ഗംഗ നദി

ഗംഗ നദി (Ganga River)

ഇന്ത്യയുടെ ദേശീയനദിയാണ് ഗംഗ. ഭാരതീയ വിശ്വാസമനുസരിച്ച് ഗംഗ പുണ്യനദിയും ദേവിയുമാണ്. ഹിമാലയത്തിലെ "ഗംഗോത്രി" ഹിമപാടത്തിലെ പ്രസിദ്ധമായ ഗായ്‌മുഖ് ഗുഹയിൽ (ഉത്തരാഖണ്ഡ് ) നിന്നാണ് ഗംഗയുടെ ഉദ്ഭവം. ബദരീനാഥിൽ നിന്ന് ഉദ്ഭവിക്കുന്ന അളകനന്ദ, ഗംഗോത്രിയിൽ നിന്ന് ഉദ്ഭവിക്കുന്ന ഭാഗീരഥി എന്നീ രണ്ടു നദികൾ ചേർന്നാണ് ഗംഗ രൂപം കൊള്ളുന്നത്. ഈ നദികൾ ഉത്തരാഖണ്ഡിലെ ദേവപ്രയാഗിൽവച്ച് ഒന്നിച്ച് ഗംഗയായി മാറുന്നു. ഹിമാലയത്തിലൂടെ കിലോമീറ്ററുകൾ ഒഴുകി തീർത്ഥാടനകേന്ദ്രമായ ഹരിദ്വാറിലൂടെ ഗംഗാസമതലത്തിലേക്ക് എത്തുന്ന ഗംഗ അവസാനം ബംഗ്ലാദേശിലൂടെ ഒഴുകിയാണ് ബംഗാൾ ഉൾക്കടലിൽ പതിക്കുന്നത്. ഏറ്റവും അധികം പോഷകനദിയുള്ള ഇന്ത്യൻ നദിയാണ് ഗംഗ. പോഷകനദികളെ ഇടത്, വലത് കൈവഴികളായി തിരിച്ചിരിക്കുന്നു. സോൺ, യമുന, ദാമോദർ എന്നിവയാണ് ഗംഗയുടെ വലതുകരയിലുള്ള പ്രധാന പോഷക നദികൾ. രാംഗംഗ, ഗോമതി, ഗാഘ്ര, ഗന്ധകി, കോസി, മഹാനന്ദ, രപ്തി എന്നിവയാണ് ഗംഗയുടെ ഇടതുകരയിലുള്ള പോഷകനദികൾ.

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. ഇന്ത്യയുടെ ദേശീയ നദി - ഗംഗ

2. ഗംഗാ നദിയെ ഇന്ത്യയുടെ ദേശീയനദിയായി പ്രഖ്യാപിച്ചത് - 2008 നവംബർ 4 

3. ഇന്ത്യയിലെ ഏറ്റവും വലിയ നദീതടം - ഗംഗാതടം (8.68 ലക്ഷം ച.കി.മീ വിസ്തീർണം)

4. ഗംഗാതടം രൂപംകൊള്ളുന്നത് - നിക്ഷേപപ്രക്രിയയിലൂടെ 

5. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി - ഗംഗ (2525 കി.മീ)

6. ഗായ്‌മുഖ് ഗുഹയിൽ ഉത്ഭവിക്കുന്ന നദി - ഗംഗ

7. ഉത്തരാഖണ്ഡിലെ ഗംഗോത്രിയിലെ ഗായ്‌മുഖ് ഗുഹയിൽ നിന്നും ഉത്ഭവിക്കുമ്പോൾ ഗംഗയുടെ പേര് - ഭാഗീരഥി

8. ഏത്‌ നദിയുടെ ഉത്പത്തി പ്രവാഹങ്ങളാണ്‌ ഭാഗീരഥിയും അളകനന്ദയും - ഗംഗാ നദി

9. അളകനന്ദ ഉത്ഭവിക്കുന്നത് - സാതോപാന്ത് ഹിമാനി (ഉത്തരാഖണ്ഡ്)

10. ഭാഗീരഥിയും അളകനന്ദയും സംഗമിച്ചശേഷം എവിടെ നിന്നാണ് ഗംഗ എന്ന നാമത്തിൽ ഒഴുകിത്തുടങ്ങുന്നത് - ദേവപ്രയാഗ്

