തമിഴ് നാട്

തമിഴ്നാട് (Tamil Nadu)

■ തലസ്ഥാനം : ചെന്നൈ

■ സംസ്ഥാന മൃഗം : വരയാട്

■ സംസ്ഥാന പക്ഷി : എമറാൾഡ് ഡോവ്

■ വിസ്തീർണ്ണം : 1,30,058 ചകിമീ

■ ജനസംഖ്യ : 7,21,47,030

■ ജനസാന്ദ്രത : 555 / ചകിമീ

■ സ്ത്രീപുരുഷ അനുപാതം : 996/1000

■ സാക്ഷരത : 80.33%

■ ഭാഷ : തമിഴ്

■ ലോക്സഭാ സീറ്റുകൾ : 39

■ രാജ്യസഭാ സീറ്റുകൾ : 18

■ അസംബ്ലി സീറ്റുകൾ : 234

■ ജില്ലകൾ : 32

ജില്ലകൾ 

01. അരിയലൂർ

02. ചെന്നൈ

03. കോയമ്പത്തൂർ

04. കുടലൂർ

05. ധർമപുരി

06. ഡിണ്ടിഗൽ

07. ഈറോഡ്

08. കാഞ്ചീപുരം

09. കന്യാകുമാരി

10. കരൂർ

11. മധുരൈ

12. കൃഷ്ണഗിരി

13. നാഗപട്ടണം

14. നാമക്കൽ

15. പെരമ്പലൂർ

16. പുതുക്കോട്ട

17. രാമനാഥപുരം

18. സേലം

19. ശിവഗംഗ

20. തഞ്ചാവൂർ

21. നീലഗിരി

22. തേനി

23. തിരുവള്ളൂർ

24. തിരുവാരൂർ

25. തൂത്തുക്കുടി

26. തിരുച്ചിറപ്പള്ളി

27. തിരുനെൽവേലി

28. തിരുവണ്ണാമലൈ

29. വെല്ലൂർ

30. വില്ലുപുരം

31. വിരുതനഗർ

32. തിരുവുർ

അതിർത്തികൾ

■ വടക്ക് – കർണാടക, ആന്ധ്രാപ്രദേശ്

■ കിഴക്ക് – ബംഗാൾ ഉൾക്കടൽ

■ തെക്ക് – ഇന്ത്യൻ മഹാസമുദ്രം

■ പടിഞ്ഞാറ് – കേരളം

ചരിത്രം

അതിപ്രാചീനമായ ചരിത്രമാണ് തമിഴ്നാടിനുള്ളത്. 1956 ൽ നടന്ന സംസ്ഥാന പുന:സംഘടനയെത്തുടർന്ന് മദ്രാസ് സംസ്ഥാനം രൂപീകരിക്കപ്പെട്ടു. 1969 നവംമ്പർ 22 ന് മദ്രാസ് സംസ്ഥാനത്തിനു തമിഴ്നാട് എന്ന പേര് ലഭിച്ചു.

കന്യാകുമാരി – ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ തെക്കേയറ്റമാണ് കന്യാകുമാരി മുനമ്പ്. ഇവിടത്തെ സൂര്യാസ്തമയ കാഴ്ചയും സൂര്യോദയ കാഴ്ചയും ഒരുപോലെ ആകർഷണീയമാണ്.

കൊടൈക്കനാൽ – ഡിണ്ടിഗൽ ജില്ലയിലാണ് ഈ മനുഷ്യനിർമിത തടാകം. 1863 ൽ സർ വെറര ഹെന്റില ലിവിങ് മധുരൈ കലക്ടറായിരുന്ന കാലത്താണ് ഇതു നിർമ്മിച്ചത്.

മധുര മീനാക്ഷി ക്ഷേത്രം – വൈഗൈ നദീതീരത്താണ് ഈ ക്ഷേത്രം. ഇന്നത്തെ ക്ഷേത്രം 1623-1625 കാലഘട്ടത്തിൽ പണി കഴിപ്പിച്ചതാണ്. 45-50 മീറ്റർ ഉയരമുള്ള 14 ഗോപുരങ്ങൾ ഉണ്ട്. തമിഴ് വാസ്തുവിദ്യയിൽ പണികഴിപ്പിച്ചിട്ടുള്ളതാണ് ക്ഷേത്രം.

ഹൊഗെനക്കൽ – കാവേരി നദിയിലാണ് 20 മീറ്റർ ഉയരമുള്ള ഈ വെള്ളച്ചാട്ടം.

ഊട്ടി – നീലഗിരി ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രമാണ് ഊട്ടി. അവിടത്തെ തടാകം പ്രകൃതിദത്തമാണ്. വേനൽക്കാലത്തു പൂക്കളാൽ ഊട്ടി മനോഹരിയാകും.

ബൃഹദീശ്വര ക്ഷേത്രം – തഞ്ചാവൂരിലെ ബൃഹദീശ്വര ക്ഷേത്രം ഇന്ത്യയിലെ വലിയ ക്ഷേത്രങ്ങളിൽ ഒന്നാണ്. ചോളകാലഘട്ടത്തിലെ വാസ്തുശിൽപ മാതൃകയിലാണ് ഈ ക്ഷേത്രം പണി കഴിപ്പിച്ചിരിക്കുന്നത്. ഇവിടത്തെ ക്ഷേത്രഗോപുരത്തിന് 30 മീറ്റർ ഉയരമുണ്ട്. പത്താം നൂറ്റണ്ടിലാണു ക്ഷേത്രം പണികഴിപ്പിച്ചത്. മനോഹരമായ കൊത്തുപണികളാൽ അലംകൃതമാണു ക്ഷേത്രം.

