ബ്രഹ്മ സമാജം

ബ്രഹ്മസമാജം (Brahmo Samaj in Malayalam)

ദുരാചാരങ്ങളുടെ അന്ധകാരത്തിൽ നിന്ന് ഇന്ത്യൻ സമൂഹത്തെ നവോത്ഥാനത്തിന്റെ വെളിച്ചത്തിലേയ്ക്കു നയിച്ച സാമൂഹ്യ പരിഷ്കർത്താവാണ് റാം മോഹൻ റോയ്. റാം മോഹൻ റോയ് സ്ഥാപിച്ച ബ്രഹ്മ സമാജം ഇന്ത്യൻ നവോത്ഥാന രംഗത്തെ ശ്രദ്ധേയ സാന്നിധ്യമായിരുന്നു. 1815 ൽ ആത്മീയസഭ എന്നൊരു സംഘടന രൂപീകരിച്ച റാം മോഹൻ റോയ് 1828 ൽ ബ്രഹ്മസഭയ്ക്കു രൂപം നൽകി. ഇതാണ് ബ്രഹ്മ സമാജമായി മാറിയത്. 'ഏകദൈവസംഘം' എന്നാണ് ബ്രഹ്മ സമാജം എന്നതുകൊണ്ട് അർഥമാക്കുന്നത്. ഹിന്ദു മതത്തിലെ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ഒഴിവാക്കിക്കൊണ്ടുള്ള സാമൂഹിക പരിഷ്കരണവുമായിരുന്നു ബ്രഹ്മസമാജത്തിന്റെ ലക്ഷ്യം. ശൈശവ വിവാഹം, ബഹുഭാര്യാത്വം, ജാതിസമ്പ്രദായം തുടങ്ങിയ അനാചാരങ്ങൾക്കെതിരെ ഈ പ്രസ്ഥാനം ശബ്ദമുയർത്തി. പിതൃസ്വത്തിൽ പെൺകുട്ടികൾക്ക് അവകാശം നിഷേധിക്കുന്നതിനെ എതിർത്ത അദ്ദേഹം ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനായി ശക്തമായി വാദിച്ചു. 

താൻ ജീവിക്കുന്ന സമൂഹത്തിൽ നിലനിന്ന യുക്തിരഹിതമായ ആചാരാനുഷ്ഠാനങ്ങൾ ഇല്ലാതാക്കുന്നതിനായും സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനായും അദ്ദേഹം ശബ്ദമുയർത്തി. രാജാറാം മോഹൻ റോയിയുടെ പ്രവർത്തന ഫലമായി 1829 ൽ വില്യം ബെന്റിക് പ്രഭു നിയമപ്രകാരം സതി നിർത്തലാക്കി. ഇന്ത്യൻ നവോത്ഥാനത്തിന്റെ പിതാവ്, ആധുനിക ഇന്ത്യയുടെ പിതാവ് എന്നീ വിശേഷണങ്ങളും രാജാറാം മോഹൻ റോയിക്കുണ്ട്. രാജാറാം മോഹൻ റോയിയെ തുടർന്ന് ദേവേന്ദ്രനാഥ് ടാഗോർ, കേശവചന്ദ്ര സെൻ എന്നിവർ ബ്രഹ്മ സമാജത്തിന്റെ നേതൃത്വത്തിലെത്തി. അവർ തമ്മിലുണ്ടായ അഭിപ്രായവ്യത്യാസങ്ങൾ തുടർന്ന് 1866 ൽ ബ്രഹ്മസമാജം ആദി ബ്രഹ്മസമാജമെന്നും ഇന്ത്യൻ ബ്രഹ്മസമാജമെന്നും രണ്ടായി പിളർന്നു. ദേവേന്ദ്രനാഥ് ടാഗോറായിരുന്നു ആദി ബ്രഹ്മസമാജത്തിന്റെ നേതാവ്. ഇന്ത്യൻ ബ്രഹ്മസമാജത്തെ നയിച്ചത് കേശവചന്ദ്ര സെന്നായിരുന്നു. 1878 ൽ ഇന്ത്യൻ ബ്രഹ്മസമാജം വീണ്ടും പിളരുകയും ആനന്ദമോഹൻ ബോസും ശിവാനന്ദ ശാസ്ത്രിയും ചേർന്ന് സാധാരണ ബ്രഹ്മസമാജം സ്ഥാപിക്കുകയും ചെയ്തു.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. ബ്രഹ്മസമാജ സ്ഥാപകൻ - റാം മോഹൻ റോയ് 

