രാജാ രവിവര്‍മ്മ

രാജാ രവിവര്‍മ്മ (Raja Ravi Varma)

ചിത്രകലാ ചരിത്രത്തിൽ കേരളത്തിന്റെ എക്കാലത്തെയും മികച്ച സംഭാവന. അതാണ് രാജാ രവിവർമ. 1848 ഏപ്രിൽ 28 ന് കിളിമാനൂർ കൊട്ടാരത്തിൽ ജനിച്ച രാജാ രവിവർമ്മ തിയഡോർ ജെൻസൻ എന്ന ഡച്ച് ചിത്രകാരനിൽ നിന്നാണ് എണ്ണച്ചായ രചനാ സമ്പ്രദായം പഠിച്ചത്. 1873 ൽ ചെന്നൈയിൽ നടന്ന ചിത്രപ്രദർശനത്തിൽ അദ്ദേഹത്തിന്റെ 'മുല്ലപ്പൂ ചൂടിയ നായർ സ്ത്രീ' എന്ന ചിത്രം ഒന്നാം സ്ഥാനം നേടി. പിന്നീട് ഓസ്ട്രിയയിലെ വിയന്ന ചിത്രപ്രദർശനത്തിലും ഒന്നാം സ്ഥാനം ലഭിച്ചത് ഇതേ ചിത്രത്തിനായിരുന്നു.


പിന്നീടങ്ങോട്ട് പ്രശസ്തമായ പല ചിത്രപ്രദർശനങ്ങളിലും രവിവർമച്ചിത്രങ്ങൾ അംഗീകാരം നേടി. അദ്ദേഹത്തിന്റെ നിരവധി ചിത്രങ്ങൾ ഇന്നും ബറോഡ രാജാവിന്റെ ശേഖരത്തിന്റെ ഭാഗമാണ്. 1885 ൽ മൈസൂർ രാജാവ് രവിവർമ്മയെ കൊട്ടാരത്തിൽ ക്ഷണിച്ചുവരുത്തി ചിത്രങ്ങൾ വരപ്പിച്ചു. കൊളമ്പസ് അമേരിക്ക കണ്ടുപിടിച്ചതിന്റെ ഓർമയ്‌ക്കായി 1893 ൽ നടന്ന ചിത്രപ്രദർശനത്തിൽ 10 രവിവർമച്ചിത്രങ്ങൾ പ്രദർശിപ്പിച്ചു. അതോടെ അദ്ദേഹം ലോകശ്രദ്ധ നേടി. 


ഹംസദമയന്തി, സീതാസ്വയംവരം, സീതാപഹരണം, ശ്രീകൃഷ്ണജനനം തുടങ്ങിയവ രവിവർമ്മയുടെ മറ്റു പ്രമുഖ ചിത്രങ്ങളാണ്. 1906 ഒക്ടോബർ രണ്ടിന് അദ്ദേഹം അന്തരിച്ചു. തിരുവനന്തപുരത്തെ ശ്രീചിത്ര ആർട്ട് ഗാലറിയിൽ രാജാ രവിവർമയുടെ നിരവധി ചിത്രങ്ങളുണ്ട്. ആധുനിക ഭാരതീയ ചിത്രകലയെ ഏറെ ഉയരങ്ങളിലെത്തിച്ച അദ്ദേഹമാണ് നമ്മുടെ തപാൽ സ്റ്റാമ്പിൽ ഇടം നേടിയ രണ്ടാമത്തെ മലയാളി. 1971 ഏപ്രിൽ 29 ന് രാജാ രവിവർമ്മ സ്റ്റാമ്പ് പുറത്തിറങ്ങി.


