ജാർഖണ്ഡ്

ജാർഖണ്ഡ് (Jharkhand)

■ തലസ്ഥാനം : റാഞ്ചി

■ സംസ്ഥാന മൃഗം : ആന

■ സംസ്ഥാന പക്ഷി : ഏഷ്യൻ കുയിൽ

■ വിസ്തീർണ്ണം : 79,714 ചകിമീ

■ ജനസംഖ്യ : 3,20,57,819

■ ജനസാന്ദ്രത : 414 / ചകിമീ

■ സ്ത്രീപുരുഷ അനുപാതം : 947/1000

■ സാക്ഷരത : 67.63%

■ ഭാഷ : ഹിന്ദി

■ ലോക്സഭാ സീറ്റുകൾ : 14

■ രാജ്യസഭാ സീറ്റുകൾ : 6

■ അസംബ്ലി സീറ്റുകൾ : 81

■ ജില്ലകൾ : 24

ജില്ലകൾ

01. ബൊക്കാറോ

02. ദിയോഗഡ്

03. ധുമ്ക

04. ഗഡ്വ

05. ഗോഡ

06. ഹസാരിബാഗ്

07. ഖുന്തി

08. ലതേഹർ

09. പാകുർ

10. രാംഗഡ്

11. സാഹിബ്ഗഞ്ച്

12. സിമ്ഡേഗ

13. ചത്ര

14. ധൻബാദ്

15. ഈസ്റ്റ് സിങ്ഭം

16. ഗിരിദി

17. ഗുമ്ല

18. ജമ്താര

19. കോദെർമ

20. ലോഹർഡാഗ

21. പലാമു

22. റാഞ്ചി

23. സേരൈകേല ഖർസാവൻ

24. വെസ്റ്റ്  സിങ്ഭം

അതിർത്തികൾ

■ വടക്ക് – ബിഹാർ

■ കിഴക്ക് – പശ്ചിമബംഗാൾ

■ തെക്ക് – ഒഡീഷ

■ പടിഞ്ഞാറ് – ഉത്തർപ്രദേശ്, ഛത്തീസ്ഗഡ്

ചരിത്രം

പതിമൂന്നാം നൂറ്റാണ്ടിൽ ഒഡീഷ ഭരണാധികാരിയായിരുന്ന രാജാ ജയ്സിങ് ദേവ് ജാർഖണ്ഡ് പ്രദേശത്തിന്റെ രാജാവായി സ്വയം പ്രഖ്യാപിച്ചു.

2000 നവംമ്പർ 15ന് ജാർഖണ്ഡ് സംസ്ഥാനം രൂപീകരിക്കുകയും ചെയ്തു. ബിഹാർ സംസ്ഥാനത്തെ വിഭജിച്ചാണ് ജാർഖണ്ഡിനു രൂപം നൽകിയത് വനാഞ്ചൽ എന്നു ജാർഖണ്ഡ് അറിയപ്പെട്ടിരുന്നു.

ഗോപാൽ പൂർ – ഇവിടെ അശോകന്റെ കാലത്തു പണികഴിപ്പിച്ച കെട്ടിടങ്ങളും ശിൽപങ്ങളും ഉണ്ട്. അശോകന്റെ ഒരു പ്രതിമയും ഇവിടെയുണ്ട്.

ധൻബാദ് – ഇന്ത്യയിലെ കൽക്കരി ഖനികളുടെ നാടാണു ധൻബാദ്. ബിർസ മുണ്ട പാർക്ക്, ടോപ് ചാഞ്ചി തടാകം, ഝാരിയ കൽക്കരി ഖനികൾ എന്നിവ ഇവിടെയുണ്ട്.

ദിയോഖർ – 22 ക്ഷേത്രങ്ങളുടെ സമുച്ചയമാണ്. 72 അടി ഉയരമുള്ള ഈ ഏറ്റവും വലിയ ക്ഷേത്രത്തിലെ പ്രതിഷ്ഠ വൈദ്യനാഥന്റേതാണ്.