11. ഗംഗയുടെ ഉൽപ്പത്തി പ്രവാഹങ്ങൾ (പഞ്ച് പ്രയാഗ്) എന്ന് വിശേഷിപ്പിക്കുന്ന അഞ്ച് നദികൾ - ഭാഗീരഥി, അളകനന്ദ, മന്ദാകിനി, ധൗളിഗംഗ, പിണ്ടാർ

12. ഭാഗീരഥി, അളകനന്ദ സംഗമം - ദേവപ്രയാഗ് 

13. ഗംഗ, യമുന, സരസ്വതി സംഗമം - പ്രയാഗ് (ത്രിവേണി സംഗമം)

14. അളകാനന്ദ, മന്ദാകിനി സംഗമം - രുദ്രപ്രയാഗ് 

15. അളകാനന്ദ, പിണ്ടാർ സംഗമം - കർണ്ണപ്രയാഗ് 

16. അളകാനന്ദ, ധൗളിഗംഗ സംഗമം - വിഷ്ണുപ്രയാഗ്

17. ഗംഗ നദി ഒഴുകുന്ന ഇന്ത്യൻ സംസ്ഥാനങ്ങൾ - ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ജാർഖണ്ഡ്, ബീഹാർ, പശ്ചിമ ബംഗാൾ

18. ഗംഗ നദി ഏറ്റവും കൂടുതൽ ദൂരം ഒഴുകുന്ന ഇന്ത്യൻ സംസ്ഥാനം - ഉത്തർപ്രദേശ് (1450 കിലോമീറ്റർ)

19. ഏത് നദിയുടെ തീരത്താണ് വാരാണസി - ഗംഗാ നദി 

20. വരുണ, അസി എന്നീ രണ്ടു പോഷക നദികൾ ഗംഗയോടു ചേരുന്ന സ്ഥലം - വാരാണസി

21. 'ഭാരതത്തിന്റെ മർമ്മസ്ഥാനം' എന്നു വിശേഷിപ്പിക്കുന്ന നദി - ഗംഗ

22. ഇന്ത്യയിലെ നദികളിൽ ഏറ്റവും കൂടുതൽ പോഷകനദികളുള്ളത് - ഗംഗാ നദി 

23. ഇന്ത്യയിൽ നിന്ന് ഉദ്ഭവിക്കുന്ന നദികളിൽ ഏറ്റവും നീളം കൂടിയത് - ഗംഗ 

24. ഗംഗ നദി ഉത്തരേന്ത്യൻ സമതലത്തിൽ പ്രവേശിക്കുന്നത് - ഹരിദ്വാറിൽ വച്ച്

25. ഉത്തരേന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി - ഗംഗ 

26. ഗംഗയേയും സിന്ധുവിനെയും വേർതിരിക്കുന്ന ജലാതിർത്തി സ്ഥിതിചെയ്യുന്ന നഗരം - അംബാല 

27. ബ്രഹ്മപുത്രയ്‌ക്കൊപ്പം ചേര്‍ന്ന്‌ സുന്ദര്‍ബന്‍സ്‌ ഡെല്‍റ്റയ്ക്ക്‌ രൂപം നല്‍കുന്ന നദി - ഗംഗ 

28. ഗംഗ നദിയുടെ തീരത്തുള്ള ഏറ്റവും വലിയ പട്ടണം - കാണ്‍പൂര്‍ 

29. ഗംഗയിൽ കാണപ്പെടുന്ന വംശനാശ ഭീഷണി നേരിടുന്ന ജീവിവർഗം - ഗംഗാ ഡോൾഫിൻ 

30. ഇന്ത്യയുടെ ദേശീയ ജലജീവി - ഗംഗാ ഡോൾഫിൻ

31. ഏതു നദിയും യമുനയും സംഗമിക്കുന്നതിനു സമീപമാണ്‌ അലഹബാദ്‌ - ഗംഗ

32. ഗംഗയും യമുനയും സംഗമിക്കുന്നത് എവിടെവച്ച് - അലഹബാദിൽ (പ്രയാഗ് രാജ്)