മഹാബലിപുരം – പല്ലവ രാജാക്കന്മാരുടെ കാലത്ത് ഒറ്റക്കല്ലിൽ നിർമ്മിച്ച ക്ഷേത്രങ്ങൾ ഇവിടെ ഉണ്ട്. പഞ്ച പാണ്ഡവന്മാരെ ഓർമ്മിപ്പിക്കുന്ന അഞ്ചു രഥങ്ങൾ ഒറ്റക്കല്ലിൽ കൊത്തിവച്ചിട്ടുണ്ട്.

രാമേശ്വരം – രാമനാഥപുരം ജില്ലയിലെ പാമ്പൻ ദ്വീപിലാണു രാമേശ്വരം ക്ഷേത്രം. ഈ ദ്വീപിനെ പാമ്പൻ പാലത്തിലൂടെ ഇന്ത്യൻ ഉപഭൂഖണ്ഡവുമായി ബന്ധിപ്പിച്ചിട്ടുണ്ട്. രാമൻ സീതയെ വീണ്ടെടുക്കുന്നതിനായി ലങ്കയിലേക്ക് പോയത് ഇവിടെനിന്നു പാലം നിർമിച്ചിട്ടാണ് എന്നാണ് വിശ്വാസം.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. വേളാങ്കണ്ണി ഏത് സംസ്ഥാനത്താണ് 

2. ദക്ഷിണകാശി എന്നറിയപ്പെടുന്നത് - രാമേശ്വരം

3. പേച്ചിപ്പാറ അണക്കെട്ട് ഏത് സംസ്ഥാനത്താണ് 

4. വിവേകാനന്ദൻ പാറ ഏത് സംസ്ഥാനത്താണ് 

5. മഹാബലിപുരം ഏത് സംസ്ഥാനത്താണ് 

6. ശിലാക്ഷേത്രങ്ങൾക്കു പ്രസിദ്ധമായ തമിഴ്‌നാട്ടിലെ തീരപട്ടണം - മഹാബലിപുരം

7. പല്ലവരാജാക്കന്മാരുടെ വാസ്തുശില്പകലയുടെ പ്രധാന കേന്ദ്രം - മഹാബലിപുരം 

8. കാറ്റിൽ നിന്നും ഏറ്റവും കൂടുതൽ വൈദ്യുതി ഉല്പാദിപ്പിക്കുന്ന സംസ്ഥാനം

9. കുളച്ചൽ തുറമുഖം ഏത് സംസ്ഥാനത്താണ് 

10. ഹോഗനക്കൽ വെള്ളച്ചാട്ടം ഏത് സംസ്ഥാനത്താണ് 

11. ഹോഗനക്കൽ വെള്ളച്ചാട്ടം ഏത് നദിയിലാണ് - കാവേരി

12. ദക്ഷിണേന്ത്യയിലെ ആദ്യത്തെ മൂക ചലച്ചിത്രമായ കീചകവധം (1918) ഏത് ഭാഷയിലെ ആദ്യ ചിത്രമായി പരിഗണിക്കപ്പെടുന്നു - തമിഴ്

13. ഡെന്മാർക്കിന്റെ കോളനിയായിരുന്ന തമിഴ്‌നാട്ടിലെ പ്രദേശം - ട്രാൻക്യുബാർ (തരങ്കമ്പാടി)

14. യെർകാട് ഏതു സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രമാണ് 

15. പത്തൊൻപതാം നൂറ്റാണ്ടിൽ തമിഴ്‌നാട്ടിൽ ജനിച്ച വിഖ്യാത ഗണിത ശാസ്ത്രജ്ഞൻ - രാമാനുജൻ 

16. തമിഴ്‌നാട്ടിലെ പ്രധാന നദി - കാവേരി 

17. കരികാലൻ ഒന്നാം ശതകത്തിൽ കാവേരിയിൽ പണികഴിപ്പിച്ച കല്ലണെ ആണ് ഇന്ത്യയിലെ ആദ്യത്തെ അണക്കെട്ട്. ഏത് നദിയിലാണത് - കാവേരി 

18. മേട്ടൂർ അണക്കെട്ട് ഏതു നദിയിൽ - കാവേരി 

19. ചോളന്മാരുടെ പ്രധാന തുറമുഖം - കാവേരിപട്ടണം 

20. ദക്ഷിണഗംഗ എന്നറിയപ്പെടുന്നത് - കാവേരി 

21. കബനി ഏതിന്റെ പോഷകനദിയാണ് - കാവേരി 

22. ചോള രാജ്യത്തെ പ്രധാന നദിയായിരുന്നത് - കാവേരി 

23. തിരുച്ചിറപ്പള്ളി ഏത് നദിയുടെ തീരത്താണ് - കാവേരി

24. സ്റ്റാൻലി റിസർവോയർ ഏത് നദിയിലാണ് - കാവേരി

25. ഏതു നദിയുടെ തീരത്താണ് ഈറോഡ് നഗരം സ്ഥിതി ചെയ്യുന്നത് - കാവേരി

26. എ.പി.ജെ.അബ്ദുൽ കലാം ഏതു സംസ്ഥാനക്കാരനാണ് 

27. കുറ്റാലം വെള്ളച്ചാട്ടം ഏത് സംസ്ഥാനത്താണ് 

28. മദ്രാസ് സംസ്ഥാനത്തിന്റെ പേര് തമിഴ്നാട് എന്നാക്കിമാറ്റിയ വർഷം - 1969 

29. മുതുമല വന്യമൃഗ സങ്കേതം ഏത് സംസ്ഥാനത്തിലാണ് 

30. പാലക്കാട് ചുരം കേരളത്തെ തമിഴ്‌നാട്ടിലെ ഏത് ജില്ലയുമായിട്ടാണ് യോജിപ്പിക്കുന്നത് - കോയമ്പത്തൂർ 

