ചെവി

ചെവി

കേൾവി നൽകുന്ന അവയവമാണ് ചെവി. ശബ്ദങ്ങളുടെയും സംഗീതത്തിന്റെയുമൊക്കെ ലോകവുമായി മനുഷ്യൻ ബന്ധം സ്ഥാപിക്കുന്നത് ഈ അവയവം വഴിയാണ്. ചെവിയുടെ പ്രധാന ഉദ്ദേശ്യം കേൾവി ശക്തി നൽകുക എന്നതാണ്. എന്നാൽ, ശരീരത്തിന്റെ ബാലൻസ് ശരിയായി നിലനിർത്താനും ചെവിയുടെ സഹായം കൂടിയേതീരൂ. ചെവിക്ക് പ്രധാനമായി മൂന്നു ഭാഗങ്ങളാണുള്ളത് - ബാഹ്യകർണം, മധ്യകർണം, ആന്തരകർണം. ഏറ്റവും പുറത്തുള്ള ഭാഗമാണ് ബാഹ്യകർണം എന്ന തുറന്ന അറ. ഇതുവഴിയാണ് ചെവി ശബ്ദവീചികൾ പിടിച്ചെടുക്കുന്നത്. കർണനാളം എന്ന ശബ്ദപാതയിലൂടെ ശബ്ദം അകത്തു ചെല്ലുന്നു. വായുസഞ്ചാരമുള്ള അറയാണ് മധ്യകർണം. മധ്യകർണവും കഴിഞ്ഞ് സ്ഥിതിചെയ്യുന്ന ഭാഗമാണ്  ആന്തരകർണം. തലയോടിലെ അസ്ഥി നിർമ്മിതമായ അറയ്ക്കുള്ളിൽ ഇത് സ്ഥിതിചെയ്യുന്നു.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. ചെവിയെക്കുറിച്ചുള്ള പഠനം - ഓട്ടോളജി 

2. കേൾവിക്ക് സഹായിക്കുന്നതിനോടൊപ്പം ശരീരത്തിന്റെ തുലനനില പാലിക്കാനും സഹായിക്കുന്ന അവയവം - ചെവി 

3. ചെവിയുടെ മൂന്ന് പ്രധാന ഭാഗങ്ങൾ - ബാഹ്യകർണം, മധ്യകർണം, ആന്തരകർണം 

4. ബാഹ്യകർണം ഉൾപ്പെടുന്ന ഭാഗങ്ങൾ - ചെവിക്കുട, കർണനാളം, കർണപുടം

5. ശബ്ദതരംഗങ്ങളെ കർണനാളത്തിലേക്കു നയിക്കുന്ന ഭാഗം - ചെവിക്കുട

6. ശബ്ദതരംഗങ്ങളെ കർണപുടത്തിലേക്കു നയിക്കുന്ന ഭാഗം - കർണനാളം

7. ചെവിക്കുള്ളിൽ ചെറിയ രോമങ്ങളും ചെവിക്കായം ഉണ്ടാക്കുന്ന മെഴുക് ഗ്രന്ഥികളും കാണപ്പെടുന്നത് - കർണനാളത്തിൽ

8. മധ്യകർണം ഉൾപ്പെടുന്ന ഭാഗങ്ങൾ - അസ്ഥി ശൃംഖല, യൂസ്റ്റേക്കിയൻ നാളി, റൗണ്ട് വിൻഡോ, ഓവൽ വിൻഡോ

9. ശബ്ദതരംഗങ്ങൾക്കനുസരിച്ച് കമ്പനം ചെയ്യുന്ന സ്തരം - കർണപുടം

10. മധ്യകർണത്തെ ബാഹ്യകർണത്തിൽ നിന്നും വേർതിരിക്കുന്ന സ്തരം - കർണപുടം

11. മധ്യകർണത്തെ ഗ്രസനിയുമായി ബന്ധിപ്പിക്കുന്ന കുഴൽ - യൂസ്റ്റേക്കിയൻ നാളി

12. കർണപുടത്തിന് ഇരുവശവുമുള്ള വായുമർദ്ദം ക്രമീകരിക്കാൻ സഹായിക്കുന്ന നാളി - യൂസ്റ്റേക്കിയൻ നാളി

13. വലിഞ്ഞു നിൽക്കുന്ന കർണപുടത്തിൽ കമ്പനങ്ങൾ ഉണ്ടാക്കുമ്പോൾ ആന്തരകർണത്തിലേക്ക് എത്തിക്കുന്ന ഭാഗം - അസ്ഥി ശൃംഖല 

14. കർണപുടത്തോടു ചേർന്നു നിൽക്കുന്ന മധ്യകർണത്തിലെ അസ്ഥികൾ - മാലിയസ്, ഇൻകസ്, സ്‌റ്റേപിസ് 

