ഗാന്ധി - ഇർവിൻ ഉടമ്പടി

ഗാന്ധി - ഇർവിൻ ഉടമ്പടി (Gandhi - Irwin Pact)

കോൺഗ്രസിന്റെ പങ്കാളിത്തമില്ലാതെയുള്ള ഭരണഘടനാപരമായ പരിഷ്കരണങ്ങളെക്കുറിച്ചുള്ള ചര്‍ച്ച അര്‍ത്ഥശൂന്യമാണെന്ന്‌ ബ്രിട്ടിഷുകാര്‍ക്ക്‌ വ്യക്തമായി. അതിനാല്‍ കോണ്‍ഗ്രസ്സുമായി ഒരു ഒത്തുതീര്‍പ്പുണ്ടാക്കാന്‍ ബ്രിട്ടീഷ്‌ ഗവണ്‍മെന്റ്‌ പരിശ്രമിച്ചു. 1931 ജനുവരിയില്‍ ഗാന്ധിജിയെ ജയിലില്‍ നിന്ന്‌ മോചിപ്പിച്ചു. വൈസ്രോയിയായ ഇര്‍വിന്‍ പ്രഭു അദ്ദേഹത്തെ ചര്‍ച്ചയ്ക്കു വിളിക്കുകയും ചെയ്തു. നിരവധി കൂടിയാലോചനകള്‍ക്കു ശേഷം 1931 മാര്‍ച്ച്‌  5 ന്‌ ഗാന്ധിജിയും ഇര്‍വിന്‍ പ്രഭുവും ഒരു ഉടമ്പടിയില്‍ ഒപ്പുവെച്ചു. ഗാന്ധി -ഇര്‍വിന്‍ കരാര്‍ അഥവാ ഡല്‍ഹി കരാര്‍ എന്ന പേരില്‍ ഇതറിയപ്പെടുന്നു.

കരാറിലെ വ്യവസ്ഥപ്രകാരം സിവില്‍ നിയമലംഘന പ്രസ്ഥാനം നിര്‍ത്തിവെക്കാന്‍ ഗാന്ധിജി സമ്മതിച്ചു. രണ്ടാം വട്ടമേശ സമ്മേളനത്തില്‍ പങ്കെടുക്കാമെന്നും അദ്ദേഹം സമ്മതിച്ചു. നിയമലംഘനകാലത്ത്‌ അക്രമപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരെയൊഴികെ എല്ലാ തടവുകാരെയും വിട്ടയയ്‌ക്കാമെന്ന്‌ ഗവണ്‍മെന്റ്‌ സമ്മതിച്ചു. തീരപ്രദേശങ്ങളില്‍ ഉപ്പുണ്ടാക്കാന്‍ ഇന്ത്യാക്കാര്‍ക്ക്‌ അനുവാദം നല്‍കി. ഗാന്ധി - ഇര്‍വ്വിന്‍ കരാറിനെ ദേശീയവാദികള്‍ ശക്തമായി വിമര്‍ശിച്ചു. കാരണം സിവില്‍ നിയമലംഘന പ്രസ്ഥാനം മുന്നോട്ടുവെച്ച ആവശ്യങ്ങളില്‍ ഒന്നുപോലും ഗവണ്‍മെന്റ്‌ അംഗീകരിച്ചില്ല. ഇന്ത്യാക്കാര്‍ക്ക്‌ രാഷ്ട്രീയ സ്വാതന്ത്ര്യം അനുവദിക്കുമെന്ന യാതൊരു ഉറപ്പും ഗാന്ധിജിക്ക്‌ വൈസ്രോയിയില്‍ നിന്ന് ലഭിച്ചില്ല. അത്തരം ലക്ഷ്യങ്ങളെക്കുറിച്ചെല്ലാം ചർച്ചയാകാം എന്നൊരു ഉറപ്പുമാത്രമേ ഗാന്ധിജിക്കു ലഭിച്ചുള്ളൂ. ഭഗത് സിംഗിന്റെയും അദ്ദേഹത്തിന്റെ സഖാക്കളുടെയും (സുഖ്‌ദേവ്, രാജഗുരു) വധശിക്ഷ ജീവപര്യന്തമാക്കി ഇളവു ചെയ്യണമെന്ന ആവശ്യവും പോലും ഗവൺമെന്റ് അംഗീകരിച്ചില്ല.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. ഗാന്ധി - ഇർവിൻ ഉടമ്പടി നടന്ന വർഷം -  1931 മാര്‍ച്ച്‌  5

2. ഭഗത്സിങ്ങിനെയും കൂട്ടരെയും തൂക്കിലേറ്റരുതെന്ന ഗാന്ധിജിയുടെ അഭ്യർത്ഥന നിരസിച്ച വൈസ്രോയി - ഇർവിൻ പ്രഭു 

3. ഉപ്പ് സത്യാഗ്രഹ സമരം അവസാനിപ്പിക്കാൻ ഗാന്ധിജിയും ഇർവിനും ഏർപ്പെട്ട കരാർ - ഗാന്ധി ഇർവിൻ ഉടമ്പടി

4. ഗാന്ധി- ഇര്‍വിന്‍ ഉടമ്പടി ഒപ്പുവയ്ക്കുമ്പോൾ കോൺഗ്രസ് പ്രസിഡന്റ് - ജവാഹർലാൽ നെഹ്‌റു

5. ഗാന്ധിജിയും ഇര്‍വിന്‍ പ്രഭുവും തമ്മില്‍ സന്ധി സംഭാഷണം നടത്തിയതെന്ന് - 1931 ഫെബ്രുവരി 17

6. ഗാന്ധിജി ഇര്‍വിന്‍ പ്രഭുവിന്റെ മുമ്പാകെ എത്ര ആവശ്യങ്ങള്‍ മുന്നോട്ടുവെച്ചു - 6

7. രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഗാന്ധിജി പങ്കെടുക്കാൻ കാരണമായ ഉടമ്പടി - ഗാന്ധി ഇർവ്വിൻ ഉടമ്പടി

Post a Comment

Previous Post Next Post