ഇന്ത്യൻ നാഷണൽ കോൺഗ്രസ്

ഇന്ത്യൻ നാഷണൽ കോൺഗ്രസ് - ഐ.എൻ.സി (Indian National Congress)

■ ഇന്ത്യയെ സ്വാതന്ത്ര്യത്തിലേക്കു നയിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസ് 1885 ലാണ് രൂപം കൊണ്ടത്. ഇന്ത്യയിലെ ആദ്യത്തെ രാഷ്ട്രീയ കക്ഷിയായ കോണ്‍ഗ്രസാണ്‌ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാഷ്‌ട്രീയ കക്ഷിയായി അറിയപ്പെടുന്നതും നിലവില്‍ ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള രാഷ്ട്രീയകക്ഷിയും കോണ്‍ഗ്രസ്സാണ്.

■ കോണ്‍ഗ്രസിന്റെ രൂപവത്കരണസമ്മേളനം നടന്നത്‌ 1885 ഡിസംബര്‍ 28 മുതല്‍ 31വരെ, ബോംബെയിലെ ഗോകുല്‍ദാസ്‌ തേജ്പാല്‍ സംസ്കൃത കോളേജിലാണ്‌. 72 പ്രതിനിധികൾ പങ്കെടുത്തു.

■ ബ്രിട്ടീഷുകാരനായ അലന്‍ ഒക്ടേവിയൻ ഹ്യൂമായിരുന്നു കോണ്‍ഗ്രസിന്റെ സ്ഥാപകന്‍.

■ കോണ്‍ഗ്രസിന്റെ ആദ്യസമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചത്‌ ഡബ്ല്യു.സി. ബാനര്‍ജിയായിരുന്നു; കോണ്‍ഗ്രസിന്റെ ആദ്യത്തെ പ്രസിഡന്‍റും ഡബ്ല്യു. സി. ബാനര്‍ജിയാണ്‌.

■ കോണ്‍ഗ്രസ്‌ രൂപം കൊള്ളുമ്പോൾ ബ്രിട്ടീഷ്‌ വൈസ്രോയി ഡഫറിന്‍ പ്രഭു.

■ കോണ്‍ഗ്രസിന്റെ രൂപവത്കരണ സമ്മേളനത്തില്‍, ആദ്യത്തെ പ്രമേയം അവതരിപ്പിച്ചത്‌ ജി.സുബ്രഹ്മണ്യ അയ്യര്‍.

■ കോണ്‍ഗ്രസിന്റെ രണ്ടാമത്തെ സമ്മേളനം കൊല്‍ക്കത്തയില്‍ നടന്നു. ദാദാഭായ് നവ്റോജിയായിരുന്നു രണ്ടാമത്തെ പ്രസിഡന്‍റ്‌.

■ കോണ്‍ഗ്രസിന്റെ ആദ്യത്തെ മുസ്ലിം പ്രസിഡന്‍റ് ബദറുദ്ദീന്‍ തിയാബ്ജി. ആദ്യത്തെ വിദേശി പ്രസിഡന്‍റ്‌ ജോര്‍ജ് യൂൾ.

■ കോൺഗ്രസ് പ്രസിഡന്‍റായ ഏക മലയാളി സി.ശങ്കരൻ നായർ (1897, അമരാവതി സമ്മേളനം). രണ്ടുതവണ പ്രസിഡന്റായ വിദേശി, വില്യം വെഡ്‌ഡർബൺ.

■ കോൺഗ്രസിൽ മിതവാദികളും തീവ്രവാദികളും തമ്മിൽ പിളർപ്പുണ്ടായത് 1907 ലെ സൂററ്റ്‌ സമ്മേളനത്തിൽ. റാഷ് ബിഹാരി ഘോഷായിരുന്നു പ്രസിഡന്റ്. ഇരുകൂട്ടരും തമ്മിൽ ലയനമുണ്ടായത് 1916 ലെ ലക്‌നൗ സമ്മേളനത്തിൽ. എ.സി.മജുംദാറായിരുന്നു പ്രസിഡന്റ്.

■ കോൺഗ്രസ് പ്രസിഡന്റായ ആദ്യ വനിത ആനി ബസന്റ് (1917).

■ കോൺഗ്രസ്സിന്റെ പ്രസിഡന്റായ ആദ്യ ഇന്ത്യൻ വനിത സരോജിനി നായിഡു (1925).

