സിംഹം

സിംഹം (Lion)

കാട്ടിലെ രാജാവാണ് സിംഹം. ഒരു കാലത്ത്‌ വടക്കേ ആഫ്രിക്കയും തെക്കു പടിഞ്ഞാറന്‍ ഏഷ്യയും യൂറോപ്പും ഭാരതവുമൊക്കെ വാണരുളിയവരാണ്‌ സിംഹങ്ങള്‍. എന്നാല്‍, 2000 വര്‍ഷം മുമ്പേ യൂറോപ്പില്‍ അവയുടെ വംശം കുറ്റിയറ്റു. ഇന്ന്‌ സഹാറ മരുഭൂമിയുടെ തെക്കുഭാഗത്തും ഇന്ത്യയിലെ ഗിര്‍ വനത്തിലും മാത്രമേ സിംഹമുള്ളൂ. വനത്തില്‍ എതിരില്ലാത്ത മൃഗങ്ങളിലൊന്നാണ്‌ സിംഹം. കടുവകള്‍ക്കു മുമ്പ്‌ ഇന്ത്യയുടെ ദേശീയമൃഗം സിംഹമായിരുന്നു. രണ്ടോ, മുന്നോ ആണ്‍ സിംഹങ്ങളും ആറോ ഏഴോ പെണ്‍ സിംഹങ്ങളും കുട്ടികളും ചേര്‍ന്ന സംഘങ്ങളായാണ്‌ ഇവയുടെ ജീവിതം. പൂച്ചവര്‍ഗത്തില്‍ സമൂഹമായി ജീവിക്കുന്ന ഏകമൃഗമാണ്‌ സിംഹം. കൂട്ടത്തിലെ കരുത്തനാണ്‌ സംഘത്തലവന്‍.

മിക്കസമയവും ഒരുതരം അലസതയോടെ കഴിയാനാണ്‌ സിംഹത്തിനു താല്‍പര്യം. ഇളംവെയില്‍ കായുകയാണ്‌ ഇഷ്ടവിനോദം. ദിവസം ഏതാണ്ട്‌ 12-18 മണിക്കൂര്‍ വിശ്രമത്തിനായി മാറ്റിവയ്ക്കും. മുന്‍കാലിലെ നഖങ്ങള്‍ മൂര്‍ച്ച കൂട്ടാനായി മരത്തില്‍ മാന്തുന്ന ഒരു ശീലവും ഇവയ്ക്കുണ്ട്‌. കാട്ടിലെ ശക്തിയും സൗന്ദര്യവും ഒന്നിച്ച്‌ കാണപ്പെടുന്നത്‌ സിംഹത്തിലാണ്‌. ഇവയുടെ സവിശേഷത കഴുത്തിലെ ജഡ തന്നെയാണ്‌. ജഡ കാണപ്പെടുന്നത് ആണ്‍സിംഹത്തിനു മാത്രമാണ്‌.

സിംഹം പൂർണമായും മാംസഭുക്കാണ്‌. ഇരതേടുന്നതും വിശ്രമിക്കുന്നതും സംഘമായിട്ടുതന്നെ. ഭാരിച്ച ശരീരമുള്ളതിനാല്‍ ഇരയെ ഓടിച്ച്‌ കീഴ്‌പ്പെടുത്താന്‍ ഇവയ്ക്ക്‌ ഒറ്റയ്ക്ക്‌ കഴിയില്ല. ഒരാള്‍ ഇരയെ ഓടിച്ച്‌ ക്ഷീണിക്കുമ്പോള്‍ മറ്റൊരു സിംഹം ആ ദൗത്യം ഏറ്റെടുക്കും. അങ്ങനെ ഇരയെ തളര്‍ത്തി അവയെ കീഴ്‌പ്പെടുത്തുന്നു. കാട്ടുപോത്ത്‌, മ്ലാവ്‌, നീലക്കാള തുടങ്ങിയ മൃഗങ്ങളെയാണ്‌ ഭക്ഷണമാക്കുന്നത്‌. താരതമ്യേന ചെറിയ ജന്തുക്കളെ സിംഹം ഉപദ്രവിക്കാറില്ല. വിശപ്പില്ലെങ്കിൽ സിംഹം മറ്റു മൃഗങ്ങളെ ആക്രമിക്കാറില്ല.