2. ബ്രഹ്മസമാജം സ്ഥാപിക്കപ്പെട്ടത് - 1828 

3. ബ്രഹ്മസമാജത്തിന്റെ ആദ്യ പേര് - ബ്രഹ്മസഭ 

4. ബ്രഹ്മസഭ ബ്രഹ്മ സമാജമായി മാറിയ വർഷം - 1830 

5. ബ്രഹ്മസമാജത്തിന്റെ പ്രചരണാർത്ഥം ആരംഭിച്ച പ്രസിദ്ധീകരണം - സംബാദ് കൗമുദി 

6. ബംഗാളി പത്രമായ സംബാദ് കൗമുദിയുടെ ആദ്യ പത്രാധിപർ - റാം മോഹൻ റോയ് 

7. രാജാറാം മോഹൻ റോയിയെ തുടർന്ന് ബ്രഹ്മസമാജത്തിന്റെ നേതൃത്വത്തിലെത്തിയവർ - ദേവേന്ദ്രനാഥ് ടാഗോർ, കേശവചന്ദ്ര സെൻ

8. ബ്രഹ്മസമാജത്തിന്റെ രണ്ട് പിരിവുകൾ - ആദി ബ്രഹ്മസമാജം, ഭാരതീയ ബ്രഹ്മസമാജം 

9. ബ്രഹ്മസമാജം ആദി ബ്രഹ്മസമാജമെന്നും ഭാരതീയ ബ്രഹ്മസമാജമെന്നും രണ്ടായി പിളർന്ന വർഷം - 1866 

10. ആദി ബ്രഹ്മസമാജത്തിന്റെ നേതാവ് - ദേവേന്ദ്രനാഥ് ടാഗോർ

11. രാജാറാം മോഹൻ റോയിയുടെ ആശയങ്ങൾ പ്രചരിപ്പിക്കാൻ ദേവേന്ദ്രനാഥ് ടാഗോർ ആരംഭിച്ച സംഘടന - തത്ത്വബോധിനി സഭ (1839 ഒക്ടോബർ 6)

12. തത്ത്വബോധിനി സഭയുടെ മുഖപത്രം - തത്ത്വബോധിനി പത്രിക 

13. തത്ത്വബോധിനി സഭയുടെ ആദ്യത്തെ പേര് - തത്ത്വരഞ്ജിനി സഭ 

14. അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് ബ്രഹ്മസമാജം പിളർന്നപ്പോൾ ദേവേന്ദ്രനാഥ് ടാഗോർ നേതൃത്വം കൊടുത്ത വിഭാഗം അറിയപ്പെട്ടത് - ആദി ബ്രഹ്മസമാജ് 

15. ബ്രഹ്മസമാജത്തിന്റെ അടിസ്ഥാന തത്വങ്ങൾ പ്രതിപാദിച്ചുകൊണ്ട് ദേവേന്ദ്രനാഥ് ടാഗോർ രചിച്ച കൃതി - ബ്രഹ്മധർമ്മ

16. ബ്രഹ്മസമാജത്തിന്റെ ബൈബിൾ എന്നറിയപ്പെടുന്നത് - ബ്രഹ്മധർമ്മ 

17. ബ്രഹ്മധർമ്മ മലയാളത്തിലേക്ക് തർജ്ജമചെയ്തത് - ഡോ അയ്യത്താൻ ഗോപാലൻ

18. ഇന്ത്യൻ ബ്രഹ്മസമാജത്തെ നയിച്ചത് - കേശവചന്ദ്ര സെൻ

19. ഭാരതീയ ബ്രഹ്മസമാജത്തിന്റെ മറ്റൊരു പേര് - ഇന്ത്യൻ ബ്രഹ്മസമാജം 

20. ഭാരതീയ ബ്രഹ്മസമാജം ആരംഭിച്ച വർഷം - 1866 

21. ഗുഡ്‌വിൽ ഫ്രറ്റേണിറ്റി എന്ന മത സംഘടന ആരംഭിച്ചത് - കേശവചന്ദ്ര സെൻ

22. കേശവചന്ദ്ര സെൻ ഇന്ത്യൻ റിഫോം അസോസിയേഷൻ സ്ഥാപിച്ച വർഷം - 1870 

23. ഇന്ത്യൻ റിഫോം അസോസിയേഷന്റെ ആദ്യത്തെ അധ്യക്ഷൻ - കേശവചന്ദ്ര സെൻ

24. ഹിന്ദുമതത്തിന്റേയും ക്രിസ്തുമതത്തിന്റേയും ഒരു സങ്കര ദർശനമായ "നവ വിധാൻ" അവതരിപ്പിച്ചത് - കേശവചന്ദ്ര സെൻ

25. സാധാരണ ബ്രഹ്മസമാജത്തിന് നേതൃത്വം നൽകിയവർ - ആനന്ദമോഹൻ ബോസ്, ശിവാനന്ദ ശാസ്ത്രി

26. വേദസമാജം സ്ഥാപിച്ചവർ - കേശബ് ചന്ദ്ര സെൻ, ശ്രീധരലു നായിഡു

27. വേദസമാജം സ്ഥാപിക്കപ്പെട്ടത് - 1864 (മദ്രാസ്)

28. ദേവസമാജം സ്ഥാപിച്ചത് - ശിവനാരായൺ അഗ്നിഹോത്രി 

29. ദേവസമാജം സ്ഥാപിക്കപ്പെട്ടത് - 1887 (ലാഹോർ)

Post a Comment

Previous Post Next Post