■ ഗാന്ധിജി കോൺഗ്രസ് പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ട ഏക സന്ദര്‍ഭം 1924-ലെ ബെല്‍ഗാം സമ്മേളനം. ഗാന്ധിജി കോണ്‍ഗ്രസ്‌ വിടുന്നതായി പ്രഖ്യാപിച്ചത്‌ 1934-ല്‍.

■ 1929- ലെ ലാഹോര്‍ സമ്മേളനത്തിലാണ്‌ ജവാഹര്‍ലാല്‍ നെഹ്റു ആദ്യമായി കോണ്‍ഗ്രസ്‌ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടത്‌. സുഭാഷ്‌ ചന്ദ്രബോസ്‌ ആദ്യമായി കോണ്‍ഗ്രസ്‌ പ്രസിഡന്‍റാവുന്നത്‌ 1938-ലെ ഹരിപുര സമ്മേളനത്തിലാണ്‌.

■ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ കോണ്‍ഗ്രസ് പ്രസിഡന്‍റ്‌ ജെ.ബി. കൃപലാനി. സ്വാതന്ത്ര്യാനന്തരഭാരതത്തിലെ ആദ്യകോണ്‍ഗ്രസ്‌ പ്രസിഡന്‍റ് പട്ടാഭി സീതാരാമയ്യ.

■ ഏറ്റവും കൂടുതല്‍ തവണ കോണ്‍ഗ്രസ്‌ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടത്‌ ജവാഹര്‍ലാല്‍ നെഹ്റു.

■ കോണ്‍ഗ്രസ്‌ ഐതിഹാസികമായ 'പൂര്‍ണസ്വരാജ്‌ പ്രഖ്യാപനം' നടത്തിയ 1929-ലെ ലാഹോര്‍ സമ്മേളനത്തില്‍ അധ്യക്ഷനായിരുന്നത്‌ ജവാഹര്‍ലാല്‍ നെഹ്റു.

■ 1942-ല്‍ കോണ്‍ഗ്രസ്‌ ക്വിറ്റ്‌ ഇന്ത്യ' പ്രമേയം അവതരിപ്പിച്ച സമ്മേളനം നടന്നത്‌ മുംബൈയില്‍. ക്വിറ്റ്‌ ഇന്ത്യ പ്രമേയം തയ്യാറാക്കിയത്‌ ജവാഹര്‍ലാല്‍ നെഹ്റു. കോണ്‍ഗ്രസ്‌ ക്വിറ്റ്‌ ഇന്ത്യ ദിനമായി ആചരിച്ചത്‌ 1942 ആഗസ്ത്‌ 9.

■ ഏറ്റവും കൂടുതല്‍ കാലം കോണ്‍ഗ്രസ്‌ പ്രസിഡന്റായിരുന്ന വനിത സോണിയ ഗാന്ധി. കോൺഗ്രസ് അധ്യക്ഷപദം അലങ്കരിച്ച മറ്റു വനിതകൾ ആനി ബസന്റ്, സരോജിനി നായിഡു, നെല്ലിസെൻ ഗുപ്ത, ഇന്ദിരാഗാന്ധി എന്നിവരാണ്.

■ ഇന്ത്യയ്ക്ക് സോഷ്യലിസ്റ്റ് സാമൂഹിക ഘടന എന്ന പ്രസിദ്ധമായ കോൺഗ്രസ് നയരൂപവത്കരണ സമ്മേളനം നടന്നത് 1955 ൽ ആവഡിയിൽ.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആദ്യ കാലനാമം - ഇന്ത്യന്‍ നാഷണല്‍ യൂണിയന്‍

2. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സ്ഥാപകന്‍ - അലന്‍ ഒക്ടേവിയൻ ഹ്യും

3. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ രൂപീകൃതമായ വര്‍ഷം - 1885 ഡിസംബര്‍ 28

4. കോണ്‍ഗ്രസിന്‌ ആ പേര്‌ നിര്‍ദ്ദേശിച്ചത്‌ - ദാദാഭായ്‌ നവറോജി

5. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആദ്യ പ്രസിഡന്റ്‌ - ഡബ്ള്യു. സി. ബാനര്‍ജി

6. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആദ്യ സെക്രട്ടറി - അലന്‍ ഒക്ടേവിയൻ ഹ്യും

7. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആദ്യ സമ്മേളനം നടന്നത്‌ - ബോംബെ (ഗോകുല്‍ ദാസ്‌ തേജ്പാല്‍ കോളേജ്‌)

8. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആദ്യ സമ്മേളനത്തില്‍ പങ്കെടുത്ത പ്രതിനിധികളുടെ എണ്ണം - 72

9. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആദ്യ പ്രമേയം അവതരിപ്പിച്ചത്‌ - ജി. സുബ്രഹ്മണ്യ അയ്യര്‍

10. കോണ്‍ഗ്രസ്‌ പ്രസിഡന്റായ ആദ്യ ദക്ഷിണേന്ത്യക്കാരന്‍ - പി. അനന്തചാര്‍ലു (1891)

11. "വന്ദേമാതരം" (ദേശീയ ഗീതം) ആദ്യമായി ആലപിച്ച കോൺഗ്രസ് സമ്മേളനം - 1896 ലെ കൽക്കത്ത സമ്മേളനം (അദ്ധ്യക്ഷന്‍ : റഹ്മത്തുള്ള സായാനി)

12. സി. ശങ്കരന്‍നായര്‍ അധ്യക്ഷനായിരുന്ന സമ്മേളനം - അമരാവതി സമ്മേളനം, 1897

13. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പാഴ്‌സി മതക്കാരനായ ആദ്യ പ്രസിഡന്റ്‌ - ദാദാഭായി നവറോജി

14. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആദ്യ മുസ്ലീം പ്രസിഡന്റ്‌ - ബദറുദ്ദീന്‍ തിയാബ്ജി

15. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആദ്യ വിദേശി പ്രസിഡന്റ്‌ - ജോര്‍ജ്‌ യൂള്‍ (1888)

16. രണ്ട്‌ പ്രാവശ്യം ഐ.എൻ.സിയുടെ പ്രസിഡന്റായ വിദേശി - വില്യം വേഡർ ബേൺ (1889, 1910)

17. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷനായിരുന്ന മലയാളി - സര്‍ സി.ശങ്കരന്‍ നായര്‍

18. ഗാന്ധിജി പങ്കെടുത്ത ആദ്യ കോണ്‍ഗ്രസ്‌ സമ്മേളനം - 1901 ലെ കൽക്കത്ത സമ്മേളനം

19. കോണ്‍ഗ്രസ്‌ “സ്വരാജ്‌” എന്ന പേരില്‍ പ്രമേയം പാസ്സാക്കിയത്‌ - 1906 ലെ കൊല്‍ക്കത്ത സമ്മേളനത്തില്‍ (അദ്ധ്യക്ഷന്‍ : ദാദാഭായി നവറോജി)

20. കോണ്‍ഗ്രസിന്‌ ഒരു ഭരണഘടന വേണമെന്ന്‌ ആദ്യമായി അഭിപ്രായപ്പെട്ട വ്യക്തി - ആനന്ദ മോഹന്‍ബോസ്‌

21. കോണ്‍ഗ്രസിന്‌ ആദ്യമായി ഒരു ഭരണഘടന ഉണ്ടാക്കിയ സമ്മേളനം - 1908 ലെ മദ്രാസ് സമ്മേളനം (അദ്ധ്യക്ഷന്‍ : റാഷ്‌ ബിഹാരി ഘോഷ്‌)

22. 1911-ല്‍ ബംഗാള്‍ വിഭജനം റദ്ദു ചെയ്തപ്പോള്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അദ്ധ്യക്ഷന്‍ - ബി.എൻ ധർ

23. "ജനഗണമന" (ദേശീയ ഗാനം) ആദ്യമായി ആലപിച്ച കോൺഗ്രസ് സമ്മേളനം - 1911 ലെ കൽക്കത്ത സമ്മേളനം (അദ്ധ്യക്ഷന്‍ : ബി.എൻ.ധർ)

24. നെഹ്റു പങ്കെടുത്ത ആദ്യ കോണ്‍ഗ്രസ്‌ സമ്മേളനം - 1912-ലെ ബങ്കിപൂര്‍ സമ്മേളനം

25. കോണ്‍ഗ്രസിന്റെ  ആദ്യ വനിത പ്രസിഡന്റ്‌ - ആനി ബസന്റ്‌ (1917, കൽക്കത്ത)

26. നിസ്സഹകരണ പ്രസ്ഥാനത്തിന്‌ പിന്തുണ പ്രഖ്യാപിച്ച കോണ്‍ഗ്രസ്‌ സമ്മേളനം - 1920 -ലെ കല്‍ക്കട്ടയിലെ സ്പെഷ്യല്‍ സമ്മേളനം (അദ്ധ്യക്ഷന്‍ : ലാലാ ലജ്പത്റായ്‌)

