പൂർണ സ്വരാജ്

പൂർണ സ്വരാജ് പ്രമേയം (Poorna Swaraj in Malayalam)

കോൺഗ്രസിന്റെ ലക്ഷ്യം പൂർണസ്വരാജ് നേടിയെടുക്കുകയാണെന്ന് ലാഹോർ സമ്മേളനം പ്രഖ്യാപിച്ചു. 1929 ഡിസംബറിൽ ചരിത്രപ്രസിദ്ധമായ ലാഹോർ സമ്മേളനത്തിൽ വച്ച് പൂർണ്ണ സ്വരാജ് പ്രമേയം പാസാക്കി. ഇതിൽ അധ്യക്ഷത വഹിച്ചത് ജവഹർലാൽ നെഹ്രുവായിരുന്നു. 1930 ജനുവരി 26 ഇന്ത്യയുടെ സ്വാതന്ത്ര്യദിനമായി ആഘോഷിക്കാനും സമ്മേളനം തീരുമാനിച്ചു. രബി നദിക്കരയിൽ ജവാഹർലാൽ നെഹ്‌റു ആദ്യമായി ഇന്ത്യയുടെ ത്രിവർണ്ണ പതാക ഉയർത്തി. ജനുവരി 26 ന് നാട്ടിലാകെ ത്രിവർണ പതാക ഉയർത്തുകയും 'വിദേശഭരണത്തിന് ഇനിയും വഴങ്ങിക്കൊടുക്കുന്നത് ദൈവത്തിനും മനുഷ്യനുമെതിരായ പാതകമാണ്' എന്നു പ്രതിജ്ഞ എടുക്കുകയും വേണമെന്നും തീരുമാനിച്ചു. ഇതേ ദിവസത്തിന്റെ ഓർമ്മയ്ക്കായാണ് പില്കാലത്ത് ജനുവരി 26 സ്വതന്ത്ര ഇന്ത്യയുടെ റിപ്പബ്ലിക് ദിനമായി ആചരിച്ചുതുടങ്ങിയത്.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പൂർണസ്വരാജ് പ്രമേയം പ്രഖ്യാപിച്ച വർഷം - 1929 (ലാഹോർ)

2. ഐ.എൻ.സിയുടെ അന്തിമമായ ലക്ഷ്യം പൂർണസ്വാതന്ത്ര്യമാണെന്ന് പ്രഖ്യാപിച്ച ലാഹോർ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത് - ജവാഹർലാൽ നെഹ്‌റു 

3. ലാഹോർ സ്വാതന്ത്ര്യ പ്രഖ്യാപനത്തെ തുടർന്ന് ത്രിവർണ പതാക ആദ്യമായി ഉയർത്തിയതെന്ന് - 1929 ഡിസംബർ 31 

4. പൂർണസ്വരാജ് പ്രമേയം പ്രഖ്യാപിച്ചതിനെത്തുടർന്ന് ഇന്ത്യയുടെ ആദ്യത്തെ സ്വാതന്ത്ര്യദിനമായി ആചരിച്ചതെന്ന് - 1930 ജനുവരി 26 

5. ഏത് കോൺഗ്രസ് സമ്മേളനമാണ് നേതൃത്വം യുവതലമുറയ്ക്ക് കൈമാറിയത് - ലാഹോർ 

6. കോൺഗ്രസിന്റെ ലക്ഷ്യം പൂർണ സ്വാതന്ത്ര്യമാണെന്ന് പ്രഖ്യാപിക്കുന്ന പ്രമേയം 1929 ഡിസംബർ 31 നു ലാഹോറിൽ ജവാഹർലാൽ നെഹ്രുവിന്റെ അധ്യക്ഷതയിൽചേർന്ന കോൺഗ്രസ് സമ്മേളനം പാസ്സാക്കിയപ്പോൾ വൈസ്രോയി ആരായിരുന്നു - ഇർവിൻ പ്രഭു

7. ജവാഹർലാൽ നെഹ്‌റു അധ്യക്ഷനായ ആദ്യ കോൺഗ്രസ് സമ്മേളനം - ലാഹോർ സമ്മേളനം

Post a Comment

Previous Post Next Post