ഹിപ്പോപൊട്ടാമസ്

ഹിപ്പോപൊട്ടാമസ് (നീർക്കുതിര) - Hippopotamus

ആനയും കാണ്ടാമൃഗവും കഴിഞ്ഞാൽ കരയിലെ ഏറ്റവും വലിയ മൃഗമാണ് ഹിപ്പോപൊട്ടാമസ്. ഗ്രീക്കുകാരിൽ നിന്നാണ് ഇവയ്ക്ക് ഇത്തരമൊരു പേര് ലഭിച്ചത്. ഗ്രീക്കുഭാഷയിൽ 'ഹിപ്പോസ' എന്നാൽ, കുതിരയും 'പൊട്ടാമസ്' എന്നാൽ നദിയുമാണ്. മലയാളത്തിൽ ഹിപ്പോയ്ക്ക് 'നീർക്കുതിര' എന്നാണല്ലോ പേര്. ഹിപ്പോയുടെ സ്വദേശം ആഫ്രിക്കയാണ്. സാധാരണയായി വെള്ളമുള്ള ഭാഗത്താണ് ഇവയുടെ താമസം. ജലത്തിലും കരയിലും കഴിയാൻ ഹിപ്പോകൾക്കു സാധിക്കും. കരയിൽ സാമാന്യം വേഗത്തിൽ ഇവ സഞ്ചരിക്കാറുണ്ട്. ജലത്തിലും അതിവേഗം നീന്താൻ ഇവയ്ക്ക് കഴിയും. പകൽ ജലത്തിൽ വിശ്രമിക്കുന്ന ഹിപ്പോകൾ രാത്രിയാണ് സഞ്ചാരം. മികച്ച കാഴ്‌ചശക്‌തിയും കേൾവി ശക്തിയും ഇവയ്ക്കുണ്ട്.

പുല്ലും ജലസസ്യങ്ങളും മറ്റുമാണ് ഹിപ്പോകളുടെ പ്രധാന ആഹാരം. ഗന്ധത്തിലൂടെയാണ് ആഹാരം കണ്ടെത്തുന്നത്. പുല്ലും മറ്റും ചവച്ചരച്ച് തിന്നാൻ പറ്റിയ പല്ലുകൾ ഇവയ്ക്കുണ്ട്. ദിവസവും 50 കിലോ ഭക്ഷണം കഴിക്കാറുണ്ട്. വലിയ ശരീരത്തിൽ രോമങ്ങളില്ല. ചെറിയ ചെവികളും പുറത്തേക്കു തള്ളി നിൽക്കുന്ന കണ്ണുകളും ഇവയുടെ പ്രത്യേകതയാണ്. മൂന്നര മുതൽ നാലര അടി വരെ ഉയരമുണ്ടാകും ഹിപ്പോയ്ക്ക്. 3 - 4 മീറ്ററോളം നീളവും ഭാരം 3000 കിലോയിലധികം വരും. ഹിപ്പോകളിൽ ആണിനാണ് വലുപ്പം കൂടുതൽ. ഇപ്പോൾ ഹിപ്പോ വംശനാശത്തിന്റെ വക്കിലാണ്. ജന്മദേശമായ ആഫ്രിക്കയിൽ പോലും എണ്ണം വളരെ കുറഞ്ഞു. മാംസത്തിനു വേണ്ടി പണ്ടുകാലത്ത് ഇവയെ ധാരാളം കൊന്നൊടുക്കിയിരുന്നു. ഇപ്പോൾ ഹിപ്പോ സംരക്ഷിത മൃഗമാണ്.

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. കരയിലെ മൃഗങ്ങളിൽ വലുപ്പത്തിൽ രണ്ടാം സ്ഥാനം - നീർക്കുതിര 

2. നീർക്കുതിരയുടെ ശാസ്ത്രീയനാമം - ഹിപ്പോപൊട്ടാമസ് ആംഫീബിസ്

3. ചുവന്ന വിയർപ്പ് കണങ്ങൾ ഉള്ള മൃഗം - നീർക്കുതിര 

4. കരയിലെ മൃഗങ്ങളിൽ ഏറ്റവും വലിയ വായ് ഉള്ള സസ്തനം - നീർക്കുതിര 

5. ഇരട്ടക്കുളമ്പുള്ള മൃഗങ്ങളിൽ ഏറ്റവും വലുത് - നീർക്കുതിര 

6. റിവർഹോഴ്‌സ് എന്നറിയപ്പെടുന്ന സസ്തനി - ഹിപ്പോപൊട്ടാമസ്

Post a Comment

Previous Post Next Post