലൈ 29 

അനാചാരങ്ങളും അന്ധവിശ്വാസങ്ങളും തുടച്ചുനീക്കാനായി ജീവിതം സമർപ്പിച്ച സാമൂഹിക പരിഷ്കർത്താവായിരുന്നു ശുഭാനന്ദ ഗുരുദേവൻ. ചെങ്ങന്നൂരിനടുത്തുള്ള ബുധന്നൂരിൽ 1882 ലാണ് ശ്രീ ശുഭാനന്ദ ഗുരുദേവൻ ജനിച്ചത്. സാമൂഹിക നവീകരണത്തിന് ആധ്യാത്മിക മാർഗം സൃഷ്ടിക്കുകയാണ് അദ്ദേഹം ചെയ്തത്. ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യർക്ക് എന്ന ശ്രീനാരായണ ഗുരുവിന്റെ സന്ദേശമാണ് ശുഭാനന്ദ ഗുരുവും സ്വീകരിച്ചത്. 1926 ൽ അദ്ദേഹം ആത്മബോധോദയ സംഘം സ്ഥാപിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു 1934 ജനുവരിയിൽ മാവേലിക്കരയ്ക്കടുത്തുള്ള തട്ടാരമ്പലത്തുവച്ച് ഗാന്ധിജിക്കു സ്വീകരണം നൽകിയത്. 1950 ൽ ശുഭാനന്ദ ഗുരുദേവൻ സമാധിയായി.

സംഘടനകൾ/പ്രക്ഷോഭങ്ങൾ/സ്ഥാപകവർഷം 

■ മാവേലിക്കരയ്ക്കടുത്ത് ചെന്നിത്തലയിൽവെച്ച് കാഷായം ധരിച്ച് ശുഭാനന്ദൻ എന്ന പേരു സ്വീകരിച്ചു.

■ ആത്മബോധോദയ സംഘം (1926)

■ ആത്മബോധിനി സംഘം (1932)

■ തട്ടാരമ്പലം എന്ന സ്ഥലത്തുവെച്ച് ശുഭാനന്ദന്റെ നേതൃത്വത്തിൽ മഹാത്മജിയെ സ്വീകരിച്ചു (1934 ജനുവരി 19)

■ ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് ഗുരുവിന്റെ നേതൃത്വത്തിൽ 101 അനുയായികൾ തിരുവനന്തപുരത്തേക്ക് പദയാത്ര നടത്തുകയും മഹാരാജാവിന് നിവേദനം സമർപ്പിക്കുകയും ചെയ്‌തു.(1935 നവംബർ 10).

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. മാവേലിക്കര ആസ്ഥാനമായി പ്രവർത്തിച്ച സാംബവ സമുദായ അംഗമായ നവോത്ഥാന നായകൻ - ശുഭാനന്ദ ഗുരുദേവൻ

2. ശുഭാനന്ദ ഗുരുവിന്റെ ആദ്യകാല നാമം എന്തായിരുന്നു - പാപ്പൻക്കുട്ടി

3. ആത്മബോധോദയ സംഘ സ്ഥാപകൻ ആരാണ്? - ശുഭാനന്ദഗുരു 

4. ആത്മബോധോദയ സംഘം സ്ഥാപിക്കപ്പെട്ടത് ____ വർഷത്തിലാണ് - 1926 

5. ആത്മബോധിനി സംഘം സ്ഥാപിച്ചത് ആരാണ്? - ശുഭാനന്ദഗുരു

6. ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ശുഭാനന്ദ ഗുരുവിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്തേക്ക് പദയാത്ര നടത്തിയത് ____ വർഷമാണ് - 1935 

7. ശുഭാനന്ദഗുരു സമാധിയായത് ____ വർഷമാണ് - 1950 

Post a Comment

Previous Post Next Post