ജംഷഡ്പുർ – ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത വ്യവസായ നഗരമാണ് ജംഷഡ്പുർ; സ്ഥാപിച്ചത് 1907 ൽ.

റാഞ്ചി – ജാർഖണ്ഡിന്റെ തലസ്ഥാന നഗരി. ഇവിടെ പ്രശസ്തമായ ജഗന്നാഥ ക്ഷേത്രമുണ്ട്. ജോനഹ വെള്ളച്ചാട്ടം, റാഞ്ചി തടാകം, കാൻകെ അണക്കെട്ട്, നക്ഷത്രവനം എന്നിവ റാഞ്ചിയെ വിനോദസഞ്ചാരികൾക്കു പ്രിയപ്പെട്ടതാക്കുന്നു.

ഗിരിദിഹ് – ജൈനമതക്കാരുടെ തീർഥാടന കേന്ദ്രമാണിത്. ജാർഖണ്ഡിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഇവിടെയാണ്.  ഉസ്റി വെള്ളച്ചാട്ടം, ഖണ്ടോലി പാർക്ക്, ദേവരി ക്ഷേത്രം, ജൈൻ മ്യൂസിയം എന്നിവ ഇവിടത്തെ കാഴ്ചകളാണ്.

ധാതു സമ്പന്ന സംസ്ഥാനം – ഇന്ത്യയിലെ ഏറ്റവും ധാതുസമ്പന്നമായ സംസ്ഥാനമാണ് ജാർഖണ്ഡ്. കൽക്കരി, ഇരുമ്പയിര്, ചെമ്പയിര്. ബോക്സൈറ്റ്, പൈറൈറ്റ്, ചൈന കളിമണ്ണ്, ഗ്രാഫൈറ്റ്, ക്വാർട്സ്, സിലിക്ക, ജോളോമൈറ്റ് എന്നിവ ഇവിടെ കാണപ്പെടുന്നു.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. ജാർഖണ്ഡ് രൂപീകൃതമായത് - 2000 നവംബർ  15 

