പാമ്പാടി ജോൺ ജോസഫ്

പാമ്പാടി ജോൺ ജോസഫ് (Pampady John Joseph)

ജനനം: 1887 മെയ് 23 

മരണം: 1940 ജൂലൈ

കേരളത്തിൽ ദലിത് നവോത്ഥാനത്തിനു വലിയ സംഭാവനകൾ നൽകിയ വ്യക്തിയാണ് പാമ്പാടി ജോൺ ജോസഫ്. 1887 ൽ കോട്ടയം ജില്ലയിലെ പാമ്പാടിയിലാണ് അദ്ദേഹം ജനിച്ചത്. മതപരിവർത്തനത്തിലൂടെ ക്രിസ്ത്യാനികളായി മാറിയവർ അനുഭവിക്കുന്ന വിവേചനങ്ങൾക്കെതിരെ അദ്ദേഹം പ്രതികരിച്ചു. 1921 ൽ 'തിരുവിതാംകൂർ ചേരമർ മഹാസഭ' എന്ന സംഘടനയ്ക്കു രൂപം നൽകി. കേരളത്തിലെ ജനങ്ങൾ എന്നാണ് ചേരമർ എന്ന വാക്കിന്റെ അർഥം. ക്രിസ്ത്യാനികളിൽ വിവേചനം അനുഭവിക്കുന്നവർക്കൊപ്പം ഹിന്ദു സമുദായത്തിലെ ജാതിവിവേചനം അനുഭവിക്കുന്നവർക്കും ഈ സംഘടനയിൽ അംഗത്വം നൽകിയിരുന്നു. 

'സവർണക്രിസ്ത്യാനികളും അവർണ ക്രിസ്ത്യാനികളും' എന്ന അദ്ദേഹത്തിന്റെ പുസ്‌തകം വലിയ കോളിളക്കം സൃഷ്ടിച്ചു. അധ്യാപകനായും പട്ടാളക്കാരനായും ജോലിനോക്കിയ ശേഷമാണ് ജോൺ ജോസഫ് തന്റെ സമുദായത്തിന്റെ നവീകരണത്തിനായി ഇറങ്ങിയത്. 1931 ൽ അദ്ദേഹം ശ്രീചിത്തിര സ്റ്റേറ്റ് കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1940 ജൂലൈയിലായിരുന്നു പാമ്പാടി ജോൺ ജോസഫിന്റെ നിര്യാണം. 1919 ൽ പാമ്പാടി ജോൺ ജോസഫ് തുടങ്ങിയ 'സാധുജനദൂതൻ' മാസിക പിന്നീട് ചേരമർ മഹാസഭയുടെ മുഖപത്രമായി. ശക്തമായ ധാരാളം ലേഖനങ്ങൾ അദ്ദേഹം ഇതിൽ എഴുതി. 1924 വരെ ഈ മാസിക പ്രസിദ്ധീകരണം തുടർന്നു.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. പാമ്പാടി ജോൺ ജോസഫിന്റെ ജന്മദേശം എവിടെയാണ് - തിരുവല്ല 

2. 1921 ൽ സ്ഥാപിതമായ തിരുവിതാംകൂർ ചേരമർ മഹാജന സഭ രൂപവത്കരിച്ചത് ആരാണ് - പാമ്പാടി ജോൺ ജോസഫ്

3. തിരുവിതാംകൂർ ചേരമർ മഹാജന സഭയുടെ പ്രഥമ ജനറൽ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചത് ആരാണ്? - പാമ്പാടി ജോൺ ജോസഫ് 

4. സാധുജന ദൂതൻ എന്ന മാസിക ആരംഭിച്ചത് ആരാണ്? - പാമ്പാടി ജോൺ ജോസഫ് 

5. സാധുജന ദൂതൻ മാസിക പ്രസിദ്ധീകരണമാരംഭിച്ചത് ___ വർഷമാണ് - 1919 

6. ഐക്കര നാടുവാഴിയെ തങ്ങളുടെ പുത്തൻ നാടുവാഴിയായി പ്രഖ്യാപിച്ചു കൊണ്ട് കേരളത്തിലെ അവർണർ തങ്ങളുടെ ചരിത്രം വീണ്ടെടുത്തത് എന്നായിരുന്നു? - 1923 മാർച്ച് 9 ന് 

7. 'സവർണ ക്രിസ്ത്യാനികളും അവർണ്ണ ക്രിസ്ത്യാനികളും' എന്ന ഗ്രന്ഥം രചിച്ചത് ആരാണ്? - പാമ്പാടി ജോൺ ജോസഫ് 

8. പാമ്പാടി ജോൺ ജോസഫ് ശ്രീചിത്തിര സ്റ്റേറ്റ് കൗൺസിലിലേക്ക് (ശ്രീമൂലം പ്രജാസഭയിൽ) തിരഞ്ഞെടുക്കപ്പെട്ടത് എന്നാണ്? - 1931 

9. പാമ്പാടി ജോൺ ജോസഫ് അന്തരിച്ചത് എന്നാണ്? - 1940 ജൂലൈയിൽ

10. ചേരുമ ബോയ് എന്ന പുസ്തകത്തിന്റെ രചയിതാവ് - പാമ്പാടി ജോൺ ജോസഫ്

11. ദളിതരുടെ സഞ്ചാരസ്വാതന്ത്ര്യത്തിനായി കോട്ടയത്ത് സഞ്ചാരസ്വാതന്ത്ര്യപ്രകടനം നടത്തിയത് - പാമ്പാടി ജോൺ ജോസഫ്

Post a Comment

Previous Post Next Post