നീല തിമിംഗലം

നീല തിമിംഗലം (Blue Whale)

ഭൂമിയിലെ ഏറ്റവും വലിയ ജീവി ഇവനാണ്. നീലത്തിമിംഗലത്തിന്റെ നാവിന്റെ ഭാരമേ പൂർണവളർച്ചയെത്തിയ ഒരു ആനയ്ക്കുണ്ടാവൂ. അപ്പോൾ ഊഹിക്കാമല്ലോ, ഈ വമ്പന്റെ വലിപ്പം. ഇരുണ്ട നീലനിറമാണിവന്. മുതുകിലേ ചിറക് മറ്റു തിമിംഗലങ്ങളുടേതിനേക്കാൾ ചെറുതാണെന്ന പ്രത്യേകതയുമുണ്ട്. ഒരു നേരം ഒരു ടണ്ണോളം വേണം ഭക്ഷണം. ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ നീലത്തിമിംഗലത്തിന് നൂറ് അടി നീളവും 130000 കിലോ തൂക്കവുമുണ്ടായിരുന്നു. ഇടയ്ക്കിടെ സമുദ്രോപരിതലത്തിലെത്തി ശ്വസിക്കുകയാണ് പതിവ്. അപ്പോൾ ജലധാരയിലെന്ന പോലെ വെള്ളം ചീറ്റിക്കും. മുപ്പതടി വരെ ഈ ജലധാര ഉയരാം! ഉച്ഛ്വാസവായു പുറന്തള്ളുമ്പോൾ അത് നീരാവിയായി ഉയരുന്നതാണത്രേ ഈ ജലധാര! ചൂടുകാലത്ത് ധ്രുവപ്രദേശങ്ങളിലേക്ക് പോകുന്ന നീലത്തിമിംഗലം ശൈത്യം തുടങ്ങിയാൽ മടങ്ങിവരും. 11 മാസത്തെ ഗർഭകാലത്തിനു ശേഷം ജനിക്കുന്ന തിമിംഗലക്കുഞ്ഞിന് എത്ര നീളമുണ്ടാകുമെന്നോ? വെറും 24 അടി.

തിമിംഗലങ്ങൾ നിരവധി ഇനങ്ങളുണ്ട്. ചെറിയ വ്യത്യാസങ്ങളോടെ അവ കടലിലെങ്ങും വാഴുന്നു. നീലത്തിമിംഗലം കഴിഞ്ഞാൽ ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്നവനാണ് കൂനുള്ള വമ്പൻ തിമിംഗലം. ഇവന്റെ ശരീരത്തിന്റെ ഇരുവശവുമുള്ള പങ്കായകൈകൾക്ക് ഏറെ നീളമുണ്ട്‌. കടൽ നിരപ്പിൽ നിന്ന് കുതിച്ചുചാടുന്ന ഇവൻ പുറം തിരിഞ്ഞാണ് വെള്ളത്തിൽ വീഴുക. കടൽ സസ്തനികളിൽ ഏറ്റവും കൂടുതൽ ശബ്ദമുണ്ടാകുന്നത് ഇവനാണ്. ചിലപ്പോൾ ദിവസം മുഴുവൻ പ്രത്യേക ശബ്ദത്തിൽ 'പാടി' ക്കൊണ്ടിരിക്കുന്നതായും കണ്ടിട്ടുണ്ട്. 16 മീറ്ററിലേറെ നീളമുള്ള ഇവന് 30000 കിലോയോളം ഭാരമുണ്ടാകും. കേരളത്തിന്റെയും തമിഴ്‌നാടിന്റെയും തീരപ്രദേശത്ത് ചിലപ്പോൾ വന്നടിയുന്നത് കൂറ്റൻ തിമിംഗലങ്ങളാണ്. കപ്പൽ ചാലിൽ ചെന്നുപെട്ട് കപ്പലിടിച്ച് പരുക്കേൽക്കുന്നതാകാം ഇവയുടെ മരണ കാരണം.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. ഭൂമിയിലെ ഏറ്റവും വലിയ ജീവി

2. ഭൂമുഖത്ത്‌ ഇതുവരെ ഉണ്ടായതില്‍ വച്ച്‌ ഏറ്റവും വലിയ ജന്തു

3. ഏറ്റവും വലിയ സസ്തനം

4. തലച്ചോറിന്റെ ഒരു ഭാഗം ഉറങ്ങുകയും മറുഭാഗം ഉണര്‍ന്നിരിക്കുകയും ചെയ്യുന്ന ജീവികളാണ്‌ ഡോള്‍ഫിനും ............ ഉം

5. ഏറ്റവും നീളം കൂടിയ സസ്തനം

6. പല്ലില്ലാത്ത അക്വാട്ടിക്‌ സസ്തനം

7. ഏറ്റവും വലുപ്പംകൂടിയ കുഞ്ഞിനെ പ്രസവിക്കുന്ന ജീവി

8. ഏറ്റവും വലുപ്പംകൂടിയ മസ്തിഷ്കമുള്ള ജീവി

9. ഏറ്റവും ഉച്ചത്തില്‍ ശബ്ദമുണ്ടാക്കുന്ന ജലജീവി

10. ഏത്‌ ജീവിയില്‍ നിന്നാണ്‌ ആംബര്‍ഗ്രീസ്‌ ലഭിക്കുന്നത്‌

11. ഏത്‌ ജീവിയുടെ ശരീരത്തിലാണ്‌ ബ്ലബ്ബര്‍ എന്ന കൊഴുപ്പുപാളിയുള്ളത്‌

12. ഏറ്റവും ഭാരം കൂടിയ ജന്തു

13. ഏറ്റവും വലുപ്പം കൂടിയ ഹൃദയമുള്ള ജീവി

14. ഏറ്റവും കൂടുതല്‍ ആഹാരം ആവശ്യമായ ജന്തു

15. ക്രില്‍ എന്ന ആഹാരം ഭക്ഷിക്കുന്ന ജീവി

16. മോബി ഡിക്ക്‌ എന്ന അമേരിക്കന്‍ നോവല്‍ ഏത്‌ ജന്തു വേട്ടയുടെ കഥയാണ്‌

17. ജലജീവികളില്‍ ഏറ്റവും കൂടുതല്‍കാലം ആയുസ്സുള്ള സസ്തനം

18. ഏറ്റവും നീളം കൂടിയ നാക്ക്‌ ഏതു ജീവിയുടേതാണ്‌

19. ഏറ്റവും കൂടുതല്‍ പാല്‍ ഉത്പാദിപ്പിക്കുന്ന ജീവി

Post a Comment

Previous Post Next Post