31. ജസ്റ്റിസ് ഫാത്തിമാബീവി ഗവർണറായ സംസ്ഥാനം 

32. ഏത് തെന്നിന്ത്യൻ സംസ്ഥാനത്താണ് പോയിന്റ് കാലിമെർ എന്ന വന്യജീവി പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത് 

33. ഏത് സംസ്ഥാനത്തെ നിർത്തരൂപമാണ് കോലാട്ടം 

34. കൂനൂർ ഏത് സംസ്ഥാനത്തെ സുഖവാസകേന്ദ്രം 

35. തമിഴ്‌ദേശത്തിന്റെ ഒഡീസി എന്നറിയപ്പെടുന്നത് - മണിമേഖലൈ

36. കാമിനി റിയാക്ടർ എവിടെയാണ് - കൽപ്പാക്കം

37. തമിഴ്‌നാട്ടിലെ ഏറ്റവും വലിയ രണ്ടാമത്തെ ഭാഷ - തെലുങ്ക് 

38. എല്ലാ വർഷവും ത്യാഗരാജസംഗീതോത്സവം നടക്കുന്ന സ്ഥലം - തമിഴ് നാട്ടിലെ തിരുവയ്യാർ 

39. തമിഴ്‌നാട്ടിൽ ടാങ്ക് നിർമാണശാല എവിടെയാണ് - ആവഡി 

40. സിനിമാനടനും നടിയും മുഖ്യമന്ത്രിസ്ഥാനത്തെത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം

41. തമിഴ്‌നാട്ടിലെ പ്രധാന ആഘോഷം - പൊങ്കൽ 

42. തമിഴർ തിരുനാൾ എന്നറിയപ്പെടുന്ന ആഘോഷം - പൊങ്കൽ 

43. തേരുകൂത്ത് ഏതു സംസ്ഥാനത്തെ നൃത്തരൂപം

44. തമിഴ്‌ദേശത്തിന്റെ ബൈബിൾ എന്നറിയപ്പെടുന്നത് - തിരുക്കുറൽ 

45. കാവേരി നദീജലതർക്കത്തിൽ ഉൾപ്പെട്ടത് - കേരളം, തമിഴ്നാട്, കർണാടകം, പോണ്ടിച്ചേരി 

46. കേരളത്തിലെ ശിരുവാണി അണക്കെട്ടിലെ ജലം തമിഴ്‌നാട്ടിലെ ഏത് നഗരത്തിലെ ആവശ്യത്തിനാണ് ഉപയോഗിക്കുന്നത് - കോയമ്പത്തൂർ 

47. സാരികൾക്കു പേരുകേട്ട കാഞ്ചീപുരം ഏത് സംസ്ഥാനത്താണ് 

48. തമിഴ്‌നാട്ടിലെ രണ്ടാമത്തെ വലിയ നഗരം - കോയമ്പത്തൂർ 

49. തമിഴ് നാട് സംസ്ഥാനത്തിൽ മുഖ്യമന്ത്രിയായ ആദ്യ വനിത - ജാനകി രാമചന്ദ്രൻ 

50. തമിഴ് നാടിന്റെ തീരദേശം അറിയപ്പെടുന്ന പേര് - കൊറമാണ്ടൽ തീരം 

51. ഇന്ത്യയുടെ കിഴക്കൻ തീരത്തിന്റെ തെക്കൻ അർധഭാഗം അറിയപ്പെടുന്നത് - കൊറമാണ്ടൽ തീരം

52. തമിഴ് നാട് ഗവർണറായ മലയാളി വനിത - ജസ്റ്റിസ് എം.എസ്.ഫാത്തിമാബീവി 

53. തമിഴ്‌നാട്ടിൽ ഉപ്പു സത്യാഗ്രഹത്തിന്റെ (1930) വേദി - വേദാരണ്യം 

54. സിൽക്ക് വ്യവസായത്തിന് പ്രസിദ്ധമായ തമിഴ്‌നാട്ടിലെ സ്ഥലം - കാഞ്ചീപുരം 

55. തമിഴ് നാട്ടിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ - കന്യാകുമാരിയിലെ തിരുവള്ളുവർ പ്രതിമ (133 അടി)

56. സ്വാമി വിവേകാനന്ദൻ ധ്യാനത്തിലിരുന്നതിലൂടെ പ്രശസ്തമായ തമിഴ്‌നാട്ടിലെ സ്ഥലം - കന്യാകുമാരി 

57. കേരളവും തമിഴ്നാടുമായി തർക്കം നിലനിൽക്കുന്നത് ഏത് ഡാമിനെച്ചൊല്ലിയാണ് - മുല്ലപ്പെരിയാർ 