2. അഭ്രഖനിയായ കൊടർമ ഏത് സംസ്ഥാനത്താണ് 

3. ഏത് സംസ്ഥാനത്തെയാണ് ജനങ്ങൾ വനാഞ്ചൽ എന്നും വിളിക്കുന്നത് 

4. ആദിവാസി സംസ്ഥാനം എന്നറിയപ്പെടുന്നത് 

5. ജാർഖണ്ഡിലെ വിമാനത്താവളം - ബിർസ മുണ്ട വിമാനത്താവളം 

6. ഇന്ത്യൻ ചക്രവാളത്തിൽ ഉദയസൂര്യൻ എന്നറിയപ്പെടുന്ന സംസ്ഥാനം

7. ഏത് സംസ്ഥാനം വിഭജിച്ചാണ് ജാർഖണ്ഡ് രൂപവത്കരിച്ചത് - ബീഹാർ 

8. ഇന്ത്യയിലെ എത്രാമത്തെ സംസ്ഥാനമാണ് ജാർഖണ്ഡ് - 28 

9. ധാതുസമ്പത്തിൽ ഇന്ത്യയിൽ ഒന്നാംസ്ഥാനത്തുള്ള സംസ്ഥാനം 

10. ഇന്ത്യയുടെ കൽക്കരി നഗരം - ധൻബാദ് 

11. ഹസാരിബാഗ് വന്യജീവി സംരക്ഷണ കേന്ദ്രം ഏത് സംസ്ഥാനത്താണ് 

12. ഇന്ത്യയിൽ ഏറ്റവും കൂടുതൽ യുറേനിയം ഉല്പാദിപ്പിക്കുന്ന സംസ്ഥാനം

13. മൈക്കാ ഖനനത്തിനു പ്രസിദ്ധമായ കൊഡർമ ഖനികൾ ഏത് സംസ്ഥാനത്താണ്

14. ഇന്ത്യയിലെ ഏറ്റവും ധാതുസമ്പന്നമായ സംസ്ഥാനം 

15. ധാതുസമ്പത്തിന്റെ കലവറ - ഛോട്ടാനാഗ്പൂർ പീഠഭൂമി 

16. ജാർഖണ്ഡിലെ രാഖ ഖനിയിൽ നിന്ന് ലഭിക്കുന്ന ലോഹം - ചെമ്പ് 

17. കൽക്കരി നിക്ഷേപത്തിൽ ഒന്നാംസ്ഥനത്തുള്ള ഇന്ത്യൻ സംസ്ഥാനം 

18. ജാർഖണ്ഡിലെ താപോർജ്ജ നിലയം - പത്രദു വിദ്യുത് ഉത്‌പാദൻ നിഗം ലിമിറ്റഡ്

19. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മൈക്ക ഉല്പാദിപ്പിക്കുന്ന സംസ്ഥാനം - ജാർഖണ്ഡ് 

20. ഇന്ത്യയിലെ ആദ്യത്തെ നിക്കൽ നിർമ്മാണശാല സ്ഥിതിചെയ്യുന്നത് - ജാർഖണ്ഡ് 

21. കുറ്റികാടുകളുടെ നാട് എന്ന് പേരിനർത്ഥമുള്ള സംസ്ഥാനം - ജാർഖണ്ഡ് 

22. ജാദുഗുഡ യുറേനിയം ഖനി, കൊഡർമ അഭ്രഖനി, ജാറിയ കൽക്കരി ഖനി എന്നിവ സ്ഥിതിചെയ്യുന്ന സംസ്ഥാനം

23. സെൻട്രൽ മൈനിങ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം - ധൻബാദ് 

24. രാജ്മഹൽ കുന്നുകൾ, ടാഗോർ കുന്നുകൾ എന്നിവ ഏത് സംസ്ഥാനത്താണ് 

25. ചാണക വിമുക്ത നഗരമാകുന്ന ഇന്ത്യയിലെ ആദ്യ നഗരം - ജംഷഡ്പൂർ 

26. ഖാദി മാൾ നിലവിൽ വരുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം

27. ബൊക്കാറോ സ്റ്റീൽ പ്ലാന്റ് ഏത് സംസ്ഥാനത്താണ് 

28. ജാർഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചി ഏത് നദീതീരത്താണ് - സുവർണരേഖ 

29. സെൻട്രൽ ലാക് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെയാണ് - റാഞ്ചി 

30. വെള്ളച്ചാട്ടങ്ങളുടെ നഗരം - റാഞ്ചി 

31. നാഷണൽ കോൾ ഡെവലപ്മെന്റ് കോർപറേഷന്റെ ആസ്ഥാനം - റാഞ്ചി 

32. ഗ്രീൻ ഫീൽഡ് സ്മാർട്ട് സിറ്റി നിലവിൽ വന്ന ആദ്യ ഇന്ത്യൻ നഗരം - റാഞ്ചി 

33. സെൻട്രൽ ട്രൈബൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നത് - റാഞ്ചി 

34. ഇന്ത്യയിലെ ആദ്യത്തെ സ്റ്റീൽ പ്ലാന്റായ ടാറ്റ സ്റ്റീൽ പ്ലാന്റ് എവിടെയാണ് - ജംഷഡ്പൂർ 

35. ഇന്ത്യയുടെ ഉരുക്കുനഗരം - ജംഷഡ്പൂർ 

36. ഇന്ത്യയുടെ പിറ്റസ്ബർഗ് - ജംഷഡ്പൂർ 

37. ഇന്ത്യയിലെ ആദ്യത്തെ ഐ.എസ്.ഒ 9005 സർട്ടിഫൈഡ് നഗരം - ജംഷഡ്പൂർ

38. ഇന്ത്യയിലെ ആദ്യ ആസൂത്രിത വ്യാവസായിക നഗരം - ജംഷഡ്പൂർ 

Post a Comment

Previous Post Next Post