രവിവർമ ചിത്രങ്ങൾ 


■ ഹംസവും ദമയന്തിയും 

■ ഉത്തരേന്ത്യൻ വനിത

■ ശന്തനുവും സത്യവതിയും

■ ജടായുവധം

■ തമിഴ്‌ മഹിളയുടെ സംഗീതാലാപം

■ മാർത്ത് മറിയവും ഉണ്ണി ഈശോയും

■ സീതാസ്വയംവരം

■ പരുമല മാർ ഗ്രിഗോറിയസ്

■ സീതാപഹരണം

■ അച്ഛൻ അതാ വരുന്നു

■ മുല്ലപ്പൂ ചൂടിയ നായർ സ്ത്രീ

■ ശ്രീകൃഷ്ണജനനം

■ അർജ്ജുനനും സുഭദ്രയും

■ വീണയേന്തിയ സ്ത്രീ

■ കാദംബരി

■ ദത്താത്രേയൻ

■ അമ്മകോയീതമ്പുരാൻ

■ ശകുന്തളയുടെ പ്രേമവീക്ഷണം

■ മലബാർ മനോഹരി

■ ഹിസ്റ്റോറിക് മീറ്റിംഗ്

■ ദ്രൗപദി വിരാടസദസ്സിൽ


ആവർത്തിക്കുന്ന ചോദ്യങ്ങൾ 


1. തപാല്‍ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട രണ്ടാമത്തെ മലയാളി


2. ഹംസവും ദമയന്തിയും (ഹംസദമയന്തി) എന്ന ചിത്രം ആരുടേതാണ്‌


3. ലോക പ്രശസ്തി നേടിയ ആദ്യത്തെ കേരളീയ ചിത്രകാരന്‍


4. 2006-ല്‍ ഏത്‌ ചിത്രകാരന്റെ നൂറാം ചരമ വാര്‍ഷികമാണ്‌ ആചരിച്ചത്‌


5. 1904-ല്‍ കഴ്‌സണ്‍ ഏത്‌ ചിത്രകാരനാണ്‌ കൈസര്‍ ഇ ഹിന്ദ്‌ സ്വര്‍ണ മെഡല്‍ സമ്മാനിച്ചത്‌


6. കലാ-സാംസ്‌കാരിക രംഗത്തെ ശ്രദ്ധേയമായ മികവിന്‌ കേരള സര്‍ക്കാര്‍ നല്‍കുന്ന പുരസ്കാരത്തിന്‌ ആരുടെ പേരാണ്‌ നല്‍കിയിരിക്കുന്നത്‌


7. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത മകരമഞ്ഞ്‌ എന്ന ചലച്ചിത്രത്തിന്റെ പ്രമേയം ആരുടെ ജീവിതമാണ്‌


8. ശകുന്തളയുടെ പ്രേമവീക്ഷണം എന്ന പെയിന്റിംഗ്‌ വരച്ചതാര്‌


9. വി.എന്‍. നാരായണപിള്ള രചിച്ച ചിത്രമെഴുത്ത്‌ കോയിത്തമ്പുരാന്‍ ആരുടെ ജീവചരിത്രമാണ്‌


10. മുല്ലപ്പൂ ചൂടിയ നായര്‍ വനിത എന്ന പെയിന്റിംഗ്‌ വരച്ചതാര്‌


11. ബ്രിട്ടീഷ്‌ സാമ്രാജ്യ സര്‍ക്കാരിന്റെ കൈസര്‍ ഇ ഹിന്ദ്‌ ബഹുമതി നേടിയ ആദ്യ ചിത്രകാരന്‍


12. ചിത്രകലയില്‍ ഇന്‍ഡോ-യൂറോപ്യന്‍ ശൈലിക്ക്‌ തുടക്കമിട്ടതാര്‌


13. മറാഠി നോവലിസ്റ്റ്‌ രഞ്ജിത്‌ ദേശായി ഏത്‌ കേരളീയ ചിത്രകാരന്റെ ജീവിതം ആധാരമാക്കിയാണ്‌ നോവല്‍ രചിച്ചിട്ടുള്ളത്‌


14. 1893-ല്‍ ചിക്കാഗോയില്‍ നടന്ന ലോക കലാപ്രദര്‍ശനത്തില്‍ സമ്മാനം ലഭിച്ച കേരളീയ ചിത്രകാരന്‍


15. രാജാക്കന്‍മാരില്‍ ചിത്രകാരന്‍, ചിത്രകാരന്‍മാരില്‍ രാജാവ്‌ എന്നറിയപ്പെട്ടതാര്‌


16. തമിഴ്‌ മഹിളയുടെ സംഗീതാലാപം എന്ന ചിത്രം വരച്ചതാര്‌


17. "Galaxy of Musicians" എന്ന പെയിന്റിംഗ്‌ വരച്ചതാര്‌

0 Comments