27. നിസ്സഹകരണ പ്രസ്ഥാനത്തിന്‌ അംഗീകാരം നല്‍കിയ വാര്‍ഷിക കോണ്‍ഗ്രസ്‌ സമ്മേളനം - 1920 ലെ നാഗ്പുര്‍ സമ്മേളനം (അദ്ധ്യക്ഷന്‍: സി, വിജയരാഘവാചാര്യര്‍)

28. അയിത്തോച്ചാടനം കോൺഗ്രസ്സിന്റെ പരിപാടിയായി നിശ്ചയിച്ച സമ്മേളനം - കാക്കിനഡ (1922) (അദ്ധ്യക്ഷന്‍ : മൗലാന മുഹമ്മദ്‌ അലി)

29. ഗാന്ധിജി അധ്യക്ഷനായ ഏക കോണ്‍ഗ്രസ്‌ സമ്മേളനം - 1924 -ലെ ബല്‍ഗാം സമ്മേളനം

30. കോണ്‍ഗ്രസിന്റെ പ്രസിഡന്റായ ആദ്യ ഇന്ത്യന്‍ വനിത - സരോജിനി നായിഡു (1925, കാണ്‍പൂര്‍)

31. “പൂര്‍ണ്ണ സ്വരാജ്‌" പ്രമേയം പാസ്സാക്കിയ കോണ്‍ഗ്രസ്‌ സമ്മേളനം - 1929 ലെ ലാഹോര്‍ സമ്മേളനം (അദ്ധ്യക്ഷന്‍ : ജവഹര്‍ലാല്‍ നെഹ്റു)

32. മൗലിക അവകാശ പ്രമേയം പാസ്സാക്കിയ ഇന്ത്യൻ നാഷണല്‍ കോണ്‍ഗ്രസ്‌ സമ്മേളനം - 1931 -ലെ കറാച്ചി സമ്മേളനം (അദ്ധ്യക്ഷന്‍ : സര്‍ദാര്‍ വല്ലഭായി പട്ടേല്‍)

33. കോണ്‍ഗ്രസിന്റെ പ്രസിഡന്റായ മൂന്നാമത്തെ വനിത - നെല്ലിസെന്‍ ഗുപ്ത (1933, കൽക്കത്ത)

34. ഇന്ത്യന്‍ നാഷണല്‍ കോൺഗ്രസിന്റെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്റ് - സുഭാഷ്‌ ചന്ദ്രബോസ് (ത്രിപുരി, 1939)

35. സ്വാതന്ത്ര്യത്തിനു മുമ്പ്‌ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ കാലം കോണ്‍ഗ്രസിന്റെ അധ്യക്ഷ പദം വഹിച്ചത്‌ - മൗലാനാ അബുള്‍ കലാം ആസാദ്‌ (1940 - 1946)

36. ക്വിറ്റ്‌ ഇന്ത്യാ സമരകാലത്തെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ - മൗലാനാ അബുള്‍ കലാം ആസാദ്‌

37. ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോള്‍ കോണ്‍ഗ്രസ്‌ പ്രസിഡന്റായിരുന്നത്‌ - ആചാര്യ കൃപലാനി (മീററ്റ്)

38. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ആദ്യ കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ - പട്ടാഭി സീതാരാമയ്യ (ജയ്പൂര്‍, 1948)

39. “കോണ്‍ഗ്രസിന്റെ ഔദ്യോഗിക ചരിത്രകാരൻ' എന്നറിയപ്പെടുന്നത്‌ - പട്ടാഭി സീതാരാമയ്യ

40. സോഷ്യലിസം കോണ്‍ഗ്രസിന്റെ ലക്ഷ്യമാക്കി പ്രഖ്യാപിച്ചത്‌ - 1955 -ലെ ആവഡി സമ്മേളനം (അദ്ധ്യക്ഷന്‍ ; യു.എന്‍. ദെബ്ബാര്‍)

41. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വനിതാ പ്രസിഡന്റ്‌ - ഇന്ദിരാഗാന്ധി (1959, ഡല്‍ഹി)

42. സ്വതന്ത്ര്യാനന്തരം കൂടുതല്‍ കാലം തുടര്‍ച്ചയായി കോണ്‍ഗ്രസ്‌ പ്രസിഡന്റായ വനിത - സോണിയാ ഗാന്ധി (1998-2017, ഡല്‍ഹി)

