ആന്റ്വാൻ ലാവോസിയ

ആന്റ്വാൻ ലൊറാങ് ലാവോസിയ

ആന്റ്വാൻ ലൊറാങ് ലാവോസിയ എന്ന ഫ്രഞ്ച് രസതന്ത്രജ്ഞനാണ് ആധുനിക രസതന്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്. 1743 ൽ പാരീസിലാണ് ഇദ്ദേഹത്തിന്റെ ജനനം. രസതന്ത്രത്തിൽ അതുവരെ നിലവിലുണ്ടായിരുന്ന ഫ്‌ളോജിസ്റ്റൺ സിദ്ധാന്തമടക്കമുള്ള പല അബദ്ധധാരണകളും അദ്ദേഹം തിരുത്തി. കൃത്യമായ പരീക്ഷണങ്ങളിലൂടെ ലാവോസിയെ ചുരുൾ നിവർത്തിയ രസതന്ത്ര രഹസ്യങ്ങളും നിരവധിയാണ്. രാസവസ്തുക്കളെ സൂചിപ്പിക്കാൻ അദ്ദേഹം പ്രത്യേക 'പേരിടൽ' രീതിക്കു തുടക്കമിട്ടു. അന്നറിയപ്പെട്ടിരുന്ന മൂലകങ്ങളെ പല വർഗങ്ങളായി തിരിക്കാനുള്ള ശ്രമവും നടത്തി. രാസപ്രവർത്തനങ്ങളിലെ 'ദ്രവ്യമാന സംരക്ഷണനിയമ'ത്തിനു രൂപം നൽകിയതും ലാവോസിയര്‍ തന്നെ. അതിനു മുമ്പ് ലൊമോണോസോവ് എന്ന റഷ്യൻ ശാസ്‌ത്രജ്ഞനും ദ്രവ്യമാന സംരക്ഷണനിയമത്തെക്കുറിച്ചു പറഞ്ഞിരുന്നു. ഇതനുസരിച്ച് ഒരു രാസപ്രവർത്തനത്തിൽ ദ്രവ്യം നിർമ്മിക്കപ്പെടുകയോ നശിപ്പിക്കപ്പെടുകയോ ചെയ്യുന്നില്ല. ലാവോസിയെയുടെ അന്ത്യം ദയനീയമായിരുന്നു. ഫ്രഞ്ച് വിപ്ലവകാലത്ത് വിപ്ലവകാരികൾ അദ്ദേഹത്തെ വധശിക്ഷയ്ക്കു വിധിച്ചു. രാജഭരണകാലത്ത് നികുതിപിരിവുകാരനായി ജോലി ചെയ്തു എന്നതായിരുന്നു കുറ്റം. 1794 ൽ 'ആധുനിക രസതന്ത്രത്തിന്റെ പിതാവിനെ 'ഗില്ലറ്റിൻ' ഉപയോഗിച്ചു വധിച്ചു.

Post a Comment

Previous Post Next Post