33. ബീഹാറിന്റെ തലസ്ഥാനമായ പാറ്റ്ന ഏത്‌ നദിയുടെ തീരത്താണ്‌ - ഗംഗാ നദി

34. ഹരിദ്വാറില്‍വച്ച്‌ സമതല പ്രയാണം ആരംഭിക്കുന്ന നദി - ഗംഗ

35. ഋഷികേശ്‌ ഏത്‌ നദിയുടെ തീരത്താണ്‌ - ഗംഗ

36. ഗംഗയ്ക്ക് കുറുകെ ഋഷികേശിലുള്ള തൂക്കുപാലങ്ങൾ - രാംഝൂലയും ലക്ഷ്മൺഝൂലയും

37. ഹുഗ്ലി ഏതിന്റെ കൈവഴിയാണ്‌ - ഗംഗ

38. ഭീഷ്മരുടെ മാതാവ്‌ ആരാണ്‌ - ഗംഗ

39. ഹൈന്ദവ വിശ്വാസ പ്രകാരം, ഏതു നദിയെയാണ്‌ ഭഗീരഥന്‍ എന്ന രാജാവ്‌ തപസ്സുചെയ്ത്‌ ഭൂമിയിലേക്ക്‌ ഒഴുക്കിയത്‌ - ഗംഗാ നദി

40. ഹൈന്ദവ വിശ്വാസ പ്രകാരം ശിവന്റെ ജടയില്‍ ഒളിഞ്ഞിരിക്കുന്നത്‌ - ഗംഗ

41. ഗംഗാ നദിയുടെ ഏറ്റവും നീളം കൂടിയ കൈവഴി - ഹൂഗ്ലി 

42. ഹൂഗ്ലി നദിയുടെ പ്രധാന പോഷകനദി - ദാമോദർ

43. ഏത്‌ നദി ബ്രഹ്മപുത്രയുമായി ലയിച്ചൊഴുകുമ്പോഴാണ്‌ അതിന്റെ കീഴ്ഭാഗം വെള്ളപ്പൊക്കത്തില്‍ നിരവധി സ്മാരകങ്ങളെ തകര്‍ത്തിട്ടുള്ളതിനാല്‍ കീര്‍ത്തിനാശിനി എന്നും വിളിക്കപ്പെടുന്നത്‌ - ഗംഗാ നദി

44. ഏത് നദിയാണ് ബംഗ്ലാദേശിൽ പദ്മ, കീർത്തിനാശിനി എന്നിങ്ങനെ അറിയപ്പെടുന്നത് - ഗംഗാ നദി

45. ജലഗതാഗതം സുഗമമാക്കുന്നതിനായി ഇന്ത്യയിലെ ആദ്യത്തെ മൾട്ടി മോഡൽ ടെർമിനൽ നിലവിൽ വന്ന നദി - ഗംഗ (വാരാണസി)

46. ഇന്ത്യയിലെ ഏറ്റവും വലിയ നദീവ്യൂഹം - ഗംഗാ നദി

47. ഏതു നദിയുടെ പോഷകനദിയാണ്‌ കോസി - ഗംഗ

48. ഇന്ത്യയിലെ ഏറ്റവും പുണ്യനദി - ഗംഗ

49. നദിയ്ക്ക് കുറുകെ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ പാലം - മഹാഹ്മഗാന്ധി സേതു പാലം (ബീഹാർ, ഗംഗ നദി)

50. ഗംഗാ നദിയ്ക്ക് കുറുകെ വിക്രംശില സേതു, രാജേന്ദ്രസേതു പാലങ്ങൾ എന്നീ പാലങ്ങൾ സ്ഥിതിചെയ്യുന്ന സംസ്ഥാനം - ബീഹാർ 