43. സ്വാതന്ത്ര്യത്തിന് മുൻപ് ഏറ്റവും കൂടുതല്‍ തവണ കോണ്‍ഗ്രസ്‌ സമ്മേളനത്തിന്‌ വേദിയായ നഗരം - കൽക്കത്ത

44. സ്വാതന്ത്ര്യത്തിന് ശേഷം ഏറ്റവും കൂടുതല്‍ തവണ കോണ്‍ഗ്രസ്‌ സമ്മേളനത്തിന്‌ വേദിയായ നഗരം - ഡല്‍ഹി

45. ബ്രിട്ടീഷിന്ത്യയില്‍ 1937 ലെ തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ പ്രവിശ്യകളില്‍ അധികാരത്തില്‍ വന്ന പാര്‍ട്ടി

46. ഇന്ത്യക്കാരുടെ പ്രതിഷേധം വഴിമാറ്റിവിടാനുള്ള സേഫ്റ്റി വാല്‍വ്‌ എന്ന നിലയില്‍ രൂപംകൊടുത്ത സംഘടന എന്നു ചില ചരിത്രകാരന്‍മാര്‍ വിലയിരുത്തുന്ന പ്രസ്ഥാനം

47. ഏത്‌ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ്‌ ചിഹ്നമാണ്‌ കൈപ്പത്തി

48. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രീയ പാർട്ടിയെന്നു വിശേഷിപ്പിക്കപ്പെടുന്ന പ്രസ്ഥാനം

49. ഇന്ത്യയിലുള്ള രാഷ്ട്രീയ പാര്‍ട്ടികളില്‍ ഏറ്റവും പഴക്കം ചെന്നത്‌

50. 24, അക്ബര്‍ റോഡ്‌, ന്യൂഡല്‍ഹി ഏത്‌ സംഘടനയുടെ ആസ്ഥാനം

51. മുസ്ലിം ലീഗുമായി 1916-ല്‍ ലക്നൗ ഉടമ്പടിയിലേര്‍പ്പെട്ട സംഘടന

52. ഏത്‌ രാഷ്ട്രീയപാര്‍ട്ടിയുടെ കേരളഘടകത്തിന്റെ ആസ്ഥാനമാണ്‌ ഇന്ദിരാഭവന്‍

53. അലന്‍ ഒക്ടേവിയൻ ഹ്യൂം എന്ന റിട്ടയേര്‍ഡ്‌ ബ്രിട്ടീഷ്‌ ഉദ്യോഗസ്ഥന്‍ സ്ഥാപിച്ച സംഘടന

54. മുംബൈയിലെ ഗോകുല്‍ദാസ്‌ തേജ്പാല്‍ സംസ്കൃത കോളജില്‍ 1885-ല്‍ രൂപംകൊണ്ട സംഘടന

55. ഏത്‌ സംഘടനയുടെ അംഗത്വമാണ്‌ ഗാന്ധിജി 1934-ല്‍ രാജിവച്ചത്‌

56. 1884-ല്‍ രൂപവത്കരിക്കപ്പെട്ട ഇന്ത്യന്‍ നാഷണല്‍ യൂണിയന്‍ എന്ന സംഘടന 1885-ല്‍ സ്വീകരിച്ച പേര്‌

57. 1952-ലെ പൊതു തിരഞ്ഞെടുപ്പില്‍ ഏതു പാര്‍ട്ടിയുടെ ചിഹ്നമായിരുന്നു നുകംവച്ച കാള

58. 1971-ലെ പൊതുതിരഞ്ഞെടുപ്പില്‍ ഏതു പാര്‍ട്ടിയുടെ ചിഹ്നമായിരുന്നു പശുവും കിടാവും

59. 1969-ല്‍ പിളര്‍ന്ന രാഷ്ട്രീയ പാര്‍ട്ടിയേത്‌

60. 1977-ലെ ലോകസ്ഭാ തിരഞ്ഞെടുപ്പില്‍ അധികാരം നഷ്ടപ്പെട്ട പാര്‍ട്ടി

61. ഏത്‌ സംഘടനയെയാണ്‌ ലോക്സേവാ സംഘ്‌ എന്ന പേരില്‍ പരിവര്‍ത്തനം ചെയ്യാന്‍ 1948-ല്‍ ഗാന്ധിജി നിര്‍ദ്ദേശിച്ചത്‌