12. ചുറ്റികയുടെ ആകൃതിയിൽ മധ്യകർണത്തിൽ സ്ഥിതിചെയ്യുന്ന അസ്ഥി - മാലിയസ് 

13. കൂടക്കല്ലിന്റെ ആകൃതിയിൽ മധ്യകർണത്തിൽ സ്ഥിതിചെയ്യുന്ന അസ്ഥി - ഇൻകസ്

14. കുതിര സവാരിക്കാരന്റെ പാദ ധാരയുടെ ആകൃതിയിൽ മധ്യകർണത്തിൽ സ്ഥിതിചെയ്യുന്ന അസ്ഥി - സ്‌റ്റേപിസ്

15. മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥിയാണ് - സ്‌റ്റേപിസ് 

16. സ്‌റ്റേപ്പിസിന്റെ ചലനത്തിലൂടെ കോക്ലിയയിലെ ദ്രവത്തിന്റെ ചലനത്തിന് സഹായിക്കുന്ന ഭാഗം - ഓവൽ വിൻഡോ 

17. തലയോടിലെ അസ്ഥി നിർമ്മിതമായ അറയ്ക്കുള്ളിൽ സ്ഥിതിചെയ്യുന്ന ഭാഗം - ആന്തരകർണം 

18. ആന്തരകർണത്തിന്റെ മുഖ്യ ഭാഗങ്ങൾ - കോക്ലിയ, വെസ്റ്റിബ്യൂൾ, അർദ്ധവൃത്താകൃതിയിലുള്ള മൂന്നു കനാലുകൾ 

19. ആന്തരകർണത്തിൽ നിറഞ്ഞിരിക്കുന്ന ദ്രാവകങ്ങൾ - എൻഡോലിംഫ്, പെരിലിംഫ് 

20. അസ്ഥി അറയ്ക്കുള്ളിലെ സ്തരനിർമ്മിത അറകളിൽ നിറഞ്ഞിരിക്കുന്ന ദ്രവം - എൻഡോലിംഫ്

21. സ്തര അറയ്ക്കും അസ്ഥി അറയ്ക്കുമിടയിൽ നിറഞ്ഞിരിക്കുന്ന ദ്രവം - പെരിലിംഫ് 

22. ശരീരത്തിലെ ബാലൻസ് നിലനിർത്താൻ സഹായിക്കുന്ന ആന്തരകർണത്തിലെ ഭാഗങ്ങൾ - അർദ്ധവൃത്താകാര കുഴലുകൾ, വെസ്റ്റിബ്യൂൾ

23. ശരീരത്തിലെ ബാലൻസ് നിലനിർത്താൻ സഹായിക്കുന്ന ആന്തരകർണത്തിലെ ഭാഗങ്ങൾ അറിയപ്പെടുന്നത് - വെസ്റ്റിബുലാർ അപ്പാരറ്റസ് 

24. വെസ്റ്റിബ്യൂളിന്റെ രണ്ട് ഭാഗങ്ങൾ - യൂട്രിക്കിൾ, സാക്യൂൾ 

25. വെസ്റ്റിബ്യൂളിലെ ചുണ്ണാമ്പ് തരികളാണ് - ഓട്ടോലിത്ത് 

26. ശ്രവണത്തിന് സഹായിക്കുന്ന ഒച്ചിന്റെ പുറന്തോടുപോലെ കാണപ്പെടുന്ന ചെവിയിലെ ഭാഗം - കോക്ലിയ 

27. കോക്ലിയയിലെ അറകളുടെ എണ്ണം - മൂന്ന് 

28. കോക്ലിയയിൽ നിറഞ്ഞിരിക്കുന്ന ദ്രവം - പെരിലിംഫ്

29. കോക്ലിയയ്ക്കകത്തുള്ള ദ്രവത്തിന്റെ ചലനത്തിന് സഹായിക്കുന്ന ഭാഗം - റൗണ്ട് വിൻഡോ 

30. കോക്ലിയയിലെ മധ്യ അറയും താഴത്തെ അറയും വേർതിരിക്കുന്ന സ്തരം - ബേസിലാർ സ്തരം 

31. ചെവി പരിശോധിക്കുന്ന ഉപകരണം - ഓട്ടോസ്കോപ്പ് 

32. കേൾവി പരിമിതി നേരിടുന്നവർക്ക് ഡിജിറ്റൽ ഹിയറിങ് എയ്ഡുകൾ ലഭ്യമാക്കുന്നതിനായി 2020 നവംബർ ഒന്നിന് ഉദ്‌ഘാടനം ചെയ്യപ്പെട്ട പദ്ധതി - ശ്രവൺ 

Post a Comment

Previous Post Next Post