58. തമിഴ്‌നാട്ടിലെ കുംഭകോണത്തു ജനിച്ച ലോക പ്രശസ്ത കൃഷി ശാസ്ത്രജ്ഞൻ - എം.എസ്.സ്വാമിനാഥൻ 

59. ഏഷ്യയിൽ ബൈബിൾ ആദ്യമായി തർജ്ജമ ചെയ്യപ്പെട്ട ഭാഷ - തമിഴ് 

60. കരകാട്ടം എന്ന ഉത്സവം നടക്കുന്ന സംസ്ഥാനം - തമിഴ് നാട് 

61. ക്ലാസിക്കൽ പദവി ലഭിച്ച ആദ്യ ഇന്ത്യൻ ഭാഷ - തമിഴ് 

62. സംഘകാല സാഹിത്യം ഏത് ഭാഷയിലാണ് രചിക്കപ്പെട്ടത് - തമിഴ് 

63. പെരുന്തേവനാർ തമിഴിലേക്ക് പരിഭാഷപ്പെടുത്തിയത് ഏത് ഇതിഹാസമാണ് - മഹാഭാരതം 

64. കമ്പരാമായണം രചിക്കപ്പെട്ട ഭാഷ - തമിഴ് 

65. സുബ്രഹ്മണ്യഭാരതി ഏത് ഭാഷയിലെ കവിയായിരുന്നു - തമിഴ് 

66. ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന പുനസ്സംഘടനാസമയത്ത് തമിഴ്‌നാടിനോട് ചേർക്കപ്പെട്ട താലൂക്കുകൾ - കൽക്കുളം, വിളവൻകോട്, അഗസ്തീശ്വരം 

67. തമിഴ് നാട് സംസ്ഥാനത്ത് മുഖ്യമന്ത്രിയായ ആദ്യ വനിത - ജാനകി രാമചന്ദ്രൻ 

68. ഇന്ത്യയിലെ ആദ്യത്തെ ട്രേഡ് യൂണിയനായ മദ്രാസ് ലേബർ യൂണിയൻ സ്ഥാപിച്ചത് - ശിങ്കാര വേലു ചെട്ടിയാർ 

69. 1923 ൽ മദ്രാസിൽ ലേബർ കിസാൻ പാർട്ടി ഓഫ് ഹിന്ദുസ്ഥാൻ സ്ഥാപിച്ചത് - ശിങ്കാര വേലു ചെട്ടിയാർ

70. മദ്രാസ് ലേബർ യൂണിയന്റെ സ്ഥാപകൻ - ബി.പി.വാഡിയ

71. കോൺഗ്രസ് സമ്മേളനം നടന്ന ആദ്യത്തെ ദക്ഷിണേന്ത്യൻ നഗരം - മദ്രാസ് 

72. ദക്ഷിണേന്ത്യയിലെ ആദ്യ ആധുനിക സർവകലാശാല - മദ്രാസ് സർവ്വകലാശാല 

73. ബ്രിട്ടീഷ് ഭരണകാലത്ത് മദ്രാസ് ഗവർണറുടെ വേനൽക്കാല വസതി എവിടെയായിരുന്നു - ഊട്ടി 

74. മദ്രാസിൽ റയട്ട്വാരി സംവിധാനം നടപ്പിലാക്കിയതാര് - തോമസ് മൺറോ 

75. മദ്രാസ് (ചെന്നൈ) നഗരത്തിന്റെ സ്ഥാപകൻ - ഫ്രാൻസിസ് ഡേ 

76. ബ്രിട്ടീഷുകാർ മദ്രാസിൽ പണികഴിപ്പിച്ച കോട്ട - സെന്റ് ജോർജ് കോട്ട 

77. തിരഞ്ഞെടുപ്പിലൂടെ മന്ത്രിപദത്തിലെത്തിയ ആദ്യ മലയാളി - കോങ്ങാട്ടിൽ രാമൻ മേനോൻ (മദ്രാസ് സംസ്ഥാനം)

78. മദ്രാസ് റബ്ബർ ഫാക്ടറി എവിടെയാണ് - വടവാതൂർ 

79. ഇന്ത്യയുടെ മോട്ടോർ സ്പോർട്സ് തലസ്ഥാനം എന്നറിയപ്പെടുന്നത് - കോയമ്പത്തൂർ 

80. കോവൻപൂതൂർ എന്ന് പണ്ട്  അറിയപ്പെട്ടിരുന്ന നഗരം - കോയമ്പത്തൂർ 

81. കോവൈ എന്നറിയപ്പെടുന്നത് ഏത് നഗരമാണ് - കോയമ്പത്തൂർ 

82. തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ തലസ്ഥാനേതര നഗരം - കോയമ്പത്തൂർ 

83. ദക്ഷിണേന്ത്യയിലെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്നത് - കോയമ്പത്തൂർ 

84. കോവൈ എക്സ്‌പ്രസ് ചെന്നൈയെ ഏത് നഗരവുമായി ബന്ധിപ്പിക്കുന്നു - കോയമ്പത്തൂർ 

85. സിംഗനല്ലൂർ തടാകം സ്ഥിതിചെയ്യുന്ന നഗരം - കോയമ്പത്തൂർ 

86. കാൽപ്പാക്കം ആണവ ഗവേഷണ കേന്ദ്രം സ്ഥാപിതമായ വർഷം - 1971 

87. കാൽപ്പാക്കം ഏതു നിലയിൽ പ്രസിദ്ധം - അണുശക്തിനിലയം

88. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഏതു സമ്മേളനത്തിലാണ് സോഷ്യലിസത്തിലധിഷ്ഠിതമായ വ്യവസ്ഥിതി തീരുമാനിച്ചത് - ആവഡി 

