കൃഷ്ണ നദി

കൃഷ്ണ നദി (Krishna River in Malayalam)

മഹാരാഷ്ട്ര, കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ പ്രധാന ജലസ്രോതസ്സാണ് കൃഷ്ണ നദി. മഹാരാഷ്ട്രയിൽ സഹ്യപർവതത്തിനടുത്തുള്ള മഹാബലേശ്വറിലെ ജലധാരയിൽ നിന്നാണ് ഈ നദിയുടെ തുടക്കം. ഏറ്റവും വലിയ രണ്ടാമത്തെ ഉപദ്വീപീയ നദിയായ കൃഷ്ണയ്ക്ക് ഏതാണ്ട് 1300 കിലോമീറ്റർ നീളമുണ്ട്‌. ദൂതഗംഗ, പഞ്ചഗംഗ, വർണ, കൊയ്‌ന, ഭീമ, മുസി തുടങ്ങിയവയാണ് പ്രധാന പോഷകനദികൾ. കൃഷ്ണവേണി എന്നും പേരുള്ള കൃഷ്ണ നദിയിലാണ് പ്രശസ്തമായ നാഗാർജുനസാഗർ ഡാം നിർമിച്ചിരിക്കുന്നത്.

ദൂതഗംഗ: മഹാരാഷ്ട്രയിലെ സിന്ധുദുർഗിൽ നിന്ന് ഉത്ഭവിക്കുന്ന ദൂതഗംഗ കർണാടകയിലെ കോലാപ്പൂർ, ബെൽഗാം ജില്ലകളിലൂടെ ഒഴുകി കൃഷ്ണയിൽ എത്തുന്നു.

പഞ്ചഗംഗ: കസാരി, കുംബി, തുൾസി, ഭോഗവതി എന്നീ നദികളുടെ സംഗമമാണ് മഹാരാഷ്ട്രയിലെ പഞ്ചഗംഗ നദി. മഹാരാഷ്ട്രയിൽവച്ച് ഇത് കൃഷ്ണയുമായി ചേരുന്നു.

കൊയ്‌ന നദി: മഹാരാഷ്ട്രയുടെ "ജീവനാഡി" എന്നറിയപ്പെടുന്ന നദിയാണ് കൊയ്‌ന. മഹാരാഷ്ട്രയിലെ സതാര ജില്ലയിൽ ഉദ്ഭവിക്കുന്ന ഈ നദി തെക്കോട്ടൊഴുകി കർണാടകത്തിലെത്തുന്നു. മഹാരാഷ്ട്ര-കർണാടക അതിർത്തിയ്ക്കടുത്തുവച്ചാണ് ഇത് കൃഷ്ണയിൽ ചേരുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ 'കൊയ്‌ന ജലവൈദ്യുത പദ്ധതി' ഈ നദിയിലാണ്.

ഭീമ: മഹാരാഷ്ട്രയിലെ പൂണെയ്ക്കടുത്തുള്ള ഭീമശങ്കറിൽ നിന്നാണ് 861 കിലോമീറ്റർ നീളമുള്ള ഭീമ നദിയുടെ ഉദ്ഭവം. വടക്കുകിഴക്കേ ദിശയിൽ ഒഴുകുന്ന ഭീമ കർണാടക, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലൂടെ ഒഴുകിയ ശേഷം കൃഷ്ണ നദിയുമായി കൂടിച്ചേരുന്നു.

മുസി: കൃഷ്ണയുടെ പ്രധാന പോഷകനദിയാണ് മുസി. ഇതിന്റെ കരയിലാണ് ഹൈദരാബാദ് നഗരം സ്ഥിതിചെയ്യുന്നത്. ആന്ധ്രയിൽവച്ച് മുസി കൃഷ്ണയിൽ ചേരുന്നു. ഹിമയത് സാഗർ, ഒസ്മാൻ സാഗർ എന്നീ കൃതിമ തടാകങ്ങൾ ഈ നദിയിലെ വെള്ളം കൊണ്ടാണ് നിർമിച്ചിരിക്കുന്നത്.

മാലപ്രഭ, തുംഗഭദ്ര: കൃഷ്ണ നദിയുടെ വലതുഭാഗത്തുള്ള പ്രധാന പോഷകനദികളാണ് മാലപ്രഭ, തുംഗഭദ്ര എന്നിവ. കർണാടകയിലെ ബെൽഗാം ജില്ലയിൽനിന്നാണ് മാലപ്രഭ ഉദ്ഭവിക്കുന്നത്. അവിടെനിന്ന് കിഴക്കോട്ട് ഒഴുകി ബാഗാൽകോട്ട് ജില്ലയിൽവച്ച് ഇത് കൃഷ്ണയുമായി കൂടിച്ചേരുന്നു. തുംഗ, ഭദ്ര എന്നീ രണ്ടു നദികളായിട്ടാണ് തുംഗഭദ്രയുടെ തുടക്കം. ഇവ രണ്ടും ഒരുമിച്ച് കിഴക്കോട്ടൊഴുകി ആന്ധ്രാപ്രദേശിൽവച്ച് കൃഷ്ണയുമായി ചേരുന്നു.

