കാരറ്റ് ഗുണങ്ങൾ

കാരറ്റ് (Carrot in Malayalam)

തണുപ്പുള്ള പ്രദേശങ്ങളില്‍ നന്നായി വളരുന്ന ഒരു പച്ചക്കറിയാണ്‌ കാരറ്റ്‌. ശാസ്ത്രനാമം: 'ഡോക്കസ്‌ കരോട്ട'. കാരറ്റിന്റെ ജന്മദേശം യൂറോപ്പാണെന്നും മധ്യേഷ്യയാണെന്നും രണ്ടഭിപ്രായങ്ങള്‍ നിലവിലുണ്ട്‌. എന്തായാലും ലോകത്തിന്റെ പല ഭാഗങ്ങളിലും ഇന്ന്‌ കാരറ്റ്‌ കൃഷിയുണ്ട്‌. ഇന്ത്യയിലുടനീളം ഇത്‌ പച്ചക്കറിക്കായി കൃഷി ചെയ്തുവരുന്നു.


തായ്‌വേര് ഉരുണ്ട്‌ തടിച്ച്‌ കിഴങ്ങായിത്തീരുന്ന ഒരു സസ്യമാണിത്‌. കിഴങ്ങിനു ചുവപ്പുകലര്‍ന്ന ഓറഞ്ചുനിറമാണ്‌. തണുപ്പു മേഖലയാണ്‌ കാരറ്റ്‌ കൃഷിയ്ക്ക്‌ അനുയോജ്യമെങ്കിലും കടുത്ത ചൂടില്ലാത്ത പ്രദേശത്തും ഇവ വളരുന്നുണ്ട്‌. നല്ല നീര്‍വാര്‍ചയുള്ള ഇളക്കമുള്ള മണ്ണാണ്‌ ഇവയുടെ കൃഷിക്ക്‌ യോജിച്ചത്‌. വളക്കൂറുള്ള മണ്ണില്‍ വളരുമ്പോള്‍ കിഴങ്ങിന്‌ നല്ല വലുപ്പവും നിറവും ഉണ്ടാവും. കാരറ്റിന്റെ പൂക്കള്‍ കുലകളായി ഉണ്ടാകുന്നു. ഇപ്പോള്‍ മികച്ച വിള നല്‍കുന്ന ഇനങ്ങളാണ്‌ കൃഷിക്കായി തിരഞ്ഞെടുക്കുന്നത്‌. ചെറിയ വിത്തുകളാണ്‌ നടീലിനായി ഉപയോഗിക്കുന്നത്‌.


കാരറ്റിന്റെ ഗുണങ്ങൾ


കാരറ്റിന്റെ കിഴങ്ങിനും വേരിനും ഔഷധ ഗുണമുണ്ട്‌. കിഴങ്ങില്‍ പ്രോട്ടീന്‍, കൊഴുപ്പ്‌, ഇരുമ്പ്‌, വിറ്റാമിനുകള്‍, പഞ്ചസാര, കാര്‍ബോഹൈഡ്രേറ്റ് എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. പച്ചയ്ക്കും പാകം ചെയ്തും കാരറ്റ്‌ കഴിക്കാവുന്നതാണ്‌. കാരറ്റിന്റെ വേരില്‍ കരോട്ടിന്‍, മാലിക്ക്‌ അമ്ലം, കാര്‍ബോഹൈഡ്രേറ്റ്‌, തുടങ്ങിയവ ഉണ്ട്‌. വൃക്കരോഗങ്ങള്‍ക്കും മറ്റും ഇത്‌ ഉപയോഗിക്കാറുണ്ട്‌. ശരീരകാന്തി വര്‍ദ്ധിപ്പിക്കുന്നതിനും കാരറ്റ്‌ ഉപയോഗിക്കുന്നു. പുരാതന ഗ്രീക്കുകാരും റോമാക്കാരും ഔഷധമെന്നരീതിയില്‍ കാരറ്റ്‌ ഉപയോഗിച്ചിരുന്നതായി ചരിത്രരേഖകളിലുണ്ട്‌.


ആവർത്തിക്കുന്ന ചോദ്യങ്ങൾ


1. കാരറ്റില്‍ അടങ്ങിയിരിക്കുന്ന വര്‍ണവസ്തു? - കരോട്ടിന്‍


2. സംഭരണവേരുകൾക്ക്‌ ഉദാഹരണം - കാരറ്റ്


3. കാരറ്റ് ആദ്യമായി കൃഷി ചെയ്ത രാജ്യം - അഫ്ഗാനിസ്ഥാൻ


4. കാരറ്റിന്റെ ശാസ്ത്രീയ നാമം - ഡോക്കസ്‌ കരോട്ട


5. ഏറ്റവും കൂടുതൽ കാരറ്റ് ഉല്പാദിപ്പിക്കുന്ന ഇന്ത്യൻ  സംസ്ഥാനം - ഹരിയാന


6. ഏറ്റവും കൂടുതൽ കാരറ്റ് ഉല്പാദിപ്പിക്കുന്ന രാജ്യം - ചൈന

0 Comments