89. ഇന്ത്യയിൽ ടാങ്ക് ഉല്പാദിപ്പിക്കുന്നത് എവിടെയാണ് - ആവഡി 

90. വൈജയന്ത, അർജുൻ തുടങ്ങിയ ടാങ്കുകൾ നിർമിച്ചതെവിടെയാണ് - ആവഡി 

91. ജുവൽ ഓഫ് തമിഴ് നാട് - യെറുകാട്

92. ദക്ഷിണേന്ത്യയിലെ കേംബ്രിഡ്ജ് - കുംഭകോണം

93. ആയിരം ക്ഷേത്രങ്ങളുടെ നഗരം - കാഞ്ചീപുരം

94. കാഞ്ചീപുരം ഏത് നദിയുടെ തീരത്ത് - പാലാർ 

95. പല്ലവന്മാരുടെ തലസ്ഥാനമായിരുന്നതും പട്ടുവ്യവസായത്തിനു പേര് കേട്ടതുമായ നഗരം - കാഞ്ചീപുരം

96. എൻ.എച്ച് 7 (കന്യാകുമാരി-വാരാണസി) ന്റെ പുതിയ പേര് - എൻ.എച്ച് 44 

97. വിവേകാനന്ദ മെമ്മോറിയൽ എവിടെയാണ് - കന്യാകുമാരി 

98. പുരാണപ്രകാരം പരശുരാമൻ ഗോകർണത്തുനിന്നു എറിഞ്ഞ മഴു വന്നുപതിച്ച സ്ഥലം - കന്യാകുമാരി 

99. ഗാന്ധി മെമ്മോറിയൽ എവിടെയാണ് - കന്യാകുമാരി 

100. ബേ വാച്ച് തീം പാർക്ക് എവിടെയാണ് - കന്യാകുമാരി 

101. ഇന്ത്യൻ ഉപദ്വീപിന്റെ തെക്കേയറ്റം - കന്യാകുമാരി 

102. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ദേശീയപാത ബന്ധിപ്പിക്കുന്ന നഗരങ്ങൾ - കന്യാകുമാരി - വാരാണസി 

103. ഇന്ത്യൻ മഹാസമുദ്രം, അറബിക്കടൽ, ബംഗാൾ ഉൾക്കടൽ എന്നിവ സംഗമിക്കുന്ന സ്ഥലം - കന്യാകുമാരി 

104. പ്രശസ്തമായ തിരുവള്ളുവർ പ്രതിമ എവിടെയാണ് - കന്യാകുമാരി 

105. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദൂരം സഞ്ചരിക്കുന്ന തീവണ്ടിയായ വിവേക് എക്സ്‌പ്രസ് ദിബ്രുഗഡിനെ ഏത് സ്ഥലവുമായി ബന്ധിപ്പിക്കുന്നു - കന്യാകുമാരി 

106. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ തെക്കേയറ്റം - കന്യാകുമാരി 

107. ഇന്ത്യയുടെ ഏറ്റവും തെക്കേയറ്റത്തെ ജില്ല - കന്യാകുമാരി 

108. ജമ്മുവിനെയും കന്യാകുമാരിയെയും ബന്ധിപ്പിച്ച് ഓടുന്ന തീവണ്ടി - ഹിമസാഗർ 

109. സംസ്ഥാന പുനഃസംഘടനാ സമയത്ത് തിരുവിതാംകൂറിൽ നിന്ന് വേർപെടുത്തിയ താലൂക്കുകൾ ഏത് ജില്ലയുടെ ഭാഗമാണ് - കന്യാകുമാരി 

110. തെക്കേ ഇന്ത്യയിൽ ഏറ്റവും ഉയരത്തിലുള്ള സുഖവാസകേന്ദ്രം - ഊട്ടി 

111. ഹിന്ദുസ്ഥാൻ ഫോട്ടോ ഫിലിംസ് എവിടെയാണ് - ഊട്ടി 

112. റാക്ക് റെയിൽ സംവിധാനത്തിലൂടെ ഇന്ത്യയുടെ ഇതരഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ഏക സുഖവാസകേന്ദ്രം - ഊട്ടി 

113. ഇന്ത്യയിലെ ഏറ്റവും വലിയ റോസ് ഗാർഡൻ എവിടെയാണ് - ഊട്ടി 

114. ഉദകമണ്ഡലം എന്നറിയപ്പെടുന്നത് - ഊട്ടി 

115. നീലഗിരി പർവത റെയിൽവേ ഊട്ടിയെ ഏത് സ്ഥലവുമായി ബന്ധപ്പെടുത്തുന്നു - മേട്ടുപ്പാളയം 

116. ഇന്ത്യയിലെ ഏറ്റവും ചരിവു കൂടിയ റെയിൽപാത - മേട്ടുപ്പാളയം - ഉദകമണ്ഡലം (ഊട്ടി)