51. ഗംഗാ നദി ബംഗാൾ ഉൾക്കടലിൽ പതിക്കുന്നത് - ഗംഗാസാഗർ ദ്വീപിൽവച്ച് 

52. ഗംഗയുടെ അഴിമുഖത്ത് സ്ഥിതിചെയ്യുന്ന ദ്വീപ് - ഗംഗാസാഗർ ദ്വീപ് 

53. 1954 ൽ കോസി റിവർ ബാരേജ് കരാർ ഒപ്പുവച്ച രാജ്യങ്ങൾ - ഇന്ത്യ, നേപ്പാൾ 

54. 1959 ൽ ഗാണ്ഡക് റിവർ ബാരേജ് കരാർ ഒപ്പുവച്ച രാജ്യങ്ങൾ - ഇന്ത്യ, നേപ്പാൾ

55. 1996 ൽ ഗംഗാ നദീജല കരാറിൽ ഒപ്പുവച്ച രാജ്യങ്ങൾ - ഇന്ത്യ, ബംഗ്ലാദേശ്

56. 1996 ൽ മഹാകാളി സന്ധി ഒപ്പുവച്ച രാജ്യങ്ങൾ - ഇന്ത്യ, നേപ്പാൾ 

57. ഗംഗയെ മലിനീകരണത്തിൽനിന്ന് രക്ഷിക്കാൻ 'ഗംഗ ആക്ഷൻ പ്ലാൻ' നടപ്പിലാക്കിയ വർഷം - 1986 

58. 'ഗംഗ ആക്ഷൻ പ്ലാൻ' പദ്ധതിക്ക് തുടക്കമിട്ട പ്രധാനമന്ത്രി - രാജീവ് ഗാന്ധി (വാരാണസി)

59. ഗംഗാശുചീകരണത്തിനായി കേന്ദ്ര ഗവൺമെന്റ് ആവിഷ്കരിച്ച പദ്ധതി - നമാമി ഗംഗ 

60. നമാമി ഗംഗ പദ്ധതി പ്രകാരം ഉത്തർപ്രദേശിലെ അഞ്ച് ഗ്രാമങ്ങളെ ദത്തെടുത്ത ഇന്ത്യയിലെ ഐ.ഐ.ടി - കാൺപൂർ 

61. ഗംഗാനദിയും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിനായി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പദ്ധതികൾ - ഗംഗഗ്രാം, ന്യൂസ്വജൽ പ്രോജക്ട്, ഗംഗോത്രി, സ്വച്ഛ്‌ ഐക്കോണിക് പ്ലയ്സ്‌ 

62. ഗംഗാ ശുദ്ധീകരണവുമായി ബന്ധപ്പെട്ട വിവിധ പദ്ധതികൾ നടപ്പാക്കുക എന്ന ലക്ഷ്യവുമായി രൂപംകൊണ്ട സൊസൈറ്റി - നാഷണൽ മിഷൻ ഫോർ ക്ലീൻ ഗംഗ 

63. ഗംഗ നദിയിലെ ജീവൽ സമ്പത്ത് കണക്കാക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയിൽ ആദ്യമായി ഒരു നദീജല സെൻസസിന് തുടക്കം കുറിച്ച സൊസൈറ്റി - നാഷണൽ മിഷൻ ഫോർ ക്ലീൻ ഗംഗ (NMCG)

64. ക്ലീൻ ഗംഗ മിഷന് 120 മില്യൺ യൂറോ സോഫ്റ്റ് ലോൺ അനുവദിച്ച രാജ്യം - ജർമ്മനി 

65. കുട്ടികളിൽ ഗംഗാ നദിയുടെ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം നൽകുവാൻ നാഷണൽ മിഷൻ ഫോർ ക്ലീൻ ഗംഗ സംഘടിപ്പിച്ച ബോധവത്കരണ മേള - ബാൽഗംഗ മേള 

66. ബാൽഗംഗ മേളക്ക് വേദിയായ നഗരം - നോയിഡ 

67. ഗംഗാ നദിയിലെ ഏത് പദ്ധതിക്കാണ് ലോക ബാങ്ക് ഇൻലാൻഡ് വാട്ടർവേയ്സ് അതോറിറ്റി ഓഫ് ഇന്ത്യയുമായി കരാറിലേർപ്പെട്ടത് - ജൽ മർഗ് വികാസ് പ്രോജക്ട് (JMVP)

68. ഗംഗ നദീതീര പട്ടണങ്ങൾ - വാരാണസി, കാൺപൂർ, അലഹബാദ്, ലഖ്‌നൗ, പാറ്റ്ന, ബക്‌സാർ, ഭഗൽപ്പൂർ, ഹരിദ്വാർ, ബദരീനാഥ്

Post a Comment

Previous Post Next Post