മൂര്‍ച്ചയേറിയ കൊമ്പല്ലും നഖങ്ങളും ശക്തമായ കൈകാലുകളും സിംഹത്തെ മികച്ച വേട്ടക്കാരനാക്കുന്നു. ഇരയെ സംഘത്തിലെ എല്ലാവരും ഒന്നിച്ച് പങ്കിടുകയാണ്‌ പതിവ്‌. ആനയെ വരെ കീഴ്‌പ്പെടുത്താന്‍ സിംഹത്തിന്‌ ശക്തിയുണ്ട്‌. ഒരു സംഘം സിംഹങ്ങള്‍ക്ക്‌ സ്വന്തമായി ഒരു സാമ്രാജ്യം ഉണ്ടാവും. ഇവർ മറ്റൊരു കൂട്ടരുടെ സാമ്രാജ്യത്തിലേക്ക്‌ അതിക്രമിച്ച്‌ കയറാറില്ല. കൂടെക്കൂടെ സാമ്രാജ്യം പരിശോധിക്കുന്നതും ഇവയുടെ ജോലിയാണ്. സാമ്രാജ്യം നിലനിർത്താനുള്ള പോരാട്ടങ്ങളും സാധാരണമാണ്. ആൺസിംഹങ്ങളാണ് പോരാട്ടം നടത്തുക. ഒരു ഇരയ്ക്കുവേണ്ടി രണ്ടു സാമ്രാജ്യക്കാര്‍ കടിപിടി കൂടുന്ന പതിവും സിംഹങ്ങള്‍ക്കിടയിലില്ല. എട്ടടിയോളം നീളവും ഏതാണ്ട്‌ 225 മുതല്‍ 300 കിലോഗ്രാം വരെ തൂക്കവുമുണ്ടാവും സിംഹത്തിന്‌. ശരാശരി 25 വയസ്സു വരെയാണ്‌ സിംഹങ്ങള്‍ ജീവിച്ചിരിക്കുക.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. മൃഗങ്ങളുടെ രാജാവ്‌ എന്നു വിശേഷിപ്പിക്കുന്നത്‌

2. മാര്‍ജാര കുടുംബത്തില്‍ സമൂഹ ജീവിതം നയിക്കുന്ന ഏക മൃഗം

3. 1972 നു മുമ്പ്‌ ഇന്ത്യയുടെ ദേശീയ മൃഗം

4. ശ്രീലങ്കയുടെ ദേശീയമൃഗം

5. ഇന്ത്യയുടെ ദേശീയ ചിഹ്നത്തില്‍ കാണുന്ന മാംസഭോജി

6. ശ്രീലങ്കയുടെ പതാകയില്‍ കാണുന്ന മൃഗം

7. ഗുജറാത്തിലെ ഗിര്‍വനം ഏത്‌ മൃഗത്തിനാണ്‌ പ്രസിദ്ധം

8. ഇംഗ്ലണ്ടിന്റെ ദേശീയമൃഗം

9. ഏത്‌ ജീവിയുടെ സംരക്ഷണാര്‍ഥമാണ്‌ തിരുവനന്തപുരം ജില്ലയിലെ നെയ്യാര്‍ ഡാമില്‍ സഫാരി പാര്‍ക്ക്‌ സ്ഥാപിച്ചിരിക്കുന്നത്‌

10. ഏത്‌ മൃഗത്തിന്റെ ശാസ്ത്രീയ നാമമാണ്‌ പാന്തെറാ ലിയോ

11. സിംഗപ്പൂരിന്റെ ദേശീയ മൃഗം

12. ഉറുദുഭാഷയില്‍ ബാബര്‍ എന്ന വാക്കിനര്‍ഥം

13. മാര്‍ജാര കുടുംബത്തില്‍ കടുവ കഴിഞ്ഞാല്‍ ഏറ്റവും വലിയ മൃഗം

14. മാര്‍ജാര കുടുംബത്തില്‍ സട ഉള്ള ഏക മൃഗം

15. മാര്‍ജാര കുടുംബത്തില്‍ ആണിനും പെണ്ണിനും വൃത്യസ്ത മുഖമുള്ള ഏക മൃഗം

16. ജൈനമതത്തിലെ അവസാനത്തെ തീര്‍ഥങ്കരനായിരുന്ന മഹാവീരന്റെ ചിഹ്നം

17. മാര്‍ജാര കുടുംബത്തിലെ ഏത്‌ ജീവിക്കാണ്‌ അതിനെക്കാള്‍ വലിയ ജീവിയെ ആക്രമിക്കാന്‍ കഴിയുന്നത്‌

18. മാര്‍ജാര കുടുംബത്തിലെ ജീവികളില്‍ (ചീറ്റ കഴിഞ്ഞാല്‍) വേഗത്തില്‍ രണ്ടാം സ്ഥാനമുള്ളത്‌

19. ഈജിപ്തിലെ സ്ഫിന്‍ക്സ്‌ ഏതിനം മൃഗമാണ്‌

Post a Comment

Previous Post Next Post