117. ഊട്ടി ഏതു മലനിരകളിലാണ് - നീലഗിരി 

118. തെക്കേ ഇന്ത്യയിലെ മലകളുടെ റാണി എന്നറിയപ്പെടുന്ന സുഖവാസകേന്ദ്രം - ഊട്ടി 

119. ഡോഡബെട്ട കൊടുമുടി എവിടെയാണ് - ഊട്ടി 

120. തെക്കേ ഇന്ത്യയുടെ ധാന്യപ്പുര - തഞ്ചാവൂർ

121. ലോകത്തിലെ ആദ്യത്തെ ഗ്രാനൈറ്റ് ക്ഷേത്രം - ബൃഹദീശ്വര ക്ഷേത്രം 

122. തമിഴ്‌നാടിന്റെ അരിക്കിണ്ണം എന്നറിയപ്പെടുന്ന സ്ഥലം - തഞ്ചാവൂർ 

123. തമിഴ് സർവകലാശാലയുടെ ആസ്ഥാനം - തഞ്ചാവൂർ 

124. തഞ്ചാവൂർ ചിത്രകലാ രീതിയുടെ ആസ്ഥാനം - തഞ്ചാവൂർ 

125. സരസ്വതി മഹൽ ലൈബ്രറി എവിടെയാണ് - തഞ്ചാവൂർ 

126. ചോളന്മാരുടെ തലസ്ഥാനമായിരുന്നത് - തഞ്ചാവൂർ 

127. തഞ്ചാവൂരിലെ ബൃഹദീശ്വര ക്ഷേത്രം (രാജരാജക്ഷേത്രം) പണികഴിപ്പിച്ചത് - രാജരാജ ചോളൻ ഒന്നാമൻ 

128. ഇന്ത്യയിൽ സംഗീതോപകരണങ്ങൾക്കു പ്രസിദ്ധമായ നഗരം - തഞ്ചാവൂർ 

129. കർഷകരുടെ സ്വർഗം എന്നറിയപ്പെടുന്ന സ്ഥലം - തഞ്ചാവൂർ 

130. തെക്കേ ഇന്ത്യയുടെ ധാന്യപ്പുര എന്നറിയപ്പെടുന്ന സ്ഥലം - തഞ്ചാവൂർ 

131. തഞ്ചാവൂർ നാൽവർ ഏത് രംഗത്താണ് പ്രസിദ്ധി നേടിയത് - സംഗീതം 

132. രാമേശ്വരം ദ്വീപിനെ ഇന്ത്യൻ ഉപദ്വീപുമായി വേർതിരിക്കുന്നത് - പാമ്പൻ ചാനൽ 

133. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ഇടനാഴി എവിടെയാണ് - രാമേശ്വരം ക്ഷേത്രത്തിൽ

134. ഇന്റഗ്രൽ കോച്ച് ഫാക്ടറി എവിടെയാണ് - പെരമ്പൂർ (ചെന്നൈ)

135. സതേൺ റയിൽവേയുടെ ആസ്ഥാനം - ചെന്നൈ 

136. കോവൈ എക്സ്‌പ്രസ് ചെന്നൈയെ ഏതു നഗരവുമായി ബന്ധിപ്പിക്കുന്നു - കോയമ്പത്തൂർ 

137. സെൻട്രൽ ലതർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെയാണ് - ചെന്നൈ 

138. ദക്ഷിണേന്ത്യയിലെ ആദ്യ വനിത മേയർ - താരാ ചെറിയാൻ (ചെന്നൈ (1957))

139. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ബീച്ച് (കടപ്പുറം) - ചെന്നൈയിലെ  മറീനാ ബീച്ച് 

140. ദക്ഷിണ റെയിൽവേയുടെ ആസ്ഥാനം - ചെന്നൈ 

141. ചെന്നൈയ്ക്കടുത്ത് ഹ്യുണ്ടായി കാർ ഫാക്ടറി സ്ഥാപിച്ചിരിക്കുന്ന സ്ഥലം - ഇരുങ്ങാട്ടുകോട്ടൈ

142. ഇന്ത്യയിലെ ആദ്യത്തെ സിമന്റ് ഫാക്ടറി സ്ഥാപിതമായ നഗരം - ചെന്നൈ 

143. ഒന്നാം ലോകമഹായുദ്ധകാലത്ത് ജർമ്മനി ആക്രമിച്ച ഏക ഇന്ത്യൻ നഗരം - ചെന്നൈ 

144. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിദ്ധ എവിടെയാണ് - ചെന്നൈ 

145. എ.ആർ.റഹ്മാൻ ജനിച്ചതെവിടെ - ചെന്നൈ 

146. ചാർമിനാർ എക്സ്‌പ്രസ് ഏതൊക്കെ നഗരങ്ങളെ ബന്ധിപ്പിക്കുന്നു - ഹൈദരാബാദ് - ചെന്നൈ 

147. എന്താണ് തെലുഗു ഗംഗ പ്രോജക്ട് - കൃഷ്ണ നദിയിൽ നിന്ന് ചെന്നൈ നഗരത്തിൽ ജലമെത്തിക്കാനുള്ള  പദ്ധിതി

