സാർക്ക്

സാർക്ക് (SAARC)

സാർക്ക് എന്ന് അറിയപ്പെടുന്ന ഈ കൂട്ടായ്‌മ 1985 ഡിസംബർ 8 ന് നിലവിൽ വന്നു. South Asian Association for Regional Cooperation എന്നാണ് ഇതിന്റെ പൂർണനാമം. പരസ്‌പര സഹകരണം സാമൂഹിക സാംസ്‌കാരിക മേഖലകളിലെ പങ്കാളിത്തം എന്നിവ മെച്ചപ്പെടുത്താനായി ദക്ഷിണ ഏഷ്യയിലെ ഏഴുരാജ്യങ്ങൾ ചേർന്ന് രൂപം നൽകിയ സാർക്കിൽ ഇപ്പോൾ അഫ്ഗാനിസ്ഥാൻ ഉൾപ്പെടെ എട്ട് അംഗരാഷ്ട്രങ്ങളുണ്ട്. 1985 ഡിസംബർ മാസത്തിൽ ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയിൽ ചേർന്ന സമ്മേളനത്തിലാണ് സാർക്ക് രൂപവത്കൃതമായത്. നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിലാണ് സാർക്കിന്റെ സ്ഥിരം ആസ്ഥാനം സ്ഥിതിചെയ്യുന്നത്. സാർക്ക് എന്ന ആശയം ആദ്യമായി കൊണ്ടുവന്നത് ബംഗ്ലാദേശ് പ്രസിഡന്റായിരുന്ന സിയ-ഉർ-റഹ്മാനാണ് (1979). ബംഗ്ലാദേശ്, ഇന്ത്യ, അഫ്ഗാനിസ്ഥാൻ, ഭൂട്ടാൻ, മാലദ്വീപ്, നേപ്പാൾ, പാക്കിസ്ഥാൻ, ശ്രീലങ്ക എന്നിവയാണ് സാർക്കിലെ അംഗരാജ്യങ്ങൾ. ജനസംഖ്യാടിസ്ഥാനത്തിൽ ലോകത്തിലെ ഏറ്റവും വലിയ പ്രാദേശിക രാഷ്ട്രക്കൂട്ടായ്മയാണ് സാർക്ക്. അംഗരാഷ്ട്രങ്ങളിലെ സാമൂഹിക-സാമ്പത്തിക വികസനമാണ് സംഘടനയുടെ ലക്ഷ്യം.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. സാർക്ക് രൂപീകൃതമായ വർഷം - 1985 ഡിസംബർ 8

2. സാർക്ക് എന്ന ആശയം ആദ്യമായി കൊണ്ടുവന്നത് - സിയ-ഉർ-റഹ്മാൻ

3. ഏറ്റവും വലിയ സാർക്ക് രാഷ്ട്രം - ഇന്ത്യ 

4. ഏറ്റവും ചെറിയ സാർക്ക് രാഷ്ട്രം - മാലദ്വീപ്

5. മജ്‌ലിസ് എന്ന പേരുള്ള നിയമനിർമ്മാണസഭയുള്ള സാർക്ക് രാഷ്ട്രം - മാലദ്വീപ് 

6. സാർക്ക് എന്ന സംഘടനയുടെ സ്ഥാപക അംഗബലം എത്രയായിരുന്നു - ഏഴ് 

7. സാർക്ക് എന്ന സംഘടനയുടെ എത്രാമത്തെ അംഗമാണ് അഫ്ഗാനിസ്ഥാൻ - എട്ടാമത്തെ (2007)

8. സാർക്കിലെ അംഗരാജ്യങ്ങൾ - 8 

9. സാർക്ക് രൂപീകരിക്കുവാൻ തീരുമാനിച്ച ഉച്ചകോടി - ധാക്ക ഉച്ചകോടി (1985)

10. സാർക്കിന്റെ ആദ്യ ഉച്ചകോടിക്കുവേദിയായത് - ധാക്ക 

11. സാർക്കിന്റെ സെക്രട്ടേറിയറ്റ് സ്ഥിതിചെയ്യുന്നത് (ആസ്ഥാനം) - കാഠ്മണ്ഡു (നേപ്പാൾ)

12. സാർക്ക് സമ്മേളനത്തിനു വേദിയായ ആദ്യ ഇന്ത്യൻ നഗരം - ബാംഗ്ലൂർ 

13. സാർക്കിന്റെ ആദ്യ സെക്രട്ടറി ജനറൽ - അബ്ദുൾ അഹ്‌സൻ

14. സാർക്കിന്റെ ആദ്യ ചെയർമാൻ - എച്ച്.എം.ഇർഷാദ്

15. സാർക്കിന്റെ നിലവിലെ സെക്രട്ടറി ജനറൽ - Esala Ruwan Weerakoon (Sri Lanka)

Post a Comment

Previous Post Next Post