കൂർക്ക

ചൈനീസ് പൊട്ടറ്റോ എന്നറിയപ്പെടുന്നത് - കൂർക്ക

ഒരു കിഴങ്ങുവിളയാണ്‌ കൂർക്ക. ശീമക്കിഴങ്ങ്‌, ചീവക്കിഴങ്ങ്‌ എന്നീ പേരുകളിലും അറിയപ്പെടുന്നുണ്ട്‌. ആഫ്രിക്ക, ഇന്ത്യ, ശ്രീലങ്ക, ചൈന എന്നിവിടങ്ങളില്‍ ഇവയുടെ കൃഷി നടക്കുന്നുണ്ട്‌. കേരളത്തിലും ഇവ നന്നായി വളരുന്നുണ്ട്‌. ശാസ്‌ത്രനാമം: കോളിയസ്‌ പാര്‍വിഫ്‌ളോറസ്‌. കിഴങ്ങുവര്‍ഗ്ഗത്തിലെ കുഞ്ഞന്‍ എന്ന്‌ വിളിക്കപ്പെടുന്ന ഇവയില്‍ ഇരുനൂറോളം ജാതികളുണ്ട്‌. എട്ടോളം തരത്തില്‍ പെട്ടവ ഇന്ത്യയിലുണ്ട്‌. വര്‍ണ്ണഭംഗിയുള്ള ഇലകളുള്ള ഒരിനം ഉദ്യാനസസ്യമായും വളര്‍ത്താറുണ്ട്‌.

കൂര്‍ക്കയുടെ ജന്മദേശം ആഫ്രിക്കയാണ്‌. ചൈന വഴിയാണ്‌ ഇവ ഇന്ത്യയിലെത്തിയത്‌. ഇവിടെ തെക്കേയിന്ത്യയില്‍ മാത്രമാണ്‌ ഇവ പ്രചാരത്തിലുള്ളത്‌. അറബികളാണ്‌ ഇവ കേരളത്തിലെത്തിച്ചതെന്നും പറയപ്പെടുന്നു. മലബാറിലാണ്‌ കൂര്‍ക്കയുടെ കൃഷി ആദ്യമായി ആരംഭിച്ചത്. പിന്നീട് മറ്റു സ്ഥലങ്ങളിലേക്കു വ്യാപിക്കുകയായിരുന്നു. ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ്‌ കൂര്‍ക്ക നല്ല രീതിയില്‍ വളരുന്നത്‌. നല്ല നീര്‍വാര്‍ചയുള്ള ഫല ഭൂയിഷ്ഠമായ മണ്ണാണ്‌ ഇവയുടെ കൃഷിക്ക്‌ ഉത്തമം. കിഴങ്ങുകള്‍ തന്നെ വിത്തുകളായും ഉപയോഗിക്കുന്നു. കിഴങ്ങില്‍ നിന്ന്‌ ധാരാളം മുളകള്‍ ഉണ്ടാകുന്നു. 5-6 മാസം കൊണ്ട്‌ വളര്‍ച്ച പൂര്‍ത്തിയാകും. കൂര്‍ക്ക സ്വാദിഷ്ഠമായ ഒരു ആഹാരമാണ്‌. മരിച്ചീനിയിലും മറ്റും ഉള്ളതിനെക്കാള്‍ കൂടുതല്‍ പ്രോട്ടീന്‍ കൂര്‍ക്കയിലുണ്ട്‌. ഇതില്‍ ജലം, കൊഴുപ്പ്‌, അന്നജം, നാരുകള്‍, ധാതുക്കള്‍ എന്നിവ അടങ്ങിയിരിക്കുന്നു.

Post a Comment

Previous Post Next Post