ചോളം

ചോളം (Maize in Malayalam)

പുല്ലുവര്‍ഗ്ഗത്തില്‍ ഉള്‍പ്പെട്ട്‌ പ്രസിദ്ധമായൊരു വിളസസ്യമാണ്‌ ചോളം. ആയിരക്കണക്കിനു വര്‍ഷം മുമ്പു തന്നെ ചോളം ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയട്ടുണ്ട്‌. ഇന്ന്‌ ചോളം ഏറ്റവും കൂടുതല്‍ ഉല്‍പാദിപ്പിക്കുന്നത്‌ അമേരിക്കയാണ്‌. അമേരിക്ക കൂടാതെ ഇന്ത്യ, ചൈന, ജപ്പാന്‍, കൊറിയ, ബ്രസീല്‍, ഇന്തൊനീഷ്യ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ ചോളം ധാരാളമായി ഉല്‍പാദിപ്പിക്കുന്നുണ്ട്‌.

നല്ല നീര്‍വാര്‍ചയുള്ള മണ്ണാണ്‌ ചോളത്തിന് ആവശ്യം. ഒപ്പം നല്ല സൂര്യപ്രകാശവും ഇതിന് ആവശ്യമാണ്. ഇവയുടെ വളർച്ച വേഗത്തിലാണ്. സാധാരണ രണ്ടു മീറ്റർ വരെ ഉയരത്തില്‍ വളരും. ചോളത്തിന്റെ തണ്ട്‌ പലതായി വിഭജിച്ചിരിക്കും. ഇതിന്‍റെ ഓരോ ഭാഗത്തിനും 20-30 സെ മീ നീളമുണ്ടായിരിക്കും. തണ്ടിന്‌ പച്ചനിറമാണ്‌. എന്നാല്‍ പാകമാകുമ്പോള്‍ ഇതു മഞ്ഞ നിറമാകും.

ഒരു ചെടിയില്‍ തന്നെ ആണ്‍ - പെണ്‍ പൂക്കളുണ്ടാകുന്നു. കാറ്റിലൂടെ പരാഗണം നടക്കും. ചോളം ഉണ്ടാകുന്നത്‌ കുലകളായിട്ടാണ്‌. ചോളമണികള്‍ അന്നജം നിറഞ്ഞതായിരിക്കും. മൂപ്പെത്തിയ ചോളത്തിന്‌ ഇളം മഞ്ഞനിറമായിരിക്കും. ഇത്‌ പാകം ചെയ്തും അല്ലാതെയും ഉപയോഗിക്കാവുന്നതാണ്‌. പലതരം ആഹാരം ഉണ്ടാക്കാനും ചോളം ഉപയോഗിക്കുന്നുണ്ട്‌.

ചോളത്തില്‍ നിന്ന്‌ വേര്‍തിരിക്കുന്ന അന്നജം കേക്ക്‌, ചോക്കലേറ്റുകള്‍, ബ്രഡ്‌, ഗ്ലൂക്കോസ്‌ എന്നിവയുടെ ആവശ്യത്തിനുവേണ്ടി ഉപയോഗിക്കുന്നുണ്ട്‌. ഒപ്പം വിവിധയിനത്തിലുള്ള സൗന്ദര്യവസ്തുക്കളുടെ നിര്‍മാണത്തിനും ചോളം പ്രയോജനപ്പെടുത്തുന്നുണ്ട്‌.

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഭക്ഷ്യധാന്യം - ചോളം

2. ഖാരിഫ്‌ വിളയ്ക്ക്‌ ഉദാഹരണം - ചോളം

3. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ചോളം ഉല്പാദിപ്പിക്കുന്ന രാജ്യം - യു.എസ്.എ

4. ഇന്ത്യയിൽ ഏറ്റവും കൂടുതല്‍ ചോളം ഉല്പാദിപ്പിക്കുന്ന സംസ്ഥാനം - മധ്യപ്രദേശ്, കർണാടക

5. ചോളത്തില്‍ നിന്ന്‌ വേര്‍തിരിച്ചെടുക്കുന്ന സസ്യ എണ്ണ - മാര്‍ഗറിന്‍

6. ചോളം ശാസ്ത്രീയ നാമം - സെയ് മെയ്സ്

7. ഉഷ്ണകാലത്തും ശൈത്യകാലത്തും ഇന്ത്യയിൽ കൃഷി ചെയ്യുന്ന ഭക്ഷ്യവിള - ചോളം 

8. ചോളം കൃഷിക്ക് വേണ്ട വാർഷിക വർഷപാതം - ശരാശരി 75 സെ.മീ 

9. ചോളം കൃഷി ചെയ്യുന്ന സംസ്ഥാനങ്ങൾ - മധ്യപ്രദേശ്, കർണാടക, രാജസ്ഥാൻ, ഉത്തർപ്രദേശ്

Post a Comment

Previous Post Next Post