മല്ലി

മല്ലി (Coriander in Malayalam)

അടുക്കളയിലെ പതിവുകാരനാണ്‌ മല്ലി. കറികൾക്ക് രുചിയും ഗുണവും വർധിപ്പിക്കാൻ ലോകമെങ്ങും മല്ലി ഉപയോഗിക്കാറുണ്ട്. ശാസ്ത്രനാമം: കൊറിയാന്‍ഡ്രം സറ്റൈവം . മെഡിറ്ററേനിയന്‍ തീരത്താണ്‌ മല്ലിയുടെ ജന്മദേശം എന്ന നിഗമനത്തിലാണ്‌ ശാസ്ത്രലോകം. ആഫ്രിക്കന്‍ രാജ്യമായ സുഡാനിലും ഈജിപ്റ്റിലും ഇവ ഒരു കാട്ടുചെടിയായിട്ടാണ് വളരുന്നത്. ഇന്ത്യയിൽ മല്ലി ധാരാളമായി ഉപയോഗിക്കുന്നു. ഇവിടെ മല്ലി വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയുന്നുണ്ട്‌. ചൈന, റഷ്യ, ഹംഗറി, ശ്രീലങ്ക, ഹോളണ്ട് എന്നിവിടങ്ങളിലും മല്ലി കൃഷി നന്നായി നടക്കുന്നുണ്ട്‌.


30-60 സെ മീ ഉയരത്തിലാണ് മല്ലിച്ചെടി വളരുന്നത്. ഇതിന്റെ തണ്ട്‌ നേര്‍ത്തതാണ്. ചെടിയുടെ ചുവട്ടിലുള്ള ഇലകൾ വീതി കൂടിയതാണ്. ഇന്ത്യയിൽ പലയിടത്തും മല്ലി കൃഷി ചെയ്യുന്നുണ്ട്. മല്ലിയരി രണ്ടായി പിളർന്ന് കിട്ടുന്ന ഓരോ പിളർപ്പും ഓരോ വിത്താണ്. രണ്ടു മാസം കൊണ്ട് ചെടി പൂക്കുകയും രണ്ടര മാസം മാസം കഴിയുമ്പോള്‍ വിളവെടുക്കുകയും ചെയ്യാവുന്നതാണ്‌. ചെടികള്‍ വേരോടെ പിഴുതെടുക്കുകയാണ്‌ പതിവ്‌. ഒരു ദിവസം വച്ചിട്ട്‌ മല്ലിയരി തല്ലിക്കൊഴിച്ച്‌ എടുക്കും. പാശ്ചാത്യരാജ്യങ്ങളില്‍ ലഹരിപാനീയങ്ങൾക്കു  മണം നൽകുന്നതിനും മല്ലിയില ഉപയോഗിക്കുന്നുണ്ട്. മല്ലിയില ഔഷധഗുണമുള്ളതാണ്. അതിനാല്‍ തന്നെ ഇതിനെ ആയൂര്‍വേദം നന്നായി പ്രയോജനപ്പെടുത്തുന്നുണ്ട്. ദാഹം ശമിപ്പിക്കാനും ദഹനം വര്‍ദ്ധിപ്പിക്കാനും മല്ലിക്ക്‌ പ്രത്യേക കഴിവുണ്ട്‌. അതിനാല്‍ ഒട്ടേറെ വിഭവങ്ങള്‍ക്ക്‌ മല്ലിയില ചേരുവയാണ്.

0 Comments