148. ഒന്നാം മൈസൂർ യുദ്ധം അവസാനിക്കാൻ കാരണമായ സന്ധി ഒപ്പുവെച്ചതെവിടെ - ചെന്നൈ 

149. സെന്റ് ജോർജ് കോട്ട എവിടെയാണ് - ചെന്നൈയിൽ 

150. ഇന്ത്യയിൽ ആദ്യമായി സൈബർ പോസ്റ്റ് ഓഫീസ് സ്ഥാപിതമായ നഗരം - ചെന്നൈ 

151. ഇന്ത്യയിൽ ആദ്യമായി അഗ്രികൾച്ചറൽ ബാങ്ക് ആരംഭിച്ച സ്ഥലം - ചെന്നൈ 

152. ചെന്നൈയിലെ ലോകപ്രശസ്ത കടൽത്തീരം - മറീന ബീച്ച് 

153. ജയലളിതയുടെ സ്മാരകം സ്ഥിതിചെയ്യുന്നത് - മറീന ബീച്ച്

154. ഇന്ത്യയിൽ ആദ്യമായി സിമന്റ് ഫാക്ടറി സ്ഥാപിച്ചത് - ചെന്നൈ 

155. ഇന്ത്യയിലെ ഏറ്റവും പഴയ മുൻസിപ്പൽ കോർപറേഷൻ - ചെന്നൈ (1688)

156. തമിഴ്‌നാടിന്റെ സാംസ്‌കാരിക തലസ്ഥാനം - മധുര 

157. ഉത്സവങ്ങളുടെ നഗരം - മധുര 

158. പ്രസിദ്ധമായ മീനാക്ഷി ക്ഷേത്രം എവിടെയാണ് - മധുര 

159. മധുര ഏത് നദിയുടെ തീരത്താണ് - വൈഗ 

160. പാണ്ഡ്യന്മാരുടെ തലസ്ഥാനമായിരുന്നത് - മധുര 

161. മധുര മീനാക്ഷി ക്ഷേത്രം നിർമിച്ചത് - തിരുമല നായക് 

162. ചരിത്രപരമായ പ്രാധാന്യവും പഴക്കവും കാരണം കിഴക്കിന്റെ ഏഥൻ‌സ് എന്നറിയപ്പെടുന്ന നഗരം - മധുര 

163. സംഘകാലത്ത് സാഹിത്യസംഗമം നടന്ന സ്ഥലം - മധുര 

164. കണ്ണകിയുടെ കോപാഗ്നിയിൽ എരിഞ്ഞടങ്ങിയ നഗരം - മധുര 

165. ഇന്ത്യയുടെ ഏറ്റവും തെക്കേയറ്റത്തുള്ള തുറമുഖം - തൂത്തുക്കുടി 

166. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മേജർ തുറമുഖങ്ങളുള്ള സംസ്ഥാനമാണ് തമിഴ്നാട്. ഏതൊക്കെയാണവ - ചെന്നൈ, തൂത്തുക്കുടി, എണ്ണൂർ 

167. ദ്രാവിഡ തലസ്ഥാനം - ചെന്നൈ 

168. ദക്ഷിണേന്ത്യയുടെ കവാടം - ചെന്നൈ 

169. ദക്ഷിണ ഭാരത് ഹിന്ദി പ്രചാർ സഭയുടെ ആസ്ഥാനം - ചെന്നൈ 

170. തമിഴ്നാട് ഹൈക്കോടതി സ്ഥിതിചെയ്യുന്ന നഗരം - ചെന്നൈ 

171. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജിയുടെ ആസ്ഥാനം - ചെന്നൈ 

172. എം.എസ്.സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷന്റെ ആസ്ഥാനം - ചെന്നൈ

173. ഇന്ത്യയിലെ മുത്തുകളുടെ നഗരം (പേൾ സിറ്റി) എന്നറിയപ്പെടുന്നത് - തൂത്തുക്കുടി 

174. ഭൂമധ്യരേഖയോട് ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന ഇന്ത്യൻ മേജർ തുറമുഖം - തൂത്തുക്കുടി 

175. സ്വദേശി പ്രസ്ഥാനത്തിന്റെ പ്രവർത്തകനായിരുന്ന വാഞ്ചി അയ്യർ എന്ന യുവ വിപ്ലവകാരി തിരുനെൽവേലി ജില്ലാ കളക്ടറായിരുന്ന റോബർട്ട് വില്യം ആഷിനെ വെടിവെച്ചുകൊലപ്പെടുത്തിയ വർഷം - 1911 

176. കൂടംകുളം ആണവനിലയം സ്ഥിതി ചെയ്യുന്ന ജില്ല - തിരുനെൽവേലി 

177. തെക്കേ ഇന്ത്യയുടെ ഓക്സ്ഫോർഡ് - തിരുനെൽവേലി 

178. ഇന്ത്യയുടെ ഹൽവ നഗരം - തിരുനെൽവേലി 

179. റഷ്യൻ സഹായത്തോടെ തമിഴ്‌നാട്ടിൽ നിർമിച്ച ആണവനിലയം - കൂടംകുളം

180. മുട്ട വ്യവസായത്തിന് പ്രസിദ്ധമായ തമിഴ്‌നാട്ടിലെ സ്ഥലം - നാമക്കൽ 

181. 'മുട്ടനഗരം' എന്ന അപരനാമത്തിൽ അറിയപ്പെടുന്ന നഗരം - നാമക്കൽ 

182. പേപ്പട്ടി വിഷബാധയ്ക്കുള്ള പ്രതിരോധ മരുന്ന് നിർമിക്കുന്ന പാസ്റ്റർ ഇൻസ്റ്റിറ്റ്യൂട്ട് എവിടെയാണ് - കുനൂർ 

