ജ്യോതിറാവു ഫുലെ

ജ്യോതിറാവു ഗോവിന്ദറാവു ഫുലെ (Jyotirao Govindrao Phule)

ജനനം: 1827 ഏപ്രിൽ 11 

മരണം: 1890 നവംബർ 28

ജാതിവ്യവസ്ഥ, തൊട്ടുകൂടായ്മ എന്നിവയ്‌ക്കെതിരേ പ്രവര്‍ത്തിച്ച സാമൂഹ്യ പരിഷ്കർത്താവും എഴുത്തുകാരനുമാണ്‌ ജ്യോതിറാവു ഗോവിന്ദറാവു ഫുലെ. സ്ത്രീസമത്വത്തിനുവേണ്ടി പ്രവര്‍ത്തിച്ച ഇദ്ദേഹം സ്ത്രീകള്‍ക്കും താഴേക്കിടയിലുള്ള പാവപ്പെട്ടവര്‍ക്കും വിദ്യാഭ്യാസം നല്‍കിയ നേതാവായാണ്‌ അറിയപ്പെടുന്നത്‌. മഹാരാഷ്ട്രയിലെ കാട്ഗണ്‍ എന്ന സ്ഥലത്ത്‌ 1827-ലാണ്‌ ജ്യോതിറാവു ഫുലെയുടെ ജനനം. സാമൂഹിക അസമത്വം നിലനിന്നിരുന്ന കാലമായിരുന്നു അത്‌. പിന്നാക്ക സമുദായത്തില്‍ ജനിച്ച ഫുലെ അതിന്റേതായ എല്ലാ അവഗണനകളും ഏറ്റാണ്‌ വളര്‍ന്നത്‌. ഈ അനുഭവങ്ങളാണ്‌ പാവപ്പെട്ടവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തെ പ്രാപ്തനാക്കിയതും, പിന്നാക്ക വിഭാഗക്കാര്‍ക്ക്‌ വിദ്യാഭ്യാസം നിഷേധിച്ചിരുന്നെങ്കിലും ഫുലെ സ്വയം ഭാഷാപഠനം നടത്തി. പിന്നീട്‌ പുണെയിലെ സ്‌കോട്ടിഷ്‌ സ്കൂളില്‍ പഠിക്കാന്‍ അദ്ദേഹത്തിന്‌ അവസരം ലഭിച്ചു. സവര്‍ണ മേധാവിത്തത്തെ ചോദ്യം ചെയ്തുകൊണ്ട്‌ വളര്‍ന്ന ഫുലെ അവര്‍ണര്‍ക്കായി സ്‌കൂളും ആരംഭിച്ചു.

സാവിത്രി എന്നായിരുന്നു ഫുലെയുടെ ഭാര്യയുടെ പേര്‌. അവരെ ഇംഗ്ലീഷ്‌ പഠിപ്പിച്ച ഫുലെ താന്‍ തുടങ്ങിയ സ്‌കൂളുകളില്‍ ഭാര്യയെ അധ്യാപികയാക്കി. കുറഞ്ഞ കാലം കൊണ്ടാണ്‌ ഫുലെയുടെ സ്‌കൂളുകള്‍ പ്രശസ്തമായത്‌. ഫുലെയുടെ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം സാവിത്രിയുടെ പിന്തുണയുണ്ടായിരുന്നു. സ്ത്രീകളുടെ വിദ്യാഭ്യാസത്തോടൊപ്പം വിധവകളുടെ വിവാഹത്തിനായും ഇരുവരും പ്രയത്നിച്ചു. ത്രിതീയ രത്ന, ജനിക്‌ സത്യധര്‍മപുസ്തക്‌, ഗുലാംഗിരി എന്നീ പുസ്തകങ്ങളും ഫുലെ രചിച്ചിട്ടുണ്ട്‌. 1876-ല്‍ പുണെ മുനിസിപ്പല്‍ കൗൺസിലറായി നാമനിര്‍ദേശം ചെയ്യപ്പെട്ട ജ്യോതിറാവു ഫുലെ 1890 നവംബര്‍ 28-നാണ്‌ അന്തരിച്ചത്‌.

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. ഇന്ത്യയിലെ ജാതി വിരുദ്ധ - ബ്രാഹ്മണ വിരുദ്ധ പ്രസ്ഥാനത്തിന്റെ യഥാര്‍ത്ഥ സ്ഥാപകനാര് - ജ്യോതിറാവു ഗോവിന്ദറാവു ഫുലെ

2. “ഗോവിന്ദറാവു ഫൂലെ” എന്ന് അറിയപ്പെടുന്നത്‌ - ജോതിറാവു ഫൂലെ

3. ജോതിറാവു ഫുലെയുടെ സ്വദേശം - സത്താറ (മഹാരാഷ്ട്ര)

4. സത്യശോധക് സമാജം സ്ഥാപിച്ചത്‌ - ജോതിറാവു ഫൂലെ

5. സത്യശോധക്‌ സമാജം സ്ഥാപിച്ച വര്‍ഷം - 1873

6. സത്യശോധക്‌ സമാജം സ്ഥാപിതമായത്‌ - പുണെ

7. ജ്യോതിറാവു ഫുലെ ആരംഭിച്ച സത്യശോധക്‌ സമാജിന്റെ മുഖപത്രം - ദീന്‍ബന്ധു (1877)

8. പിന്നാക്ക ജാതിക്കാരെ സൂചിപ്പിക്കുന്നതിനായി “ദളിത്‌” എന്ന വാക്ക്‌ ആദ്യമായി ഉപയോഗിച്ചത്‌ - ജ്യോതി റാവു ഫൂലെ

9. ഗുലാംഗിരി എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്‌ - ഗോവിന്ദറാവു ഫൂലെ

10. ഗുലാംഗിരി എന്ന വാക്കിനർത്ഥം - അടിമത്തം

11. അംബേദ്കറുടെ രാഷ്ട്രീയ ഗുരു - ഗോവിന്ദറാവു ഫൂലെ

12. ഗോവിന്ദറാവു ഫൂലെയ്ക്ക്‌ മഹാത്മ എന്ന വിശേഷണം ലഭിച്ചത്‌ - 1888

13. ഗോവിന്ദറാവു ഫൂലെയ്ക്ക്‌ മഹാത്മ എന്ന വിശേഷണം നല്‍കിയത്‌ - വിതല്‍റാവു കൃഷ്ണജി വണ്ടേകര്‍

14. ഇന്ത്യയിലെ ആദ്യത്തെ വനിതാ അധ്യാപിക - സാവിത്രി ഫുലെ (ജ്യോതിറാവു ഫുലെയുടെ പത്നി)

15. “ബാല്‍ഹത്യ പ്രതിബന്ധക്‌ ഗൃഹ” എന്നപേരില്‍ സ്ത്രീകള്‍ക്കായി കെയര്‍ ഹോം ആരംഭിച്ചത്‌ - സാവിത്രി ഫുലെ

16. സാവിത്രി ഫുലെ സര്‍വകലാശാല സ്ഥിതിചെയ്യുന്നത്‌ - പുണെയില്‍

Post a Comment

Previous Post Next Post