നർമ്മദ നദി

നർമ്മദാ നദി (Narmada River)

ഇന്ത്യയിലൂടെ മാത്രം ഒഴുകുന്ന നദികളിൽ നീളത്തിൽ മൂന്നാം സ്ഥാനമുള്ള നദിയാണ് നർമദ. മധ്യപ്രദേശിലെ അമർകാന്തക് പീഠഭൂമിയിൽനിന്ന് ഉദ്ഭവിക്കുന്ന നർമദ പടിഞ്ഞാറോട്ടൊഴുകി മഹാരാഷ്ട്രയും ഗുജറാത്തും കടന്ന് അറബിക്കടലിന്റെ ഭാഗമായ ഖംഭത് ഉൾക്കടലിൽ പതിക്കുന്നു. ഏകദേശം 1312 കിലോമീറ്റർ നീളമുള്ള നർമദയെ ഗുജറാത്തിന്റെയും മധ്യപ്രദേശത്തിന്റെയും ജീവരേഖ എന്ന് വിളിക്കുന്നു. മേധാ പട്കർ നടത്തിയ പരിസ്ഥിതി സമരത്തിലൂടെ പ്രശസ്തമായ സർദാർ സരോവർ അണക്കെട്ട് നർമദയിലാണുള്ളത്. ഷേർ, ഷക്കർ, ദുധി, തവ, ഗൻജൽ, ഹിരൺ, ബർണർ, കോറൽ, ഉറി എന്നിവയൊക്കെയാണ് നർമദയുടെ പ്രധാനപ്പെട്ട പോഷകനദികൾ.

നർമ്മദ ബചാവോ ആന്ദോളൻ

രാജ്യത്തെ ജനപങ്കാളിത്തമുള്ള ഏറ്റവും വലിയ രാഷ്ട്രീയേതര സംഘടനയാണ് നർമ്മദാ ബച്ചാവോ ആന്തോളൻ. ഗുജറാത്തിലെ സർദാർ സരോവർ പദ്ധിതിക്കെതിരെ മേധാ പട്കർ രൂപീകരിച്ച സംഘടനയായിരുന്നു അത്. 1985 ൽ മേധാ ആദ്യമായി നർമദ താഴ്വര സന്ദർശിച്ചു. സർദാർ സരോവർ പദ്ധതി നടപ്പാക്കുമ്പോൾ വീടും കിടപ്പാടാവും നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിക്കണമെന്നാവശ്യപ്പെട്ട് മേധാ 1987 മുതൽ സമരത്തിലേർപ്പെട്ടു. പട്കർ 22 ദിവസം നീണ്ടുനിന്ന നിരാഹാരസത്യാഗ്രഹം അനുഷ്ഠിക്കുകയും പ്രശ്നം ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. അണക്കെട്ട് നിർമ്മിക്കുന്നതിനെതിരെ 1989 ൽ നർമ്മദ ബചാവോ ആന്ദോളൻ (എൻ.ബി.എ) രൂപവത്കരിച്ചു. ഇതിന്റെ ഫലമായി പദ്ധതിക്കുവേണ്ടി എത്ര ഭൂമി ഗവൺമെന്റ് ഏറ്റെടുക്കുന്നുവോ അത്രയും ഭൂമി പദ്ധതിബാധിതർക്ക് പകരം നൽകാമെന്നതിനെക്കുറിച്ച് സംസ്ഥാന, കേന്ദ്രഗവൺമെന്റുകൾ വ്യക്തമായ ഒരു നയം കൈകൊണ്ടു. 1991 ൽ എൻ.ബി.എ.യ്ക്ക് 'റൈറ്റ് ടു ലൈവ്ലിഹുഡ്' അവാർഡ് ലഭിച്ചു.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. നർമദാ നദി ഉത്ഭവിക്കുന്നത് - അമർകാന്തക് പീഠഭൂമിയിലെ മൈക്കലാ നിരകൾ

2. ഏത്‌ നദിയുടെ തീരത്തുവച്ചാണ്‌ ഹര്‍ഷനെ പുലികേശി രണ്ടാമന്‍ പരാജയപ്പെടുത്തിയത്‌ - നർമദ