183. മിനി ജപ്പാൻ - ശിവകാശി

184. പടക്കനിർമ്മാണത്തിനു പേരുകേട്ട തമിഴ്‌നാട്ടിലെ സ്ഥലം - ശിവകാശി 

185. തമിഴ്‌നാട്ടിൽ ഓഫ്സെറ്റ് അച്ചടിക്കു പ്രസിദ്ധമായ സ്ഥലം - ശിവകാശി

186. ലിഗ്നൈറ്റ് ഖനനത്തിന് പ്രസിദ്ധമായ സ്ഥലം - നെയ്‌വേലി 

187. ഇന്ത്യയിൽ ലിഗ്‌നൈറ്റ് കാണപ്പെടുന്ന സംസ്ഥാനം - തമിഴ് നാട് 

188. ഇന്ത്യയിൽ സൂര്യോദയവും, സൂര്യാസ്തമയവും ദൃശ്യമാവുന്ന ഏക കടൽത്തീരം - കന്യാകുമാരി

189. കിഴക്കിന്റെ അലക്‌സാൻഡ്രിയ എന്നറിയപ്പെടുന്നത് - കന്യാകുമാരി 

190. മദർ തെരേസ വനിതാ സർവ്വകലാശാല സ്ഥിതിചെയ്യുന്നത് - കൊടൈക്കനാൽ 

191. മലകളുടെ രാജകുമാരി - കൊടൈക്കനാൽ

192. ഇന്ത്യയിലെ ആദ്യ ബിയോസ്പിയർ റിസേർവ് - നീലഗിരി (1986)

193. പശ്ചിമഘട്ടവും പൂർവ്വഘട്ടവും ചേരുന്ന പ്രദേശം - നീലഗിരി 

194. നീലഗിരിയുടെ റാണി എന്നറിയപ്പെടുന്നത് - ഊട്ടി 

195. റാബീസ് വാക്സിൻ പ്ലാന്റ് സ്ഥിതിചെയ്യുന്ന സ്ഥലങ്ങൾ - ഊട്ടി, കുന്നൂർ

196. ഊട്ടി സുഖവാസ കേന്ദ്രം സ്ഥാപിച്ചത് - ജോൺ സളളിവൻ

197. ഇന്ത്യയിലെ തേൻ-തേനീച്ച മ്യൂസിയം സ്ഥാപിതമായ നഗരം - ഊട്ടി

198. തമിഴ് നാട് ഗവർണറുടെ വേനൽക്കാല രാജ്ഭവൻ എവിടെയാണ് - ഊട്ടി 

199. റോക്ക് ഫോർട്ട് സിറ്റി - തിരുച്ചിറപ്പള്ളി 

200. ഇന്ത്യയുടെ നയാഗ്ര - ഹൊഗനെക്കൽ

201. ദക്ഷിണേന്ത്യയിലെ ചിറാപുഞ്ചി - വാൾപാറ 

202. പൊങ്കലിനോടനുബന്ധിച്ച് തമിഴ്‌നാട്ടിൽ നടത്തിവരാറുള്ള കാളപ്പോര് - ജല്ലിക്കെട്ട് 

203. തമിഴ് സിനിമ വ്യവസായത്തിന്റെ തലസ്ഥാനം - കോടമ്പാക്കം 

204. പ്രാദേശിക പാർട്ടികളുടെ കോട്ട - തമിഴ് നാട്

205. ഇന്ത്യയിൽ വനിത കമാൻഡോ പോലീസ് വിഭാഗം ആരംഭിച്ച ആദ്യ സംസ്ഥാനം 

206. ഇന്ത്യയിൽ മഴവെള്ള സംഭരണം നിർബന്ധമാക്കിയ ആദ്യത്തെ സംസ്ഥാനം 

207. ഇന്ത്യയിലാദ്യമായി എല്ലാ പഞ്ചായത്തുകളും കമ്പ്യൂട്ടർവത്കരിച്ച സംസ്ഥാനം 

208. ഇന്ത്യയിൽ ലോട്ടറി നിർത്തലാക്കിയ ആദ്യ സംസ്ഥാനം

209. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോട്ടൺ മില്ലുകളുള്ള സംസ്ഥാനം

210. നിർബന്ധിത മതപരിവർത്തനം നിർത്തലാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം 

211. ഏറ്റവും കൂടുതൽ രാഷ്ട്രപതിമാരെ സംഭാവന ചെയ്ത സംസ്ഥാനം 

212. ഇന്ത്യയിലെ ആദ്യ ഷഡ്പദ മ്യൂസിയം ആരംഭിച്ച സംസ്ഥാനം  

213. വിവരാവകാശ നിയമം പാസാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം 

214. പുരട്ചി തലൈവർ എന്നറിയപ്പെടുന്നത് - എം.ജി.ആർ 

215. പുരട്ചി തലൈവി എന്നറിയപ്പെടുന്നത് - ജയലളിത

216. അടുത്തിടെ സംസ്ഥാന സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വന്ദേമാതരം ആലപിക്കുന്നത് നിർബന്ധമാക്കിയ സംസ്ഥാനം 

217. ദക്ഷിണേന്ത്യയിൽ ആദ്യമായി ഇ-കോർട്ട് ഫീ പേയ്മെന്റ് സിസ്റ്റം ആരംഭിച്ച ഹൈകോടതി - മദ്രാസ് ഹൈക്കോടതി 

218. സംഗീത മ്യൂസിയം (തിരുവയ്യാറിൽ) നിലവിൽ വരുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം 

Post a Comment

Previous Post Next Post