62. ഇന്ത്യയില്‍ രാഷ്ട്രപതിയായവരില്‍ ഭൂരിപക്ഷവും ഏത്‌ പാര്‍ട്ടിക്കാരായിരുന്നു,

63. ഏത്‌ പാര്‍ട്ടിയെ പ്രതിനിധാനം ചെയ്താണ്‌ മഹാത്മാഗാന്ധി രണ്ടാം വട്ടമേശ സമ്മേളനത്തില്‍ പങ്കെടുത്തത്‌

64. 2010-ല്‍ 125-ാം വാര്‍ഷികം ആഘോഷിച്ചത്‌ ഏത്‌ പാര്‍ട്ടിയാണ്‌

65. ഏറ്റവും കുടുതല്‍കാലം ഇന്ത്യ ഭരിച്ച പാര്‍ട്ടി

66. ബംഗാള്‍ വിഭജനത്തിനെതിരെ സ്വദേശി പ്രസ്ഥാനത്തിനു രൂപം നല്‍കിയ സംഘടന

67. 1946-ല്‍ അധികാരത്തില്‍ വന്ന ഇടക്കാല സര്‍ക്കാരിലെ ഭൂരിപക്ഷം അംഗങ്ങളും ഏത്‌ പാര്‍ട്ടിക്കാരായിരുന്നു,

68. ഏത്‌ പാര്‍ട്ടിക്കാണ്‌ മോട്ടിലാല്‍ നെഹ്റു അലഹബാദിലെ തന്റെ ഭവനം ദാനം നല്‍കിയത്‌

69. ഇന്ത്യയെ സ്വാതന്ത്ര്യത്തിലേക്ക്‌ നയിച്ച പാര്‍ട്ടി

70. കേരളത്തില്‍ ഐക്യ ജനാധിപത്യമുന്നണിയിലെ പ്രധാന രാഷ്ട്രീയകക്ഷി ഏത്‌

71. മുസ്ലിംലീഗ്‌ നേതാവാകുന്നതിനുമുമ്പ്‌ മുഹമ്മദലി ജിന്ന ഏത്‌ പാര്‍ട്ടിയിലാണ്‌ പ്രവര്‍ത്തിച്ചിരുന്നത്‌

72. 1967ലെ തിരഞ്ഞെടുപ്പോടെ ഏത്‌ പാര്‍ട്ടിക്കാണ്‌ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മുന്‍തൂക്കം നഷ്ടപ്പെട്ടത്‌

73. 1907-ല്‍ മിതവാദികളെന്നും തീവ്രവാദികളെന്നും രണ്ടായി പിളര്‍ന്ന പാര്‍ട്ടി

74. കേരള സംസ്ഥാനത്തെ പ്രഥമ തിരഞ്ഞെടുപ്പിനെത്തുടര്‍ന്ന്‌ 1957-ല്‍ അധികാരത്തില്‍ വന്നത്‌ കമ്യുണിസ്റ്റ്‌ പാര്‍ട്ടിയാണ്‌. എന്നാല്‍, ആ തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ ശതമാനം വോട്ടുനേടിയ പാര്‍ട്ടി ഏതായിരുന്നു

75. ഏത്‌ രാഷ്ട്രീയപാര്‍ട്ടിയുടെ കേരളഘടകത്തിന്റെ മുഖപത്രമാണ്‌ വീക്ഷണം

76. ഏത്‌ രാഷ്ട്രീയപാര്‍ട്ടിയുടെ കേരളഘടകമാണ്‌ ജയ്ഹിന്ദ്‌ ചാനല്‍ ആരംഭിച്ചത്‌

77. യുണൈറ്റഡ്‌ പ്രോഗ്രസ്സീവ്‌ അലയന്‍സിലെ പ്രധാന രാഷ്ട്രീയ കക്ഷി

78. കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലിയില്‍ ഏറ്റവും കൂടുതല്‍ സീറ്റു നേടിയ പാര്‍ട്ടി 

79. ഒന്നാം ലോക്സഭയില്‍ ഏറ്റവും കൂടുതല്‍ സീറ്റു നേടിയ പാര്‍ട്ടി

80. ലോകത്ത്‌ ഏറ്റവും കൂടുതല്‍ വോട്ടു നേടി അധികാരത്തിലെത്തിയ പാര്‍ട്ടി എന്ന വിശേഷണം സ്വന്തമാക്കിയത്‌

Post a Comment

Previous Post Next Post