3. ജബല്‍പൂര്‍ ഏതുനദിയുടെ തീരത്ത്‌ - നർമദ

4. ഉപദ്വീപീയ ഇന്ത്യയില്‍ പടിഞ്ഞാറോട്ടൊഴുകുന്ന നദികളില്‍ ഏറ്റവും വലുത്‌ - നർമദാ

5. താപ്തിയ്ക്കും ഏതു നദിക്കും ഇടയിലാണ്‌ സാത്പുര മലനിരകള്‍ - നർമദാ

6. സര്‍ദാര്‍ സരോവര്‍ പദ്ധതി ഏതു നദിയിലാണ്‌ - നർമ്മദ 

7. വിന്ധ്യ-സാത്പുര നിരകള്‍ക്കിടയിലൂടെ പടിഞ്ഞാറോട്ട്‌ ഒഴുകുന്ന നദി - നർമ്മദ

8. ഇന്ത്യയില്‍ ഭ്രംശ താഴ്വരയിലൂടെ ഒഴുകുന്ന ഏറ്റവും വലിയ നദി - നർമ്മദാ 

9. ഏത്‌ നദിക്കാണ്‌ പേരിന്‌, സന്തോഷം നല്‍കുന്നത്‌ എന്നര്‍ഥമുള്ളത്‌ - നർമ്മദാ 

10. ധ്വാന്ധര്‍ വെള്ളച്ചാട്ടം ഏത്‌ നദിയിലാണ്‌

11. ഏത്‌ നദിയുടെ പോഷക നദിയാണ്‌ താവ

12. മധ്യപ്രദേശിലെ അമര്‍കാണ്ടക്‌ മലനിരകളില്‍ ഉത്ഭവിക്കുന്ന നദി

13. ഏത്‌ നദിയുടെ തീരത്താണ്‌ മാര്‍ബിള്‍ റോക്ക്‌സ്‌

14. ഉത്തരേന്ത്യയെയും ദക്ഷിണേന്ത്യയെയും വേര്‍തിരിക്കുന്ന നദിയെന്നറിയപ്പെടുന്നത്‌

15. ഡെക്കാൻ പീഠഭൂമിയെയും മാൾവാ പീഠഭൂമിയെയും വേർതിരിക്കുന്ന നദി 

16. ഓംകാരേശ്വർ ദ്വീപ് ഏത്‌ നദിയിലാണ്‌

17. മധ്യപ്രദേശിന്റെയും ഗുജറാത്തിന്റെയും അതിര്‍ത്തിയിലൂടെ (161 കിലോമീറ്റര്‍ ദൂരം) ഒഴുകുന്ന നദി

18. കന്‍ഹ നാഷണല്‍ പാര്‍ക്ക്‌ ഏത്‌ നദിക്ക്‌ സമീപമാണ്‌

19. ഇന്ദിരാസാഗര്‍ ഡാം ഏത്‌ നദിയിലാണ്‌

20. ജോബത്‌ ഡാം ഏത്‌ നദിയിലാണ്‌

21. മധ്യപ്രദേശിന്റെയും മഹാരാഷ്ട്രയുടെയും അതിര്‍ത്തിയിലൂടെ (39 കിലോമീറ്റര്‍ ദൂരം) ഒഴുകുന്ന നദി

22. രണ്ടു പര്‍വ്വതങ്ങള്‍ക്കിടയിലെ നദി എന്നറിയപ്പെടുന്നത്‌ ?

23. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഡാമുകൾ നിർമ്മിക്കപ്പെട്ടിട്ടുള്ള നദി 

24. നർമ്മദ താഴ്വര ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് - മധ്യപ്രദേശ്

25. ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമയായ സ്റ്റാച്യു ഓഫ് യൂണിറ്റി (സർദാർ പട്ടേൽ പ്രതിമ) സ്ഥിതി ചെയ്യുന്നത് - ഗുജറാത്തിലെ നർമ്മദാ ജില്ലയിലെ സർദാർ സരോവർ ഡാമിലുള്ള സാധുബെറ്റ് എന്ന നദീദ്വീപിൽ 

26. സർദാർ സരോവർ പദ്ധതിക്ക് എതിരെ പ്രക്ഷോഭം സംഘടിപ്പിച്ച പരിസ്ഥിതി സംഘടന - നർമ്മദാ ബച്ചാവോ ആന്തോളൻ

27. നർമ്മദ ബചാവോ ആന്ദോളൻ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയത് (സമരനായിക) - മേധാ പട്കർ 

28. നർമദയുടെ പതനസ്ഥാനം - അറബിക്കടലിലെ ഗൾഫ് ഓഫ് കംബത്ത് 

29. നർമദാ നദിയെ സംരക്ഷിക്കാൻ കേന്ദ്ര ഗവൺമെന്റ് ആരംഭിച്ച പദ്ധതി - നർമദ സേവ മിഷൻ

Post a Comment

Previous Post Next Post