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. കൃഷ്ണ നദിയുടെ ഉത്ഭവം - മഹാരാഷ്ട്രയിലെ മഹാബലേശ്വർ കുന്നുകൾ

2. ലോകത്തിലെ ഏറ്റവും വലിയ മേസണറി അണക്കെട്ടായ നാഗാർജ്ജുന സാഗർ സ്ഥിതിചെയ്യുന്ന നദി - കൃഷ്ണ

3. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ നദി - കൃഷ്ണ

4. കൃഷ്ണ നദി ഒഴുകുന്ന സംസ്ഥാനങ്ങൾ - മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തെലങ്കാന, കർണാടക

5. ക്ലാസിക്കൽ നൃത്തരൂപമായ കുച്ചിപ്പുടി ആന്ധ്രപ്രദേശിലെ ഏത്‌ ജില്ലയിലെ വില്ലേജിന്റെ പേരാണ്‌ - കൃഷ്ണ

6. മാലപ്രഭ, ഘടപ്രഭ, മുസി, ദൂതഗംഗ എന്നിവ ഏത്‌ നദിയുടെ പോഷകനദികളാണ്‌ - കൃഷ്ണ

7. മല്ലികാർജ്ജുന ക്ഷേത്രം സ്ഥിതിചെയ്യുന്ന നദീതീരം - കൃഷ്ണ

8. വിജയവാഡ ഏതു നദിയുടെ തീരത്താണ്‌ - കൃഷ്ണ

9. കൊയ്‌ന ഏത്‌ നദിയുടെ പോഷകനദിയാണ്‌ - കൃഷ്ണ

10. ഉപദ്വീപീയ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ നദി - കൃഷ്ണ (1400 കി.മീ)

11. മഹാരാഷ്ട്രയില്‍ മഹാബലേശ്വറിനു സമീപം ആരംഭിക്കുന്ന നദി - കൃഷ്ണ

12. ശ്രീശൈലം പദ്ധതി ഏത്‌ നദിയിലാണ്‌ - കൃഷ്ണ

13. അൽമാട്ടി ഡാം ഏത്‌ നദിയിലാണ്‌ - കൃഷ്ണ

14. ഭീമ ഏത്‌ നദിയുടെ പോഷക നദിയാണ്‌ - കൃഷ്ണ

15. ഏത്‌ നദിയില്‍ നിന്ന്‌ ചെന്നൈ നഗരത്തിലേക്ക്‌ കുടിവെള്ളം എത്തിക്കാനുള്ള പദ്ധതിയാണ്‌ തെലുങ്കുഗംഗ - കൃഷ്ണ

16. ഇന്ത്യയിലെ ആദ്യ നദീജല സംയോജന പദ്ധതിയായ ഗോദാവരി - കൃഷ്ണ പദ്ധതി നടപ്പിലാക്കിയ സംസ്ഥാനം - ആന്ധ്രപ്രദേശ് 

17. തെലുങ്കുഗംഗ എന്നറിയപ്പെടുന്നത് - കൃഷ്ണ

18. മഹാരാഷ്ട്രയിലെ സാംഗ്ലി നഗരം ഏത്‌ നദിയുടെ തീരത്താണ്‌ - കൃഷ്ണ

19. സത്താറ നഗരം ഏത്‌ നദിയുടെ തീരത്താണ്‌ - കൃഷ്ണ

20. തുംഗഭദ്ര ഏത്‌ നദിയുടെ പോഷക നദിയാണ്‌ - കൃഷ്ണ

21. പൗരാണിക കാലത്ത് 'പമ്പ' എന്നറിയപ്പെട്ടിരുന്ന നദി - തുംഗഭദ്ര 

22. തുംഗഭദ്രയുടെ പ്രധാന പോഷക നദി - ശരാവതി 

23. ശരാവതി നദിയുടെ ഉത്ഭവസ്ഥാനം - ഷിമോഗ 

24. വിജയനഗര സാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങൾ കാണപ്പെടുന്ന ഭദ്രാവതി, ഹംപി, കുർണൂൽ എന്നിവ സ്ഥിതിചെയ്യുന്ന നദീതീരം - തുംഗഭദ്ര

Post a Comment

Previous Post Next Post