മിന്റോ മോർലി ഭരണ പരിഷ്‌കാരം

മിന്റോ മോർലി ഭരണ പരിഷ്‌കാരം (Minto Morley Reforms 1909)

ഇന്ത്യയിൽ ബ്രിട്ടീഷ് വിരോധം ശക്തമാവുകയും പ്രതിഷേധക്കാരെക്കൊണ്ട് ജയിലുകൾ നിറയുകയും ചെയ്ത കാലം. പ്രശ്നങ്ങൾ ഒഴിവാക്കാൻ ബ്രിട്ടീഷുകാർ നടപടി തുടങ്ങി. അന്നത്തെ വൈസ്രോയിയായിരുന്ന മിന്റോ പ്രഭുവിനും, സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന മോർലി പ്രഭുവിനും ദുർഘടമേറിയ ഒരു വിഷമഘട്ടമാണ് അഭിമുഖീകരിക്കേണ്ടിവന്നത്. ബംഗാൾ വിഭജനം മുതലായവ മൂലമുണ്ടായ ഭീകരപ്രവർത്തനങ്ങളും അതിനെ അടിച്ചമർത്താൻ കൈകൊള്ളേണ്ടിവന്ന ഉപായങ്ങളും ഇന്ത്യയിൽ വളരെ പ്രക്ഷുബ്ധമായ ഒരന്തരീക്ഷം സൃഷ്ടിച്ചിരുന്നു. ഭരണകാര്യങ്ങളിൽ കൂടുതൽ പങ്ക് കൊടുത്താലേ ഇന്ത്യക്കാരെ തൃപ്തരാക്കുവാൻകഴിയൂ എന്ന് മനസിലാക്കിയ മിന്റോയും മോർലിയുംകൂടി നടത്തിയ ആലോചനകളുടെയും ചർച്ചകളുടെയും ഫലമായി എ.ഡി 1909 ൽ പാർലമെന്റ് ഒരു ആക്ട് പാസ്സാക്കി -  ഇന്ത്യൻ കൗൺസിൽസ് ആക്ട് 1909.

വ്യവസ്ഥകൾ 

1. നിയമസഭകൾ വലുതാക്കി. അംഗങ്ങളിൽ കുറേപ്പേരെ തിരഞ്ഞെടുക്കുന്ന സമ്പ്രദായം ഏർപ്പെടുത്തി. ഈ ഭരണപരിഷ്കാര പ്രകാരം വൈസ്രോയിയുടെ എക്‌സിക്യൂട്ടീവ് കൗൺസിലിലേക്ക് ഒരു ഇന്ത്യക്കാരനെയും സെക്രട്ടറി ഓഫ് സ്റ്റേറ്റ് കൗൺസിലിലേക്ക് രണ്ട് ഇന്ത്യാക്കാരെയും നിയമിച്ചു.

2.  ഇംപീരിയൽ ലെജിസ്ലേറ്റീവ് കൗൺസിലിൽ, അതായത് കേന്ദ്രനിയമസഭയിൽ ഔദ്യോഗിക ഭൂരിപക്ഷമുണ്ടായിരിക്കുന്നതിനും, പ്രവിശ്യയിലെ സഭകളിൽ തിരഞ്ഞെടുക്കപ്പെട്ടവരും, നാമനിർദ്ദേശം ചെയ്യപ്പെട്ടവരും കൂടിയുള്ള അനൗദ്യോഗിക ഭൂരിപക്ഷമുണ്ടായിരിക്കുന്നതിനും വേണ്ട വ്യവസ്ഥ ചെയ്തു.

3. ഹിന്ദുക്കൾക്കും മുസ്ലിങ്ങൾക്കും പ്രത്യേക നിയോജകമണ്ഡലങ്ങൾ ഏർപ്പെടുത്തി.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. ബ്രിട്ടീഷ് വൈസ്രോയിയായിരുന്ന മിന്റോ പ്രഭുവും സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന മോർലി പ്രഭുവും ഇന്ത്യയിൽ നടപ്പിലാക്കിയ ഭരണ മാറ്റങ്ങൾ അറിയപ്പെടുന്നത് - മോർലി-മിന്റോ പരിഷ്കാരങ്ങൾ

2. മോർലി-മിന്റോ പരിഷ്കാരങ്ങൾ അറിയപ്പെടുന്ന മറ്റൊരു പേര് - ഇന്ത്യൻ കൗൺസിൽസ് ആക്ട് 1909 

3. ഹിന്ദുക്കൾക്കും മുസ്ലിങ്ങൾക്കും പ്രത്യേക നിയോജകമണ്ഡലങ്ങൾ അനുവദിച്ച ഭരണപരിഷ്കാരം - മിന്റോ മോർലി ഭരണപരിഷ്‌കാരം 

4. വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യക്കാരൻ - എസ്.പി.സിൻഹ

Post a Comment

Previous Post Next Post